കൊവിഡുമായി
ബന്ധപ്പെട്ട് ഗണിതപഠനസന്ദര്‍ഭങ്ങള്‍
കണ്ടെത്തുന്നതിന്റെ ഒരു
പ്രവര്‍ത്തനം കഴിഞ്ഞ പോസ്റ്റില്‍
ചൂണ്ടുവിരല്‍ പങ്കിട്ടു.
റീഷ്മ
ടീച്ചര്‍
ശരീരഗണിതത്തിലാണ്
സെന്റി മീറ്റര്‍,
മില്ലിമീറ്റര്‍
അളവുകള്‍ തുടങ്ങിയത്.
പിന്നീട്
അത് കിലോമീറ്റര്‍ ധാരണയിലേക്ക്
പോയി.
റൂട്ട്
മാപ്പ് തയ്യാറാക്കല്‍.
വീണ്ടും
ചെറിയ അളവിലേക്ക് വന്നു.
അതാണ്
മാസ്ക് നിര്‍മാണം.
വീണ്ടും
കൂടിയ ദൂരത്തിലേക്ക് പോയി.
ഇവിടെ
ക്രിയാശേഷി പരിഗണിക്കുന്നില്ല.
ദൂരരാശിയെ
മതിക്കലാണ്.
അതിഥി
തൊഴിലാളികളെ മടക്കി അയക്കുന്നതുമായി
ബന്ധപ്പെട്ട് മാതൃഭൂമിയില്‍
വന്ന ഒരു ഗ്രാഫിക് വാര്‍ത്തയാണ്
ടീച്ചറെ ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി
ബന്ധപ്പെടുത്തി ആലോചിക്കാന്‍
പ്രേരിപ്പിച്ചത്.
അത്തരം
ആലോചനകള്‍ ഗണിതാധ്യാപകര്‍
നിരന്തരം നടത്തിക്കൊണ്ടിരിക്കണം.
ജ്ഞാനനിര്‍മിതി
വാദം എല്ലാം പരിപൂര്‍ണമായെന്നോ
ഇനിയും ഒന്നും കണ്ടെത്തേണ്ടതില്ലെന്നോ
വിശ്വസിക്കുന്ന പഠനസിദ്ധാന്തമല്ല.
നിരന്തരാന്വേഷണമാണ്
അതിന്റെ ഉള്‍ക്കാമ്പ്.
അത്തരം
അക്കാദമികഅന്വേഷണങ്ങളില്‍
ഏര്‍പ്പെടാത്തവര്‍ ഉണ്ട്.
അവരില്‍
ചിലര്‍ സൈദ്ധാന്തിക ചാരുകസേരയില്‍
വിശ്രമിക്കട്ടെ.
ചിലരാകട്ടെ
മറ്റുളളവര്‍ കണ്ടെത്തിയാല്‍
ചെയ്തുകൊടുക്കപ്പെടും എന്ന
വിഭാഗക്കാരാണ്.
ഇവരെല്ലാം
വൈകിയാണെങ്കിലും അന്വേഷണപാതയിലെത്തും.
പക്ഷേ
അനിവാര്യസമയത്തായിരിക്കണമെന്നില്ല.
ശുഭാപ്തിവിശ്വാസം
കൈവിടേണ്ടതില്ല.
കൊവിഡ്
കാലം മുഴുവന്‍ കുട്ടികളുമായി
പലവിധത്തില്‍ ഓണ്‍ലൈന്‍
പഠനരീതികള്‍ പരീക്ഷിക്കുകയായിരുന്നു
റീഷ്മ ടീച്ചര്‍.
കുട്ടികള്‍ക്കു
മുന്നിലില്ലെങ്കിലും അവരെ
നിരന്തരം വിളിക്കുകയും അവരുടെ
വിളികള്‍ക്കായി കാത്തിരിക്കുകയും
ചെയ്യുന്നു.ദിശാഗതി
നിര്‍ണയത്തിന്റെ ശരിമാതൃകയിലാണ്
ടീച്ചര്‍ക്ക് താല്പര്യം.
ഇപ്പോള്‍
ഓണ്‍ലൈന്‍ പഠനക്കുട്ടികളുടെ
അഭിമാന രേഖ തയ്യാറാക്കുകയാണ്.
ആ
കുട്ടികളാകട്ടെ പലപ്രദേശങ്ങളിലുളളവരുമാണ്.
