ആമുഖം
"എന്റെ പേര് എൻ യു ബിജു. പി ടി എ പ്രസിഡന്റ്, ഗവ. യു പി സ്കൂൾ പുറ്റുമാനൂർ .കോലഞ്ചേരി ഉപജില്ല.
നൗഫൽ മാഷേ,
ഞാൻ കെ. എസ്. ഇ ബി യിൽ സീനിയർ അസിസ്റ്ററ്റ് ആയി തൃപ്പൂണിത്തുറ ഡിവിഷനിൽ ജോലി ചെയ്യുന്നു.
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നേതൃത്വം നല്കുന്ന, ഒന്നും രണ്ടും ക്ലാസ്സുകളിലേക്കുള്ള പത്തു ദിവസത്തെ ഓൺലൈൻ പഠന പരിപാടിയയായ കുഞ്ഞുമലയാളം , ആരംഭിച്ച് അഞ്ചാമത്തെ ദിവസമാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എന്റെ മകൾ ഹന്ന ഈ പരിശീലനത്തിൽ ചേരുന്നത്. നൗഫൽ മാഷ് നേതൃത്വം നൽകിയ പഠനപ്രവർത്തനങ്ങൾ പുതുമയുള്ളതും കുട്ടികൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുന്ന ഒന്നുമായിട്ടാണ് തോന്നിയത്. സത്യത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം എന്റെ മകൾ നേരിട്ടു കാണുന്ന, ഇടപെടുന്ന വ്യക്തികൾ അവളുടെ മാതാപിതാക്കളായ ഞങ്ങൾ രണ്ടു പേർ മാത്രമാണ്. ടെലിവിഷനും മൊബൈൽ ഫോണിനുമിടയിൽ കുരുങ്ങിപ്പോകുന്ന, നീണ്ടുപോകുന്ന പഠന ഇടവേളകളിൽ ഒരു നല്ല അദ്ധ്യാപകന്റെ സർഗ്ഗാത്മക ഇടപെടലുകൾ ഉണ്ടാവുക എന്നത് കുട്ടികളെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള ഒന്നാണ്. അദ്ധ്യാപകൻ നല്കിയ ഓരോ പ്രവർത്തനങ്ങളും വളരെ ആവേശത്തോടെ ഏറ്റെടുത്തു പൂർത്തിയാക്കുന്ന കുട്ടികൾ. ടെലിവിവിഷൻ കാഴ്ചകളൊക്കെ ഉപേക്ഷിച്ച് മാഷിന്റെ അടുത്ത ടാസ്കിനായി കാത്തിരിക്കുന്ന മകളെ കണ്ട് എനിക്കും കൗതുകം തോന്നി. നൗഫൽ മാഷിന്റെ അവതരണ രീതി വളരെ മികച്ചതായിരുന്നു.എന്തു പറയുന്നു എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണല്ലോ എങ്ങനെ പറയുന്നു എന്നതും. നമ്മുടെ പൊതു വിദ്യാഭ്യാസം നേരിടുന്ന വലിയൊരു പരിമിതിയായി എനിക്കു തോന്നിയിട്ടുള്ളത് ആശയ വിനിമയ ശേഷി കുറവുള്ള അദ്ധ്യാപകരാണ്. പ്രത്യേകിച്ചും അദ്ധ്യാപക ശ്രദ്ധ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രീപ്രെമറി, പ്രൈമറി ക്ലാസ്സുകളിൽ. ഓൺലൈൻ പഠന പ്രവർത്തങ്ങൾ തുടരുന്നതിനോടൊപ്പം കൂടുതൽ മികവുള്ള അദ്ധ്യാപകരെ പരിശീലിപ്പിച്ചെടുക്കുന്നതിനും ടീച്ചേഴ്സ് ക്ലബ്ബിനാവട്ടെ എന്നാശംസിക്കുന്നു.
സ്നേഹത്തോടെ
എൻ യു ബിജു.
ആത്മസംതൃപ്തിയുടെ നിറവില്‍ നൗഫല്‍
എന്റെ കുഞ്ഞു മലയാളം വിശേഷങ്ങൾ നൗഫല്‍ തന്നെ പറയട്ടെ.
"ഞാൻ കെ എം നൗഫൽ . മുവാറ്റുപുഴ,പായിപ്ര ഗവ.യു.പി സ്കൂളിലെ അധ്യാപകന്‍. കോലഞ്ചേരി ടീച്ചേഴ്‌സ് ക്ലബിലെ റിസോഴ്സ് അംഗം.
എന്റെ മലയാളം നല്ല മലയാളം പരിപാടിയിലെ 1, 2 ക്ലാസുകൾക്കായി രൂപീകരിച്ച കുഞ്ഞുമലയാളം ഗ്രൂപ്പിലെ ഓൺലൈൻമെന്റർ.
ഈ പരിപാടിയുടെ മെന്ററാവണമെന്ന് പൗലോസ് മാഷ് പറഞ്ഞപ്പോൾ ഒരു ലോക്ക് ഡൗൺ ശങ്ക എന്റെ മനസിലുമുണ്ടായി. ഡോ. ടി പി കലാധരൻ സാറിന്റെ ആശയപരമായ പിന്തുണ ഉണ്ട് എന്നറിഞ്ഞപ്പോഴാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. കേരളത്തിലെ 12 ജില്ലകളിലെ 42 കുട്ടികൾ, അതിലേറെ അധ്യാപകരുമൊത്തുള്ള ഒരുയാത്ര.
കുഞ്ഞുമലയാളം 10 ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഈ മുന്നേറ്റത്തിന് കാരണമായി എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ നിങ്ങളുമായി പങ്ക് വെക്കുന്നു.
1).ശ്രവണം, ഭാഷണം , വായന, ലേഖനം സർഗ്ഗാത്മകത ഇവയെല്ലാം ഒരേസമയം കൊണ്ടുപോകാൻ കഴിഞ്ഞത് രക്ഷിതാക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
2). ആശയ പ്രകടനത്തിന് ഓരോ കുട്ടിക്കും അവസരം നൽകിയത് കുട്ടിയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
3).വാട്ട്സ്ആപ്പിന്റെ സാങ്കേതികവിദ്യയിലൂടെ കുട്ടികളുടെ രചനകൾ എഡിറ്റിംഗ് നടത്താൻ സാധിച്ചതിലൂടെ രക്ഷിതാക്കൾക്ക് കുട്ടിയുടെ ലേഖനത്തിലുള്ള പോരായ്മകൾ / മികവുകൾ മനസ്സിലാക്കുവാൻ സാധിച്ചു. (പല നിറത്തിലുള്ള കളറുള്ള പേനകൾ കൊണ്ടുള്ള അടയാളപ്പെടുത്തൽ കുട്ടികൾ വല്ലാതെ ആസ്വദിച്ചു).
4).ഓരോ കുട്ടിക്കും ഫീഡ്ബാക്ക് നൽകാൻ കഴിഞ്ഞതും മറ്റുകുട്ടികളുടെ മാതൃകകൾ കാണാൻ സാധിച്ചതും തന്റെ കുട്ടിയുടെ നിലവാരം, പുരോഗതി എന്നിവ അളക്കാൻ രക്ഷിതാവിന് സാധിച്ചു.
5). ഓരോ ദിവസവും നൽകുനTip Activity കൾ Attendance, motivation തന്ത്രങ്ങൾ എല്ലാം പ്രവർത്തനങ്ങളിൽ ആവേശത്തോടെ കുട്ടികൾ ആവേശത്തോടെ ഉൾക്കൊണ്ടു .
6) രക്ഷിതാക്കൾക്ക് കുഞ്ഞുമലയാളം, ഉദ്ഗ്രഥിത രീതികൾ, പഠന പ്രക്രിയകൾ എന്നിവയിൽ തിരിച്ചറിവുകൾ ഉണ്ടായി.
7). ഓരോ ദിവസവും വൈകിട്ട് നടക്കുന്ന വിലയിരുത്തലുകളിൽ പങ്കെടുക്കുന്നതിലൂടെ കുട്ടിയുടെ വളർച്ച വിലയിരുത്താൻ രക്ഷിതാവിന് അവസരം ലഭിച്ചു.
8). രക്ഷിതാക്കൾക്ക് മാത്രമായി നൽകുന്ന ചോദ്യോത്തര പരിപാടിയിലൂടെ പൊതു വിദ്യാലയ മികവുകൾ പാഠ്യപദ്ധതി വിനിമയ രീതികൾ ചർച്ച ചെയ്യാൻ രക്ഷിതാവിന് അവസരം ലഭിച്ചു.
9). പ്രവർത്തനങ്ങൾ നിരീക്ഷിച്ച 35 അധ്യാപകർ അവ തങ്ങളുടെ കുട്ടികളുടെ സ്കൂൾഗ്രൂപ്പിൽ ഇതേ പ്രവർത്തനങ്ങൾ നൽകി വ്യാപിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് ഏറെ സന്തോഷം നൽകിയത്.
10). 35 പ്രവർത്തനങ്ങളിലായി ലളിതമായി എങ്ങിനെ പാട്ടും കഥയും വിവരണവും ആസ്വാദനക്കുറിപ്പും എഴുതാം എന്നൊക്കെയുള്ള തിരിച്ചറിവുകൾ,അഭിനയ ഗാനം, കളികൾ അങ്ങനെ എല്ലാം കുട്ടികൾ ആസ്വദിച്ച് പഠനം പാൽപ്പായസമാക്കി..
രക്ഷിതാക്കളുടെ പ്രതികരണങ്ങളാണ് കുഞ്ഞുമലയാളം രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് എനിക്ക് ആവേശം നൽകുന്നത്. ചിലരുടെ പ്രതികരങ്ങൾ ഇങ്ങിനെയാണ്.
1. സജീവവും സർഗ്ഗാത്മകവുമാക്കിയ10 ദിനങ്ങള്‍
കുഞ്ഞു മലയാളം 1, 2 ക്ലാസുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച മുവാറ്റുപുഴ എ.ഇ.ഒ വിജയ ടീച്ചർ ഗ്രൂപ്പിൽ കുറിച്ചത് -
"ആർ.വിജയ..മൂവാറ്റുപുഴ എ.ഇ.ഒ. ലോക്ഡൗൺകാലത്തെ സജീവവും സർഗ്ഗാത്മകവുമാക്കിയ10 ദിനങ്ങളാണ് കഴിഞ്ഞുപോയത്. 1, 2ക്ലാസുകളിലെകുട്ടികൾക്കുവേണ്ടി കുട്ടികളുംഅധ്യാപകരുംരക്ഷിതാക്കളും അത്യന്തം ആവേശത്തോടെയാണ്ഈ പരിപാടിയെ വരവേല്‍ക്കുകയും അതിലുപരി ഏറ്റെടുക്കുകയും ചെയ്തത്. പാട്ട്, അഭിനയം, ലഘുപരീക്ഷണം, വിവിധ രചനകള്‍ തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ , അനുഭവങ്ങള്‍ ആണ് ഈ വേദിയിലൂടെ അവര്‍ പങ്കുവെച്ചത്. നൗഫലിന്റെ അവതരണരീതിയാണെങ്കിലോ കെങ്കേമം. ഓരോ കുട്ടിയെയും അടുത്തറിഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടുളള കൃത്യമായ ഇടപെടലുകള്‍, മറ്റ് അധ്യാപകര്‍ക്കു കൂടി പ്രചോദനമാകട്ടെ. മൂവാറ്റു പുഴ ഉപജില്ലയുടെ അഭിമാനം. ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് ഒന്നു കൂടി, പൗലോസിനെപ്പോലെ നൗഫലിനെപ്പോലെ ആത്മാര്‍ഥതയും അര്‍പ്പണമോധവുമുളള അധ്യാപകര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈടുവെയ്പുകളാണ് എന്നതില്‍ സംശയമില്ല ആശംസകൾനേരുന്നു"
2. നവീനബോധനരീതിയുടെ തിളക്കം
കുഞ്ഞു മലയാളം ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ വീക്ഷിച്ച മുവാറ്റുപുഴ BPO എൻജി രമാദേവി ടീച്ചർ ഇങ്ങനെ കുറിക്കുന്നു.
"ഞാൻ രമാദേവി ടീച്ചർ മൂവാറ്റുപുഴ ഉപജില്ലയിൽ BPO ആയി ജോലി ചെയ്യുന്നു . 10 ദിവസത്തെ പ്രവർത്തന പായ്ക്കേജ് ആയിരുന്നു ഈ whatsapp group |ലൂടെ കടന്നുപോയത് .ആദ്യ ദിവസം മുതൽ group അംഗമാകാനുളള ഭാഗ്യം ഉണ്ടായില്ല. ഏപ്രില്‍ 7 നാണ് ഈ group ൽ അംഗമായത് . അന്നു മുതലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ അത്ഭുതാവഹം , Really amazing തുടങ്ങിയ വാക്കുകൾ തന്നെ പര്യാപ്തമല്ല. കാരണം ഗ്രൂപ്പിലെ അംഗങ്ങളായ 42 കുട്ടികളെ ഒരു പോലെ പരിഗണിച്ചും പ്രോത്സാഹിപ്പിച്ചും വേണ്ട തിരത്തലുകൾ വരുത്തിയും തികച്ചും സമയബന്ധിതമായി ക്ലാസ് മുന്നോട്ടു കൊണ്ടുപോകാൻ നൗഫൽ സാറിനു സാധിച്ചു. രാവിലെ കൃത്യം 10 മണിക്കു തുടങ്ങുന്ന പ്രവർത്തനങ്ങൾ രാത്രി 10 മണി വരെ തടർന്നു. ആവശ്യബോധത്തോടെ പങ്കെടുത്ത രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നു. നവീന ബോധന രീതികൾ എങ്ങനെയാണ് കുട്ടികളിൽ മാറ്റമുണ്ടാക്കുന്നത് എന്നതിന്റെ നേരനുഭവങ്ങൾ ഗ്രൂപ്പ് അംഗങ്ങൾക്കുണ്ടായി . കൂടാതെ പരമ്പരാഗതമായി ശീലിച്ചു പോന്ന ചോദ്യരീതികൾ മാത്രമല്ലാതെ മറ്റു രീതി കളിലും രക്ഷിതാക്കളെ ചിന്തിപ്പിക്കുന്നതിന് ഗ്രൂപ്പ് പ്രവർത്തനങ്ങൾ സഹായിച്ചു. ഉദാ.. 9 - 4 എന്ന് ഉത്തരം കിട്ടുന്ന ചോദ്യമുണ്ടാക്കുന്ന പ്രവർത്തനം തന്നെ. അതിൽ നൗഫൽ ഇടപെട്ട് ചിന്തയുടെ ദിശതിരിച്ചു വിടുന്നത് ശ്രദ്ധേയമാണ്. വാക്കുകൾ കൊണ്ട് വിശദമാക്കാവുന്നതിനപ്പുറം ഉള്ള അനുഭവങ്ങളാണ് ഗ്രൂപ്പ് അംഗങ്ങൾക്കുണ്ടായിട്ടു ള്ളത് എല്ലാവർക്കും അഭിനന്ദനങ്ങൾ! മികച്ച അധ്യാപകനാണ് മൂവാറ്റുപുഴയുടെ അഭിമാനമായ നൗഫൽ സാർ . സാറിന്റെ നേതൃത്വം തുടർന്നു ഉണ്ടാകും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
3 .കുഞ്ഞു മനസിൽ നിറച്ച സ്നേഹത്തിന് നന്ദി
വയനാട്ടിലുള്ള എ. യുപിഎസ് പഴൂരിലെ ഷെല്ലി ടീച്ചർ പറയുന്നു.
"സാർ ,കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നൗഫൽ സാറിന്റെ സ്വന്തം ക്ലാസിലെ കുട്ടികൾ പോലെയായി എന്റെ മക്കൾ. ഒന്നാം ക്ലാസ് എന്തായിരിക്കണമെന്ന് പഠിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ ഞാനും. ഇന്നെന്താ ചെയ്യേണ്ടത് എന്ന ചോദ്യവുമായാണ് കുട്ടികൾ ഉണരുന്നത് തന്നെ. ഇത്രയധികം കുട്ടികളെ സ്വാധീനിക്കാൻ കാണാമറയത്ത് നിന്ന് സാറിന് കഴിഞ്ഞെങ്കിൽ അങ്ങയുടെ കുഞ്ഞു മനസിൽ നിറച്ച സ്നേഹത്തിന് അവർ പോലും അറിയാതെ എഴുത്തിലൂടെ വായനയിലൂടെ മക്കളെ നടത്തിയ സാർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സാർ ഒന്നാം ക്ലാസിന്റെ പ്രവർത്തനങ്ങൾ നൂതനാശയങ്ങൾ പങ്കു വയ്ച്ച് ഇനിയും എന്നെപ്പോലുള്ളവർക്ക് മുന്നിൽ മാർഗദീപമായ് സാർ ഉണ്ടാവണം. തീർച്ചയായും സമയമോ ക്ഷീണമോ ഒന്നും കണക്കിലെടുക്കാതെ രാത്രി പകലാക്കി അധ്വാനിക്കുന്ന സാറിന് നന്ദി.
ഒപ്പം ഈ ഗ്രൂപ്പിൽ എന്നെ ചേർത്ത പൗലോസ് സാറിന് കുഞ്ഞുമലയാളത്തിനും എന്റെ മലയാളത്തിന് എല്ലാം നന്ദി.
സാർ ഇതിന്റെ തുടർച്ച ഉണ്ടാകണം എന്ന് ആശിച്ചു പോകുന്നു. നേരിൽ കണ്ടിട്ടില്ലെങ്കിലും കുട്ടികൾ ആവേശത്തോടെ പറയും. മാഷാണ് മാഷ്.”
4.പഠനസജീവത
വടകരയുള്ള അഭിനവിന്റെ അമ്മ സനീഷ പറയുന്നു.
നാണം കുണുങ്ങിയിരുന്ന ഞങ്ങളുടെ മക്കൾക്ക് ആശയ പ്രകടനത്തിന് ധാരാളം അവസരം കിട്ടിയപ്പോൾ പഠനത്തിൽ അവർ സജീവമായെന്ന് .
5. was it a dream?
മലപ്പുറത്ത് നിന്നുള്ള ഷഹബാസിന്റെ അമ്മ ഇങ്ങിനെ കുറിക്കുന്നു
“Hai dear sir,was it a dream?These 10 days. I can't list out the changes which ur team hav brought in us. But I am sure u changd us a lot. U changd all our assumptions about learning, about wht s th real meang of education. Now iam realizng tht, I nevr boostd my child as u did, Inevr congratulatd and made hm happy as u did. I ws alwys lukng only upon hs mistakes. I forgotd to see hm through hs childish eyes. Whether it is a tip, reading card, writng tasks u had th same enthusiasm and spirit through which u conqurd my shehbas' s mind. Sir I really wish to call ur teams attempt as an 'online renaissance'. becoz through ur rare attempts u succeeded in changing many minds. like an angel u came in my shehabas's mind and u rubbd away all hs shyness, fear, laziness......lot. As I said earlier v need ur help in futur to make hm more smart.sir u must adapt more activities to make students more confidant in all circumstances.iam sure sir only u and ur team can do it. Thnk u sir fr changing my shehabas in an unknown method, thank u sir fr confusing us through ur (uttharam kittatha chodyangal)thank u sir fr teaching us what s th real meaning of th word 'teacher',thnk u sir fr ur restless hard works only fr our children, thank u sir fr makng us aware of our own children.Thank u sir fr all........may God th almighty bless u and ur team with a long, happy, enthusiastic life to lead all teachers in to a bright path. With prays and prays only...🤲🤲🤲🤲🤲shehabas and hs mom”
6. ഇങ്ങനെയും മാഷുമാരുണ്ടല്ലേ?
