വിദ്യാലയ നന്മതേടിയുളള എന്റെ യാത്രയില്‍ കാസര്‍കോഡ് എന്നും ആവേശം നല്‍കിയിട്ടുണ്ട്. ഇത്തവണ ഡോ ഗംഗാധരന് ഒപ്പമാണ് സ്കൂള്‍ സന്ദര്‍ശനം നടത്തിയത്. ആഗസ്റ്റ് ആദ്യവാരം പാടിക്കലിലെത്തി.
പാടിക്കല്‍
വിദ്യാലയത്തിലെ സംയോജിത
ശാസ്ത്ര ലാബ്
തട്ട
എന്ന ഉപകരണം ഞാന്‍ ആദ്യം
കാണുകയാണ് . എന്റെ
ഒപ്പമുണ്ടായിരുന്ന ഡോ ഗംഗാധരന്‍
അതെടുത്തു കുലുക്കി.
വലിയ ശബ്ദം.
തടിയാണെങ്കിലും
നല്ല മുഴക്കം. പണ്ടു
കാലത്ത് പശുക്കളുടെ കഴുത്തില്‍
തൂക്കിയിടുന്നതിനാണ് തട്ട
ഉപയോഗിച്ചിരുന്നത്.
പശു നടക്കുമ്പോള്‍
തട്ട ആടി ശബ്ദമുണ്ടാകും.
അഴിച്ചുവിട്ട
പശു എവിടെയാണെന്നു കണ്ടെത്താം.
മൂന്നു നാലു
പശുക്കള്‍ തട്ടയുമായി ഒന്നിച്ചു
നടക്കുന്ന രംഗം ഞാന്‍ മനസില്‍
ആലോചിച്ചു. നല്ല
വാദ്യമേളം ആയിരിക്കും.
പാടിക്കല്‍
ഗവ യു പി എസിലെ സംയോജിത ശാസ്ത്ര
ലാബില്‍ വളരെ പഴക്കം ചെന്ന
രാമായണത്തിന്റെയും
മഹാഭാരതത്തിന്റെയും താളിയോല
ഗ്രന്ഥം കണ്ട് വിസ്മയിച്ചു
പോയി. നിരവധി
പുരാവസ്തുക്കള്‍.. അവ
മാത്രമല്ല വലിയ മാതൃകകള്‍
നിര്‍മിച്ചൊരുക്കിയിട്ടുണ്ട്.
സിന്ധു നദീതടം,
ബേക്കല്‍
കോട്ട, നീര്‍മറി
പ്രദേശം .. സാമൂഹിക
ശാസ്ത്ര വിഭവങ്ങള്‍ ഒരിടത്ത്.
ശാസ്ത്ര ലാബാണ്
മറ്റൊരു വിഭാഗം.
ശാസ്ത്രപാര്‍ക്കിലെ
വിഭവങ്ങളും വിദ്യാലയം സ്വന്തമായി
വികസിപ്പിച്ചതും ശേഖരിച്ചതുമായ
ഇനങ്ങളും കൊണ്ട് സമ്പന്നം.
ഗണിതലാബ്
ഉപകരണങ്ങളും മൂന്നു നാല്
ഷെല്‍ഫുകളിലായി ക്രമീകരിച്ചിരിക്കുന്നു.
താരാഗണങ്ങളുടെ
ചിത്രച്ചുമരുണ്ട്.
ഫോട്ടോ
ഗാലറിയുണ്ട്. കുട്ടികള്‍ക്ക്
പരീക്ഷണങ്ങള്‍ ചെയ്യാന്‍
പാകത്തിലാണ് ക്രമീകരണം.
ഒരു വലിയ ഹാള്‍
സംയോജിത ലാബിനായി
നീക്കിവെച്ചിരിക്കുന്നു.
വികസനത്തിനുളള
വിഭവസമാഹരണം
ഏതെല്ലാം
സ്രോതസുകളില്‍ നിന്നാണ്
വിദ്യാലയത്തിന് ധനസഹായം
ലഭിച്ചത്? കിട്ടാവുന്നിടത്തെല്ലാം
മുട്ടി നോക്കി.
- വിദ്യാഭ്യാസ വകുപ്പ് എണ്‍പത് ലക്ഷം ( ഡൈനിംഗ് ഹാല്‍)
- എം എല്‍ എ മുപ്പത്തി മൂന്നു ലക്ഷം ( ക്ലാസ് മുറി)
- എം പി -പത്ത് ലക്ഷം ( ഓഡിറ്റോറിയം)
- പഞ്ചായത്ത് ( ഇരുപത് ലക്ഷം)
- എസ് എസ് എ മൂന്നു ലക്ഷം,
- പി ടി എ ഏഴ് ലക്ഷം
പഠനത്തില്‍
പ്രാദേശിക വിഭവങ്ങളും
വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന
വിദ്യാലയമാണിത്
- തിയറ്റര്‍ ലൈഫ് ( അഭിനയക്കളരി)
- ചിത്രകല
- നാടന്‍ കല പരിശീലനം ( അലാമി, കോല്‍ക്കളി)
- അഭിമുഖം
- ഗവേഷണം ( കൃഷിയറിവ്, പ്രാദേശിക ചരിത്രം)
പഠനയാത്രകള്‍
ശൂലാപ്പ്
കാവ്, കദളീവനം,
പാടം (
ജൈവതാളം
രജിസ്ററര്‍ തയ്യാറാക്കി.
ഇത് തയ്യാറാക്കുന്നതിന്
കൃഷി ശാസ്ത്ര വിദ്യാര്‍ത്ഥിനിയായ
നിഖിലയുടെയും കൃഷിക്കാരനായ
മാധവന്റെയും സജീവ പിന്തുണ
) ഹോസ്
ദുര്‍ഗ് കോട്ട.
നേട്ടങ്ങളില്‍
പ്രധാനം
ഒമ്പത്
യു എസ് എസും അഞ്ച് എല്‍ എസ്
എസും ഈ വര്‍ഷം പാടിക്കല്‍
സ്കൂള്‍ സ്വന്തമാക്കി.
സമൂഹത്തിന്
വിശ്വാസമുളള വിദ്യാലയം.
അക്കാദമികമായി
ഉയര്‍ന്ന നിലവാരം ഈ പരീക്ഷാ
നേട്ടങ്ങളില്‍ നിന്നും
മനസിലാക്കാം.
ജൈവവൈവിധ്യ
ഉദ്യാനം
പാടിക്കല്‍
സ്കൂള്‍ ജൈവവൈവിധ്യ ഉദ്യാനം
പ്രാധാന്യത്തോടെയാണ്
ഏറ്റെടുത്തത്. പലയിടങ്ങളിലായി
ധാരാളം വൈവിധ്യമുളള സസ്യങ്ങള്‍
കണ്ടു. രജിസ്റ്ററുമുണ്ട്
എന്റെ
ചങ്ങാതി എന്റെ പുസ്തകം
ഒന്നാം
ക്ലാസിലെ ക്ലാസ് ലൈബ്രറി
എനിക്കിഷ്ടപ്പെട്ടു
അമ്മമാരാണ്
വായനക്കാര്‍ഡുകള്‍
തയ്യാറാക്കിയിരിക്കുന്നത്.
മനഹോരമായ
ചിത്രീകരണം നടത്തിയതും
മറ്റാരുമല്ല.
അതിനായി
ശില്പശാല സംഘടിപ്പിച്ചു
ഉളളടക്കം
നോക്കി
ഭാഷാ
സമീപനത്തിനിണങ്ങും വിധമാണ്
പാടിക്കള്‍
സ്കൂളിന്റെ പാചകപ്പുരയെക്കുറിച്ച്
പറയാതിരിക്കാനാകില്ല
ഒരു
കൊച്ചു കെട്ടിടം
നാലഞ്ചു
മുറികള്‍
ഗ്യാസടുപ്പുളള
ഒരു മുറി
വിറകടുപ്പുളള
മറ്റൊരു മുറി
പാത്രങ്ങള്‍
സൂക്ഷിക്കാന്‍ വേറൊന്ന്
പാചകവിഭവങ്ങള്‍
സൂക്ഷിക്കാനും ഒന്ന്
വൃത്തി,
ശുചിത്വം,
അടുക്കും
ചിട്ടയും ഇത് ആകര്‍ഷകമാണ്
സ്കൂള്‍
പരിസരത്തിന്റെ വൃത്തിയും
പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്
ഒരു
മണിക്കൂര്‍ മാത്രമാണ് അവിടെ
ചെലവഴിച്ചത്
അക്കാദമിക
കാര്യങ്ങളില്‍ ആഴത്തില്‍
പോകാനായില്ല. പ്രഥമാധ്യാപകന്
എന്നെ എങ്ങനെ
പ്രയോജനപ്പെടുത്താം
എന്നതിലായിരുന്നു ചിന്ത.
അദ്ദേഹം ഒരു
ബുക്കെടുത്തു.പേനയും.
എന്നിട്ട്
ചോദിച്ചു മാഷെ ഇനി ഇവിടെ
ഞങ്ങള്‍ എന്തൊക്കെയാണ്
ചെയ്യേണ്ടത്? ശ്രദ്ധിക്കേണ്ടത്?
പ്രഥമാധ്യാപകനുംകുറേ
സാധ്യതകള്‍ പങ്കുവെച്ചു
ഞാനും
ചില ആശയങ്ങള്‍ അവതരിപ്പിച്ചു
ലളിതമായ
ചര്‍ച്ച
അദ്ദഹം
അതെല്ലാം കുറിച്ചെടുക്കുന്നുണ്ടായിരുന്നു
പൊതുവിദ്യാലയത്തെ
ഉയരത്തിലെത്തിക്കാന്‍
തീവ്രമായി ആഗ്രഹിക്കുന്ന
ഒരു മനസ് അദ്ദേഹത്തിലുണ്ട്
കാസര്‍കോഡിന്റെ
അഭിമാനമാണ് പാടിക്കല്‍
മികച്ച
പി ടി എയ്കുളള ഈ വര്‍ഷത്തെ
സംസ്ഥാന പുരസ്കാരം (
രണ്ടാം സ്ഥാനം)
നേടിയത്
വിദ്യാലയത്തിന് കൂടുതല്‍
മുന്നേറാന്‍ കരുത്താകും
പാടിക്കല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററെക്കുറിച്ച് ശ്രീ നരായണല്‍ ഒയോളം എഴുതി കുറിപ്പ്
*ഇതാണ് നേതൃത്വം...*
2018-19
വർഷത്തെ സംസ്ഥാന സ്കൂൾ പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പ്രൈമറി
വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് കാസർഗോഡ് ജില്ലയിലെ ഗവ:യു .പി
.സ്കൂൾ പാടിക്കീൽ. അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഒപ്പം
നിർത്തി ,അഭിമാനാർഹമായ ഈ നേട്ടത്തിലേക്ക് വിദ്യാലയത്തെ കൈ
പിടിച്ചുയർത്തിയതിന്റെ പൂർണ്ണ ക്രെഡിറ്റ് സ്കൂളിലെ പ്രഥമാധ്യാപകനായ വി.ദാമോദരനു തന്നെ. ഓലാട്ട് എ.യു.പി.സ്കൂളിൽ എന്റെ സഹപാഠിയും കൂളിയാട്
ഗവ:യു .പി .സ്കൂളിലെ സഹപ്രവർത്തകനുമായിരുന്നു V D എന്ന് സ്നേഹിതർ
വിളിക്കുന്ന വി.ദാമോദരൻ. പ്രഥമാധ്യാപകനായശേഷം , കിട്ടാവുന്ന ഏജൻസികളിൽ
നിന്നെല്ലാം പരമാവധി സഹായം തേടിപ്പിടിച്ച് തന്റെ വിദ്യാലയത്തിന്റെ ഭൗതിക
സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ മറ്റാരെക്കാളും
മുന്നിലായിരുന്നു വി.ഡി.
ജി.എഫ്.യു.പി.സ്കൂൾ കീഴൂർ, ജി.യു.പി.സ്കൂൾ
കാഞ്ഞിരപ്പൊയിൽ, ജി.എൽ.പി.സ്കൂൾ കയ്യൂർ തുടങ്ങി ഇതിനു മുമ്പ്
പ്രഥമാധ്യാപകനായി ജോലി ചെയ്ത വിദ്യാലയങ്ങളെല്ലാം ഈ വസ്തുത
സാക്ഷ്യപ്പെടുത്തും. ഭൗതിക വികസനത്തിനൊപ്പം വിദ്യാലയത്തിന്റെ അക്കാദമിക
മികവിനായുള്ള പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിലും പ്രത്യേകം
ശ്രദ്ധിച്ചു.'പത്തുമണിമുതൽ നാലുമണിവരെ ' എന്ന ചട്ടപ്പടി സമയത്തിനപ്പുറം
മാക്സിമം സമയം വിദ്യാലയത്തിനു വേണ്ടി ചെലവഴിക്കുകയെന്നത് ശീലമാക്കിയ
ദാമോദരൻ തന്റെ സഹപ്രവർത്തകരോടും ഇക്കാര്യം പറയുമായിരുന്നു.. ഹെഡ്മാഷ്
പറയുന്നതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാതെ 'അധികസമയജോലി' ഇഷ്ടപ്പെടാത്തവരും
സഹപ്രവർത്തകർക്കിടയിൽ ഉണ്ടാവുക സ്വാഭാവികം.. അതൊന്നും ഒരു വിഷയമാക്കാതെ
വി.ഡി.യാത്ര തുടർന്നു കൊണ്ടേയിരുന്നു.
നാലു
വർഷങ്ങൾക്കു മുമ്പ് സ്വന്തം ഗ്രാമമായ കൊടക്കാട്ടെ പാടിക്കീൽ സ്കൂളിൽ
എത്തുമ്പോൾത്തന്നെ ദാമോദരൻ മാഷുടെ മനസ്സിൽ വിദ്യാലയ വികസനം സംബന്ധിച്ച
വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല
അപ്പോഴത്തെ അവസ്ഥ.കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, കളിസ്ഥലം, പാചകപ്പുര,
ടോയ്ലറ്റ് തുടങ്ങി എല്ലാം അടിമുടി
മാറേണ്ടവ.കുട്ടികളുടെ എണ്ണവും നന്നേ കുറവ്.പഠന നിലവാരവും മെച്ചപ്പെടേണ്ടിയിരിക്കുന്നു.
ഭാവനാ ശാലിയായ, ദീർഘവീക്ഷണമുള്ള, അർപ്പണ മനോഭാവമുള്ള
പ്രഥമാധ്യാപകൻ വിചാരിച്ചാൽ ഒരു വിദ്യാലയത്തെ എങ്ങനെ മാറ്റിമറിക്കാം
എന്നുള്ളതാണ് പിന്നീട് കണ്ടത്. വിദ്യാലയ വികസനത്തിന് എവിടെ നിന്നെല്ലാം
സഹായം കിട്ടുമോ, അതെല്ലാം അന്വേഷിച്ചറിഞ്ഞ്, ഓഫീസുകൾ കയറിയിറങ്ങി,
ചുവപ്പുനാടയുടെ കുരുക്കഴിച്ച് എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും അതെല്ലാം
നേടിയെടുക്കുന്നതിനും പി.ടി.എ യുടെയും വിദ്യാലയ വികസന സമിതിയുടെയും
നേതൃത്വത്തിൽ സമയബന്ധിതമായി ഓരോന്നോരോന്നായി പൂർത്തീകരിക്കുന്നതിനും
മാഷിന് കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ്സ് മുറികൾ,
ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിംഗ് ഹാൾ ,അസംബ്ലി ഹാൾ,
ജൈവവൈവിധ്യ ഉദ്യാനം, സ്കൂൾ ബസ് എല്ലാമെല്ലാം ഇന്ന് സ്കൂളിന് സ്വന്തം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കൂടി
സജീവമായപ്പോൾ കുട്ടികളുടെ എണ്ണത്തിലും ഓരോ വർഷവും
വർധനവ്ഉണ്ടായി.അനാദായകരപ്പട്ടിക
യിലേക്ക്
കൂപ്പുകുത്തിക്കൊണ്ടിരുന്ന വിദ്യാലയത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഒന്നാം
തരത്തിൽ രണ്ടു ഡിവിഷനിലേ ക്കാവശ്യമായ കുട്ടികൾ എത്തിയിരിക്കുന്നു.
അക്കാദമിക മികവിന്റെ കാര്യത്തിലും ഏറെ മുന്നേറിയിരിക്കുന്നു ഈ ഗ്രാമീണ
വിദ്യാലയം.
''പത്തു മണിക്ക് മുമ്പും, നാലു
മണിക്ക് ശേഷവും ശനിയും ,ഞായറും, മറ്റ് അവധി ദിവസങ്ങളിലുമുൾപ്പെടെ
ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാ സേവനം നടത്താൻ സന്നദ്ധരായ അർപ്പണ
മനോഭാവമുള്ള അധ്യാപികമാരും അധ്യാപകരുമാണ് ഇന്ന് വിദ്യാലയത്തിലുള്ളത്.
അവരുടെ കൂട്ടായ്മയാണ് - ആത്മാർഥമായ പ്രവർത്തനങ്ങളാണ് - സംസ്ഥാനത്തെ
ബെസ്റ്റ് പി.ടി.എ അവാർഡിന് വിദ്യാലയത്തെ അർഹമാക്കിയത്." പ്രഥമാധ്യാപകനായ
ദാമോദരൻമാഷ് ഇങ്ങനെ പറഞ്ഞാലും ഈ കുറിപ്പിന്റെ തുടക്കത്തിൽ അവാർഡിന്റെ
ക്രെഡിറ്റ് എന്റെ പ്രിയസ്നേഹിതന് നൽകിയതിൽ നിന്നും ഞാൻ മാറില്ല. കാരണം അവൻ
അങ്ങനെയാണ്.
നിശബ്ദമായി പ്രവർത്തിക്കാനായിരുന്നു അവന്
എന്നും താല്പര്യം.. പബ്ലിസിറ്റിക്കു വേണ്ടി ഒന്നും ചെയ്യാറുമില്ല...
ചെയ്തതിന് പബ്ലിസിറ്റി കൊടുത്തിട്ടുമില്ല.. ആരെയും സുഖിപ്പിക്കാനറിയാത്ത,
പരുക്കനായ, കർക്കശക്കാരനായ, നാട്യങ്ങളില്ലാത്ത പച്ചമനുഷ്യൻ... മാതൃകാ
പ്രഥമാധ്യാപകൻ.
പ്രിയ സഹപാഠി V D ക്കും സഹപ്രവർത്തകർക്കും, പി.ടി.എ.യ്‌ക്കും ടീം പാടിക്കീലിനും ഒരായിരം അഭിനന്ദനങ്ങൾ.
നാരായണൻ ഒയോളം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി