ഒരു അനുഭവക്കുറിപ്പില്‍ തുടങ്ങാം
"വയലാർ സ്മൃതിയുത്സവം - കുട്ടികളുടെ പ്രകടനം, അധ്യാപകരുടെ പ്രതികരണം, ഉദ്ഘാടനം, മറ്റ് പ്രഭാഷണങ്ങൾ - എന്തെന്തു വൈവിധ്യ വിഭാഗങ്ങൾ ! ഒടുവിൽ ചക്രവർത്തിനിയുടെ ആട്ടാവിഷ്കാരം. വള്ളത്തോൾ കവിതയിലെ ഒരു സന്ദർഭം ഓർമ വരുന്നു. ഉസ്മാൻ ഹുമയൂണിന്റെ മുന്നിലെത്തിച്ച സുന്ദരിയെ കണ്ടപ്പോൾ ,തെല്ലഴിഞ്ഞുള്ള കാർ കൂന്തലോ , വാർ കുനുചില്ലി യോ ,ചില്ലൊളി പൂങ്കവിളോ , ഏതേതു നോക്കണം - എന്നു സംശയിച്ചില്ലേ ചക്രവർത്തി . നമ്മുടെ സർഗോത്സവ വിഭവങ്ങളിലും ഈയുള്ളവന്റെ മനസ്സ് ഈ വിധ ചിന്തയിലായി. മഹാ വിസ്മയം ഈയുത്സവം എന്നല്ലാതെ എന്തു പറയാൻ? സംഘാടകർക്കും സഹകാരികൾക്കും ഒരുപാടു പൂച്ചെണ്ടുകൾ"
എന്താണ് വയലാര്‍ ഒക്ടോബര്‍?
- പാട്ടും കവിതയും പാട്ടുവരയും കവിതാവിശകലനവും ഒക്കെയായി വയലാറിനൊപ്പം മൂന്നു ദിനം. അത് തന്നെ.
- കുട്ടികള്‍ക്ക് ഇഷ്ടമുളള ഇനം പാഠം. വയലാറിന്റെ ഏതു കവിതയും ഗാനവും പാഠമായി പരിഗണിക്കാം എന്നതായിരുന്നു ഒന്നാമത്തെ നിര്‍ദേശം.
- രണ്ടാമത്തേത് ഇഷ്ടമുളള രീതി സ്വീകരിക്കാം എന്നതാണ്
- ആലാപനമാകാം, കവിതാവിശകലനമാകാം, പാട്ടുവരയാകാം ( കവിതയെ ചിത്രീകരിക്കല്‍)
- അങ്ങനെ ആവിഷ്കരിക്കുന്നവ വീഡിയോയാക്കി ഗ്രൂപ്പില്‍ പങ്കിടണം.
- സ്കൂള്‍തല മത്സരം ഒക്ടോബര്‍ പത്തൊമ്പതിനകം
- മധുരം സൗമ്യം ദീപ്തത്തില്‍ ഒക്ടോബര്‍ ഇരുപത് മുതല്‍ ഇരുപത്താറ് വരെ
ഗ്രൂപ്പംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍
സ്മൃതിയുത്സവത്തിൻ്റെ ഭാഗമായി ഗ്രൂപ്പിൽ അവതരിപ്പിക്കുന്ന ഗാനങ്ങളും കാവ്യഭാഷണവും പാട്ടുവരയുമായി ബന്ധപ്പെട്ട ആസ്വാദനങ്ങളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും അപ്പപ്പോൾത്തന്നെ ഗ്രൂപ്പിലിടാവുന്നതാണ്. അത്തരം കമൻ്റുകൾ മൂല്യനിർണയത്തെ ബാധിക്കില്ല. വിധികർത്താക്കൾ ഈ ഗ്രൂപ്പിലില്ല. അവർക്ക് ഇനങ്ങൾ അയച്ചുകൊടുക്കാനുള്ള മറ്റൊരു സംവിധാനമൊരുക്കിയിട്ടുണ്ട്. ആയതിനാൽ ഈ കുട്ടികൾ മലയാളത്തിൻ്റെ അഭിമാനം എന്ന മനസ്സോടെ പിശുക്കില്ലാതെ നമ്മുടെ മക്കളെ ഉയർത്താൻ അംഗങ്ങൾ മുന്നോട്ടു വരണം
അക്കാദമിക മൂല്യം
കുട്ടികള്‍ക്ക് ഒരു പ്രമേയം, സന്ദര്‍ഭവുമായി ബന്ധപ്പെട്ട് ഇഷ്ടമുളള പാഠം തെരഞ്ഞെടുക്കാനാകുന്നു ( ആ തെരഞ്ഞെടുപ്പിനായി വായന നടന്നിട്ടുണ്ടാകാം)
ഒരു വിദ്യാലയത്തിലെ കുട്ടികള്‍ പല കാവ്യപാഠങ്ങള്‍ തെരഞ്ഞെടുക്കുന്നതിലൂടെ വൈവിധ്യമുളള കാവ്യാനുഭവം ലഭിക്കുന്നു
എങ്ങനെ ആവിഷ്കരിക്കണമെന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കി. അത് വിദ്യാര്‍ഥികേന്ദ്രിതസമീപനത്തിന്റെ ഉയരനിലയാണ്.
ആവിഷ്കാരങ്ങള്‍ വീഡിയോ രൂപത്തിലാക്കിയതുവഴി ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ സ്വാഭാവികമായി രൂപപ്പെട്ടു
- കാവ്യവിശകലനങ്ങളാണ് ഏറ്റെടുത്തതില്‍ ആഴമുളള പ്രവര്‍ത്തനം. കവിയെയും കവിതകളെയും നന്നായി സ്വാംശീകരിക്കാനുളള വാതില്‍ തുറക്കലായി അത്.
- ഭാഷാപഠനത്തില്‍ പാഠപുസ്തകേതരമായ സാധ്യതകള്‍ കുട്ടികള്‍ അതീവസന്തോഷത്തോടെ ഏറ്റെടുക്കുമെന്നു വ്യക്തമായി.
- അതത് സ്കൂള്‍ ഗ്രൂപ്പില്‍ അധ്യാപകരും സഹപാഠികളും പ്രതികരണങ്ങള്‍ ഇട്ടു. അത് നല്ല ഫീഡ് ബാക്കായി. പൊതു ഗ്രൂപ്പില്‍ ഒരു ജില്ലയിലെ മുഴുവന്‍ അധ്യാപകരും കുട്ടികളുടെ പ്രകടനത്തോട് പ്രതികരിച്ചു. പോസിറ്റീവ് ഫീഡ്ബാക്കിന്റെ വൈവിധ്യം ബോധ്യപ്പെടുത്തുന്നവ. ഇങ്ങനെ ഗുണാത്മകക്കുറിപ്പുകള്‍ എഴുതാന്‍ അധ്യാപകര്‍ കൊവിഡോനന്തരകാലത്തും ശ്രമിച്ചിരുന്നെങ്കില്‍ .
ചിലത് നോക്കാം
• അഞ്ജനയുടെ അശ്വമേധം മുതൽ ഉറന്നോഴുകിയ വാക്ക് പ്രവാഹം വിസ്മയകരം.
• ആലിലയുടെ ഗൃഹതുരത്തായുണർത്തുന്ന സുന്ദരഗാനം അതീവ ഹൃദ്യം..
• . വയലാർ വന്നെൻ്റെ മനസ്സിൽ തൊട്ടു;സൗഹൃദത്തിന് വലിയ വില കല്പിക്കുന്ന ബാബു മാസ്റ്ററുടെ വാക്കുകളിലൂടെത്തന്നെ.
• ആലിലയുടെ അനർഗള നിർഗളമായ ഗാനത്തിന് നൈസർഗിക സൗന്ദര്യം.ഈ കുട്ടി മലയാളക്കരയുടെയും മലയാളത്തിൻ്റെയും അഭിമാനമായി മാറും. ആലില ഭാഗ്യവതിയാകട്ടെ
• അഞ്ജന ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.മലയാളത്തിൻ്റെ മനോഹാരിതയെ മുഴുവൻ വാമൊഴിയിലൊതുക്കാൻ കഴിയുന്ന ഒരു പുതിയ കലാവിഷ്കാരത്തിന് ലളിതമായി മധുരം സൗമ്യം ദീപ്തത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. കാവ്യഭാഷണം.5 മിനുട്ടു കൊണ്ട് ഒരു കവിയെ ,അദ്ദേഹത്തിൻ്റെ കാവ്യപ്രപഞ്ചത്തെ വചനതല്ലജത്തിൽ കൈയൊതുക്കത്തോടെ ചേർത്തുവെച്ച് അവതരിപ്പിക്കുന്നതിലൂടെ ഭാഷകനിലും ശ്രോതാവിലും വലിയ ഭാഷാപരമായ വർത്തന വ്യതിയാനങ്ങളാണുണ്ടാവുക.അഞ്ജന മികച്ച രീതിയിൽ അതു നിർവഹിച്ചിരിക്കുന്നു. കരോക്കെയ്ക്ക് മുൻ മാതൃകകളുണ്ട്. എന്നാൽ കാവ്യഭാഷണത്തിന് അതില്ല.അഞ്ജനയുടേത് മറ്റു സ്കൂൾ ഗ്രൂപ്പുകളിലേക്ക് മാതൃകയായി ഇതിനകം പോകാനും സാധ്യതയുണ്ട്. അതിനാൽ അളഗപ്പനഗറിലെ കൈലാസനാഥനെ എന്ന പോലെ അഞ്ജനയ്ക്ക് ഒരു സമ്മാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മുൻപേ പറന്ന പക്ഷി എന്ന നിലയിൽ.
• നമ്മുടെ കുട്ടികളുടെ കലാ വാസനകളെ എല്ലാവരും നന്നായി പ്രോത്‌സാഹിപ്പിക്കണേ........
• സത്യം പറഞ്ഞാൽ വിസ്മയിച്ചിരിക്കയാണ്... വയലാറിന്റെ ഇന്ദ്രാജജാലം ഈ തലമുറയ്ക്ക് എത്ര അനായാസമായി വഴങ്ങുന്നു... പിഴച്ച കാലമെന്നും വഴി തെറ്റുന്നു കുട്ടികൾ എന്നും പ്രാകുന്നവർ നാണിക്കേണ്ടി വരും... ഒര് ആലിലയെയും അഞ്ജനയെയും അമൽജിത്തിനെയുമൊക്കെ അറിയുമ്പോൾ... ഇവിടെ പുളകിത ഗത്രരാകാത്തവർ വിരളം.. ഇനിയും കാണാനിരിക്കുന്നതേയുള്ളു.. നമുക്ക് ആഹ്ലാദിക്കാം.
• മക്കളെല്ലാം നന്നായി പാടുന്നു വയലാർ പുതു തലമുറയ്ക്കും അപ്രാപ്യനല്ല എന്ന് തെളിയിച്ചു കൊണ്ട്
• ആലാപനത്തിലും പ്രഭാഷണത്തിലും ചിത്രാവിഷ്കാരത്തിലുമൊക്കെ നമ്മുടെ പുതു തലമുറ, ഹം കി സീസേകം നഹീ - എന്നു പ്രഖ്യാപിക്കുന്ന പ്രകടനമാണ് കാണാൻ കഴിയുന്നത്. ആലില, അമൽ ജിത് , അഞ്ജന എന്നിവരൊക്കെ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഈ അകാര നാമികരെയെല്ലാം അനുമോദിക്കുന്നു. ഇനി വരുന്നവർക്കായും പൂച്ചെണ്ടുകൾ കരുതി വെച്ചിട്ടുണ്ട്
• കായാമ്പൂ, പാരിജാതം, ആലിപ്പഴം, ചന്ദ്രകളഭം ഇത്യാദി വസ്തുക്കളും സങ്കല്പങ്ങളും അവയുടെ മണവും ഗുണവുമൊക്കെ അറിയാവുന്നവർ വന്നൊന്ന് പറഞ്ഞാൽ അതും കേരളീയതയുടെ കാർണിവലോ ബിനാലോയെ ഒക്കെയായി മാറും.കഴിയുന്നവർ ചെയ്യുമല്ലോ. അത്തരം പാട്ടുകളെ തെരഞ്ഞെടുത്തവർക്ക് നന്ദി.അമൽജിത്തിനും വിവേകോദയത്തിനും അഭിനന്ദനങ്ങൾ.
• ചാരുതയാർന്ന ചിത്രം. മറ്റം സ്കൂളിലെ ഈ ചിത്ര പ്രതിഭക്ക് അഭിവാദ്യങ്ങൾ..
• ചൊടികളിൽ നിന്ന് പൊഴിയുന്നത് ആലിപ്പഴം അല്ല സ്വര രാഗ ഗംഗാ പ്രവാഹം തന്നെ...
• മേധ ചൊന്നതും ചൊല്ലിയതും അശ്വ മേധം. ഹെയർ സ്റ്റൈലിലുമുണ്ട് തുല്യനീതി; ആൺ പെൺ സമത്വം.മലയാളത്തിൻ്റെ മേധാ പട്കറാകട്ടെ
• കൊടകരയുടെ മേധ
• വിജയദശമിയുടെ തിരക്കിലായിരുന്നു.. എല്ലാം കേട്ടു. അകം കുളിർപ്പിച്ചു. അഭിനന്ദനങ്ങൾക്ക് അതീതമായ ഹൃദയപുഷ്പങ്ങൾ തരുന്നു മക്കളെ നിങ്ങൾക്ക്. എന്റെ വ്യക്തിഗത ഗ്രൂപ്പുകളിലേക്കും സൗഹൃദ കൂട്ടയ്മകളിലേക്കും വിനിമയം ചെയ്തപ്പോൾ കിട്ടിയ പ്രശംസാ പ്രവാഹം അമ്പരപ്പിക്കുന്നത്. കുട്ടികളെ നിങ്ങളിലൂടെ ഞങ്ങൾ ബഹുമാനിതരാകുന്നു... നിങ്ങളെ പഠിപ്പിക്കുന്നതിലൂടെ ഞങ്ങളും ഉയരുന്നു.
• വളരെ നിഷ്കളങ്കമായ ആലാപനം... ജാസ്മിന്റെ ശബ്ദം കേട്ട് ആലുവാപ്പുഴയിലെ കുഞ്ഞോളങ്ങൾ ഒന്നു കൂടി കുളിരണിഞ്ഞു കാണും...️
• പഞ്ചതന്ത്രം കഥയിലേക്ക് മാലാഖമാരേയും ശോശന്ന പുഷ്പങ്ങളേയും ഉൾച്ചേർക്കാൻ വയലാ റിനല്ലാതെ മറ്റാർക്കാണ് ധൈര്യമുണ്ടാവുക? കുട്ടി നന്നായി പാടീട്ടോ.
• വയലാറിൻ്റെ വരികളോട് അക്ഷരാർഥത്തിൽ നീതി പുലർത്തിയിരിക്കുന്നത് നമ്മുടെ കുട്ടികളാണ്. സന്ധ്യയും ചന്ത പിരിയുന്ന മുഹൂർത്തും വരദ വരയിലൂടെ കൃത്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
• എല്ലാ കുട്ടികളും അനുപമമായ ആവിഷ്കാരങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ചവെയ്ക്കുന്നത്. ഉൽസവക്കാഴ്ച കണ്ട് നടക്കുകയാണ് നാമെല്ലാം. അതിനിടയിൽ ഒരു ഇമോജി യിലൂടെയോ ചെറിയൊരു അഭിപ്രായപ്രകടനത്തിലൂടെയോ ഈ കുട്ടിപ്രതിഭകളെ അഭിനന്ദിക്കേണ്ടത് മിനിമം കാവ്യനീതിയല്ലേ.,,,,,, ഈ കുഞ്ഞുങ്ങളല്ലേ നമ്മളെ നിലനിർത്തുന്ന അടിസ്ഥാന ശക്തി. നമ്മൾ നൂറ്റിനാൽപ്പതോളം അംഗങ്ങളില്ലേ. എല്ലാരും മേൽ ചൊന്ന വിധം പ്രവർത്തിക്കണമെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു
• ഒരിക്കലും കേട്ടു മതിവരാനാവാത്ത പാട്ട് . വിൺവാകയിലാണ് ഈ പാട്ട് ചിറകനക്കുന്നത്. ആകാശത്താണോ വയലാറിൻ്റെ ആധാരം രജിസ്റ്റർ ചെയ്തതെന്ന് സംശയം. മോൾ ഭംഗിയായി പാടി
• ഈ കുട്ടികളൊക്കെ മലയാളവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ വരും നാളുകളിൽ മലയാളത്തിൻ്റെ ശക്തി എത്ര വലുതായിരിക്കുമെന്ന് ഊഹിച്ചിട്ടുണ്ടോ?
• ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളൊന്നും കിട്ടാതെ വളർന്നു വന്ന നമ്മൾ തന്നെ ഇങ്ങനെയുണ്ട്. അപ്പോൾപ്പിന്നെ ഇവരുടെ കാര്യം പറയേണ്ടതില്ല
• സന്ധ്യ മയങ്ങുന്നു......ഗ്രാമ ചന്ത പിരിയുന്നത്...... ചിത്രകാരി മതിമോഹനമാക്കി.....
• എല്ലാ കുട്ടികളും അനുപമമായ ആവിഷ്കാരങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ചവെയ്ക്കുന്നത്. ഉൽസവക്കാഴ്ച കണ്ട് നടക്കുകയാണ് നാമെല്ലാം. അതിനിടയിൽ ഒരു ഇമോജി യിലൂടെയോ ചെറിയൊരു അഭിപ്രായപ്രകടനത്തിലൂടെയോ ഈ കുട്ടിപ്രതിഭകളെ അഭിനന്ദിക്കേണ്ടത് മിനിമം കാവ്യനീതിയല്ലേ.,,,,,, ഈ കുഞ്ഞുങ്ങളല്ലേ നമ്മളെ നിലനിർത്തുന്ന അടിസ്ഥാന ശക്തി. നമ്മൾ നൂറ്റിനാൽപ്പതോളം അംഗങ്ങളില്ലേ. എല്ലാരും മേൽ ചൊന്ന വിധം പ്രവർത്തിക്കണമെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു
• നമ്മുടെ കുട്ടികൾ ഒന്നിനൊന്ന് മെച്ചമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നതിൽ അഭിമാനം, സന്തോഷം.
• എത്ര പ്രതിഭകളാണ് വേണ്ട വിധം ആവിഷ്ക്കരണ സാഹചര്യങ്ങളില്ലാതെ ഒളിമങ്ങിക്കിടക്കുന്നത്. ഇവരെ കൃത്യമായ വഴികളിലേക്ക് നയിക്കാൻ, അതിന് ചുക്കാൻ പിടിക്കാൻ നേതൃഗുണമുള്ള ഗുരുക്കന്മാർ മുന്നിട്ടിറങ്ങിയപ്പോൾ അണ പൊട്ടിയൊഴുകുന്ന സർഗ്ഗ പ്രവാഹം. സർഗ്ഗസംഗീത കാവ്യ കാരനുള്ള യഥാർത്ഥ വാഗർച്ചന.
• .ഒരിക്കലും കേട്ടു മതിവരാനാവാത്ത പാട്ട് . വിൺവാകയിലാണ് ഈ പാട്ട് ചിറകനക്കുന്നത്. ആകാശത്താണോ വയലാറിൻ്റെ ആധാരം രജിസ്റ്റർ ചെയ്തതെന്ന് സംശയം. മോൾ ഭംഗിയായി പാടി
• വര വയലാർ ഗാനത്തിന്റെ കുറെ സൂക്ഷ്മ പരാമർശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. ചിത്രരചന ഈ കുട്ടിക്ക് നന്നായി വഴങ്ങും. അനുമോദനങ്ങൾ.. അനുഗ്രഹങ്ങൾ!
• ഹൃദയ സ്പർശിയായി പാടി. ഈ ഗാനത്തിലാണല്ലോ ഷേയ്ക്സ്പിയറുടെ ജൂലിയസ് സീസർ നാടകത്തിലുള്ള came, Saw, conqured മലയാളമായി വന്നത്.
• വിരഹഗാനങ്ങളുടെ പ്രഥമഗണനീയയായ "സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ " എന്ന പാട്ടിൻ്റെ സുന്ദരാസ്വാദനവുമായി ബീയാർ പ്രസാദ്
• സിനിമാഗാനത്തിൻ്റെ സംസ്കാരപഠനവും സൗന്ദര്യ വിചാരവും ബീയാർ പ്രസാദിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കുട്ടികൾക്കിത് പരിചയപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആസ്വാദനവിധ മറിയാൻ അതുപകരിക്കും.
ഓരോ ദിനവും ഓരോ അതുല്യാനുഭവം
അവതരണങ്ങള്‍ ഓരോ ദിവസത്തേക്കുമായി വിന്യസിച്ചിരുന്നു. അതില്‍ ഉദ്ഘാടനവും വിശകലനവുമുണ്ട്. അധ്യാപകരോ മറ്റു പ്രശസ്തവ്യക്തികളോ ആണ് നിര്‍വഹണം. അതും കാവ്യോത്സവത്തിന് തിളക്കമേറ്റുന്നതായി. ഉളളടക്കവും അവതരണവും കുട്ടികള്‍ക്കും സഹാധ്യപകര്‍ക്കും പഠനാനുഭവം ഒരുക്കി.
വയലാർ രാമവർമ സ്മൃതിയുത്സവം 2020 വയലാറൊക്ടോബർ
ഒന്നാം ദിനം
ഉദ്ഘാടനം-ശ്രീ.ബാബു.കെ.എഫ് (പ്രിൻസിപ്പാൾ, സെൻ്റ് തോമസ് കോളെജ് ,എച്ച്.എസ്.എസ്., തൃശ്ശൂർ)
കാവ്യഭാഷണം - അഞ്ജന പി.എസ് (കാർത്തിക തിരുനാൾGHSS മണക്കാട് )
അവലോകനം -ശ്രീമതി. ചിത്ര.ഒ.ആർ (അധ്യാപിക, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, പാലിശ്ശേരി.)
പ്രതികരണം നോക്കുക
ബാബു മാഷേ, അർത്ഥഗംഭീരമായ പ്രഭാഷണം. വയലാറിലെ കവിയെയും ഗാന രചയിതാവിനെയും മനുഷ്യ സ്നേഹിയെയും സാംസ്കാരിക പ്രതിഭയെയും സ്പർശിക്കുന്ന വാക്കുകൾ. ഒടുവിൽ വയലാറിൻ്റെ കവിതയും. ഉചിതമായി
അവലോകനം,ധ്യാന ലീനം. മൃദു മന്ത്രണം കണക്കെയുള്ള നിരൂപണം,
ആത്മാർത്ഥതാജന്യം.അഭിനന്ദനങ്ങൾ
ഇന്നത്തെ അവലോകനം . ചിത്രടീച്ചർ.ഒരു ചാനൽ ജഡ്ജ് പോലെ.സർഗാത്മകം.
രണ്ടാം ദിനം
ഉദ്ഘാടനം -ശ്രീമതി.പത്മജ.ടി.എസ് ( അധ്യാപിക, വിവേകോദയം ബോയ്സ് എച്ച്.എസ് എസ്,തൃശ്ശൂർ)
അതിനോടുളള പ്രതികരണം നോക്കൂ
ശ്രുതിശുദ്ധമായ കവിത പോലെ ഒഴുകിയെത്തിയ പദ്മജ ടീച്ചറുടെ ഉത്ഘാടന പ്രസംഗം രണ്ടാം ദിനത്തെ ധന്യമാക്കിയിരിക്കുന്നു. പുതിയ താരോദയം എല്ലാ മേഖലകളിലും നിറയട്ടെ. പ്രാർത്ഥനാ നിരതമായ ഭാവുകങ്ങൾ
വിട്ടുപോയോ എന്തെങ്കിലും?
പ്രവര്‍ത്തനത്തിനിടയ്ക് അത്തരം ആലോചനകളും നടന്നു. അത് വിലമതിക്കേണ്ടതാണ്. വരും തവണത്തേക്കുളള ചിന്തചൂണ്ടലാണത്.
വയലാറൊക്ടോബർ ഉത്സവത്തിൽ നമ്മൾ വിട്ടുപോയ ഒന്നുണ്ട്.
ചലച്ചിത്ര ഗാനങ്ങളുടെ പണിപ്പുര, രചനയുടെ പണിപ്പുര,സംഗീത സംവിധാനത്തിൻ്റെ പണിപ്പുര,ആലാപനത്തിൻ്റെ പണിപ്പുര, ആസ്വാദനത്തിൻ്റെ പണിപ്പുര,മൂല്യ വിചാരത്തിൻ്റെ പണിപ്പുര.
ഇതിൽ പലതും പരോക്ഷമായി കടന്നു വരുന്നുണ്ടെങ്കിലും നമ്മൾ കുട്ടികളെ ഗാനരചനയുടെ ലോകത്തിലേക്കും ആകർഷിക്കണമായിരുന്നു.എന്തായാലും ബിയാർ പ്രസാദിൻ്റെ ഒരു ഗാനം മാത്രം സ്കൂൾ തല ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്താൽ ഒരു വെടിയ്ക്ക് കുറെയേറെ പക്ഷികൾ വീഴും.
വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്ത സുരേഷ് മാഷ്ക്ക് നന്ദി.
സമാപനസമ്മേളനം
സമാപന സമ്മേളനത്തിൽ ചക്രവർത്തിനി ഗാനത്തിൻ്റെ കഥകളിയാവിഷ്കാരം മധുരം സൗമ്യം ദീപ്തം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് കഥകളി ചിട്ടപ്പെടുത്തിയ കലാമണ്ഡലം ഗണേശൻ തന്നെ. ശ്രീനാരായണഗുരുവിൻ്റെ ജീവിതം കഥകളിയാക്കി അവതരിപ്പിച്ച കലാമണ്ഡലം ഗണേശൻ. ചെമ്പരത്തി എന്ന സിനിമക്കായി വയലാർ രചിച്ച ചക്രവർത്തിനി എന്ന അനശ്വരഗാനം കഥകളിയാക്കി നമ്മുടെ സ്മൃതിയുൽസവത്തിൽ അവതരിപ്പിക്കുന്നു.
കാര്യപരിപാടി
- പ്രാർഥന
- സ്വാഗതം : ശ്രീ എൻ.ഹരീന്ദ്രൻ
- അധ്യക്ഷത : ഡോ.ആർ.സുരേഷ്
- ഉദ്ഘാടനം: ശ്രീ.വയലാർ ശരത്ചന്ദ്രവർമ (പ്രസംഗം കേള്‍ക്കാം )
- മുഖ്യാതിഥി: ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി (https://www.youtube.com/watch?v=erVyVr-vVMU)
- മുഖ്യ പ്രഭാഷണം: ഡോ. ടി.പി. കലാധരൻ (https://www.youtube.com/watch?v=f8J9hHeRzIQ)
- പുതൂർ ഉണ്ണിക്കൃഷ്ണൻ സ്മാരകപുരസ്കാരം
- വിധി നിർണയവും വിലയിരുത്തലും: ശ്രീ.പി.കെ സണ്ണി (സംഗീതസംവിധായകൻ)
- സമ്മാനദാനം: ശ്രീ.ഷാജു പുതൂർ
- മറുപടി പ്രസംഗം:
- ചക്കാലയ്ക്കൽ രാധസ്മാരക പുരസ്കാരം
- സമ്മാനദാനം: ശ്രീമതി .പത്മജ .ടി.എസ്
- മറുപടി പ്രസംഗം:
- സാജു മാത്യു സ്മാരക പുരസ്കാരം
- വിധി നിർണയവും വിലയിരുത്തലും: ശ്രീ.റെജി കവളങ്ങാടൻ (കവി, അധ്യാപകൻ)
- സമ്മാനദാനം: ശ്രീ. സ്റ്റൈജു.പി.ജെ
- മറുപടി പ്രസംഗം:
- രാജാ രവിവർമ പുരസ്കാരം
- വിധി നിർണയവും വിലയിരുത്തലും സമ്മാനദാനവും: ശ്രീ.വി.എസ്.ഗിരീശൻ (ചിത്രകാരൻ )
- ആശംസ: ശ്രീമതി.ധനം. പി
- അവലോകനം: ശ്രീമതി.ജിഷ.പി.
- ഗാനാർച്ചന:
- ശ്രീമതി.ബിജി.വി.വി
- ശ്രീ.സന്തോഷ്.സി.കെ
- ശ്രീമതി. സീന.സി.ജെ
- ശ്രീമതി. ജീജ മനോജ്
- ശ്രീമതി. ജയശ്രീ.കെ.എ
- നാട്യകലയുടെ കഥകളി-ചക്രവർത്തിനി
- ആമുഖഭാഷണം: കലാമണ്ഡലം ഗണേശൻ
- അരങ്ങിൽ:
- ശ്രീ.വാരനാട് സനൽകുമാർ
- ശ്രീമതി. മാളവിക.ബി.
- നമ്പൂതിരി.
- ഉപസംഹാരവും നന്ദിയും: ശ്രീ.ദേവദാസ്.കെ.ആർ.
മുമ്പേ പറക്കുന്ന പക്ഷികള്‍ (അധ്യാപകരുടെ വിലയിരുത്തലുകള്‍)
• അഹോഭാഗ്യമഹോഭാഗ്യം!! സംശയമില്ല.. കാരണവൻമാരുടെ ഭാഷയിൽ പറഞ്ഞാൽ, നമ്മൾ പുണ്യം ചെയ്തവരാണ്. ഇത് നമുക്കെല്ലാം ഒരു സുവർണ്ണാവസരം തന്നെയാണ്!
• ഒരു നാടൻ പാട്ടിന്റെ പല്ലവി യിൽ എത്ര സുന്ദരമായാണ് വയലാർ ഒരു ദുരന്ത ജീവിതം ഉൾ ച്ചേർത്തത് ! അന്ന് ഇതൊക്കെ പുതിയ അന്വേഷണവും ആ വിഷ്കാരവുമായിരുന്നു. ഇന്ന് വളരെ പേരൊന്നും ഈ വഴി ഉപയോഗപ്പെടുത്തുന്നില്ല. പുതിയ തലമുറ ഇതറിഞ്ഞ് ഉണരണം.
• ഇരവിൽ മുഴുവൻ കരഞ്ഞലഞ്ഞ ആ കണ്ണുകൾ മനോമുകുരത്തിൽ നൊമ്പരം ചാർത്തിത്തെളിഞ്ഞ് നിൽക്കുന്നു... ഭാവോജ്വലം!!️
• എല്ലാ കുട്ടികളും അനുപമമായ ആവിഷ്കാരങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ചവെയ്ക്കുന്നത്. ഉൽസവക്കാഴ്ച കണ്ട് നടക്കുകയാണ് നാമെല്ലാം. അതിനിടയിൽ ഒരു ഇമോജി യിലൂടെയോ ചെറിയൊരു അഭിപ്രായപ്രകടനത്തിലൂടെയോ ഈ കുട്ടിപ്രതിഭകളെ അഭിനന്ദിക്കേണ്ടത് മിനിമം കാവ്യനീതിയല്ലേ.,,,,,, ഈ കുഞ്ഞുങ്ങളല്ലേ നമ്മളെ നിലനിർത്തുന്ന അടിസ്ഥാന ശക്തി. നമ്മൾ നൂറ്റിനാൽപ്പതോളം അംഗങ്ങളില്ലേ. എല്ലാരും മേൽ ചൊന്ന വിധം പ്രവർത്തിക്കണമെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു
• വലയാർ ഒഴുകുകയായിരുന്നു അനർഗ്ഗളമായി പല ഭാവത്തിൽ പല രൂപത്തിൽ ഇതൊരനുഭവമാണ് അനുഭൂതിയും
• കുട്ടികളുടെ പങ്കാളിത്തവും പ്രതിഭയും കണ്ടമ്പരന്നു പോയ, ആനന്ദിച്ച ദിനങ്ങളായിരുന്നു ഇതുവരെ ..! എല്ലാം ഒന്നിനൊന്നു മികച്ചതാവുമ്പോൾ എങ്ങനെ തെരഞ്ഞെടുക്കും എന്നും തോന്നിപ്പോയി ..
• ഇപ്പൊ ഈ സമ്മാനക്കുട്ടികളെ കണ്ടപ്പോള് , കേട്ടപ്പോൾ അർഹിക്കുന്നവരിൽ തന്നെ അതെത്തിയല്ലോ എന്നാണ് ആനന്ദം !
• വയലാർ ഉത്സവം വെറുമൊരു ആഘോഷമല്ലായിരുന്നു , കുട്ടികൾക്കും നമുക്കും ..!!
• പ്രസംഗങ്ങൾ ലൈവ് ആയി കേൾക്കാൻപറ്റിയില്ല ...എല്ലാം കേൾക്കട്ടെ ,,
• ഇതിനൊപ്പം നടന്ന സുമനസ്സുകൾ , എത്രപറഞ്ഞാലും തീരാത്ത സ്നേഹം
• ഒക്ടോബർ മാസം കലോത്സവങ്ങളുടെ മാസം കൂടിയാണ്. കലോത്സവത്തിന്റെ ഓർമ്മ എന്നെഴുതുമ്പോൾ വിരലും മനസും ഒന്നിച്ചിടറുന്നുണ്ട്. എങ്കിലും പറയാതെ വയ്യല്ലോ.. ആ ഓർമ്മകളെ ഒരു പരിധി വരെയെങ്കിലും തിരികെക്കൊണ്ടുവന്നു തന്നു വയലാ റൊക്ടോബർ .. കുട്ടികളുടെ സർഗ്ഗശേഷികളെ തിരിച്ചറിയാൻ, അവരെ പ്രോൽസാഹിപ്പിക്കാൻ മധുരം സൗമ്യം ദീപ്തം പോലെ മറ്റെന്തുണ്ട് ! വിജയികൾക്കും പങ്കെടുത്ത് പ്രതിഭ തെളിയിച്ചവർക്കും ആശംസകൾ നേരുന്നു.
• അവതരണത്തിന്റെ ഔചിത്യവും സമഗ്രതയും ഏറെ മികവാർന്നതായി. നമ്മുടെ കുട്ടികളും അവരുടെ കൂട്ടുകാരായ അധ്യാപകരും മുമ്പേ പറക്കുന്ന പക്ഷികൾ തന്നെയാണ് , അല്ലേ മാഷേ ? congrats !
ഇത് ഞങ്ങൾ - തൃശൂരിലെ ഹയർ സെക്കണ്ടറി മലയാള അധ്യാപകർക്കുള്ള വലിയ അംഗീകാരം തന്നെയാണ്. കലാധരൻ മാഷിന്റേയും നിങ്ങളുടെ ഓരോരുത്തരുടേയും അഭിപ്രായങ്ങളും ഞങ്ങൾക്ക് വലിയപ്രചോദനമാണ്. മലയാളo അധ്യാപകരുടെ ഒരേ മനസ്സായ പ്രവർത്തനമാണ് ഓരോ പരിപാടിയുടേയും വിജയം. അതോടൊപ്പം ഓരോ വിജയവും ഞങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നുണ്ട് '. അതിൽ സന്തോഷം മാത്രേയുള്ളൂ. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഞങ്ങൾക്ക് കലാധരൻ മാഷേപ്പോലുള്ളവർ ഞങ്ങൾക്ക് വഴികാട്ടിയായി എന്നും കൂെടെയുണ്ടാവും എന്ന പ്രതീക്ഷയിൽ ... കൂട്ടായ്മയിലെ ഒരു പങ്കാളിയെന്ന നിലയിൽ... ദേവദാസ് കെ.ആർ - 9446909833
ReplyDeleteകലാധരൻ മാഷിന്റെ വാക്കുകൾ , അംഗീകാരം മുന്നോട്ടുള്ള വഴിയിലെ ചൂട്ടുകറ്റകൾ പോലെ മിന്നുന്നു ..!മുൻകാലങ്ങളിൽ ചരിത്രമായി മാറിയ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന കാലമല്ലല്ലോ ഇപ്പോൾ .. വയലാറുത്സവം കുട്ടികളിലേക്കെത്തിക്കാൻ അദ്ധ്യാപകർ നടത്തിയ ഇടപെടലുകൾ നിർണായകമായിരുന്നു ... ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല , വഴികണ്ടുപിടിക്കാനുള്ള മിടുക്കുണ്ടായാൽ മതി എന്നാണല്ലോ ..!
ReplyDeleteകുട്ടികൾ അതിശയിപ്പിച്ചു ആനന്ദിപ്പിച്ചു ..!!
അത് അംഗീകരിക്കപ്പെടുന്നു എന്നത് അതിസന്തോഷവും !
കവിത . കെ . എസ്