Pages

Sunday, May 24, 2020

കൊവിഡ് റൂട്ടുമാപ്പും ഗണിതവും ( റീഷ്മടീച്ചറുടെ ഗണിതാന്വേഷണങ്ങള്‍- അഞ്ച്)


ഗണിതത്തെ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്തുകയാണ് റീഷ്മടീച്ചര്‍. നാട്ടിലെ ഒരു സംഭവം അത് പ്രളയമാകട്ടെ ഉത്സവമാകട്ടെ അതുമായി പഠിപ്പിക്കുന്ന വിഷയത്തെ ബന്ധിപ്പിക്കുക എന്നത് പ്രധാനമാണ്. അറിവും സമൂഹവും തമ്മിലുളള ജൈവബന്ധം മനസിലാക്കാനത്  സഹായകമാണ്. ജീവിതത്തില്‍ അവശ്യം വേണ്ട പ്രവര്‍ത്തനനൈപുണിയാണ് സ്ഥലപരമായ ധാരണയോടെ സഞ്ചരിക്കുക എന്നത്. ദൂരം, സമയം, സ്ഥലബന്ധങ്ങള്‍ എന്നിവ കുട്ടിയുടെ നിത്യാനുഭവവുമായി ബന്ധിപ്പിക്കാമെങ്കിലും പാഠപുസ്തകം എല്ലാവര്‍ക്കും വേണ്ടി തയ്യാറാക്കുന്നതും മാസാമാസം കൂട്ടിച്ചേര്‍ക്കാന്‍ പരിമിതിയുളളതുമായതിനാല്‍ ഇക്കാര്യം അഭിസംബോധന ചെയ്യുന്നില്ല. അതത് അധ്യാപകര്‍ അങ്ങനെ ചെയ്യണമെന്നാണ് സങ്കല്പം. 
റീഷ്മടീച്ചറുടെ കുറിപ്പിലേക്ക് പോകാം.
പതിനാലാം ദിവസംപ്രവർത്തനമായിരുന്നു റൂട്ട് മാപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതു പ്രമേയമാക്കി മൂന്നു പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്
ലക്ഷ്യങ്ങള്‍
  1. വര്‍ത്തമാനകാല സംഭവങ്ങളുമായി ഗണിതത്തെ ബന്ധിപ്പിക്കുക
  2. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട ധാരണകളെ ശക്തിപ്പെടുത്തുക
  3. പ്രാദേശികസ്ഥലപരധാരണകളും ഭുപടധാരണകളും ഗണിതധാരണയാക്കുക
  4. കിലോ മീറ്റര്‍ എന്ന ആശയത്തിനെ സ്വന്തം ജീവിതചുറ്റുപാടുമായി ബന്ധിപ്പിച്ച് മനസിലാക്കാന്‍ അവസരമൊരുക്കുക
പ്രവര്‍ത്തനനിര്‍ദേശങ്ങള്‍
കൂട്ടുകാരേ  
 
ചിത്രം ഒന്നു ശ്രദ്ധിക്കു മലപ്പുറം ജില്ലയിലെ മംഗലം  പഞ്ചായത്തിലെ ഗോപിചേട്ടന്റെ സഞ്ചാരപാത ( റൂട്ട് മാപ്പ്‌ ) ആണ്‌ അത്. പൂര്‍ണമായില്ല.
എന്താണ് ഈ റൂട്ട് മാപ്പ്‌ ? ഒരാള്‍ സഞ്ചരിച്ച വഴിയെല്ലാം സൂചിപ്പിക്കുന്നതാണത്. നമ്മള്‍ ഭൂപടത്തില്‍ത്തന്നെ അത് ചെയ്യുന്നു. ആ സംഭവം പറയാം.
ടീച്ചറുടെ വീടിനു അടുത്തുള്ള ഗോപിച്ചേട്ടന് കൊറോണ വന്നു
ഗോപിച്ചേട്ടൻ അസുഖം അറിയാതെ ചന്തയിലും KSEB ഓഫീസിലും ബാങ്കിലും ആശുപത്രിയിലും എല്ലാം പോയി
വീടിന്റെ  തെക്ക് ഭാഗത്തുള്ള  വീട്ടിൽ പാൽ  വാങ്ങാൻ  പോയി പാൽ വാങ്ങി  നടന്നു വരുബോൾ അടുത്തുള്ള  മൂന്നു  വീടുകളിലും കയറി ഗോപിച്ചേട്ടന് തൊട്ടടുത്ത ദിവസം ആണ്‌ കൊറോണ സ്ഥിരീകരിച്ചത്
കൊറോണ ഉണ്ടന്നു സ്ഥിരീകരിച്ചപ്പോൾ ടീച്ചർ ഒന്നു വരച്ചു നോക്കി ഗോപിച്ചേട്ടന്റെ റൂട്ട് മാപ്പ്‌
നിങ്ങളുടെ പഞ്ചായത്തിലായിരുന്നു ഗോപിച്ചേട്ടന്‍ എന്നു സങ്കല്പിച്ച് നിങ്ങൾ ഒന്നു വരച്ചു നോക്കൂ
റൂട്ട് മാപ്പ്‌ നിങ്ങൾ ചെയേണ്ടത്..
1.ആദ്യം നിങ്ങളുടെ  പഞ്ചായത്തിന്റെ ഭൂപടം വരയ്ക്കണം 
2.ഭൂപടത്തിൽ ദിക്കുകൾ മുകളിൽ മാർക്ക്‌ ചെയ്യണം
3.നിങ്ങളുടെ പഞ്ചായത്തിലെ പരിചിതമായ സ്ഥലത്ത് ഒരു വീട്  അടയാളപെടുത്തണം ( അതാണ് ഗോപിച്ചേട്ടന്റെ വീട്)
4.സമ്പർക്ക സ്ഥലങ്ങൾ ഓരോന്നും അടയാളപ്പെടുത്തണം 
5.പേര് സൂചിപ്പിക്കണം അടയാളപ്പെടുത്തുമ്പോൾ പോയ സ്ഥലങ്ങളുടെ പേരെഴുതണം
6.ഗോപിച്ചേട്ടന്റെ വീടിന്റെ തെക്കും വടക്കും ഉള്ള വീടുകൾ   അടയാളപെടുത്താം.
7.വീടിനു അടുത്തുള്ള മൂന്നു വീടുകളും അടയാളപെടുത്താം.  
8.ഓരോ സ്ഥലങ്ങളിലേക്കും ഉള്ള റോഡ് അടയാളപെടുത്തണം
9.സഞ്ചാരദൂരം കിലോമീറ്ററിൽ അടയാളപ്പെടുത്തണം
(പോയ സ്ഥലങ്ങളിലേക്ക് ഗോപിച്ചേട്ടന്റെ വീട്ടിൽ നിന്നും ഉള്ള ദൂരം)
10.നിങ്ങളുടെ പഞ്ചായത്തിലെ ഏതൊക്കെ സ്ഥലങ്ങൾ എവിടെയൊക്കെ പോയി എന്നൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ രേഖപെടുത്താം (ദൂരം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ രക്ഷിതാക്കളോടു ചോദിച്ചു എഴുതാം)
റൂട്ട് മാപ്പ്‌ തയ്യാറാക്കി ഫോട്ടോ എടുത്തു അയച്ചു തരണം
കുട്ടികള്‍ അയച്ചുകൊടുത്തത്.


അനുബന്ധം

“Why should the people who work hard and earn more money foot most of the tax bill?”
“People at the bottom need their dollars more than those at the top.”
These are snippets of a political debate that many would expect to read in The Washington Post. They wouldn’t expect to hear these ideas in a high school math class. Yet these are the types of ideas I regularly hear in my classroom. Sure, my students solve equations and graph curves like all students, but they also apply the math we’re studying in real-world activities that are open-ended, complex, and collaborative in order to get them excited about the possibilities of using math. One way they do this is through math debates—passionate arguments about the data sets they analyze and the mathematical models they create
Forrest Hinton, June 7, 2019,(Tapping Into the News to Teach Math)
 രണ്ട്
Students find math more meaningful and relevant when they can use their math skills to better understand and analyze current events.

2 comments:

  1. ഗണിതം നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നതും ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുന്നതും ഏറെ നന്ന്. ഗണിതം പഠിക്കുന്നത് പ്രധാനമായി യുക്തിപരമായി ചിന്തിച്ച് കൃത്യമായ നിഗമനം രൂപീകരിച്ച് പ്രശ്ന പരിഹരണം നടത്തുന്നതിന് വേണ്ടിയാണല്ലോ. വെറും സംഖ്യകളും ചരങ്ങളും ഭൂപങ്ങും അല്ല ഗണിതം അവ എവിടെ നിൽക്കുന്നോ അതിനനുസരിച്ച് നിഗമനങ്ങൾ മാറും .പക്ഷെ ഗണിതം ഉപയോഗിക്കുമ്പോൾ / പ്രയോഗിക്കുമ്പോൾ കൃത്യത സൂക്ഷ്മത നിർബന്ധം. ദശാംശ സംഖ്യകൾ ഉൾപ്പെടുത്തി കുട്ടികൾ പ്രവർത്തനം ഏറ്റെടുത്തതു കൊണ്ടു തന്നെ ഈ പ്രവർത്തനം 7 ൽ എത്തി നിൽക്കുന്ന കുട്ടികളാണെന്ന് ഏറ്റെടുത്തതെന്ന് കരുതുന്നു. അധ്യാപിക ഏറ്റെടുത്ത വിഷയം അഭിനന്ദനം അർഹിക്കുന്നു പക്ഷെ നിർദ്ദേശങ്ങൾ നൽകിയതിലെ അപര്യാപ്തത പ്രതീക്ഷിച്ച ഉൽപന്നം കുട്ടികളിൽ നിന്ന് ലഭിക്കാതെ പോയി (കാരണം ഇത് ഗണിതത്തിന് ഊന്നൽ നൽകിയ പ്രവർത്തനമായതുകൊണ്ടുതന്നെ ഗണിതപരമായ ശേഷി കൃത്യമായി രൂപീകരിക്കാനാവണം.) സോഷ്യൽ സയൻസ് പഠനത്തിന്റെ ഭാഗമായി ഭൂമി ശാസ്ത്രം/പരിസര പഠനം) ഗണിതത്തിന്റെ പ്രയോഗമാണ് ഇവിടെയുണ്ടാകേണ്ടത്. 1 തന്റെ പഞ്ചായത്തിന്റെ രൂപരേഖ വരയ്ക്കുക.(തോ തെടുത്ത് വരയ്ക്കാൻ കഴിഞ്ഞാൽ അങ്ങനെ വരയ്ക്കാം അല്ലെങ്കിൽ വലിയ തെറ്റ് വരാത്ത വിധം ഊഹം ഉപയോഗിച്ച് വരയക്കാം.) 2 കോവിഡ് ബാധിതന്നെറെ വീട് അയാളുടെ അടുത്തുള്ള മൂന്ന് വീട് ,തെക്കും വടക്കും ഉള്ള വീട് എന്നിവ അടയാളപ്പെടുത്താം. മറ്റുള്ളവ (ചന്ത, ഹോട്ടൽ, പഞ്ചായത്ത് - ... ) അടയാളപ്പെടുത്തി റൂട്ട് മാപ്പ് വരയക്കുമ്പോൾ ദൂരം കിലോമീറ്ററിൽ മനസ്സിലാക്കി കൃത്യമായി സ്ഥലങ്ങൾ തമ്മിലുള്ള അകലം ക്രമnപ്പടുത്തലാണ് ഇതിലെ ഗണിതം.ഇതിൽ രണ്ട് കുട്ടികൾ അത്യാവശ്യം എല്ലാ സ്ഥലങ്ങളും അടയാളപ്പെടുത്തി. കിലോമീറ്ററിലെ ദൂരം വെറുതെ എഴുതി വച്ചു. അര കിലോമീറ്റർ ,2 മീറ്റർ, 4 മീറ്റർ, കാൽമീറ്റർ -... തുടങ്ങി ഒന്നും പരസ്പരം ബന്ധപ്പെടുത്തിയില്ല. ചെറിയ ദൂരവും വലിയ ദൂരവും തമ്മിൽ ബന്ധപ്പെടുത്തി നോക്കി വരച്ചില്ല. മാത്രമല്ല ഒരു കുട്ടി ആരോയിട്ട് സൂചിപ്പിച്ചിരികയാണല്ലോ? ദൂര കണക്ക് ഒരു മാപ്പിൽ തോതനുസരിച്ച് രേഖപ്പെടുത്താൻ കഴിയാതെ വെറുതെ എഴുതി വച്ചാൽ അത് ഗണിത മാവില്ല. അവിടെ കുട്ടി ഗണിത സാധ്യത കൃത്യമായി പ്രയോഗിക്കപ്പെടണം അല്ലാതെ വന്നാൽ ഗണിതത്തിന്റെ പിന്നാക്കാവസ്ഥ മൂലം ശരിയായ റൂട്ട് മാപ്പ് തയ്യാറാക്കാൻ കുട്ടിയക്ക് കഴിഞ്ഞില്ല എന്ന് വിലയിരുത്തേണ്ടി വരും. ഗണിതാശയം സ്വാംശീകരിക്കാൻ ' വ്യക്തമായി നിർദ്ദേശങ്ങൾ നൽകാതെ വന്നതു കൊണ്ടാണ് ഈ പ്രശ്നം. ഇതു പോലെ രണ്ട് വർക്ക് ഷീറ്റ് യഥാർഥ തോതനുസരിച്ച് ചെയ്തത് നാലാം ക്ലാസ്സിൽ ഞാൻ സ്പോർട്സ് മാത്സിൽ നൽകി.കോവിഡ് ബാധയല്ല .വ്യത്യസ്ത സ്ഥലങ്ങൾ എന്നു മാത്രം. പഞ്ചായത്തിന്റെ മാപ്പ് ഒന്ന് നിരീക്ഷിച്ച് വിശകലനം ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി ആ പ്രവർത്തനം വിലയിരുത്തലിന് ശേഷം ഈ പ്രവർത്തനം ഏറ്റെടുക്കാൻ പറഞ്ഞിരുന്നെങ്കിൽ കുട്ടിയിൽ നിന്ന് ഗണിതം ലഭിക്കുമായിരുന്നു.( ഇവിടെ 4 km, 25 km എന്നൊക്കെ എഴുതിയതു കൊണ്ട് ഗണിതം ഉണ്ടെന്ന് പറയുന്നവരും കാണുമായിരിക്കും) നമ്മൾ ഏറ്റെടുക്കു ന്ന പ്രവർത്തനം നന്നായാൽ പോരാ അതിന്റെ പ്രക്രിയ കൃത്യമാകണം. എങ്കിൽ മാത്രമേ കുട്ടിയിൽ നിന്ന് മികവുണ്ടാകൂ. പ്രവർത്തനം മികവ് എന്നു പറയാനാകൂ

    ReplyDelete
  2. ഒരു പ്രവര്‍ത്തനം ചെയ്യുമ്പോഴാണ് പരിമിതിയും സാധ്യതയും ബോധ്യപ്പെടുക.

    ReplyDelete

പ്രതികരിച്ചതിനു നന്ദി