Pages

Friday, May 8, 2020

കൊവിഡാനന്തരകാലത്തെ വിദ്യാഭ്യാസം

ജൂണ്‍ മാസം കേരളത്തിലെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. മെയ് പകുതിയായതേയുളളൂ. ഇതരസംസ്ഥാനങ്ങളുമായുളള ജനങ്ങളുടെ പോക്കുവരവ് അടിസ്ഥാനമാക്കിയാണ്  കൊവിഡ് ഭീഷണിയുടെ തോത് കുറയുകയോ കൂടുകയോ ചെയ്യുക.
കാരണം കുട്ടികള്‍ കൂട്ടം കൂടുന്നത് കൊവിഡ് രോഗവ്യാപനത്തിനെ വേഗതയിലാക്കും
തന്നെയുമല്ല ഈര്‍പ്പമുളള അന്തരീക്ഷമായിരിക്കും ജൂണില്‍.
ഇപ്പോഴ്‍ കേരളത്തിലെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ കാലം ജൂണാദ്യത്തോടെ മാത്രമേ അവസാനിക്കൂ.
അതിനാല്‍ ജൂണില്‍ ഔപചാരിക പഠനം ആരംഭിക്കാനുളള സാധ്യത കുറവാണ്
എങ്കിലും നാം പല സാധ്യതകള്‍ ആലോചിക്കണം.

എന്റെ ആലോചനകളാണിവിടെ പങ്കിടുന്നത്.
    • കുട്ടികള്‍ കുറവുളള വിദ്യാലയങ്ങളില്‍ (അതായത് അമ്പതില്‍ താഴെ കുട്ടികള്‍) ഓരോ ക്ലാസിലും പത്തോ പതിനഞ്ചോ എങ്കില്‍ സാമൂഹിക അകലം പാലിച്ച് ഇരുത്താനായേക്കാം.
    • പൊതു രീതി എന്ന നിലയില്‍ അത് അപ്രായോഗികമാണ്.
    • മറ്റൊരു രീതി ഓരോ ദിവസവും ഓരോ ക്ലാസുകാര്‍ക്കായി വിദ്യാലയം തുറക്കുക എന്നതാണ്.
    • ആ ഒരു ക്ലാസുകാരെ നാലോ അഞ്ചോ പേരുവീതമുളള സംഘങ്ങളായി പല ക്ലാസുകളിലേക്ക് വിന്യസിക്കാം. പക്ഷേ അവരെ വിന്യസിച്ചതുകൊണ്ട് പഠനം നടക്കില്ലല്ലോ. എല്ലാ അധ്യാപകരും എല്ലാ ക്ലാസുകളും കൈകാര്യം ചെയ്യേണ്ട സ്ഥിതി വരും.
    • അപ്പോഴത്തേക്ക്  പൊതുവായ ഉളളടക്കമാണെങ്കിലോ ? ഉദാഹരണം കവിത ചൊല്ലലും ആസ്വദിക്കലും. അതിജീവനപാഠങ്ങള്‍, ലഘുശാസ്ത്രപരീക്ഷണങ്ങള്‍, അക്ഷരവൃക്ഷത്തിലെ തെരഞ്ഞെടുത്ത രചനകള്‍ പങ്കിടല്‍, പുസ്തക വായന എന്നിങ്ങനെ.
    • കുട്ടികള്‍ സ്കൂളിലെത്തുന്നത് അനിശ്ചിതമായി വൈകില്ല എന്നു കരുതാം. കൊവിഡ് വ്യാപനത്തിന്റെ അവസ്ഥ അനുസരിച്ച് ഓരോരോ പ്രദേശങ്ങളും തീരുമാനമെടുക്കുന്നതാകും നല്ലത്. പൊതു പാഠ്യപദ്ധതിയാണ്. ഗ്രീന്‍സോണില്‍ വിദ്യാലയങ്ങള്‍ തുറക്കണമെന്നാണ് എന്റെ പക്ഷം. സംസ്ഥാനത്ത് രണ്ടോ മൂന്നോ ജില്ലകള്‍ റെ‍ഡ് സോണിലാകാം. അവിടെ മാത്രമായി വിദൂരപഠനരീതികള്‍ പ്രയോജനപ്പെടുത്തണം. പ്രളയം വന്നപ്പോള്‍ പ്രളയബാധിത ജില്ലകള്‍ക്ക് മാത്രമായി അവധി പ്രഖ്യാപിച്ചില്ലേ. അതു പോലൊരു നയം സ്വീകരിക്കണം. ഓറഞ്ച് സോണില്‍ ഓരോ ദിവസം ഓരോ ക്ലാസുകാര്‍ക്കായി തുറക്കുന്നതും ക്രമേണ കൂടുതല്‍ ക്ലാസുകാരെ ഉള്‍ക്കൊളളിക്കുന്ന രീതിയും ആലോചിക്കാം.
    • സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത യുനെസ്കോ വ്യക്തമാക്കിയിട്ടുണ്ട്.
Disruptions to instructional time in the classroom can have a severe impact on a child’s ability to learn. The longer marginalized children are out of school, the less likely they are to return. Children from the poorest households are already almost five times more likely to be out of primary school than those from the richest. Being out of school also increases the risk of teenage pregnancy, sexual exploitation, child marriage, violence and other threats. Further, prolonged closures disrupt essential school-based services such as immunization, school feeding, and mental health and psychosocial support, and can cause stress and anxiety due to the
loss of peer interaction and disrupted routines. These negative impacts will be significantly higher for marginalized children, such as those living in countries affected by conflict and other protracted crises, migrants, the forcibly displaced, minorities, children living with disabilities, and children in institutions. School re-openings must be safe and consistent with each country’s overall COVID-19 health response, with all reasonable measures taken to protect students, staff, teachers and their families. ( Framework for reopening schools, April, 2020 )
    • കുട്ടികള്‍‍ വരുമ്പോള്‍ പുതിയ ശീലങ്ങളുണ്ടാകണം. എല്ലാ ക്ലാസുകളിലും സാനിറ്റൈസര്‍, അല്ലെങ്കില്‍ സോപ്പുപയോഗിച്ച് കൈകള്‍ കഴുകാനുളള സംവിധാനം ആലോചിക്കണം. കുട്ടികളുടെ എണ്ണം കണക്കാക്കി അതിന്റെ സ്ഥാപനവും ഉപയോഗരീതിയും സമയവും എല്ലാം നിശ്ചയിക്കണം. വിദ്യാലയത്തിന് ഒരു ആരോഗ്യസുരക്ഷാ ശുചിത്വപദ്ധതി വേണ്ടി വരും. ജലദോഷവും പനിയുമുളള കുട്ടികളെ‍ വീട്ടിലിരിരുത്താം. എന്നാലും കുട്ടികളുടെ പരിശോധന എല്ലാ ദിവസവും വേണ്ടി വരില്ലേ. തെര്‍മല്‍ സ്കാനര്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കുന്നത് നന്നായിരിക്കും. സെപ്തംബര്‍ മാസമായാലേ കൊവിഡിന് മരുന്ന് കണ്ടെത്താനാകൂ എന്നു പറയപ്പെടുന്നു. ചിലപ്പോള്‍ അതിനു മുമ്പോ അതും കഴിഞ്ഞോ ആകും എന്നാകാനും മതിീ. അതുവരെ ജാഗ്രതയില്‍ ഇളവ് പാടില്ലല്ലോ. കുട്ടികള്‍ക്കെല്ലാം മുഖാവരണം നല്‍കിയാലും അത് ചെറിയ കുട്ടികള്‍ എങ്ങനെ ഉപയോഗിക്കുമെന്നതില്‍ ആശങ്കപ്പെടണം. സ്കൂള്‍ വണ്ടിയാണ് മറ്റൊരു അണുമുക്തയിടമാകേണ്ടത്. സാരഥികള്‍ സുരക്ഷാക്രമീകരണം പാലിച്ചാല്‍ മാത്രം പോര. ആ വാഹനം നാടുനീളെ സഞ്ചരിക്കുന്നതാണ്. ഡ്രൈവറും മറ്റു ജോലിക്കാരും നിരന്തരം പരിശോധന നടത്തണം. പാചകക്കാര്‍, സ്കൂളിലെത്തുന്ന രക്ഷിതാക്കള്‍ , വിവിധ യോഗങ്ങള്‍ എന്നിവയ്കെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ വേണ്ടി വരും.

    •  എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന ഓണ്‍ലൈന്‍ പഠന സാധ്യത വേണ്ട ജില്ലകളുണ്ടാകും. എന്താണ് ചെയ്യാനാവുക
    • രാവിലെ മുതല്‍ അര മണിക്കൂര്‍ വീതം ഓരോ ക്ലാസിനോ വിഭാഗങ്ങള്‍ക്കോ ഉളള വീഡിയോ പാഠങ്ങള്‍ സംപ്രേഷണം ചെയ്യുക. അതിനുളളില്‍ അവതരണഘട്ടം, സ്വയം പ്രവര്‍ത്തനഘട്ടം,ആശയരൂപീകരണഘട്ടം വിലയിരുത്തല്‍ ഘട്ടം എന്നിങ്ങനെ തിരിക്കാവുന്നതാണ്. ഇല്ലെങ്കില്‍ സാമ്പ്രദായിക വിദഗ്ധ ക്ലാസാകും. അധ്യാപക കേന്ദ്രിതവും. കുട്ടി അടുത്ത ദിവസം കാണില്ല.  സ്വയം പ്രവര്‍ത്തനഘട്ടം കുട്ടികളെ വെച്ചു തന്നെ ചിത്രീകരിക്കാം. ആ സമയം കാഴ്ചക്കാരായ കുട്ടികളും ചെയ്യാന്‍ നിര്‍ദേശിക്കണം. ഉല്പന്നം അതത് അധ്യാപകര്‍ക്ക് പിന്നീട് നല്‍കുകയോ ക്ലാസിലെത്തുമ്പോള്‍ പങ്കിടുകയോ വേണം .
    • ഏതു മാധ്യമം ഉപയോഗിക്കാം. വിക്ടേഴ്സ് ചാനലാണ് ഒരു സാധ്യത. പക്ഷേ വീട്ടുകാര്‍ ആ സമയം കുട്ടിക്കായി  ടി വി വിട്ടുകൊടുക്കണം. നേരത്തെ സമയക്രമം നല്‍കിയാല്‍ അത് സാധ്യമാണ്.
    • ഏതെങ്കിലും കാരണവശാല്‍ അത് അപ്പോള്‍ കാണാന്‍ പറ്റാത്ത കുട്ടികള്‍ക്ക് യു ട്യൂബിലോ സമഗ്രയിലോ വാട്സാപ്പിലോ ടെലിഗ്രാമിലോ അത് ലഭ്യമാക്കണം.
    • വ്യക്തമായ നിര്‍ദേശങ്ങള്‍ പി ഡി എഫ് രൂപത്തിലും നല്‍കാം.
    • വീടുകളില്‍ രക്ഷിതാക്കളുടെ സഹകരണം ലഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. കൊവിഡ് കാലത്ത് നവമാധ്യമം പ്രയോജനപ്പെടുത്തി ചില ഇടപെടല്‍ നടത്തിയ അനുഭവമുണ്ട്. വീട്ടില്‍ ഒരാള്‍ കുട്ടിക്കൊപ്പം ചെലവഴിച്ചാലേ ഇതൊക്കെ നടക്കൂ.
    • അടുത്തത് മോണിറററിംഗ് ആണ്. ഒരു കുട്ടി വീട്ടില്‍ അത് ചെയ്തോ എന്ന് അന്വേഷിക്കാനും പ്രോത്സാഹിപ്പിക്കാനും അതത് അധ്യാപകര്‍ തയ്യാറാകണം. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളെ ഇതിനായി പ്രയോജനപ്പെടുത്തണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണം ചെയ്യുംയ കൊവിഡാനന്തര കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് പി ടി എ സാധ്യതയും പരിശോധിക്കണം. ( അത്തരം രീതി ട്രൈ ഔട്ട് ചെയ്ത അനുഭവം ഈ ബ്ലോഗിലുണ്ട് )
    • ഓണ്‍ലൈന്‍ എസ് ആര്‍ ജി സ്കൂള്‍ തുറക്കും മുമ്പ് കൂടാനാകണം.
    • മറ്റൊരു പ്രധാനസംഗതി ഡയറ്റ്, ബി ആര്‍ സി എന്നിവയുടെ റോളാണ്. ഓണ്‍ലൈന്‍ അക്കാദമിക പിന്തുണയെക്കുറിച്ച് അവര്‍ ആലോചിക്കണം. എല്ലായിടത്തും നേരില്‍ പോയി സഹായിക്കുക എന്നതിന് പരിമിതികളുണ്ട്. സംവാദാത്മകമായ പ്ലാറ്റ് ഫോമുകള്‍ പരീക്ഷിക്കണം. വിഭവങ്ങളും വികസിപ്പിക്കണം. എല്ലാത്തിനും കുറേ അധ്യാപകരെ വിളിച്ച് ചെയ്യുന്നതിനു പകരം അവരവര്‍ത്തന്നെ ചെയ്ത് സ്ഥാപനത്തിന്റെ വൈഭവവും വൈദഗ്ധ്യവും അധ്യാപകസമൂഹത്തെ ബോധ്യപ്പെടുത്തണം. അതിനു കഴിവില്ലാത്തവര്‍ മടങ്ങിപ്പോകുകയും വേണം.അധ്യാപകരെ വിദ്യാലയങ്ങളില്‍ നിന്നും ഒരാവശ്യത്തിനും വിളിക്കുന്ന അവസ്ഥ ഉണ്ടാകരുത്.
    • ഉപജില്ലാതല കോണ്‍ഫ്രന്‍സുകളടക്കം ഓണ്‍ലൈനിലാകണം. എച് എം വിദ്യാലയത്തില്‍ വേണം. ഓണ്‍ലൈന്‍ സാധ്യതകള്‍ പരിശോധിക്കുന്നത് സാമ്പത്തികവും അക്കാദമികവുമായ തലങ്ങളില്‍ ഗുണകരമാണ്. ഒരു യോഗത്തിനു വരുന്നവരുടെ യാത്രപ്പടി അത്ര ചെറുതല്ല. കൊവിഡ് കാലത്ത് ആറുദിവസം വീതം വേതനം നല്‍കി ജീവനക്കാര്‍ പണിയെടുക്കുമ്പോള്‍ പണം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്. ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കണം
    • കഴിഞ്ഞ വര്‍ഷം ക്ലസ്റ്റര്‍ പരിശീലനമില്ലായിരുന്നു. കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല. ഈ വര്‍ഷം മുഖാമുഖ അധ്യാപക പരിശീലനവും നടന്നില്ല. ക്ലസ്റ്ററും നടക്കാനിടയില്ല
    • എന്തുകൊണ്ട് ഓണ്‍ലൈന്‍ ക്ലസ്റ്ററുകളുടെ സാധ്യത പരിശോധിച്ചുകൂടാ?
    • ഇന്നു രാവിലെ തിരുവനന്തപുരം ജെ ബി എസ് നെയ്യാറ്റിന്‍ കരയിലെ പ്രേംജിത്ത് മാഷ് ക്ലാസിലെ ഒരു അക്കാദമിക പ്രശ്നം അവതരിപ്പിച്ചു. ലളിതമായ ഒരു ചര്‍ച്ച. വിഭവക്കൈമാറ്റം. വ്യക്തത വരുത്തല്‍. മതി പ്രേം ജിത് അത് ട്രൈ ഔട്ട് ചെയ്യുന്നതിനും തീരുമാനിച്ചു. ഇതേപോലെ ആവശ്യങ്ങള്‍ അധ്യാപകര്‍ക്കുണ്ടാകും . അത് ഓരോ ആഴ്ചയും ശേഖരിക്കുകയും നിശ്ചിത ദിവസം ( ശനിയാഴ്ച്ച) ഓണ്‍ലൈന്‍ ക്ലസ്റ്റര്‍ നടത്തുകയുമാകാം. അക്കാദമിക സ്ഥാപനങ്ങള്‍ ഇത്തരം വെല്ലുവിളികളേറ്റെടുത്തില്ലെങ്കില്‍ അക്കാദമിക രംഗത്ത് ഉണര്‍വുണ്ടാകാതെ പോകും.
    • കൊവിഡ് കാലം അക്കാദമികരംഗത്ത് അന്വേഷണതല്‍പരരായ ആളുകളുടെ സജീവ പ്രവര്‍ത്തനകാലമായിരുന്നു. ഒത്തിരി വിഭവങ്ങളും തന്ത്രങ്ങളും അവര്‍ വികസിപ്പിച്ചിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് പ്രാദേശികമായി ഓണ്‍ലൈന്‍ പഠനവിഭവങ്ങള്‍ തയ്യാറാക്കാമെന്നാണ്. അടുത്ത കാലത്തായി എല്ലാം കേന്ദ്രീകരിക്കുന്ന സമീപനം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നു. ഉദാഹരണമാണ് അവധിക്കാല സന്തോഷങ്ങള്‍ എന്ന പേരില്‍ എസ് സി ഇ ആര്‍ ടി , കൈറ്റ് എന്നിവ നല്‍കുന്ന വിഭവങ്ങള്‍ മാത്രമേ പങ്കിടാവൂ എന്ന ഡി ജിയുടെ ഉത്തരവ്. വേണ്ടിയിരുന്നത് ചില മാര്‍ഗനിര്‍ദേശങ്ങളാണ്. വിവേചനപരവും വിവാദമുണ്ടാക്കുന്നതുമായ ഉളളടക്കം പാടില്ല, കുട്ടിയ്ക് ആസ്വദിക്കാന്‍ പറ്റുന്നതാകണം എന്നിങ്ങനെ. പക്ഷേ താഴെതലത്തിലെ അധ്യാപകരുടെ ക്രിയാത്മകമായ ഇടപെടലുകളെ ലോക്ഡൗണ്‍ ചെയ്യുന്നതായിപ്പോയി ആ ഉത്തരവ്. ലോക്കല്‍ ടെക്സ്റ്റിനെക്കുറിച്ച് പറഞ്ഞു നടന്നവരാണ്. ഒരു ടീച്ചര്‍ പ്രാദേശികഭാഷയും സംസ്കാരവും പരിഗണിച്ച് കഥകളിലേക്ക് കടക്കാവുന്ന കുറേ ചിത്രക്കാര്‍ഡുകള്‍ ആകര്‍ഷകമായി നിര്‍മിച്ചു.  പേടിച്ച് അത് ഉപയോഗിക്കാത്ത അവസ്ഥയുണ്ടായി. കൊവിഡാനന്തര കാലയളവ് പ്രാദേശികമായ വിഭവനിര്‍മിതിയെ പ്രോത്സാഹിപ്പിക്കണം.
    • ഹൈ ടെക്ക് വിദ്യാഭ്യാസം എന്നാല്‍ കൈറ്റ് നല്‍കിയ സാങ്കേതിക ഉപകരണങ്ങളും സമഗ്രയിലുളള വിഭവങ്ങളും‍ മാത്രം പ്രയോജനപ്പെടുത്തിയുളളത് എന്ന തെറ്റിദ്ധാരണ പകരുന്നുണ്ട്. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്കല്ല മാര്‍ഗരേഖയാണ് വേണ്ടത്. വലിയ സാധ്യതയുളളതാണ് സ്മാര്‍ട്ട് ഫോണുകള്‍. സ്മാര്‍ട്ട് ഫോണധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തണം
    • അധ്യാപകരും കുട്ടികളും രക്ഷിതാക്കളും എല്ലാം പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കണം. അതിനുളള കര്‍മപരിപാടി വേണം. മുഖാമുഖ വിനിമയത്തോടൊപ്പം ഓണ്‍ലൈനും ഉപയോഗിക്കണം. ക്ലാസിലെ വിനിമയത്തിലൂടെ ആശയരൂപീകരണം വേണ്ടത്ര നടക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈനായി വിഭവപിന്തുണ നല്‍കാനാകും. സാധാരണ ക്ലാസില്‍ഓരോ കുട്ടിയെയും  പരിഗണിച്ച് പിന്നാക്കം നില്‍ക്കുന്ന  കുട്ടിക്കു വേണ്ടി മറ്റു കുട്ടികളുടെ സമയം താമസിപ്പിക്കുന്ന അവസ്ഥ മറികടക്കാനും കഴിയും കൂടുതല്‍ സമര്‍ഥനു കൂടുതല്‍ പിന്തുണലഭ്യമാക്കുന്നതിനും.
    • ഓണ്‍ലൈന്‍ പഠനതന്ത്രം, പഠനവിഭവം, മോണിറ്ററിംഗ്, വിലയിരുത്തല്‍ , അക്കാദമിക പിന്തുണ, അധ്യാപക പരിശീലനം എന്നിവയെക്കുറിച്ച് ആലോചിക്കണം. ( എന്നതുകൊണ്ട് നിലവിലുളളമുഖാമുഖ രീതിയെ ശക്തിപ്പെടുത്തേണ്ട എന്നര്‍ഥമില്ല)


3 comments:

  1. കണ്ടെത്തലുകളെ സമഗ്രമായ് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തെ മാഷുടെ ഇടപെടലുകൾ...നല്ല ഫലങ്ങൾ..ഇത് വെറും വാക്കുകൾ അല്ല..പരീക്ഷിച്ചറിഞ്ഞവ തന്നെ..ധൈര്യമായി ഏറ്റെടുക്കാം..വിജയിപ്പിക്കാം..മൊബൈൽ ഫോൺ സാക്ഷരത എന്നൊന്ന് ഉണ്ടാവണം. കുട്ടികൾക്കും രക്ഷിതാക്കൾക്കും. നല്ല ഉപയോഗങ്ങളിൽ അടിസ്ഥാനധാരണ ആവട്ടെ അത്..സാമൂഹിക അകലങ്ങളിൽ ഇരുന്നു വൈജ്ഞാനിക അകലം കുറക്കാം ..

    ReplyDelete
  2. സമഗ്രമായ രീതിയില്‍ പ്രശ്നങ്ങളും സാധ്യതകളും അവതരിപ്പിച്ചിട്ടുണ്ട് .ചെയ്തു നോക്കിയ കുറെ അനുഭവങ്ങള്‍ ഉണ്ടല്ലോ .പൊതുവായ നയങ്ങളുടെ അടിസ്ഥാനത്തിലും പ്രാദേശിക സാദ്ധ്യതകള്‍ പരിഗണിച്ചും ചെയ്തു നോക്കി തെളിച്ചം വരിക മാത്രമേ വഴിയുള്ളൂ .മാഷ് സൂചിപ്പിച്ചത് പോലെ എല്ലാവര്‍ക്കും പൊതുവായ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും പ്രായോഗികം .പിന്നെ ഒരേ പ്രവര്‍ത്തനം പല ലെവലില്‍ ചെയ്യാനുള്ള സാധ്യതയും ആലോചിക്കാം .കൂട്ടായ ശ്രമങ്ങളിലൂടെ ഒരു കേരള മോഡല്‍ വികസിച്ചു വരേണ്ടത് കാലത്തിന്‍റെ ആവശ്യമാണ് .അതിനു നേതൃത്വം കൊടുക്കാന്‍ മാഷിന് കഴിയട്ടെ !

    ReplyDelete
  3. ഹൈസ്കൂൾ എല്ലാം Hitech ആയി, അവിടെ അധ്യാപകർക്ക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുവാൻ നല്ല സൗകര്യമുണ്ട്.ഞാൻHSA ആയിരുന്നപ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്തി, Resource ടdevelop ചെയ്യുകയും ചെയ്തു. എന്നാൽ പ്രൈമറി സ്കൂളുകളിൽ എല്ലാം ഇന്നും വേണ്ടത്ര സംവിധാനങ്ങളില്ല, ഇൻ്റർനെറ്റ് എല്ലാ ക്ലാസ്സിലേക്കും ലഭ്യമാക്കാർ സംവിധാനമില്ലOffice ൽ മാത്രം wimax, ലഭിക്കുന്നു. BSNL വൈമാക്സ് നിരത്തുകയാണെന്ന order വന്നു. അധ്യാപകരോട് Mobileclass ൽ ഉപയോഗിക്കരുതെന്ന order ഉള്ളതുകൊണ്ട് അവർക്ക് ഉപയോഗിക്കാൻ കഴിയില്ല, നെറ്റ് സെക്ടർ ഉപയോഗിച്ചാലും Range കിട്ടില്ല. KITE ലേക്ക് പല തവണ പരാതി നൽകിBSNL അദാലത്തിന പോയി എന്നിട്ടും ലഭിക്കുന്നില്ല. നെറ്റ് ക്ലാസ്സുകളിൽ ഉറപ്പു വരുത്തുവാൻ പ്രധാന അധ്യാപകർ പലരും പ്രയാസപ്പെടുന്നു Online സാധ്യത അപ്പോൾ വിജയമാകുമോ ആദ്യം എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും അധ്യാപകർക്ക് ഇവ ഉപയോഗിക്കുവാ ഇൻ്റർനെറ്റ് സൗകര്യം വേണം, ഹൈസ്ക്കൂളിലെ പോലെ പ്രൈമറി അധ്യാപകർക്ക് സാങ്കേതിക വിദ്യയിൽ ഇനിയും പരിജ്ഞാനം ആവശ്യമാണ്HSA ആയിരുന്നതുകൊണ്ട് എനിക്കിമാറ്റം മനസ്സിലായി സ്കൂളുകളിലെ അധ്യാപകരെയാണ് Rp മാരായി ഇന്നും ഉപയോഗപ്പെടുത്തുന്നത് ചില സ്കൂളുകളിൽ നിന് അധികം ആളുകളും C RC,BRC ക്കാരെ ഉപയോഗപ്പെടുത്തി പരിശീലനം നടത്തുക. ചിലർ നടത്തിപ്പുകാർ മാത്രമായി കാണുന്നുണ്ട്, പാവപ്പെട്ട കുട്ടികളെ കുടി പരിഗണിക്കണം എല്ലാവർക്കും Tv യോ Smart phone ഇവ കാണില്ല ഉള്ള ഫോൺ രക്ഷകർത്താവ് പണിക്കുപോകുമ്പോൾ കൊണ്ടു പോകും ഫോൺ ചാർജ്ജ് ചെയ്യാൻ കാശില്ലാത്തതു കൊണ്ട് കുട്ടികൾക്ക് School groupൽ കൊടുത്ത പ്രവർത്തനങ്ങൾ കാണാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞവരുമുണ്ട് ഇങ്ങനെ ഫോൺ ചാർജ്ജ് ചെയ്യാൻ പൈസ HM ന് ചിലർക്ക് കൊടുക്കേണ്ടി വന്നു.online പ്രവർത്തനങ്ങൾ വളരെ മികച്ച തു തന്നെ കുട്ടികൾ നല്ല വിദഗ്ധരായി

    ReplyDelete

പ്രതികരിച്ചതിനു നന്ദി