"ഏറ്റവും ബഹുമാനപ്പെട്ട ഞങ്ങളുടെ നൗഫൽ സാർ , പൗലോസ് സാർ. കലാധരൻ മാഷ്, അധ്യാപക സുഹൃത്തുക്കളേ, പ്രിയപ്പെട്ട കുഞ്ഞുങ്ങളേ...... വളരെ സന്തോഷവും അതിലേറെ ദുഃഖവുമുണ്ട്. 10 ദിവസം ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്ന നാം ഇനി മറ്റൊരു തലത്തിലേക്ക്. പഠനത്തിന്റെ തിരക്കുകളും തമാശകളും ഗൗരവങ്ങളും നിറഞ്ഞ 10 ദിനങ്ങൾ. ഞാൻ മെന്റേഴ്സ് ഗ്രൂപ്പില്‍ നിന്നാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്. തന്നിരുന്ന മബൈല്‍ നമ്പറിലേക്ക് മെസേജ് അയച്ചു. അത് T.T. പൗലോസ് സാറിന്റേതായിരുന്നു. എനിക്ക് അദ്ദേഹത്തെക്കുറിച്ച് കേട്ടുകേൾവിയേ ഉള്ളൂ. മറുപടി വന്നു. ഗ്രൂപ്പില്‍ ചേർത്തു എന്ന്. എന്റെ 3 കുട്ടികളുടെ പേരാണ് രജിസ്ററര്‍ ചെയ്തത്. 2 ദിവസം കഴിഞ്ഞപ്പോൾ നൗഫൽ സാറിന്റെ മെസേജ് കണ്ടു എന്റെ മലയാളം ഗ്രൂപ്പില്‍. അപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ ഗ്രൂപ്പില്‍ ആണുള്ളതെന്ന് . പൗലോസ് സാറിനെ വിളിച്ചു. സാർ എന്നെ 2 ഗ്രൂപ്പില്‍ ആഡ് ചെയ്തു. 1, 2 ക്ലാസിന്റെ മാഷിനെ ഞാൻ വിളിച്ചു. എനിക്ക് ആദ്യം മുതലുള്ള പ്രവർത്തനങ്ങൾ തരുമോയെന്ന്. ഒരു പരിചയവുമില്ലാത്ത മാഷായതുകൊണ്ട് അല്പം പേടിയോടെയാണ് വിളിച്ചത്. മാഷ്പ്രവർത്തനങ്ങൾ ചുരുക്കി ഗ്രൂപ്പില്‍ ഇട്ടു. അന്നുമുതൽ ഇന്നുവരെയും എല്ലാ പ്രവർത്തനങ്ങളും എബിനയും ഏബെനും ചെയ്തു വരുന്നു. അവധിക്കാലമായതുകൊണ്ട് ആദ്യം അല്പം മടി ഉണ്ടായിരുന്നു. പിന്നീട് അത് മാറി. കളിയ്ക്കിടയിലും ഓടി വരും. കുട്ടികൾക്ക് ഇത്ര താല്പര്യം ഉണ്ടായതിന്റെ കാരണക്കാരൻ അവർ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മാഷാണ്. ഈ 10 ദിവസവും സാറിന്റെ ശബ്ദം മാറി കേട്ടിട്ടില്ല. ഒരേ ഈണം . താളം . അത് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശ്വാസവും ധൈര്യവും പ്രചോദനവുമായിരുന്നു. ഇങ്ങനെയും മാഷുമാരുണ്ടല്ലേ? അറിവിന്റെ ആ വലിയ ലോകത്തിലേക്ക് ഈ പിഞ്ചുകുഞ്ഞുങ്ങളെ എത്ര വേഗമാണ് നടത്തിയത്. 10 ദിവസം ഞങ്ങളുടെയെല്ലാം വഴികാട്ടിയായി സാറു ണ്ടായിരുന്നു. സാറിന്റെ തെറ്റുതിരുത്തൽ ഒരു +ve energy ആയിരുന്നു. മനസിലെ മായാത്ത ചോദ്യങ്ങൾ ചോദിച്ച് ഞങ്ങളെയും വെളളം കുടിപ്പിച്ചു. കുട്ടികളുടെ മാറ്റം എടുത്തു പറയേണ്ട ഒന്നാണ്. ഏബെന്റെ അക്ഷരത്തെറ്റ് നന്നായി മാറിയിട്ടുണ്ട്. കൂടാതെ വാക്കുകൾ തമ്മിലുള്ള അകലം പാലിച്ച് എഴുതുവാൻ ശ്രമിക്കുന്നു. ലഭിച്ച ആശയത്തെ അവതരിപ്പിക്കുവാനും കുട്ടികൾ പഠിച്ചു. കവിതകൾ ഈണത്തിൽ ചൊല്ലുവാനും പദങ്ങൾ മാറ്റി ച്ചൊല്ലുവാനും അഭിനയിക്കുവാനും ചിത്രം വരയ്ക്കാനുമൊക്കെ കുട്ടികൾക്ക് താല്പര്യമായിരുന്നു. എബിനയ്ക്കും നല്ല മാറ്റമുണ്ട്. മടികൂടാതെ അവതരിപ്പിക്കുവാനും ലേഖനത്തിൽ വളരെ ശ്രദ്ധിക്കുവാനും ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. വായനയിലും ശ്രദ്ധിക്കുന്നു. എന്തായാലും ഒരു നല്ല അധ്യാപകനെ ഞങ്ങൾക്ക് പരിചയപ്പെടുവാൻ സാധിച്ചു. എന്റെ അധ്യാപനജീവിതത്തിലെ മറക്കാനാവാത്ത കൂട്ടായ്മയായിരുന്നു ഇത്. ഒരു പഠിതാവായി ഒരു വഴി കാട്ടിയായി ചിന്തകളെ ഉദീപിപ്പിക്കുന്ന ഒരു നല്ല മാഷായി ഒരു കൂടപ്പിറപ്പായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു നൗഫൽ മാഷിന് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുവാൻ ദൈവം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു ഇതിനെല്ലാം വഴിയൊരുക്കിയ പൗലോസ് മാഷിനും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ കൂട്ടായ്മയിലെ എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും എല്ലാവിധ ആശംസകളും നേരുന്നു
സ്നേഹത്തോടെ
എബിന, ഏബെൻ, ജയ്നി ടീച്ചർ ( സി എം .എൽ .പി സ്കൂൾ , കോതല പാമ്പാടി )”
7. ഞങ്ങൾക്ക് ഏറെ ആവേശം ജനിപ്പിച്ച നാളുകള്‍
മലപ്പുറത്ത് നിന്നുള്ള പ്രവീൺ കൊള്ളഞ്ചേരി, നിമ്മി എന്നീ അധ്യാപക ദമ്പതിമാർ ഇങ്ങിനെ കുറിക്കുന്നു
"പ്രിയ നൗഫൽ സാർ,
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം അതിന്റെ വളർച്ചയുടെ 90% വും പൂർത്തീകരിച്ച നിലയിലെത്തി എന്ന് വിശ്വസിക്കുന്ന അധ്യാപക ദമ്പതികളാണ് ഞങ്ങൾ. അതിനായി താങ്കളെപ്പോലുള്ളവർ അഹോരാത്രം പണിയെടുത്തിട്ടുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. അതിന്റെ നേർസാക്ഷ്യമാണ് കഴിഞ്ഞ പത്തു ദിവസങ്ങളിലെ ക്ലാസുകൾ. പൊതു വിദ്യാലയങ്ങളെ പ്രതിനിധീകരിക്കുന്ന ഞങ്ങൾക്ക് ഏറെ ആവേശം ജനിപ്പിച്ച നാളുകളാണ് കടന്നുപോയത് എന്നത് നിസ്സംശയം പറയാനാകും. കുട്ടികളെ യാതൊരുവിധ നിർബന്ധബുദ്ധിയും കൂടാതെ എന്നാൽ, സമയബന്ധിതമായി പ്രവർത്തനങ്ങൾ ചെയ്യിക്കുവാനുതകുന്ന താങ്കളുടെ പ്രവർത്തന ശൈലിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഒരു ഒന്നാം ക്ലാസുകാരന്റെ നിലവാരത്തിൽ നിന്നും വളരെയൊന്നും താഴെയല്ലായിരുന്നു എങ്കിലും ഞങ്ങളുടെ മകൻ ദീക്ഷിത് പ്രവീൺ മറ്റുള്ളവരുടെ മുൻപിൽ പ്രകടനം കാഴ്ചവെക്കുവാൻ അൽപം മടിയുള്ള കൂട്ടത്തിലായിരുന്നു. എന്നാൽ താങ്കളുടെ സന്ദർഭോചിതമായ ഇടപെടലുകൾ എന്റെ മകനെ താങ്കളുടെ ആരാധകനാക്കി. താങ്കൾ നൽകുന്ന പ്രവർത്തനങ്ങൾ വിരോധമില്ലാതെ പൂർത്തീകരിക്കുവാൻ മകൻ ശ്രദ്ധിച്ചു.
ഒരു അധ്യാപകൻ കുട്ടികളെ എങ്ങനെ പ്രോത്സാഹിപ്പിച്ച് പ്രവർത്തനങ്ങളിൽ ഉത്സാഹഭരിതരാക്കി പങ്കെടുപ്പിക്കണമെന്ന് താങ്കൾ ഞങ്ങൾക്ക് കാണിച്ചു തന്നു. അഭിനന്ദനത്തിന് ഒരു പിശുക്കും കാണിക്കാതെയുള്ള താങ്കളുടെ ശൈലി ഞങ്ങൾക്ക് ഒരു മാതൃകയാണ്.
കൂടാതെ, കുട്ടികളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ സാരഥി പൗലോസ് സാറിനും ഒരു പാട് നന്ദിയും സ്റ്റേഹവും അറിയിക്കുന്നു. ഈ ജൈത്രയാത്രക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം എന്നെങ്കിലും കണ്ടുമുട്ടാമെന്ന് പ്രത്യാശിക്കുന്നു.
താങ്കൾക്ക് ഇന്നേ ദിവസം എല്ലാവിധ നന്മകളും ആശംസിച്ചു കൊണ്ട് ...
.. പ്രവീൺ കൊള്ളഞ്ചേരി , നിമ്മി പി.”
8. എല്ലാ കുട്ടികൾക്കും ആത്മവിശ്വാസം
" സർ ഈ ഗ്രൂപ്പിൽ അംഗമാകാൻ എനിക്ക് സാധിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഈ ഗ്രൂപ്പിലെ എല്ലാ കുട്ടികൾക്കും ആത്മവിശ്വാസത്തോടെ എഴുതാനും വായിക്കാനും കഴിഞ്ഞതിൽ എന്റെ മലയാളം നല്ല മലയാളം ഗ്രൂപ്പിലെ നൗഫൽ മാഷിന്റെ പങ്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കുട്ടികൾക്ക് ഒരു പ്രവർത്തനം എങ്ങനെ കൊടുക്കണം എന്നുള്ളത് മാഷ് എനിക്ക് മനസ്സിലാക്കിത്തന്നു ഈ ഗ്രൂപ്പിലെ എല്ലാവർക്കും ഒരുപാട് നന്ദി.”
സറീന ടീച്ചർ (കരുനാഗപ്പിള്ളി)
9. വളരെ വലിയ മാറ്റം
മലപ്പുറത്ത് നിന്നും ടീച്ചറായ വിനീത pp കുറിക്കുന്നു
"ആദ്യമായി ഈ സംരംഭത്തിന് തുടക്കം കുറിച്ച പൗലോസ് മാഷിനും അതിന്റെ സത്ത് ഒട്ടും ചോർന്നു പോകാതെ നമ്മുടെ കുട്ടികളിൽ വളരെ ആത്മാർത്ഥമായി പകർന്നു നൽകിയ നൗഫൽ മാഷിനും നന്ദി
വിനയ് കൃഷ്ണയെ കുറിച്ച് പറയുകയാണെങ്കിൽ ഈ പരിശീലനത്തിൽ പങ്കെടുത്തതിനു ശേഷം വളരെ വലിയ മാറ്റം അവന്റെ വായനയിലും ലേഖനത്തിലും വന്നിരിക്കുന്നു. മുമ്പൊക്കെ എഴുതുമ്പോൾ ഒരു ശ്രദ്ധയും കാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഓരോ വാക്കും വളരെ ശ്രദ്ധയോടെയാണ് എഴുതുന്നത്. ഇന്നെത്തെ മാവിനെ കുറിച്ചുള്ള ലേഖന പ്രവർത്തനം അവൻ ഒറ്റയ്ക്കാണ് എഴുതിയത്. വളരെ സന്തോഷം തോന്നി. അതിനു കാരണം നൗഫൽ മാഷിന്റെ ഓരോ കുട്ടികളുടേയും പ്രവർത്തനങ്ങളുടെ വിലയിരത്തൽ രീതി കുട്ടികളുടേയും ശ്രദ്ധയിൽ വന്നു എന്നുള്ളതാണ്. തെറ്റുകൾ കണ്ടാൽ വട്ടം നൽകുന്ന രീതി.
കൂടാതെ ഒരു രക്ഷിതാവെന്ന നിലയിൽ എന്റെ മോനെ ഇത്രയധികം നിരീക്ഷിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അത് ഈ 10 ദിവസം കൊണ്ട് എനിക്ക് കഴിഞ്ഞു. ഒരു ടീച്ചറായിരുന്നിട്ടുപോലും അവനിലെ പ്രയാസങ്ങളും അതുപോലെ അവനിലെ കഴിവുകളും എനിക്ക് കൂടുതൽ മനസ്സിലാക്കുവാൻ ഈ ദിവസങ്ങളിൽ സാധിച്ചു.ഓരോ ദിവസവും സാർ നൽകിയ ചോദ്യങ്ങൾ ഓരോ രക്ഷിതാക്കളേയും ചിന്തിപ്പിക്കാനും പ്രേരിപ്പിച്ചു. ഈ ചുരുങ്ങിയ ദിവസം കൊണ്ട് കുട്ടികളുടേയും രക്ഷിതാക്കളുടേയും ഇടയിൽ പുതിയ പനസമീപന രീതി വളർത്തിയെടുത്ത് അവരിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പൗലോസ് മാഷിനും നൗഫൽ മാഷിനും മറ്റ് അണിയറ പ്രവർത്തകർക്കും പ്രത്യേകം നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു.
കുറച്ച് വായനാ കാർഡുകൾ കൂടി ഗ്രൂപ്പിലിട്ടാൽ വരും ദിവസങ്ങളിൽ ഞങ്ങൾക്ക് പ്രയോജനപ്പെടുത്താമായിരുന്നു ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളും ആശയങ്ങളും സൃഷ്ടിക്കുവാൻ കഴിയട്ടെ
10. ഓരോ ദിവസവും നിരന്തര വിലയിരുത്തല്‍ പ്രായോഗികമാണ്.
ആലപ്പുഴ കലവൂർ GHSLP സ്കൂളിലെ സുമയ്യ ടീച്ചർ കുറിക്കുന്നു
"ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി എന്ന അധ്യാപകക്കൂട്ടായ്മ വളരെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. ഈ കൂട്ടായ്മയിലെ online പരിശീലന പരിപാടികളിൽ നിന്നാണ് ''എന്റെ മലയാളം നല്ല മലയാളം'' ഗ്രൂപ്പിൽ ചേരുന്നത്. ആ ഗ്രൂപ്പിലൂടെ "കുഞ്ഞുമലയാളം'' എന്ന 1, 2 ക്ലാസുകളുടെ ഗ്രൂപ്പിലേക്കെത്തി. വളരെ വ്യത്യസ്തയാർന്ന പ്രവർത്തന ശൈലി കൊണ്ട് കുട്ടികളെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു അധ്യാപകനെ എനിക്കവിടെ കാണാൻ കഴിഞ്ഞു.
നൗഫൽ മാഷിന്റെ പ്രവർത്തന ശൈലി ഞാൻ എന്റെ ക്ലാസ് ഗ്രൂപ്പിലും പ്രയോഗിച്ചു തുടങ്ങി. വളരെ നല്ല പ്രതികരണമായിരുന്നു എനിക്ക് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്.
ഓരോ ദിവസവും മാഷ് കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകുകയും നിരന്തര വിലയിരുത്തൽ നടത്തുകയും ചെയ്യുന്നു, കുട്ടികൾക്കുള്ള പ്രോത്സാഹനവും നൽകുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ഇടയിൽ പഠനം സംബന്ധിച്ച് പുതിയ സമീപന രീതി വളർത്തിയെടുക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല ഒരധ്യാപകനും കൂടി ചേരുമ്പോഴാണ് ഒരു നല്ല വിദ്യാർത്ഥി ഉണ്ടാവുന്നത്. മാഷ് അത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ഈ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം തന്ന നൗഫൽ മാഷിനും പൗലോസ് മാഷിനും ഇതിന്റെ അണിയറ പ്രവർത്തകർക്കെല്ലാം നന്ദിയറിയിക്കുന്നു.
ഇനിയും പുതിയ ആശയങ്ങളും പ്രവർത്തന ശൈലികളും സൃഷ്ടിച്ചെടുക്കുവാൻ നമ്മുടെ ഈ കൂട്ടായ്മയ്ക്ക് കഴിയും
ആശംസകളോടെ,
സുമയ്യ, GHSLPS Kalavoor
11. മടി മാറി അതീവ താല്പര്യത്തോടെ മകൾ
കോഴിക്കോട് നടക്കുത്താഴ up സ്കൂളിലെ മൃദുല ടീച്ചർ കുറിക്കുന്നു
"ഞാൻ ആഷ്ലിയുടെ അമ്മയാണ് കോലഞ്ചേരി ടീച്ചേർസ് ക്ലബിന്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് നൗഫൽ മാഷിന്റെ ഓരോ പ്രവർത്തനങ്ങളും അതീവ താല്പര്യത്തോടെയാണ് മകൾ ചെയ്തത് ഓരോ പ്രവർത്തനങ്ങളും പെട്ടെന്ന് തന്നെ ചെയ്ത് തീർക്കാൻ അവൾ ശ്രമിച്ചു ആദ്യം അവൾക്ക് എഴുതാൻ മടിയായിരുന്നു രണ്ടു മൂന്ന് ദിവസത്തിന് ശേഷം അത് മാറി ഇപ്പോൾ അക്ഷരതെറ്റ് കൂടാതെ മലയാളം എഴുതാൻ കഴിയുന്നുണ്ട് പത്ത് ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചതിന് നന്ദി അറിയുക്കുന്നു അതോടൊപ്പം നൗഫൽ മാഷിന്റെ പിറന്നാൾ ദിനത്തിൽ പങ്ക് ചേരാൻ കഴിഞ്ഞതിലും നന്ദി"
12. ഓൺലൈൻ ക്ലാസ്സുകൾക്ക് ഇത്രയും വലിയ സാധ്യതയോ?
കോട്ടയം ജി എൽ പി സ് പറമ്പുഴയിലെ ധന്യ ടീച്ചർ കുറിക്കുന്നു
ആദ്യമായാണ് ഒരു ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത് വളരെ നല്ല ക്ലാസ് ആയിരുന്നു പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു അധ്യാപിക എന്ന നിലയിലും ഒരു രക്ഷിതാവ് എന്ന നിലയിലും ഈ ക്ലാസ്സുകൾ എനിക്ക് വളരെയേറെ പ്രയോജനപ്പെട്ടു ഓൺലൈൻ ക്ലാസ്സുകൾക്ക് ഇത്രയും വലിയ സാധ്യതയുണ്ടെന്ന് ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു നന്ദി സാർ
13 ആത്മാർഥതയും അർപ്പണബോധവും മാതൃക
പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂളിലെ നിഷ ടീച്ചർ കുറിക്കുന്നു
' നൗഫൽ മാഷേ എന്തായിരിക്കും ഓൺലൈൻ പരിശീലനം എന്ന ആശങ്കയോടെയാണ് ഗ്രൂപ്പിൽ ചേർന്നത്.ആദ്യ ദിവസങ്ങളിൽ ദേവദർശന് ചെറിയ മടിയുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അവൻ തന്നെ ഫോണെടുത്ത് പ്രവർത്തങ്ങൾ വന്നിട്ടുണ്ടോ എന്ന് നോക്കാൻ തുടങ്ങി. ഇതു വരെ പാട്ടിന്റെ വരികൾ ഒന്നും പാടി നടക്കാറില്ലായിരുന്നു. സാർ പഠിപ്പിച്ച പാട്ടുകൾ എല്ലാം പാടി നടക്കാനും മറ്റുള്ളവരെ പാടി കേൾപ്പിക്കാനും തുടങ്ങി. വൃത്തിയായി എഴുതുന്ന കാര്യമൊക്കെ മടിയായിരുന്നു ഇപ്പോൾ പക്ഷേ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. സാറിന്റെ പ്രോത്സാഹനമാണ് ഇതിനെല്ലാം കാരണം.രാവിലെ 6 മണി മുതൽ രാത്രി ഏകദേശം പന്ത്രണ്ട് മണി വരെ ഓൺലൈനിൽ തന്നെയായിരുന്നു സാർ. സാറിന്റെ ആത്മാർഥതയും അർപ്പണബോധവും മാതൃക തന്നെയാണ്. പത്തു ദിവസം കുട്ടികളെ സജീവമാക്കിയതിന് ഒരു പാട് നന്ദി. ഈ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച പൗലോസ് മാഷിനും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.
14. മികവാർന്ന അവതരണം
തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.എൽ പി സ്കൂളിലെ രാഖി ടീച്ചർ കുറിക്കുന്നത്
"ഞാൻ ആദിനാഥിന്റെ അമ്മയാണ്. ഞാൻ ഇന്നാണ് ഈ ഗ്രൂപ്പിൽ ചേർന്നത്. പക്ഷേ ഈ ഗ്രൂപ്പിൽ ഇതുവരെ കൊടുത്ത പ്രവർത്തനങ്ങൾ എല്ലാം തന്നെ എനിക്കറിയാം. ഓരോ പ്രവർത്തനങ്ങളും അവൻ ഉത്സാഹത്തോടെ ചെയ്തു. ആദ്യമൊക്കെ ഒരു തണുപ്പൻ മട്ടായിരുന്നെങ്കിലും പിന്നീട് നൗഫൽ സർ തെളിച്ച വഴിയേ അവൻ വന്നു. ഇത്രയും വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ മികവാർന്ന അവതരണത്തിലുടെ ഓരോ കുട്ടിയുടേയും മനസിലേക്ക് ആഴത്തിലേക്ക് ഇറങ്ങി ചെല്ലാൻ നൗഫൽ മാഷിനേ കഴിയൂ. ഒരു ചിത്രത്തിൽ നിന്നും ഒരു വീഡിയോയിൽ നിന്നും വൈവിധ്യങ്ങളായ എത്ര പ്രവർത്തനങ്ങൾ സാർ നൽകി. നേരിൽ കണ്ടിട്ടില്ലെങ്കിലും സാറിന്റെ ശബ്ദം മകന് പരിചിതമായി. ഓരോ പ്രവർത്തനം ചെയ്തു കഴിയുമ്പോഴും സാറിന്റെ വിലയിരുത്തലിനായി അവൻ കാത്തിരിക്കും. FB യിലൂടെയും മറ്റും സാറിന്റെ ഒന്നാം ക്ലാസിലെ വേറിട്ട പ്രവർത്തനങ്ങളെല്ലാം കാണുന്ന ഒരാളാണ് ഞാൻ. പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇതെങ്ങെനെ സാധിക്കുന്നുവെന്ന്.? എന്തായാലും സാറിന്റെ ക്ലാസിൽ എത്തുന്ന ഓരോ കുട്ടിക്കും പഠനത്തിന്റെ പുതിയ പുതിയ അനുഭവങ്ങൾ കിട്ടുമെന്നതിൽ ഒരു സംശയവുമില്ല. അത്തരം ഒരു അനുഭവം ഇത്തരമൊരു ഓൺലൈൻ പരിശീലന പരിപാടിയിലൂടെ ഞങ്ങളുടെ മക്കൾക്കും കിട്ടി എന്നതാണ് ഭാഗ്യം. ഇത്രയും പറയുമ്പോൾ പൗലോസ് മാഷിനെ പറ്റി പറയാതിരിക്കാൻ നിർവാഹമില്ല.ഇതിനെല്ലാം ഒപ്പം നിന്ന് വേണ്ട പ്രോത്സാഹനങ്ങളും വേണ്ടിടത്ത് ആവശ്യമായ ഇടപെടലും നടത്തി ഒരു മെന്റെറായി നിന്ന പൗലോസ് മാഷിനും ഒരായിരം അഭിനന്ദനങ്ങൾ. മാഷിനെ നേരിട്ടു കണ്ടിട്ടില്ലയെങ്കിലും എന്റെ നാട്ടിൽ (തോന്നയ്ക്കൽ) സാർ ക്ലാസ് (കൈത്താങ്ങ്) എടുത്ത ചിത്രങ്ങളും സാറിന്റെ ക്ലാസിന്റെ രീതികളുമെല്ലാം ഇപ്പോഴും മനസിലുണ്ട്. കേവലം എഴുത്തിലോ വാക്കിലോ പറഞ്ഞു തീർക്കാൻ കഴിയാത്ത യത്രയും കാര്യങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി നിങ്ങൾ ചെയ്യുന്നു. ഇന്നും ഇപ്പോഴും എപ്പോഴും കർമ്മനിരതരായിരിക്കുന്ന നൗഫൽ മാഷിനും, പൗലോസ് മാഷിനും ഇതിനു പിന്നിലെ മറ്റെല്ലാ അധ്യാപകർക്കും ഒരായിരം നന്ദി.-
രാഖി
15. കുഞ്ഞുങ്ങളുടെ മനസ്സിലെ സ്റ്റാർ
മലപ്പുറത്ത് നിന്ന് അയിശ മെഹ്റിന്റെ മാതാവ് കുറിക്കുന്നു.
നമ്മുടെ മക്കളെ ഹൃദയംകൊണ്ട് കേൾക്കാൻ കഴിഞ്ഞ അധ്യാപകൻ ഔപചാരിക വിദ്യാഭ്യാസത്തിന്റെ മർമപ്രാധാനമായ ഘടകമാണ് അധ്യാപകർ. കുട്ടികൾ വിദ്യാലയത്തിലൂടെ കടന്നു പോവുകയല്ല, മറിച് വിദ്യ അവരിലൂടെ കടന്നു പോവുകയാണ് ചെയ്യേണ്ടത്. അത്തരം ഒരു കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി ഞങ്ങൾ ഈ ഗ്രൂപ്പിലൂടെ അനുഭവിച്ചത്. വിദ്യാഭ്യാസ രംഗം ഇന്ന് മുമ്പത്തേക്കാളധികം മത്സരാധിഷ്ഠിതമായി മാറിയെങ്കിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണോ നമ്മുടെ ക്ലാസ്സ് മുറികൾ കടന്നു പോകുന്നത് ഇന്ന് നാം പുനര്ചിന്തനം നടത്തുക തന്നെ വേണം. ചില അദ്ധ്യാപകർക്ക് ജോലി അനായാസകരമായ ഒഴുക്കാണ്. ഏറ്റവും നല്ല അദ്ധ്യാപകൻ പഠിപ്പിക്കുന്നത് ഗ്രന്ഥങ്ങളിൽ നിന്നല്ല മറിച് അവരുടെ ഹൃദയത്തിൽ നിന്നായിരിക്കും. നല്ല ഒരു അദ്ധ്യാപകൻ എന്നും ഒരു നല്ല വിദ്യാർത്ഥിയും കൂടിയാകണം. നിരന്തരമായ അന്വേഷണങ്ങളിലൂടെ അദ്ധ്യാപകൻ സ്വയം നവീകരിച്ചു കൊണ്ടിരിക്കണം. കുട്ടികളെ പാഠങ്ങൾ പകർന്നു നൽകുന്ന കാര്യത്തിലും ജീവിതം പഠിപ്പിക്കുന്ന കാര്യത്തിലും അച്ഛനാകാനും അമ്മയാകാനും ചേച്ചിയാകാനും ചേട്ടനാകാനും ഒരു നല്ല അദ്ധ്യാപകന് കഴിയണം. അത്തരത്തിലുള്ള ഒരു അദ്ധ്യാപക കൂട്ടായ്മയെ ഈ പത്തു നാളുകൾകൊണ്ട് പരിചയപ്പെടാനും ഒരുപാട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചതിൽ ഞാനേറെ സന്തോഷിക്കുന്നു. ഒരു പക്ഷേ ഈയൊരു കൂട്ടായ്മയിലും നൗഫൽ സാറിന്റെ ക്ലാസ്സിലും എത്തിപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്ന്.. വികാരപരമായാണ് മകൾ പ്രതികരിക്കുന്നത്. ഒരു വർഷം ക്ലാസ്സ് റൂമിൽ നിന്നും പഠിപ്പിച്ച സ്വന്തം ടീച്ചറെക്കാൾ എത്ര പെട്ടെന്നാണ് നൗഫൽ സാർ കുഞ്ഞുങ്ങളുടെ മനസ്സിലെ സ്റ്റാർ ആയി മാറിയത്. ഓരോ പ്രവർത്തനത്തിനും എത്ര ആകാംക്ഷയോടെയാണ് അവൾ കാത്തിരുന്നത്. എത്ര പെട്ടെന്നാണ് ടി വി യുടെയും കൊച്ചു ടീവി പ്രോഗ്രാമ്മുകളുടെയും പ്രേക്ഷക അല്ലാതായി മാറിയത്. സർ പായിപ്ര ഗവ സ്കൂളിലെ അദ്ധ്യാപകൻ മാത്രമാവരുത്. കേരളത്തിലെ പ്രൈമറി ടീച്ചേഴ്സിന് ട്രൈനിംഗ് നൽകുന്ന കാര്യങ്ങളിൽ സാറിന്റെ സാനിധ്യംവും ഇടപെടലുകൾലും ആഗ്രഹിച്ചു പോകുന്നു. ദീർഘായുസും ആയുരാരോഗ്യവും നേരുന്നു. മഹാനായ അലക്ക്സണ്ടറുടെ വാക്കുകൾ കടമെടുത്തു കൊണ്ട് കുറിക്കട്ടെ. എനിക്ക് ജീവിതം തന്നത് സ്വന്തം മാതാ പിതാക്കൾ ആണ്. പക്ഷേ ജീവിക്കേണ്ടതു എങ്ങിനെഎന്ന് പഠിപ്പിച്ചത് എന്റെ അദ്ധ്യാപകരാണ്.
16. സത്യം പറഞ്ഞാൽ അസൂയ തോന്നിപ്പോകുന്നു
പാലക്കാട് പട്ടാമ്പി എ.എൽ പി സ് അമ്മന്നൂരിലെ സുഹറ ടീച്ചർ കുറിച്ചത്
"നൗഫൽ മാഷിന്റെ ഒന്നാന്തരം ഒന്നാം ക്ലാസ്
മിക്ക സ്കൂളുകളിലും ഒന്നാം ക്ലാസാണെങ്കിൽ അവിടുത്തെ പ്രായം കൂടിയ അധ്യാപിക ആരാണോ അവരായിരിക്കും ഒന്നിലെ "ടീച്ചറമ്മ " ' അങ്ങനെയാണല്ലോ പൊതുവെയുള്ള കാഴ്ചപ്പാട്. അവിടെയാണ് നൗഫൽ മാഷ് ഏറെ വ്യത്യസ്തനാകുന്നത്. ക്ഷമയോടെ, ചിരിച്ചും തലോടിയും കുസൃതിക്കുരുന്നുകൾക്ക് അഭിനന്ദനപ്പൂച്ചെണ്ടുകൾ നൽകിയും എത്ര മനോഹരമായാണ് ഓരോ കുട്ടിയോടും ഇടപെട്ടത്!! ഓരോ ദിവസവും ഈ ഗ്രൂപ്പിനു വേണ്ടി എത്രയെത്ര മണിക്കൂറുകൾ!! സത്യം പറഞ്ഞാൽ അസൂയ തോന്നിപ്പോകുന്നു ' ഒരു ഒന്നാം ക്ലാസിലെ അധ്യാപിക എന്ന നിലയിൽ എന്റെ അധ്യാപന ജീവിതത്തിലേക്കൊരു വഴിവിളക്കായി ഈ ക്ലാസുകൾ .
നൗഫൽ മാഷേ , ഇനിയും മികവിന്റെ നേർക്കാഴ്ചകളുമായി അധ്യാപകക്കൂട്ടം ഗ്രൂപ്പിലൂടെ കാണുമല്ലോ. മാഷെപ്പോലുള്ള ലാഭേച്ഛയൊട്ടുമില്ലാതെ പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി അവധി ദിവസങ്ങൾ പോലും കർമോത്സുകരായ അധ്യാപകരെ തന്നെയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. ഇനിയും മുന്നേറാൻ കഴിയട്ടെ !! സ്നേഹം നിറഞ്ഞ ആശംസകൾലോക് ഡൗൺ ഡെയ്സിനെ ഉല്ലാസപ്രദമാക്കാൻ പ്രയത്നിച്ച പൗലോസ് മാഷ്, ടീച്ചേഴ്സ് ക്ലബ്ബിലെ മറ്റ് അംഗങ്ങൾ എല്ലാ വരോടും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ
അഭിനന്ദനപ്പൂച്ചെണ്ടുകൾ സമർപ്പിക്കട്ടെ
17. സാറിൻെറ വാക്കുകളായിരുന്നു അവൻെറ പ്രചോദനം
പത്തനംതിട്ട നരിയാപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ മലയാളം അധ്യാപികയായ കന്നി എസ് നായർ കുറിക്കുന്നു.
"ഒരുപാട് നന്ദി സാർ. സാറിൻെറ വാക്കുകളായിരുന്നു അവൻെറ പ്രചോദനം .നാണം കുണുങ്ങിയായ അവൻ ഒരുപാട് മാറി. നന്നായിട്ട് വായിക്കാൻ പഠിച്ചു. ഇതിനൊക്കെ ഒരായിരം നന്ദി. ഞാനും മലയാളത്തിളക്കത്തിൻെറ ഭാഗം ആയിരുന്നു .തീർച്ചയായും ഞാനി പ്രവർത്തനം എൻെറ വലിയ കുട്ടികളെ കൊണ്ടും ചെയ്യിക്കും.കണ്ടിട്ടില്ലാ എങ്കിലും പൂർണ പിൻന്തുണ നല്കി എൻെറ മകന് പ്രചോദനം ആയതിന് നന്ദി . പത്തനംതിട്ട എത്തിയാൽ തീർച്ചയായും വിളിക്കണം. രാജേഷ് വള്ളിക്കോടിന് അടുത്ത് ആണ് ഞങ്ങൾ താമസിക്കുന്നത്. സാറിനെ അറിയാം എന്ന് കരുതുന്നു.ഒരിക്കൽ കൂടി നന്ദി"
18. ഒരു ഒന്നാം ക്ലാസ്സ് ടീച്ചർ എന്ന നിലയിൽ എത്താൻ വഴികാട്ടി
പാലക്കാട് ഡി.പി എ. യുപി സ്കൂൾ തത്രം കാവിൽ കുന്നിലെ ശാന്തി ടീച്ചർ കുറിക്കുന്നു.
"ഒരുപാട് നന്ദി ഈ അവധിക്കാലം ഇത്രയധികം ആനന്ദകരവും ഉപകാരപ്രദവും ആക്കിയതിന്. അവതരണത്തിനും ഭാഷണത്തിനുമുള്ള ഭയം മാറി താല്പര്യത്തോടെ ചെയ്യാനും തുടങ്ങി. ഒരു ഒന്നാം ക്ലാസ്സ് ടീച്ചർ എന്ന നിലയിൽ എത്താൻ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നതിന് ഒരു വഴികാട്ടിയായിരുന്നു നൗഫൽ സാർ ഒരു തവണ പോലും നേരിൽ കാണാതിരുന്നിട്ടും ഈ പത്തു ദിവസം കൊണ്ട് സാർ കുട്ടികൾക്ക് കൊടുത്ത പ്രോത്സാഹനം അഭിനന്ദനീയമാണ്
19. ഒരു ടീച്ചർ എന്ന നിലയിൽ എങ്ങനെ മാറണം എന്ന മാതൃക
കോട്ടയം സി.എം.എസ്.എൽ പി സ്കൂളിലെ സവിത ടീച്ചർ കുറിക്കുന്നു
"ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു നല്ല വഴി കാട്ടി.. അദ്ധ്യാപക കൂട്ടം വഴിയാണ് പൗലോസ് സാ റിന്റെ നമ്പർ കിട്ടിയതും ഈ ക്ലാസ്സിൽ മോളെ join ചെയ്യിച്ചതും.. എങ്ങനെ നന്ദി പറയണം എന്നറിയില്ല, ഇന്നലെ മുതൽ ഇന്ന് ഉച്ചക്ക് വരെ പ്രവർത്തങ്ങൾ ചെയ്യാൻ സാധിച്ചില്ല,, എത്ര വയ്യാഞ്ഞിട്ടും മാഷിന്റെ മെസ്സേജ് വന്നോ അമ്മേ എന്ന ചോദ്യം താല്പര്യ പൂർവ്വം പ്രവർത്തങ്ങൾ ചെയ്യാൻ ഉള്ള ആവേശം ഒരു അമ്മ എന്ന നിലയിൽ എന്റെ കുഞ്ഞിനെ ഇത്രത്തോളം പരിഗണിച്ച സന്തോഷം, ഒരു ടീച്ചർ എന്ന നിലയിൽ എങ്ങനെ മാറണം എന്ന മാതൃക.. എല്ലാം കൊണ്ടു നല്ല വഴികാട്ടി..നൗഫൽ സർ പൗലോസ് സർ കോലഞ്ചേരി ടീച്ചർ ക്ലബ്, നിങ്ങളൊക്കെ ദൈവത്തിന്റെ വര ദാനങ്ങൾ.. ഞങ്ങളുടെ വഴികാട്ടികൾ"
20. പലർക്കും കിട്ടാത്ത ഭാഗ്യമാണ് എന്റെ മകൾക്ക് കിട്ടിയത്...
കോഴിക്കട് കോട്ടം പറമ്പ എ.എം.എൽ പി സ്കൂളിലെ ഹസീന ടീച്ചർ കുറിക്കുന്നത്
"പലർക്കും കിട്ടാത്ത ഭാഗ്യമാണ് എന്റെ മകൾക്ക് കിട്ടിയത്. വെറുതെ കളിച്ച് സമയം പോക്കി വരുന്ന മക്കൾക്ക് ഈ പഠന സമയം പ്രയോജനപ്പെടുത്താൻ പറ്റി. ഓരോ തവണയും സമ്മാനങ്ങളും മിഠായിയും ഒക്കെ കിട്ടുമ്പോൾ അവരുടെ സന്തോഷം കൂടിയിട്ടേയുള്ളൂ. ഇങ്ങനെയൊരു പരിശീലനം നടത്താൻ തീരുമാനിച്ച അധ്യാപകർക്ക് പ്രത്യേകിച്ച് കുഞ്ഞു മലയാളത്തിലെ നൗഫൽ മാഷിന് പ്രത്യേകം നന്ദി. മാഷിന്റെ സഹായം വേണ്ട സമയത്ത് തുടർന്നും കിട്ടും എന്ന് കരുതട്ടെ.നന്ദി നന്ദി"
21. സന്തോഷകരമായ നിമിഷങ്ങൾ
മലപ്പുറം മൊറയൂർ എ എം എൽ പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക ചിഞ്ചു ടീച്ചർ കുറിക്കുന്നു.
കുഞ്ഞു മലയാളത്തിന് ഹൃദയം നിറഞ്ഞ നന്ദി. കണ്ടിട്ടില്ലങ്കിലും ആ ശബ്ദം കൊണ്ട് നൗഫൽ മാഷ് ഞങ്ങളുടെ മക്കളുടെ മനസിൽ ഇടം നേടിയിരിക്കുന്നു. ഇങ്ങനെയുള്ള ഈ സമയത്ത് മക്കളെ വീട്ടിൽ ടീവിക്കും ഫോണിനും അടിമപ്പെടുത്താതെ അവർക്ക് സന്തോഷകരമായ നിമിഷങ്ങൾ തന്നതിന് പൗലോസ് മാഷിനും, നൗഫൽ മാഷിനും കുഞ്ഞു മലയാളത്തിലെ എല്ലാ പ്രവർത്തകർക്കും നോബിജിത്തിന്റെയും ഞങ്ങളുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു
22. ഊർജ്ജം നിറച്ച വാക്കുകൾ അകമേ നിന്ന് ആത്മാർത്ഥത നിറഞ്ഞ ജ്വലിക്കുന്ന പ്രവർത്തന പരിപാടികൾ..
"സർ, ഞാൻ ധന്യ ,കോട്ടയം താഴത്തങ്ങാടി ഗവ.മുഹമ്മദൻ യു.പി.സ്കൂൾ അധ്യാപിക . 2005 ൽ ആദ്യമായി താത്ക്കാലിക അധ്യാപികയായി കരിപ്പാടം കാരുണ്യ മാതാ LP സ്കൂളിൽ ചെല്ലുമ്പോൾ കാത്തിരുന്നത് ഒന്നാം ക്ലാസ്സിലെ 51 കുരുന്നുകളാണ്. പ്രായത്തിന്റെ ചുറുചുറുക്കിലും എന്നെ പഠിപ്പിച്ച എന്റെ അധ്യാപകരുടെ മേൽനോട്ടത്തിലും സഹായത്തിലും രക്ഷിതാക്കളുടെ നിർലോഭ സഹകരണത്തിലും മാനേജരച്ചന്റെ കൃത്യനിഷ്ഠയിലും HM സിസ്റ്ററിന്റെ കാർക്കശ്യത്തിലും ഒക്കെ കുഞ്ഞു മക്കൾക്കൊപ്പം എങ്ങനെയോ ഒഴുകി പാറിപ്പറന്നു. ഒരൊന്നാം ക്ലാസ്സുകാരിയായി . പിറ്റെ വർഷം മുതൽ 2019 വരെ നാലാം ക്ലാസ്സുകാരിയായും രണ്ടാം ക്ലാസ്സുകാരിയായും ആറാo ക്ലാസ്സുകാരിയായും വിവിധ സ്കൂളുകളിൽ . ഇവിടെയിപ്പോൾ ഏഴാം വർഷമാണ്.വളരെ കുട്ടികൾ കുറഞ്ഞ സ്കൂൾ 'കഴിഞ്ഞ ഏഴു വർഷമായി സ്കൂളിന്റെ പുരോഗതിക്കായി എല്ലാവർക്കുമൊപ്പം അശ്രാന്ത പരിശ്രമം നടത്തുന്നു.
2O19 -20 വർഷം കുട്ടികൾ അല്പം കൂടി .സ്വയം മുന്നിട്ട് ഒന്നാം ക്ലാസ്സിലെത്തി സത്യം പറഞ്ഞാൽ ഈ കുഞ്ഞുമക്കൾ മാത്രമാണ് കഴിഞ്ഞ May മുതൽ ഇപ്പോൾ വരെ എന്റെ മനസ്സിലെ ആദ്യ ചിന്ത, ഏറ്റവും വലിയ സ്വപ്നങ്ങൾ - അവർക്കായുള്ള ആശയ രൂപീകരണങ്ങൾ ..... പ്രവർത്തനങ്ങൾ ..
ഒന്നാം ക്ലാസ്സിലെ കൊച്ചുമക്കളുടെ കൂട്ടുകൂടുവാൻ സാധിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. കൂടുതൽ മക്കളവിടെയുണ്ടായിരുന്നെങ്കിൽ എന്നതു മാത്രമാണ് ഏക സങ്കടം.ഒപ്പം അവർക്കെന്തെല്ലാം കൊടുക്കണം എന്ന ടെൻഷൻ. കൊടുത്തതൊന്നും പോരെന്ന തോന്നൽ. മനസ്സിലും ബുക്കിലും പലതും അടുക്കിപ്പെറുക്കി അടുക്കിപ്പെറുക്കിയുള്ള യാത്ര. കൂടുതൽ കിട്ടാനുള്ള അന്വേഷണം. പരസ്പരം sharing .ഏതൊരു യാത്രയിലും അവർക്കുള്ളത് കണ്ടെത്താനുള്ള ആഗ്രഹം.
ഇതൊക്കെ പറഞ്ഞ് മുഷിപ്പിക്കുകയല്ല പലപ്പോഴും Search ചെയ്യുമ്പോൾ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സഹായമായിട്ടുണ്ട്. പക്ഷെ ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ വളരെ ഉത്സാഹവതിയാണ് വലിയ ആശ്വാസത്തിലാണ്. പ്രതീക്ഷയിലാണ്.
മറ്റൊന്നുമല്ല sir ......... Mentorട ഗ്രൂപ്പിൽ നിന്നാണ് ഈ പ്രവർത്തനങ്ങളെക്കുറിച്ചറിഞ്ഞത്
പൗലോസ് മാഷിനെ മുൻപൊരിക്കൽ വിളിച്ചിട്ടുണ്ട്. ആ വിശ്വാസത്തിൽ വിളിച്ചു. വളരെ സന്തോഷത്തോടെ മാഷ് എന്റെ മലയാളം ഗ്രൂപ്പിൽ ചേർത്തു. സ്കൂൾ അടച്ചത് മുതൽ കുട്ടികൾക്ക് എന്നും ചെറിയ ചെറിയ work കൊടുക്കുന്നുണ്ടായിരുന്നു. ഇതിൽ join ചെയ്തപ്പോൾ മുതൽ School official ഗ്രൂപ്പിൽ ചർച്ച ചെയ്ത് ഞങ്ങൾ പുതിയ programme തുടങ്ങി. മലയാളം പ്രവർത്തനങ്ങൾ വളരെ രസകരമായി പൗലോസ് മാഷിന്റെ ഇടപെടലുകൾ, ഊർജ്ജം നിറച്ച വാക്കുകൾ അകമേ നിന്ന് ആത്മാർത്ഥത നിറഞ്ഞ ജ്വലിക്കുന്ന പ്രവർത്തന പരിപാടികൾ. അതിന്റെ കൃത്യതയാർന്ന നിർവ്വഹണം ഓരോരുത്തരിലും സ്നേഹം നിറഞ്ഞ ആദരവും കൃത്യനിർവ്വഹണ തത്പരതയും നിറയ്ക്കുന്ന കർമ്മ ചാതുരി '.
സർ നിങ്ങളൊക്കെ അധ്യാപക സമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാണ്.
വാക്കുകൾ കൊണ്ട് ആ കൃതജ്ഞത പറഞ്ഞറിയിക്കാനാവില്ല.
കുഞ്ഞുമക്കൾക്കായി നൗഫൽ മാഷ് കുഞ്ഞു മലയാളത്തിൽ add ചെയ്തതോടെ വളരെ രസകരമായി.
ഓരോ മക്കളേയും മാഷ് ശ്രദ്ധിക്കുന്നതും പ്രൊമോട്ടുചെയ്യുന്നതും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതും കുഞ്ഞുങ്ങളുടെ ഹൃദയത്തിലെങ്ങനെ കയറി അവരെക്കൊണ്ട് ഓരോന്നും ഭംഗിയായി ചെയ്യിക്കാമെന്നും ഒരധ്യാപകന്റെ പ്രവർത്തന പാടവവും വിവിധ ഭാവഹാവാദികളുമൊക്കെ ഏറെ പഠിച്ചു.ഇനിയും പഠിക്കാൻ ഏറെയുണ്ട്. ചെയ്ത പ്രവർത്തനങ്ങളെ എങ്ങനെ കുറേക്കൂടി ഭംഗിയായി ക്രോഡീകരിക്കാം എന്ന് നൗഫൽ മാഷിന്റെ 19-20 വർഷത്തെ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കാനായി.
അധ്യാപനം ആവേശകരമായ കർമ്മമാണ്. ആ ആവേശത്തെ മറ്റുള്ള കാര്യങ്ങളൊക്കെ മാറ്റിവച്ച് രാവും പകലും ഒരു പോലെ നിലനിർത്തുന്ന ആ സ്ഥിരോത്സാഹവും അർപ്പണബോധവും അധ്യാപന ചാതുര്യവും കർമ്മമികവും എന്നെപ്പോലുള്ളവർക്ക് നിശ്ചയമായും ഉദാത്ത മാതൃക തന്നെയാണ്.വളരെ ആദരിക്കുന്നു സർ' വളരെ നന്ദി സർ !ഇനിയും കൂടുതൽ പ്രയത്നങ്ങൾ പൂർത്തീകരിക്കുവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ!
കഴിഞ്ഞ വർഷം ഹെൻറി ബെക്കലിന്റെ 100-ാം ജന്മവാർഷികം കോട്ടയത്തു നടന്നപ്പോൾ ശ്രീ. കലാധരൻ മാഷിനൊപ്പം ഒരു പേപ്പർ അവതരണത്തിന വസരം ലഭിച്ചിരുന്നു. ഇപ്പോഴാണ് സാറിന്റെ നിർദ്ദേശങ്ങളെ കൂടുതലറിയാൻ അവസരമുണ്ടായത്. എല്ലാ മാർഗ്ഗ നിർദ്ദേശങ്ങൾക്കും
നന്ദി സർ!നന്ദി!
പലപ്പോഴും തിയറികളിലാണ് പരിശീലനങ്ങൾ. ഇവിടെ നാം മുഴുവൻ ലൈവായ പരിശീലനം തന്നെയായിരുന്നു. നിരവധി അധ്യാപകരുടെ അക്ഷീണ പരിശ്രമവും അർപ്പണവും തന്നെയാണ് ഈ പദ്ധതിയുടെ വിജയം. ലോകത്തിനു മുഴുവൻ മാതൃകയാവുന്ന രീതിയിൽ ഈ പ്രവർത്തനങ്ങൾ ഇനിയും മുന്നേറട്ടെ. വരുന്ന തലമുറകൾ അവരുടെ ബഹുമുഖപ്രതിഭയെ അറിഞ്ഞ് മലയാളത്തെ അറിഞ്ഞ് സമൂഹത്തിന് നന്മ പകരുന്നവരാകും തീർച്ച. അതിനു പിന്നിൽ പ്രയത്നിക്കുന്ന ഓരോ സുമനസ്സുകൾക്കും ആത്മാർത്ഥമായി പ്രണാമം !നന്ദി!”
23
ഇങ്ങിനെ കേരളത്തിലെ ഒരുപാട് രക്ഷിതാക്കൾക്ക് , അധ്യാപകർക്ക് ടീച്ചേഴ്സ് ക്ലബ്ബിലൂടെ, കലാധരൻ സാറിലൂടെ ഈ കുഞ്ഞു മക്കൾക്ക് വെളിച്ചം പകരാൻ കഴിഞ്ഞു എന്ന സന്തോഷമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. തുടങ്ങാനിരിക്കുന്ന അടുത്ത ബാച്ചിന് മെന്ററായി നയിക്കാനുള്ള പ്രചോദനവും ...
നൗഫൽ K M
അധ്യാപകൻ
ഗവ.യുപി സ്കൂൾ , പായിപ്ര.
റിസോഴ്സ് അംഗം-ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
കുഞ്ഞു മലയാളം മെന്റർ
9946553764
നൗഫലിനെപ്പോലെ വഴിവിളക്കാകുന്ന അധ്യാപകരാണ് കേരളത്തിന്റെ പ്രതീക്ഷ. അക്കാദമികമായ ഉള്‍ക്കാഴ്ചയുളളവര്‍ക്കു മാത്രം സാധ്യമാകുന്ന നേട്ടമാണിത്

പാലക്കാട്,
തിരുവനന്തപുരം
DD
യും
സ്റ്റേറ്റ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
എഡ്യുക്കേഷൻ അസി.ഡയറക്ടറുമായും
പ്രവർത്തിച്ച 90
വയസ്സുള്ള
സി.വൈ.കല്യാണിക്കുട്ടി
ടീച്ചർ കുഞ്ഞു മലയാളം
പ്രവർത്തനങ്ങളെക്കുറിച്ച്
വിലയിരുത്തുന്നു.
1985-ൽ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് എഡ്യൂക്കേഷണൽ നിന്ന്
അസി.ഡയറക്ടറായി വിരമിച്ച ഒരാളാണ്
ഞാൻ .
അധ്യാപന
ജീവിതത്തിന്റെ 35
വർഷത്തോളം
ഇടവേള കഴിഞ്ഞ എന്നെ പഴയ ക്ലാസ്
മുറിയിലേക്ക് തിരിച്ചെത്തിച്ച
ഒരനുഭവമായിരുന്നു കുഞ്ഞുമലയാളം
പകർന്നത്.
കുഞ്ഞുമലയാളം
ഗ്രൂപ്പിലെ അംഗവും കുഴൽമന്ദം
യു ജെ ബി എസിലെ അധ്യാപികയുമായ
എന്റെ മകന്റെ ഭാര്യയോടൊപ്പമാണ്
ഞാൻ പത്ത് ദിവസത്തെ ഈ പരിശീലന
പരിപാടി online
വഴികണ്ടറിഞ്ഞത്.
ഈ
അവധിക്കാലത്ത് കൊറോണ എന്ന
വ്യാധി വാർത്തകളിൽ നിറഞ്ഞ്
നിന്നപ്പോൾ വ്യത്യസ്തമായി
രസകരമായ പഠനാനുഭവങ്ങൾ നൽകുന്ന
കുഞ്ഞുമലയാളം ഗ്രൂപ്പിലെ
പ്രവർത്തനങ്ങൾ എനിക്ക് ഏറെ
ആവേശം പകർന്നു .
നൗഫൽ
മാസ്റ്ററുടെ അവതരണരീതിയും
കുട്ടികളോടുള്ള ഇടപെടലും
ആർക്കും മാതൃകയാക്കാവുന്നതാണ്.
ഇങ്ങിനെ കേരളത്തിലെ ഒരുപാട് രക്ഷിതാക്കൾക്ക് , അധ്യാപകർക്ക് ടീച്ചേഴ്സ് ക്ലബ്ബിലൂടെ, കലാധരൻ സാറിലൂടെ ഈ കുഞ്ഞു മക്കൾക്ക് വെളിച്ചം പകരാൻ കഴിഞ്ഞു എന്ന സന്തോഷമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. തുടങ്ങാനിരിക്കുന്ന അടുത്ത ബാച്ചിന് മെന്ററായി നയിക്കാനുള്ള പ്രചോദനവും ...
നൗഫൽ K M
അധ്യാപകൻ
ഗവ.യുപി സ്കൂൾ , പായിപ്ര.
റിസോഴ്സ് അംഗം-ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
കുഞ്ഞു മലയാളം മെന്റർ
9946553764
നൗഫലിനെപ്പോലെ വഴിവിളക്കാകുന്ന അധ്യാപകരാണ് കേരളത്തിന്റെ പ്രതീക്ഷ. അക്കാദമികമായ ഉള്‍ക്കാഴ്ചയുളളവര്‍ക്കു മാത്രം സാധ്യമാകുന്ന നേട്ടമാണിത്
കാലഘട്ടത്തിന്റെ അദ്ധ്യാപകൻ
ReplyDeleteഅകലം പാലിച്ച് ഇത്ര അടുത്താകാനാകും എന്ന് ഓരോ കുട്ടിയും ഓരോ രക്ഷിതാവും ഒരേ സ്വരത്തിൽ പറഞ്ഞ ആദ്യ സംരഭത്തിന്റെ മികവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ വഴികാട്ടിയായതിനും പ്രചോദനങ്ങൾക്കും .ഷെറിൻ ടീച്ചർ വടകര സെന്റ് ആന്റണീസ് ജെ.ബി സ്ക്കൂൾ
ReplyDeleteകുഞ്ഞുമലയാളം
ReplyDeleteഅവധിദിനങ്ങൾ ഫലപ്രദമായും ക്രീയാത്മകമായും ഉപയോഗിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ 'കുഞ്ഞു മലയാളം', കുഞ്ഞുങ്ങൾക്ക് ഒരു പോലെ വിജ്ഞാനവും വിനോദവും പകരുന്ന ഒരു പരിപാടി ആയിരുന്നു. ആദ്യ ദിനം ഇത്തരം ഒരു പരിപാടി അതിന്റെ ലക്ഷ്യത്തിൽ എത്തുമോ എന്നുള്ള സംശയം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ആദ്യ ദിവസത്തെക്കാൾ പങ്കാളിത്തം പിന്നീടുള്ള ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഈ പത്തു ദിവസവും അതു നിലനിർത്താൻ കഴിഞ്ഞു എന്നത് കുഞ്ഞുമലയാളത്തിന്റെ വിജയത്തെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. പത്തു ദിവസമായി നടത്തിയ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങൾ ഓരോന്നും കുഞ്ഞുങ്ങളുടെ ഏതെങ്കിലും രീതിയിൽ ഉള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതായിരുന്നു. ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത കൃത്യമായി തയാറാക്കിയ പഠനപ്രവർത്തനങ്ങൾ തന്നെയായിരുന്നു. ഓരോ ദിവസവും നൽകിയിരുന്ന അഞ്ചോളം പ്രവർത്തനങ്ങൾ ഓരോന്നും വ്യത്യസ്തങ്ങളും മികവുറ്റതും ആയിരുന്നു. സർഗാത്മകത, രചനാവൈഭവം, പദപരിചയം, താളബോധം, ചിത്രകല, പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം എന്നിവയെ ഒക്കെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾ ആയിരുന്നു ദിവസേന ഉണ്ടായിരുന്നത്. ആവർത്തനവിരസത പരമാവധി ഒഴിവാക്കി ആയിരുന്നു ഓരോ ദിവസത്തെയും പ്രവർത്തനങ്ങളുടെ ഘടനയും ക്രമവും. ഓരോ ദിവസവും ഒരു പ്രവർത്തനം എങ്കിലും കുഞ്ഞുങ്ങളെ സ്വാതന്ത്ര്യരായി ചിന്തിപ്പിക്കുന്നതായിരുന്നു. ഓരോ ദിവസത്തെയും പ്രവർത്തനങ്ങളെ കുഞ്ഞുങ്ങൾ ഉത്സാഹത്തോടെ സമീപിച്ചതും ഇതൊക്കെ കൊണ്ട് തന്നെയാണ്. ലോക്ക് ഡൗൺ ആയതിനാൽ മാതാപിതാക്കൾ കൂടെയിരുന്നു തന്നെ കുഞ്ഞുങ്ങളെ കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു എന്നതിനാൽ സമയക്രമം പാലിക്കുവാൻ സാധിച്ചിരുന്നു. ലക്ഷ്മി ടീച്ചറും ജതീഷ് സാറും പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ട് കുഞ്ഞുങ്ങൾ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ പൂർത്തിയാക്കി. അധ്യാപകരുടെ മുന്നിൽ ഓരോ കുഞ്ഞുങ്ങളും മത്സരബുദ്ധിയോടുകൂടി തന്നെ അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അവർ നൽകുന്ന ഓരോ നിർദേശങ്ങളും അടുത്ത പ്രവർത്തനം ചെയ്യാൻ ഉള്ള കുഞ്ഞുങ്ങളുടെ ആവേശം കൂട്ടുന്ന തരത്തിൽ ഉള്ളവയായിരുന്നു. അവരുടെ നല്ല വാക്കുകൾ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. മാത്രമല്ല മാതാപിതാക്കളുടെ സാന്നിധ്യം അവരെ കൂടുതൽ ആവേശഭരിതരാക്കിയതായി കാണാൻ കഴിഞ്ഞു. തങ്ങളുടെ മക്കളുടെ പഠനനിലവാരം പൂർണമായി വിലയിരുത്തുവാൻ മാതാപിതാക്കളെയും ഈ പരിപാടി സഹായിച്ചു. ദിനാന്ത്യത്തിൽ ഉണ്ടായിരുന്ന അന്നന്നത്തെ പ്രവർത്തനങ്ങളെ പറ്റിയുള്ള അവലോകനം ഈ പരിപാടിയെ കൂടുതൽ ക്രീയാത്മകമായി സമീപിക്കുവാൻ രക്ഷിതാക്കളെ സഹായിച്ചു.കൊച്ചു ടീവിയും മറ്റു കാർട്ടൂൺ ചാനലുകളും മാത്രം കണ്ടു കളയുമായിരുന്ന ഈ സമയം ഇത്രയും ഉപയോഗപ്രദമായി മാറ്റുവാൻ ഈ ഒരു പരിപാടി വഴി സാധിച്ചു. ഈ പരിപാടിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഓരോ ദിവസത്തെയും പ്രവർത്തനങ്ങളെ വിലയിരുത്തി 'കുഞ്ഞു മലയാള'ത്തെ വലിയ പരിപാടി ആക്കി മാറ്റിയ ജതീഷ് സാറിനും ലക്ഷ്മി ടീച്ചർക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി അറിയിക്കുന്നു.ഒപ്പം ഇത്തരത്തിൽ ഉള്ള പ്രവർത്തനകളിലൂടെ പൊതുവിദ്യാലയങ്ങൾ ഇനിയും നന്നായി മുന്നോട്ട് പോകട്ടെ എന്നുള്ള ആത്മാർത്ഥമായ ആശംസകളും....
സ്നേഹത്തോടെ രാമനുണ്ണിയുടെ അമ്മ
അപർണ എൽ ആർ
അസി. പ്രൊഫസർ
ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്സ്
ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലം