ഉദ്ഗ്രഥിത
സമീപനവും ആശയാവതരണരീതിയും
അനുസരിച്ച് തയ്യാറാക്കിയ
ആദ്യത്തെ പുസ്തകമാണ് പൂത്തിരി.
അതിലെ
പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും
മികച്ചവയായി നിലകൊളളുന്നുണ്ട്.
തുറന്ന
പാഠങ്ങള്‍ ആ പുസ്തകത്തിലൂടെയാണ്
അവതരിപ്പിക്കപ്പെട്ടത്.
നിശ്ചിത
ഭാഗത്തിനു ശേഷമുളളവ കുട്ടികള്‍
വികസിപ്പിക്കണം.
അവരുടെ
സര്‍ഗാത്മകതയെ ചെറിയ ക്ലാസുകള്‍
മുതല്‍ പോഷിപ്പിക്കാനുളള
വലിയ ഇടപെടലായിരുന്നു അത്.
പക്ഷേ
ഏറെ വിമര്‍ശനങ്ങളുണ്ടായി.
പാഠപുസ്തകം
അപൂര്‍ണമാണെന്ന് പറഞ്ഞുപരത്തി.
ഓരോ
ക്ലാസിലും അത്
പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടായിരുന്നു.
പല
വിധത്തില്‍ കുട്ടികള്‍ കഥയുടെ
ബാക്കി ഭാഗം പൂരിപ്പിച്ചു.
അധ്യാപകസഹായിയിലും
ബാക്കി നിങ്ങള്‍ കണ്ടെത്തൂ
എന്ന രീതിയില്‍ അവതരണം
ഉണ്ടായിരുന്നു.
മിനിമം
കാര്യങ്ങള്‍ നല്‍കിയതിനു
ശേഷമായിരുന്നു ഇങ്ങനെ ചോദിച്ചത്
.
അതും
എതിര്‍ക്കപ്പെട്ടു.
അധ്യാപകരോട്
കണ്ടെത്താന്‍ പറയുന്നതിനു
പകരം എല്ലാം നല്‍കണം എന്ന്
വാശിപിടിച്ചു.
കഴിവുകുറഞ്ഞ
അധ്യാപകരുടെ പേരിലാണ്
ഡിമാന്റുയുര്‍ത്തപ്പെട്ടത്.
അങ്ങനെയുളള
പരമാര്‍ശങ്ങള്‍ ഒഴിവാക്കപ്പെട്ടു.
അധ്യാപകര്‍
തന്റേതായതൊന്നും കണ്ടെത്തേണ്ടതില്ല,
എല്ലാത്തിനും
മുകളില്‍ ഉത്തരമുണ്ട് എന്ന
സമീപനവാദികളാണ് തുറന്ന
സമീപനത്തെ എതിര്‍ത്തത്.
ആമുഖമായി
ഇവിടെ ഇതു സൂചിപ്പിക്കാന്‍
കാരണം വര്‍ഷങ്ങള്‍ക്ക് ശേഷം
തിരിഞ്ഞുനോക്കുമ്പോള്‍
തുറന്ന പാഠപുസ്തകം ശരിയാണെന്നു
കാണാനാകും.
ചോദ്യപ്പേപ്പറുകളില്‍
വരെ കഥാപൂരണവും കവിതാപൂരണവും
എല്ലാം ഉണ്ട്.
തുറന്ന
ചോദ്യങ്ങളും തുറന്ന പാഠങ്ങളും
കുട്ടിക്ക് വെല്ലുവിളിയുയര്‍ത്തും
.
വൈവിധ്യചിന്തയെ
തുറന്നിടും.
സാധ്യതകളുടെ
സാധ്യതകള്‍ അന്വേഷിക്കും
മേവരര്‍ക്കല്‍ സ്കൂളിലാണ് കുട്ടിയുടെ സര്‍ഗാത്മക വികാസത്തിനുവേണ്ടി പൂത്തിരിയിലെ പാഠങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. കൊവിഡ് കാലത്ത് സ്വതന്ത്രരചനകളുമുണ്ട്. ദേ ആരോഗ്യമന്ത്രിക്ക് ഒന്നാം ക്ലാസുകാരനെഴുതിയ കത്ത്.
കഥയുടെ ആദ്യഭാഗം വാട്സാപ്പ് നോക്കി രക്ഷിതാക്കള്‍ എഴുതിക്കൊടുക്കും. ബാക്കിയാണ് കുട്ടി പൂരിപ്പിക്കുക.
ഞാന്‍ വീഡിയോ പാഠങ്ങളായി നല്‍കിയ മിക്ക പ്രവര്‍ത്തനങ്ങളും കുട്ടികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഒന്നാം ക്ലാസുകാര്‍ അതയച്ചു തരുമ്പോള്‍ അത് ചൂണ്ടുവിരലില്‍ ഇടാതിരിക്കുന്നതെങ്ങനെ? അവസാനത്തെ പൂവ് എന്ന കവിതയുടെ പുനരാവിഷ്കാരമാണ് ചുവടെ.
കുട്ടികളുടെ
കലാസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്ന
ഒരു ഓൺലൈൻ പ്ലാറ്റ്‌ഫാം
തുടങ്ങിയിട്ടുണ്ട്.
അതിന്റ
ഡിസൈനും ഓൺലൈൻ സംവിധാനങ്ങളും
ഒക്കെ സൗജന്യമായി ചെയ്ത്
കൊടുക്കാന്‍ ആളുകള്‍ സന്നദ്ധമായി
ക്ലാസ്
വാട്സാപ്പ് ഗ്രൂപ്പിലെ
അംഗങ്ങളുടെ വീട്ടിലെ
കുട്ടികളുടെയും മുതിർന്നവരുടേയും
കലാ സൃഷ്ടികൾ ഉണ്ടെങ്കിൽ
വാങ്ങി
താഴെ
പറയുന്ന രചനകൾ ലഭിച്ചു
1.
കഥ
2.
കവിത
3.
ചിത്രങ്ങൾ
4.
വായിച്ച
പുസ്തകങ്ങളെ പറ്റിയുള്ള
കുറിപ്പ്
5.
അനുഭവ
കുറിപ്പ്
6.
കൊറോണയെ
പറ്റി ലേഖനങ്ങൾ
7.
നമ്മുടെ
നാടിനെ കുറിച്ചുള്ള രചനകൾ
8.
വീട്ടിലുള്ള
പ്രായമുള്ളവരുമായി നടത്തുന്ന
അഭിമുഖം
ഇതല്ലാതെ
മറ്റ് സൃഷ്ടികളും.
എഴുതിയ
കാര്യങ്ങൾ 9846693183
എന്ന
നമ്പറിൽ വാട്‌സ്ആപിൽ അല്ലെങ്കിൽ
ng.niji@gmail.com-ൽ
അയയ്ക്കുന്നതിനാണ് ആവശ്യപ്പെട്ടത്.
ടൈപ്
ചെയ്ത് അയച്ചാൽ ഉപകാരം എന്നു
സൂചിപ്പിച്ചതിനാല്‍ ചിലര്‍
അങ്ങനെയും ചെയ്തു
ഏഴുതുന്ന
ആളിന്റെ ഒരു ചെറിയ ഫോട്ടോയും
പേരും വിലാസവും കൂടി അയയ്ക്കന്നതിനും ആവശ്യപ്പെട്ടു.
കുട്ടികളുടെ
സൃഷ്ടികള്‍,
ആവശ്യമുള്ളവർക്ക്
മെച്ചപ്പെടുത്തുവാനുള്ള
അവസരവും നൽകി.
വായനക്കാർഡുകൾ
ഗ്രൂപ്പിൽ ഇടും,
അവ
വായിച്ച് കുറിപ്പുകൾ,
സംഭാഷണം,
ആസ്വാദനം,
ചിത്രം
വര മറ്റ് വ്യവഹാര രൂപങ്ങൾ
സാധ്യത അനുസരിച്ച് എഴുതുവാൻ
അവസരം നൽകുകയും ചെയ്തു
മാധ്യമങ്ങള്‍
നല്ല പിന്തുണ നല്‍കി
രണ്ടാം
ലക്കത്തിനുളള ഒരുക്കങ്ങള്‍
നടന്നുകൊണ്ടിരിക്കുന്നു
ഒരു
വിദ്യാലയത്തിലെ എല്ലാ
കുട്ടികളുടെയും വീടുകള്‍
കുട്ടിക്കൊപ്പം സര്‍ഗാത്മക
പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന
അപൂര്‍വ മാതൃകയാണ് മേവര്‍ക്കല്‍
സ്കൂള്‍ പരിചയപ്പെടുത്തുന്നത്
Superb
ReplyDelete