ആരെയും
ബോധ്യപ്പെടുത്താനല്ല.
ഓരോ
പ്രവര്‍ത്തനവും സ്വയം
വിലയിരുത്തി പോകണമെന്ന
ആഗ്രഹമാണത്.
പ്രവർത്തനം
മാസ്ക്
നിർമിക്കാം
കൂട്ടുകാരെ
വിഡിയോയിൽ
എന്താ കാണുന്നത്?
ഹിബ
ഉണ്ടാക്കിയ ആക്ടിവിറ്റി
ബുക്ക് ഇഷ്ടം ആയോ എല്ലാവർക്കും
നമുക്കും
ച്യ്തുനോക്കാം അതിലെ ഒരു
പ്രവർത്തനം -മാസ്ക്
നിർമാണം
നിങ്ങളും
ഉണ്ടാക്കി നോക്കൂ
ആ
വീഡിയോയിൽ ഉള്ളത് പോലെ ഒരു
ചിത്രവും അതിലേക്കു ഒരു
മാസ്കും.
നിങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.അളവുകൾ
എല്ലാം സെന്റിമീറ്ററിൽ
എടുക്കണം
2.വീതിയും
നീളവും എല്ലാം എഴുതി വക്കണം
3.മാസ്കിനു
മടക്കുകളും ചരടും എല്ലാം
ചിത്രത്തിലേതു പോലെ വേണം
4.ചിത്രത്തിൽ
ചെവിയിൽ മാസ്ക് ചേർത്തു
വച്ചതു പോലെ തന്നെ ആയിരിക്കണം
നിങ്ങളും വരക്കേണ്ടത്.
നല്ല
ഒരു സന്ദേശവും ചിത്രത്തിന്
താഴെ നൽകണം.
ചിത്രവും
മാസ്കും,
അതുപോലെ
അളവുകൾ എഴുതിയതും ഫോട്ടോ
എടുത്തു ടീച്ചേർക്കു അയച്ചു
തരണം
നിർദേശങ്ങൾ
- ആദ്യ പടി പേപ്പർ മുറിക്കലാണ്.
- മുതിര്‍ന്നവര്‍ക്ക് 9 cm നീളത്തിലും 7 cm വീതിയിലും,
- കുട്ടികള്‍ക്ക് 7 cm നീളത്തിലും അഞ്ച് cm വീതിയിലും വേണം പേപ്പർ മുറിക്കാന്‍.
- മുതിര്‍ന്നവരുടെ മാസ്‌ക് കെട്ടുന്നതിനു നാല് ചരടുകള്‍ മുറിച്ചെടുക്കുക.
- പേപ്പറിൽ നിന്ന് 1.5 X 5 ഇഞ്ച് അളവില്‍ രണ്ടു കഷ്ണവും 1.5 X 40 ഇഞ്ച് അളവില്‍ രണ്ടു കഷ്ണവും എടുക്കുക. ( മുതിര്‍ന്നവരുടെ സഹായത്തോടെ, അറിയില്ലെങ്കില്‍ ഇഞ്ചിനെ സെന്റിമീറ്ററാക്കാം. സ്കെയിലില്‍ ആ അളവുകള്‍ ഉണ്ട് )
- മുറിച്ച പേപ്പർ എടുത്ത് അവയുടെ രണ്ടറ്റങ്ങളിലും ചരട് ഒരോന്നായി തയ്ച്ചു ( ഒട്ടിച്ച് ) പിടിപ്പിക്കണം.
- ശേഷം 1.5 cm വീതമുള്ള, താഴേക്കുനില്‍ക്കുന്ന മൂന്ന് മടക്കുകള്‍ തയ്ക്കുക.
- മടക്കുകള്‍ തുന്നിച്ചേര്‍ത്ത പേപ്പറിന്റെ മറുവശത്തും ആവര്‍ത്തിക്കുക.
- മടക്കുകള്‍ തയ്ച്ച പേപ്പറിന്റെ വലിപ്പം സെന്റിമീറ്ററിൽ മാത്രം രേഖപ്പെടുത്തിയാൽ മതി
പ്രവര്‍ത്തനം
ഭൂപടവായനയും
ഗണിതവും"
തൊഴിൽ
തേടി എത്തിയ അതിഥി തൊഴിലാളികളെ
കുറിച്ച് ഉള്ള മാപ്പ് ആണ്
മക്കൾ
എല്ലാം ശ്രദ്ധയോടു നോക്കുക
ഏതു
സംസ്ഥാനത്തിലേക്കു ആണ് അവർ
വന്നത് അറിയാമോ?
ദൈവത്തിന്റെ
സ്വന്തം നാട്ടിലേക്കു്
മക്കൾ
എല്ലാം ആ മാപ്പ് നോക്കി
താഴെയുള്ള ചോദ്യങ്ങൾക്കു
ഉത്തരം കണ്ടെത്തി എഴുതി
നോക്കൂ
1.അതിഥി തൊളിലാളികൾ ജോലി തേടി വന്ന സംസ്ഥാനം ഏതാണ്.
2.അതിഥി തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങള്‍ ഏതൊക്കെ ആണ് .
3.ഓരോ സംസ്ഥാനക്കാരും സഞ്ചരിക്കുന്ന ദൂരം എത്രയാണ്? ( ഊഹിക്കൂ)
4.എറണാകുളത്തു നിന്നാണ് അവർ അവരുടെ നാട്ടിലേക്കു തിരിച്ചു പോയത് എങ്കിൽ ഓരോ ഓരോ സംസഥാനങ്ങളിലേക്കും എത്രദൂരം കാണും. ഊഹിച്ചു നോക്കി എഴുതി വക്കു ഉത്തരം
5.കേരളത്തിന്റെ തലസ്ഥാനം അറിയാമോ ?
6.അതുപോലെ അതിഥി തൊളിലാളികളുടെ എല്ലാം സംസ്ഥാനതലസ്ഥാനം കണ്ടെത്തി നോക്കൂ.
1.അതിഥി തൊളിലാളികൾ ജോലി തേടി വന്ന സംസ്ഥാനം ഏതാണ്.
2.അതിഥി തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങള്‍ ഏതൊക്കെ ആണ് .
3.ഓരോ സംസ്ഥാനക്കാരും സഞ്ചരിക്കുന്ന ദൂരം എത്രയാണ്? ( ഊഹിക്കൂ)
4.എറണാകുളത്തു നിന്നാണ് അവർ അവരുടെ നാട്ടിലേക്കു തിരിച്ചു പോയത് എങ്കിൽ ഓരോ ഓരോ സംസഥാനങ്ങളിലേക്കും എത്രദൂരം കാണും. ഊഹിച്ചു നോക്കി എഴുതി വക്കു ഉത്തരം
5.കേരളത്തിന്റെ തലസ്ഥാനം അറിയാമോ ?
6.അതുപോലെ അതിഥി തൊളിലാളികളുടെ എല്ലാം സംസ്ഥാനതലസ്ഥാനം കണ്ടെത്തി നോക്കൂ.
രക്ഷിതാക്കളോടു
ചോദിച്ചുു ഗൂഗിൾ മാപ്പ്
നോക്കിയും എഴുതരുത്
നിങ്ങളുടെ
ഊഹം ആണ് എഴുതേണ്ടത്
നിങ്ങൾ
കണ്ടെത്തിയ ഉത്തരങ്ങൾ ടീച്ചർക്ക്
അയച്ചു തരുകയും വേണം
തുടർന്ന്
ചർച്ചകൾ നടത്തി നമുക്കു ശരിയായ
ഉത്തരവും എഴുതാം
രണ്ടു കുട്ടികളുടെ പ്രതികരണങ്ങള്‍ നോക്കുക
കര്‍ണാടകം -539,485 കി മി
ഉത്തരപ്രദേശ്-2230, 1586 കി മി
ബീഹാര്‍-2529,1531 കി മി
ആസാം-3459,1842 കി മി
ഝാര്‍ഖണ്ട്-1922,838 കി മി
ബംഗാള്‍-2050,1015 കി മി
ഒഡീഷ-1430,629 കി മി
തമിഴ് നാട്-682,200 കി മി
ഒന്നാമത്തെ കുട്ടി മറ്റു സ്രോതസുകള്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടി ഭൂപടം നോക്കി ഊഹിക്കുകയാണ് ചെയ്തത്. തമിഴ് നാട്ടിലേക്കുളള ദൂരത്തിന്റെ ഇരട്ടി വരാനിടയുണ്ട് എന്ന ആലോചനയാണ് കര്‍ണാടകത്തിന് അത്രയും കി മി നല്‍കിയതിന്റെ യുക്തി. ഭൂപടത്തിലെ വരയുടെ ദൈര്‍ഘ്യം വെച്ചുളള കണക്കുകൂട്ടലാണ്. ശരി ഉത്തരം മറ്റുളളവരില്‍ നിന്നും കണ്ടെത്താന്‍ ശ്രമിച്ച കുട്ടിയേക്കാള്‍ മികച്ച കുട്ടി രണ്ടാമത്തെ ആളാണ്. ആസാമിന് ഏറ്റവും കൂടുതല്‍ദൂരം നല്‍കുകയും ചെയ്തു.
രണ്ടു കുട്ടികളുടെ പ്രതികരണങ്ങള്‍ നോക്കുക
കര്‍ണാടകം -539,485 കി മി
ഉത്തരപ്രദേശ്-2230, 1586 കി മി
ബീഹാര്‍-2529,1531 കി മി
ആസാം-3459,1842 കി മി
ഝാര്‍ഖണ്ട്-1922,838 കി മി
ബംഗാള്‍-2050,1015 കി മി
ഒഡീഷ-1430,629 കി മി
തമിഴ് നാട്-682,200 കി മി
ഒന്നാമത്തെ കുട്ടി മറ്റു സ്രോതസുകള്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടി ഭൂപടം നോക്കി ഊഹിക്കുകയാണ് ചെയ്തത്. തമിഴ് നാട്ടിലേക്കുളള ദൂരത്തിന്റെ ഇരട്ടി വരാനിടയുണ്ട് എന്ന ആലോചനയാണ് കര്‍ണാടകത്തിന് അത്രയും കി മി നല്‍കിയതിന്റെ യുക്തി. ഭൂപടത്തിലെ വരയുടെ ദൈര്‍ഘ്യം വെച്ചുളള കണക്കുകൂട്ടലാണ്. ശരി ഉത്തരം മറ്റുളളവരില്‍ നിന്നും കണ്ടെത്താന്‍ ശ്രമിച്ച കുട്ടിയേക്കാള്‍ മികച്ച കുട്ടി രണ്ടാമത്തെ ആളാണ്. ആസാമിന് ഏറ്റവും കൂടുതല്‍ദൂരം നല്‍കുകയും ചെയ്തു.
(തുടരും)
കുട്ടികൾ ദൂരം ഊഹിച്ചു പറയുന്നതും കൃത്യമായ ദൂരം അളന്നു കണ്ടു പിടിക്കുന്നതും മികച്ച ഗണിത ശേഷികൾ തന്നെയാണ്. ആർക്കും എതിരഭിപ്രായം ഉണ്ടാകുകയും ഇല്ല. പക്ഷെ എന്തെങ്കിലും എഴുതിയാൽ ഊഹം എന്ന ശേഷി രൂപീകരിക്കില്ല. ഊഹിക്കുമ്പോൾ ഏകദേശം ഉത്തരത്തോട് അടുത്തു വരണം. ഈ അധ്യാപിക തയ്യാറാക്കിയ എല്ലാ പ്രവർത്തനങ്ങൾക്കും (വായിച്ചത് ) കൃത്യത സൂക്ഷ്മത എന്ന ഗണിതത്തിന്റെ സ്വഭാവത്തിന് പരിഗണന തീരെ കുറവാണ്. ടാസ്ക് നൽകുമ്പോൾ ഊന്നൽ നൽകുന്ന ശേഷി കുട്ടികളിൽ വളർത്തുന്നതിനാവശ്യമായ അധ്യാപികയുടെ ഇടപെടൽ കൃത്യമാക്കാറില്ല. അതു കൊണ്ടാണ് കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ ( കാണാൻ കഴിഞ്ഞ) ആ കുറവ് പ്രകടമാകുന്നത്. ഇവിടെയും ആ ന്യൂനത കാണുന്നു. എറണാകുളത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ ആ സംസ്ഥാനത്തിലെ ഏത് സ്ഥലത്തേക്ക് പോകണമെന്ന് കൃത്യമായി പറയാതിരുന്നാൽ കുട്ടികളുടെ ഊഹം എങ്ങനെ ശരിയാകും? കുട്ടിക്ക് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദൂരമെങ്കിലും കുട്ടിയ്ക്ക് ഊഹിച്ച് പറയാൻ കഴിയുമോന്നറിയണം. ഇനി കേരളത്തിലെ സ്ഥലങ്ങൾ (ജില്ലാ ആസ്ഥാനങ്ങൾ എങ്കിലും) തമ്മിലുള്ള അകലത്തിന്റെ ഒരു ദത്തം കുട്ടിയ്ക്ക് ലഭിക്കണം. അല്ലെങ്കിൽ എറണാകുളത്ത് നിന്ന് ബാംഗ്ലൂർ എറണാകുളത്തു നിന്ന് സിലിഗുരിയിലേക്ക് ഉള്ള ദൂരമെങ്കിലും കുട്ടി അറിയണം. ഇനി ഇതൊന്നും കൊടുക്കാൻ താല്പര്യമില്ലെങ്കിൽ ചില ദത്ത ശേഖരണത്തിന് അവരെ പ്രേരിപ്പിക്കുന്നതിനുള്ള സൂചന നൽകണം. അല്ലാതെ കുട്ടികൾക്ക് യാതൊരു മുന്നറിവുമില്ലാതെ യാന്ത്രികമായി ഊഹിപ്പിക്കുന്നത് കൊണ്ടർഥമില്ല. നിരന്തര യാത്ര ചെയ്യുന്ന സ്ഥലങ്ങളാണെങ്കിൽ ഒന്നിന്റേയും ആവശ്യമില്ല. ഇതങ്ങനെയല്ലല്ലോ. പിന്നെ തന്റെ ഊഹവും യഥാർഥ ദൂരവും കണ്ട് നെടുവീർപ്പിടാനെങ്കിൽ ഇതുമതി .
ReplyDeleteടീച്ചര്‍ ചിന്തിക്കുന്ന രീതിയിലല്ല കുട്ടികള്‍ ചിന്തിക്കുക. നല്‍കിയ് ഭൂപടമാണ്. അതിലെ ദൂരം സ്വന്തം പ്രദേശവുമായി തട്ടിച്ചും താന്‍ സഞ്ചരിച്ച പരിചിതമായ പ്രദേശവുമായി താരതമ്യം ചെയ്തുമാണ് ഊഹിക്കുക.അപ്പോള്‍ ഭൂപടത്തിലെ വിവിധ സ്ഥലങ്ങളുടെ ഏകദേശ ദൂരപരിഗണന ചിന്തയില്‍ വരും. അതു മതി. ഷീജടീച്ചര്‍ സ്വന്തമാ൩യി ചെയ്ത കുറേ പ്രവര്‍ത്തനങ്ങള്‍ പോസ്റ്റു ചെയ്യൂ. അധ്യാപകര്‍ മാതൃകയാക്കട്ടെ.പമ്ട് ഒരു കഥയുണ്ട്ാ ഗണിതാധ്യാപകന്‍ കാര്‍ ഷെഡ് പണിതത്. അതിപോലെയാകില്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍. ദൂരം ഭാരം എന്നിവയുടെ ധാരണയേക്കാള്‍ ക്രിയകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാഠപുസ്തകമാണ് . എന്തുകിട്ടിയാലും ക്രിയാശേഷീവികസനം. അതു വേണ്ട എന്നല്ല. ശരിയായ ധാരണയുടെ ആദ്യതലം എത്തട്ടെ. അതിന്റെ ഒരു ക്രമം അന്വേഷിക്കുകയാണ് റീഷ്മ ടീച്ചര്‍. ഞാന്‍ ഒരു പത്രം കാട്ടിയിട്ട് നീളവും വീതിയും ഊഹിക്കാന്‍ പറഞ്ഞപ്പോള്‍ എസ് ആര്‍ ജി അംഗങ്ങളില്‍ത്തന്നെ എത്ര വ്യത്യാസം? വളരെ പരിതാപകരമായ ഊഹശേഷി ഉളളവര്‍. എന്നു വെച്ചാല്‍ ദൂരം വച്ചുളള ക്രിയ അറിയാം. ദൂരധാരണയില്ല. ഇന്ത്യയിലെ ഒരു കുട്ടി സംസ്ഥാനങ്ങളെ ഗണിതത്തിലൂടെയും പഠിക്കണം.
ReplyDelete