കഴിഞ്ഞ
അധ്യാപകപരിശീലനത്തിലാണ്
അഭിമാന രേഖ എന്ന
ആശയം ചര്‍ച്ച
ചെയ്തത്.
അത്
അധ്യാപകസമൂഹം സ്വാഗതം
ചെയ്യുകയുണ്ടായി.
എന്നാല്‍
പ്രായോഗികമാക്കുന്നതിന്
പലരും ശ്രദ്ധിച്ചുവോ എന്ന്
സംശയം.
എന്നാല്‍
ആ ആശയത്തെ സാക്ഷാത്കരിക്കാന്‍
ശ്രമിച്ച അധ്യാപകരേറെയുണ്ട്.
ലാപ്ടോപ്പും
മറ്റും കിട്ടിയ ശേഷമാണ് പലരും
ആ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി
അഭിമാന രേഖ തയ്യാറാക്കാന്‍
തീരുമാനിച്ചത്
അപ്പോഴും
അഭിമാന രേഖയെക്കുറിച്ച്
വ്യക്തത വേണ്ടി വന്നു.
ഹര്‍ഷ
ടീച്ചര്‍ അഭിമാനരേഖ എന്ത്
എന്തിന് എങ്ങനെ എന്നതിനെക്കുറിച്ച്
വിശദമായി ചിന്തിച്ച് ഒരു
ഡോക്യുമന്റ് തയ്യാറാക്കി.
അതിന്റ
അടിസ്ഥാനത്തില്‍ നാലാം ക്ലാസില
ധനുശ്രീയുട അഭിമാന രേഖ
നവമാധ്യമത്തില്‍ പങ്കിട്ടു.
ഞാന്‍
ടീച്ചറ വിളിച്ചു
"ഹര്‍ഷ
ടീച്ചര്‍ ,
ആദ്യമേ
അഭിനന്ദനം അറിയിക്കട്ടെ,
ധനുശ്രീയുടെ
അഭിമാനരേഖ കണ്ടു.
അത്
നന്നായിരിക്കുന്നു"
"നന്ദി
സര്‍"
"എനിക്ക്
ചില കാര്യങ്ങള്‍ അറിയണം.
ചോദിക്കട്ടെ?”
"തീര്‍ച്ചയായും"
"എങ്ങനെയാണ്
അഭിമാന രേഖ തയ്യാറാക്കുന്നത്?”
"അത്
ഓരോ വിഷയത്തിന്റെയും സൂചകങ്ങള്‍
ആദ്യം തയ്യാറാക്കി.
യൂണിറ്റുമായി
ബന്ധപ്പെട്ട്"
"എന്നിട്ടോ?”
"ഓരോ
കുട്ടിയക്കുറിച്ചും ബുക്കില്‍
സമയം കിട്ടുമ്പോള്‍ കുറിക്കാന്‍
തുടങ്ങി"
"ക്ലാസില്‍
എത്ര കുട്ടികളുണ്ട്?”
"ഇരുപത്തൊമ്പത്"
"എല്ലാ
കുട്ടികളെക്കുറിച്ചും
എഴുതിയോ.?”
"ഉം.
എല്ലാവരെയുംപറ്റി
കുറിപ്പുണ്ട്"
"എന്നിട്ടെന്തേ?
ധനുശ്രീയുടെ
മാത്രം?”
"മാഷെ
,
ഇത്തവണയാണ്
മലയാളം ടൈപ്പ് ചെയ്യാന്‍
പഠിച്ചത്.
എല്ലാം
ടൈപ്പ് ചെയ്യണ്ടേ?
അതാ
താമസിക്കുന്നത്.”
"ഇങ്ങനെ
തയ്യാറാക്കുന്നതുകൊണ്ട്
എന്താ ഗുണം?”
"നാം
സൂചകങ്ങള്‍ ഫിക്സ് ചെയ്യുന്നതോടെ
ആ നിലാവരത്തില്‍ എത്തണമെന്ന
ആഗ്രഹം ഉണ്ടാകും.
ഓരോ
കുട്ടിയെക്കുറിച്ചും കുറിക്കണം.
അഭിമാനരേഖ
തയ്യാറാക്കണം എന്ന്
ചിന്തിക്കുന്നതിന്റെ ഫലമായി
ഓരോ കുട്ടിയെയും കൂടുതല്‍
ശ്രദ്ധിക്കാനും തുടങ്ങും.
അത്
ക്ലാസില്‍ പ്രതിഫലിക്കും"
"ധനുശ്രീയുടേതല്ലാതെ
മറ്റാരുടെയെങ്കിലും അഭിമാന
രേഖ തരുമോ?”
"തീര്‍ച്ചയായും
.
മെയില്‍
ഐ ഡി തരൂ.
ഇപ്പോള്‍
അയക്കാം,
പിന്നെ
മാഷെ,
ഞാന്‍
അഭിമാന രേഖയെക്കുറിച്ച്
തയ്യാറാക്കിയ കുറിപ്പും
അയക്കാം.”
"ഒകെ.”
അഭിമാന
രേഖയെക്കുറിച്ച്ല ഹര്‍ഷ
ടീച്ചര്‍ തയ്യാറാക്കിയ
കുറിപ്പും അഭിമാന രേഖയും
പരിചയപ്പെടാം.
എന്തായിരിക്കണം
അഭിമാനരേഖ?
ഓരോ
പഠനനേട്ടത്തിൻെറയും
ഗുണതാസവിശേഷതകൾ പഠിതാവിൽ
എത്രമാത്രം വികസിച്ചിട്ടുണ്ട്
എന്ന് അഭിമാനരേഖയിൽ നിന്ന്
ബോധ്യമാകുവാൻ കഴിയണം. മികവുറ്റ
രീതിയിൽ കുട്ടി ആർജ്ജിച്ച ആശയധാരണകൾ, പ്രക്രിയാശേഷികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ, ജീവിത
നെെപുണികൾ എല്ലാം കുട്ടിയുടെ
പഠന നേട്ടങ്ങളാണ്. ഇവ
രക്ഷിതാവിനും കുട്ടിക്കും
തിരിച്ചറിയുവാൻ കഴിയണം. എൻെറ
കുട്ടി /ഞാൻ
ഒരു പ്രതിഭ എന്ന തോന്നൽ
രക്ഷിതാവിനും കുട്ടിക്കും
ഉണ്ടാവണം.
രേഖപ്പെടുത്തൽ
എപ്പോഴെല്ലാം?
- പഠനപ്രക്രിയയുടെ ഭാഗമായി നടക്കുന്ന നിരന്തര വിലയിരുത്തലുകളിൽ നിന്ന് ബോധ്യപ്പെടുമ്പോൾ തന്നെ രേഖപ്പെടുത്താം.
- മൊബെെൽഫോൺ ഉപയോഗിച്ച് ഗൂഗിളിലെ വോയിസ് ടെെപ്പിംഗിൻെറ സഹായത്താൽ ഇത് സാധ്യമാക്കാം.
- യൂനിറ്റ് ടെസ്റ്റ്,ടേം ഇവാലുവേഷൻ എന്നിവക്കു ശേഷം.
- രേഖപ്പെടുത്തൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ വാട്സപ്പിൽകയറി ക്ലാസ് ഗ്രൂപ്പിൽ വോയ്സ് റെക്കോഡിംഗ് ആകാം.
എങ്ങനെയെല്ലാം
അഭിമാനരേഖ വികസിപ്പിക്കാം?
(രീതികൾ,തന്ത്രങ്ങൾ,ഉപാധികൾ)
- ഓരോ പഠനനേട്ടത്തിൻെറയും ഗുണതാവിശേഷങ്ങൾ ആദ്യം തന്നെ ടൈപ്പ് ചെയ്ത്‍ വെക്കുക.ഒരു കുട്ടി അത് മികച്ച രീതിയിൽ ആർജ്ജിച്ചു എന്ന് ബോധ്യമായാൽ കുട്ടിയുടെ ബന്ധപ്പെട്ട വിഷയ പേജിലേക്ക് അത് cut and paste ചെയ്യാം.
- ക്ലാസ് തല whatsapp group ൽ അപ്പപ്പോൾ വോയ്സ് റെക്കോർഡ് ചെയ്ത് അയക്കാം.
- ടൈപ്പ് ചെയ്ത അഭിമാനരേഖ pdf രൂപത്തിൽ ഓരോ രക്ഷിതാവിനും സോഷ്യൽ മീഡീയ വഴി അയക്കാം.
- ഓരോ കുട്ടിക്കും ഓരോ ബുക് ലെറ്റ് പ്രിൻറ് ചെയ്ത് ബന്ധപ്പെട്ട പേജിൽ ക്ലാസ്റൂം പ്രക്രിയയുടെ ഇടവേളകളിലോ സ്കൂൾ സമയത്തിനു ശേഷമോ എഴുതിച്ചേർക്കാം.
- യൂനിറ്റ് ടെസ്റ്റുകളുടെ ഉത്തരക്കടലാസുകൾ പരിശീലനം ലഭിച്ചSSG അംഗങ്ങൾ,വിലയിരുത്തുകയും കുട്ടിയുടെ ബുക് ലെറ്റിൽ രേഖപ്പെടുത്തുകയും ചെയ്യാം.
- ഗുണതാവിശേഷങ്ങൾ ഓരോ വിദ്യാലയത്തിനും പ്രത്യേകമായി പ്രിൻറ് ചെയ്ത്(സീരിയൽ നമ്പറുകൾ നൽകി പ്രിൻറ് ചെയ്ത്)രക്ഷിതാക്കൾക്കുമുൻകൂട്ടി നൽകാം.
- ചുവപ്പ,പച്ച ,മഞ്ഞ എന്നീ നിറങ്ങളിൽ ഗുണതാ വിശേഷങ്ങളുടെ നമ്പറുകൾ/സ്ററിക്കർ പേപ്പറിൽ അടിച്ച് ടീച്ചർ സൂക്ഷിക്കുന്നു.
1. വളരെ
മികച്ച
രീതിയിൽ
നേടിയിട്ടുണ്ട് 2.മികച്ച
രീതിയിൽ
നേടിയിട്ടുണ്ട് 3. മെച്ചപ്പെടാനുണ്ട്
- വിലയിരുത്തലിനു ശേഷം ബന്ധപ്പെട്ട സ്ററിക്കർ കുട്ടിയുടെ പേജീൽ ഒട്ടിക്കുന്നു.
- തന്മൂലം ഗുണതാവിശേഷങ്ങളുടെ ഒരു റേറ്റിംഗ് സ്കെയിൽ കൂടിസാധ്യമാകും.
- നിശ്ചിത നമ്പറിലുള്ള ഗുണതാവിശേഷം ഏതെന്ന് രക്ഷിതാവിനും തൻെറ കയ്യിലുളള ഗൈഡിൽ നിന്ന് മനസ്സിലാകും.
- CPTA യോഗങ്ങളിൽ ഓരോ കുട്ടിയുടെയും കഴിവുകൾ വിശകലനം ചെയ്യുന്നതിന്.
- പഠന വിടവ് കണ്ടെത്തി പരിഹരിക്കുന്നതിന്.
- അക്കാദമികമായ അവസ്ഥാ വിശകലനം ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തുന്നതിന്.
- കർമ പദ്ധതി തയ്യാറാക്കുന്നതിന്.അഷിഘ.എൻമലയാളം
- സ്വന്തം ആശയങ്ങൾ തെറ്റു കൂടാതെയും ആശയങ്ങൾ ചോർന്നു പോകാതെയും സംഭാഷണ രൂപത്തിൽ എഴുതിപ്രകടിപ്പിക്കുവാൻഅഷിഘക്ക് കഴിയും.
- വാക്യഘടന ചിഹ്നം എന്നിവ പാലിച്ച് അക്ഷരത്തെറ്റില്ലാതെ എഴുതുന്നു.
- കണ്ട കാഴ്ചയെക്കുറിച്ച് വിവരങ്ങൾ വിട്ടുപോകാതെ വിവരണം തയ്യാറാക്കുന്നതിന് അഷിഘക്കു കഴിയും.
- വസ്തുതകൾ വിവരിക്കാൻ ഉചീതമായ പദങ്ങൾ,വാക്യങ്ങൾ എന്നിവ ഉപയോഗിക്കുന്നു.
- സ്വന്തം അനുഭവങ്ങൾ,അവയുണർത്തിയ ഓർമകൾ,വികാരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഡയറിക്കുറിപ്പുകൾ തയ്യാറാക്കുവാൻ അഷിഘക്കു കഴിയുന്നുണ്ട്.
- വായിച്ചതിനെക്കുറിച്ച് പ്രസക്തമായ വിവരങ്ങൾ ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിൽ അഷിഘ മിടുക്കിയാണ്.മലയാളംതനുശ്രീ
-
20.6.19
3.7.19
9.8.19- അനുയോജ്യമായ ഭാഷ,പദങ്ങൾ,പ്രയോഗങ്ങൾ എന്നിവ ഉപയോഗിച്ച് സ്വന്തം ആശയങ്ങൾ തെറ്റുകൂടാതെ സംഭാഷണ രൂപത്തിൽ എഴുതുൻ തനുശ്രീക്ക് കഴിയുന്നു.
- വാക്യഘടന,ചിഹ്നം എന്നിവ പാലിച്ച് അക്ഷരത്തെറ്റില്ലാതെ എഴുതാൻ കഴിയുന്നു.
- വായിക്കുന്നവർക്ക് നേരനുഭവം പ്രദാനം ചെയ്യുന്ന രീതിയിൽ ആശയക്രമീകരണം പാലിച്ച് വിവരണം തയ്യാറാക്കാൻ കഴിയുന്നു.
- ഉചിതമായ പദപ്രയോഗങ്ങളോടെ ആകർഷകമായ ഡയറിക്കുറിപ്പുകൾ എഴുതുന്നതിൽ തനുശ്രീ മിടുക്കിയാണ്.
- സ്വന്തം നിരീക്ഷണങ്ങൾ,കണ്ടെത്തലുകൾ, കാഴ്ചപ്പാടുകൾ എന്നിവ ഉദാഹരണ സഹിതം വിവരിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ കഴിയുന്നു.
- വായനാമൂല ഫലപ്രദമായി ഉപയോഗിക്കുന്നു.
- ലളിതമായ ലഘുവാക്യങ്ങൾ ഉപയോഗിച്ച് വായനക്കാരൻെറ ശ്രദ്ധയാകർഷിക്കുന്ന രീതീയീൽ പത്രവാർത്ത ത.യ്യാറാക്കാൻ തനുശ്രീക്ക് കഴിയുന്നു.
-
മലയാളവുമായി ബന്ധപ്പെട്ട് രണ്ടു കുട്ടികളുടെ അഭിമാനരേഖയിലെ കുറിപ്പുകളാണ് ഇത്. താരതമ്യം ചെയ്യൂ. അത് വായിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിമാനം തോന്നുകയില്ലേ?
എനിക്ക് നിര്‍ദേശിക്കാനുളളത്. ഈ പ്രസ്താവനകളുടെതെളിവുകള് എങ്ങനെ നല്‍കാനാകും എന്നതാണ്. ബ്രായ്കറ്റില്‍ നോട്ടുബുക്ക് പേജ് നമ്പര്‍ കൂടി സൂചിപ്പിച്ചാലോ?) ഈ ബ്ലോഗില്‍ പത്തു വര്‍ഷങ്ങള്‍ക്കും മുമ്പ് നിഖിലയെ വിലിയിരുത്തി കുറിച്ചത് ഓര്‍മ വരുന്നു. ശക്തമായ ഗുണാത്മകക്കുറിപ്പുകളാണ് അത്. കുട്ടിയുടെ രചനയില്‍ നിന്നുളള ഉദാഹരണങ്ങള്‍ കൂടി ഉദ്ധരിച്ചായിരുന്നു ആ കുറിപ്പ്. അതുപോലെ ഹര്‍ഷ ടീച്ചറും ചെയ്യാതിരിക്കില്ല.തനുശ്രീയുടെ പ്രത്യേക നേട്ടങ്ങള്‍ അഭിമാനരേഖയിലുണ്ട്. സാധാരണ പഠനപുരോഗതി രേഖയില്‍ കാണാത്തതാണ്, അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നതാണിത്തരം കഴിവുകള്‍ .തനുശ്രീ ആരാണെന്ന് ഈ കുറിപ്പുകള്‍ പറയും- സഹാനുഭൂതിയോടെയും പെരുമാറുക എന്നീ നല്ല ഗുണങ്ങൾ തനുശ്രീക്ക് ഉണ്ട്.
2019 സ്വദേശ് ക്വിസ്,യുറീക്ക വീജ്ഞാനോത്സവം എന്നിവയിൽ യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ടാലൻഷ്യ സ്കോളർഷിപ്പ് സെപ്തംബർ വിജയി. -
സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര കിസ് മത്സരങ്ങളിൽ 2018,2019 വർഷങ്ങളിലെ വിജയി.പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുവാനും മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനും അഷിഘക്കു പ്രത്യേക പാടവമുണ്ട്.2019 അധ്യയനവർഷത്തെ സ്കൂൾ ലീഡർ.ഏത് കാര്യവും പെട്ടെന്നു ഹൃദിസ്ഥമാക്കുവാൻ അഷിഘക്കു പ്രത്യേക കഴിവുണ്ട്.ഇത് ഹര്‍ഷടീച്ചറുടെ അഭിമാനരേഖയല്ല. പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അഭിമാനരേഖയാണ്. അഭിമാനരേഖയുടെ അക്കാദമിക ഹര്ഷംആരെയും ബോധ്യപ്പെടുത്താനല്ല ഹര്‍ഷടീച്ചര്‍ ഇതു ചെയ്തത്.പ്രതിബദ്ധതയാര്‍ന്ന അധ്യാപനമഹിമയുടെ പതാകകള്‍ വഹിക്കുന്നവരുടെ കൂട്ടത്തിലെ ഒരു കണ്ണിയാണ് ടീച്ചര്മുന്നിട്ടറിങ്ങണമെങ്കില് മുന്നോട്ട് നോക്കണംആ കാഴ്ചപ്പാട് പ്രധാനംടീച്ചര് അഭിമാനരേഖയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കിടുന്നു
- അഭിമാനരേഖ വികസിപ്പിക്കുമ്പോൾ കുട്ടി, അധ്യാപകൻ,രക്ഷിതാവ് എന്നിവർക്കുണ്ടാകുന്ന നേട്ടങ്ങൾ?
- തൻെറ കഴിവുകൾ തിരിച്ചറിഞ്ഞതിലൂടെ കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിച്ചു.
- അധ്യാപികയുടെ പിന്തുണയോടെ കുട്ടിക്ക് ആവശ്യമായ പഠന സഹായം നൽകാൻ രക്ഷിതാവിന് അഭിമാനരേഖ സഹായകമായി.
- പഠനവിടവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനും കർമ പദ്ധതികൾക്കുമുൻഗണന ക്രമം നിശ്ചയിക്കുന്നതിനും സഹായകമായി.
- പഠനപ്രവർത്തനത്തെ സമയബന്ധിതമായി ചിട്ടപ്പെടുത്താൻകൂടുതൽ പ്രേരണ ടീച്ചർക്കു ലഭിച്ചു.
- ടീച്ചർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ?
- ഓരോ ഗുണതാവിശേഷങ്ങൾ,അവയുടെ വ്യാപ്തി എന്നിവയെ കുറിച്ച് വേണ്ടത്ര ധാരണ ടീച്ചർക്കില്ല.
- രേഖപ്പെടുത്തലുകൾ അധ്യാപികയുടെ പ്രവർത്തന ഭാരംകൂട്ടുന്നു.
- ബുക് ലെറ്റുകൾ അടിക്കുവാനുള്ള സാമ്പത്തികം കണ്ടെത്താൻ കഴിയാത്ത അവസ്ഥ.
- ഗുണതാവിശേഷങ്ങൾ എല്ലാംതന്നെ വിലയിരുത്തുവാൻ പര്യാപ്തമായ നിലവാരമുള്ള വിലയിരുത്തൽ ടൂളുകൾ വികസിപ്പിക്കുവാനുള്ള പ്രയാസം.
- വിലയിരുത്തൽ ടൂളുകൾ ഓരോ കുട്ടിക്കും നൽകുന്നതിന് സാമ്പത്തിക പ്രയാസം.
- മലയാളം ടൈപ്പിംഗിൽ വേണ്ടത്ര പരിചയ സമ്പത്തില്ല.
- ടീച്ചർ നേരിടുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടാം?
- പഠനനേട്ടങ്ങളും അവയുടെ ഗുണതാവിശേഷങ്ങളും ഓരോ ക്ലാസിനും അനുയോജ്യമായവിധം BRC/Cluster തലത്തിൽ അല്ലെങ്കിൽ സംസ്ഥാന തലത്തിൽ തയ്യാറാക്കുക.
- അഭിമാനരേഖ ബുക് ലെറ്റ് സംസ്ഥാന തലത്തിൽ തയ്യാറാക്കുക.
- ഡിജിറ്റൽ അഭിമാനരേഖ പ്രോത്സാഹിപ്പിക്കുക.
- SSA തയ്യാറാക്കിയ പഴയകാല ചോദ്യങ്ങൾ ,വർക്ക്ഷീറ്റുകൾഎന്നിവ ഇവാലുവേഷൻ ടൂൾ ബാങ്കായി അധ്യാപകർക്ക് നൽകുക.
- മലയാളം ടൈപ്പിംഗിൽ കൂടുതൽ പരിശീലം അധ്യാപകർക്കു നൽകുക.
ക്ലാസ്
ടീച്ചര്‍
ഹര്‍ഷ.വി
ക്ലാസ്
4
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി