നവംബര്‍ ഒന്നിന് മേലടി ഉപജില്ലയിലെ ആഹ്ലാദപ്രദമായ ഒരു അക്കാദമിക പ്രവര്‍ത്തനത്തില്‍ ഞാന്‍ പങ്കാളിയായി. കൊവിഡ് കാലത്ത് ഉപജില്ലയിലെ എഴുപത്തഞ്ച് വിദ്യാലയങ്ങളെയും സജീവ അക്കാദമിക പ്രവര്‍ത്തനത്തില്‍ വ്യാപൃതരാക്കി മുന്നേറുന്ന വലിയ ഒരു സംരംഭമാണ് മേലടിയില്‍ നടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാവുന്ന മാതൃക. വൈകിട്ട് എഴുമണിക്കായിരുന്നു യോഗം. കൃത്യസമയത്തുതന്നെ നൂറ്റമ്പത് അധ്യാപകര്‍ ഹാജര്‍. ആരും പ്രോഗ്രാം തീരും വരെ കൊഴിഞ്ഞുപോയില്ല. ഇത് അവരുടെ താല്പര്യത്തിന്റെ സൂചകമായി ഞാന്‍ വിലമതിക്കുന്നു. ഉപജില്ലാ ഓഫീസറുടെ നേതൃത്വം അക്കാദമിക ഉള്‍ക്കാഴ്ചയോടെയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അദ്ദേഹവുമായി പല തവണ ഞാന്‍ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അത് പ്രകടമായി. തീര്‍ച്ചയായും മേലെയാണ് മേലടി.
അക്കാദമികതലം
വാട്സാപ്പ് ഗ്രൂപ്പുകള്‍
ക്ലാസ് വിഷയഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേക്ക് അഞ്ച് ഗ്രൂപ്പുകളും യു പി വിഭാഗത്തില്‍ വിഷയഗ്രൂപ്പുകളും
എന്താണ് ഈ ഗ്രൂപ്പുകളുടെ ചുമതലകള്‍?
പഠനവിഭവങ്ങളുടെ സ്ക്രിപ്റ്റ് തയ്യാറാക്കി ടെക്നിക്കല്‍ കമ്മറ്റിക്ക് സമര്‍പ്പിക്കുക
അധ്യാപകശാക്തീകരണത്തിനുളള പദ്ധതികള്‍ തയ്യാറാക്കുക
വിദഗ്ധരുമായി ആശയവിനിമയം നടത്തുക
അക്കാദമികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പഠനപരിപാടികള്‍ സംഘടിപ്പിക്കുക ( സെമിനാര്‍, സംവാദം, ഓണ്‍ലൈന്‍ ശില്പുശാല, ചര്‍ച്ച)
എന്തെല്ലാം പഠനവിഭവങ്ങളാണ് തയ്യാറാക്കേണ്ടത്?
വര്‍ക് ഷീറ്റുകള്‍
ഇ ലേണിംഗ് മെറ്റീരിയലുകള്‍
ദിനാചരണ മാര്‍ഗരേഖ
കല, കായിക, പ്രവൃത്തിപരിചയ പരിശീലനവീഡിയോകള്‍
ക്ലബ് മാര്‍ഗരേഖ
വിദഗ്ധരുടെ ക്ലാസുകള്‍ ഡോക്യുമെന്റ് ചെയ്തത്.
അധ്യാപകശാക്തീകരണത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍?
ഉപജില്ലാ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ ( ഉപജില്ലയിലെ എല്ലാ അധ്യാപകരുടെയും ഓരോ വീഡിയോ ക്ലാസ് റിക്കാര്‍ഡ് ചെയ്യും)
വിഷയാധിഷ്ഠിത ലൈബ്രറി
സ്കൂള്‍ റേഡിയോ
ജൈവവൈവിധ്യ ഉദ്യാനം ശക്തിപ്പെടുത്തല്‍
എഡിബിള്‍ ഗാര്‍ഡനിംഗ്
പഞ്ചായത്തില്‍ ഒരു ഗണിത പാര്‍ക്ക്
അധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി ഇതുവരെ?
എല്ലാവര്‍ക്കും മൊബൈല്‍ ആപ്പ് പരിശീലനം നല്‍കി
ഉപജില്ലാതലത്തില്‍ വിദഗ്ധ ക്ലാസുകള്‍
വിവിധ സോഫ്റ്റ് വെയറുകള്‍ അധ്യാപകരെ പരിചയപ്പെടുത്തല്‍
വിദ്യാലയങ്ങളിലും വീഡിയോ എഡിറ്റിംഗ് സ്റ്റുഡിയോ സാധ്യത പരിശോധിക്കല്‍
പ്രീപ്രൈമറിീക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കല്‍
കടങ്കഥകളുടെ ദൃശ്യാവിഷ്കാരം
ഓണ്‍ലൈന്‍ കായിക പരിശീലനം
വിദ്യാലയ ലാബുകള്‍ ശക്തിപ്പെടുത്തല്‍
കൃഷിപ്രോത്സാഹനഅക്കാദമിക പ്രോജക്ട്
വണ്‍ സ്കൂള്‍ പ്രൊജക്ട്
ഓരോ തനിമയുളള പദ്ധതി ഓരോ വിദ്യാലയത്തിനും ( അതിന്റെ ക്രോഡീകരിച്ച രേഖ ഞാന്‍ പ്രകാശനം ചെയ്തു). വൈവിധ്യമുളളതും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ പ്രവര്‍ത്തനങ്ങളാണ്.
വിദ്യാര്‍ഥികേന്ദ്രിത പ്രവര്‍ത്തനങ്ങള്‍
ഓണ്‍ലൈന്‍ ബാലസഭ
ക്യാമ്പുകള്‍
ടാലന്റ് ലാബ്
പഠനമികവുകള്‍ പങ്കുവെക്കാന്‍ അവസരം ഒരുക്കല്‍
കുട്ടികളുടെ മാനസീകോല്ലാസത്തിന് യു ട്യൂബ് ചാനല്‍ വഴി പ്രത്യേക പരിപാടികള്‍.
സഞ്ചാരി. എന്നെ ഏറെ ആകർഷിച്ച അക്കാദമികപ്രവർത്തനം. വിദഗ്ദ്ധരെത്തേടി പുതിയ സാധ്യത തേടി സഞ്ചാരം. അക്കാദമിക സർഗാത്മകസഞ്ചാരികളുടെ സാന്നിധ്യം. വീഡിയോ കണ്ടു നോക്കൂ. കാവ്യാനുഭവം നൃത്താ നുഭവം ഇവ ലയിച്ച് ചേരുന്നതു കാണാം .( എഡിറ്റ് ചെയ്ത വീഡിയോ ആണ്. യഥാര്‍ഥ വീഡിയോ പതിനഞ്ച് മിനിറ്ര് വരും)
എന്നെ ഞാനാക്കിയ വിദ്യാലയം, നാടറിയാന്‍ നാടിനെ അറിയാന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമുണ്ട്.
ആരാണ് നേതൃത്വം?
ഉപജില്ലാതല സംഘാടകസമിതി
ഉപജില്ലാ മോണിറ്ററിംഗ് സമിതി
അക്കാദമിക കൗണ്‍സില്‍
പഞ്ചായത്ത് തലസമിതി
സ്കൂള്‍തലസമിതി
പദ്ധതി രൂപീകരണപ്രക്രിയ എങ്ങനെ?
സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ അംഗീകാരവും പിന്തുണയും നേടി
പ്രഥമാധ്യാപകയോഗത്തില്‍ കൂടുതല്‍ വ്യക്തതനേടി
ക്ലാസ് വിഷയ ഗ്രൂപ്പുകളുടെ യോഗം
സ്റ്റീയറിംഗ് കമ്മറ്റി
പി ഇ സി കണ്‍വീനര്‍മാരുടെ യോഗം
പി ടി എ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍
മാനേജര്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗ്
പഞ്ചായത്ത് തല പ്രവര്‍ത്തനം
സ്കൂള്‍ തല പ്രവര്‍ത്തനം
പ്രഥമാധ്യാപക അവലോകന ആസൂത്രണയോഗം
മുപ്പത്തിരണ്ട് പ്രവര്‍ത്തനങ്ങളാണ് ഉപജില്ലാ തലത്തില് നടപ്പിലാക്കുക. എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയുംസര്‍ഗാത്മകതയും എടുത്തു പറയേണ്ടതുണ്ട്. അവര്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അത് നിരന്തരം മെച്ചപ്പെടുത്തുമെന്ന് ഉപജില്ലാ ഓഫീസര്‍. ഒരു ഉപജില്ലയിലെ അധ്യാപകരെ ആകെ സജീവമായി തനത് അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ലയിപ്പിക്കാനുളള ശ്രമാണ് മേലടിയില്‍ നടക്കുന്നത്. കൊവിഡ് കാലത്ത് ചെയ്യാവുന്ന പ്രായോഗിക മാതൃകകളിലൊന്ന്. ബി ആര്‍ സിയുടെയും ഡയറ്റിന്റെയും പ്രാദേശിക അക്കാദമിക വിദഗ്ധരുടെയും പിന്തുണയോടാണ് പ്രവര്‍ത്തനങ്ങള്‍.അക്കാദമിക കൗണ്‍സിലിന്റെ ചെയര്‍പേഴ്സണ്‍ ഡയറ്റ് പ്രതിനിധിയും കണ്‍വീനര്‍ ബി ആര്‍ സി പ്രതിനിധിയുമാണ്. പ്രഥമാധ്യാപകഫോറത്തിനും നിര്‍ണായക റോള്‍ ഉണ്ട്.
നമസ്കാരം സർ, കേരളത്തിലെ വിദ്യാഭ്യസ നേതൃനിരയിൽ പതിറ്റാണ്ടുകളായി വിരാജിക്കുന്ന അങ്ങയുടെ ഈ വിലയിരുത്തലുകൾ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി തീർക്കുന്നു. ഇത് മെസ്സേജിന്റെ സബ് ജില്ലാതല പ്രവർത്തനങ്ങൾക്കുള്ള ഉന്നത അംഗീകാരമായി ഞങ്ങൾ കാണുന്നു. കോർകമ്മിറ്റി മീറ്റിങ്ങ് ചേർന്ന് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാവശ്യമായ തീരുമാനങ്ങൾ എടുത്ത് പിരിഞ്ഞപ്പോഴാണ് അങ്ങയുടെ വിലയിരുത്തൽ ബ്ലോഗ് ലഭിച്ചത്. ഇത് മേലടിയിലെ വിദ്യാഭ്യാസ പ്രവർത്തകർക്കുള്ള വലിയ അംഗീകാരമായി കാണുന്നു. അങ്ങ് നൽകിയ ഈ അംഗീകാരത്തിന്റെ ക്രഡിറ്റ് ഡയറ്റ്, ബി.ആർ.സി, സ്കൂൾ പ്രധാന അധ്യാപകർ, സഹ-അധ്യാപകർ, രക്ഷിതാക്കൾ, ബഹു. ജനപ്രതിനിധികൾ തുടങ്ങി മേലടിയിലെ മെസ്സേജ് | പ്രവർത്തനങ്ങൾ നെഞ്ചേറ്റിയ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തകർക്കുമായി നൽകുന്നു.
ReplyDeleteSir,We are really honoured by your good words.We will be grateful to you forever.
ReplyDeleteSir,താങ്കളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾക്ക് നന്ദി.ഇത് ഞങ്ങളെ കൂടുതൽ കർമോൽസുകരാക്കുന്നു.
ReplyDeleteഅങ്ങയുടെ അഭിനന്ദനങ്ങൾക്ക് നന്ദി ഇത് ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു ഇനിയും ഒരുപാട് മുേന്നേറാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു
ReplyDeleteനന്ദി. അങ്ങയുടെ
ReplyDeleteനല്ല വാക്കുകൾ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകും... thank you Sir.
വിലമതിയ്ക്കാനാവാത്ത അങ്ങയുടെ വാക്കുകൾക്ക് ഒരുപാട് നന്ദി....
ReplyDeleteവളരെ നന്ദി സർ . സർ ന്റെ വാക്കുകൾ ഞങ്ങൾക്ക് പൂർവാധികം മുന്നോട്ടേക്കു നയിക്കുവാനുള്ള ഊർജം പകരുന്നു thank you verymuch sir
ReplyDelete.
അഭിനന്ദനങ്ങൾക്ക് വളരെ നന്ദി സർ
ReplyDeleteThank you Sir. സാറിൻ്റെ വാക്കുകൾ ഞങ്ങൾക്ക് വളരെയധികം പ്രോത്സാഹനം നൽകുന്നു.
ReplyDeleteഞങ്ങളുടെ മെസേജ് Melady ക്ക് സർ നല്‍കിയ അംഗീകാരം ഞങ്ങൾക്ക് വളരെ അധികം ആത്മവിശ്വാസം നല്‍കുന്നു. നന്ദി
ReplyDeleteനന്ദി സർ ഞങ്ങളുടെ മെസേജ് melady ക്ക് സാർ നല്‍കിയ അംഗീകാരം ഇനിയും മുന്നോട്ടു പോകാന്‍ പ്രചോദനം നല്‍കുന്നു
ReplyDeleteനന്ദി, ഒരായിരം നന്ദി, ഞങ്ങളുെടെ പാദങ്ങൾക്ക് ഉശിരേകാൻ താങ്കളുെടെ സ്നേഹ സ്പർശങ്ങൾക്ക് കഴിയും തീർച്ച.
ReplyDeleteസർ . ഒരുപാട് നന്ദിയുണ്ട്. മേലടി എ.ഇ.ഒ യുടെ നേതൃത്വത്തിൽ സബ് ജില്ലയിെലെ മുഴുവൻ അധ്യാപകരുടെയും കൂട്ടായ്മയിൽ മെസ്സേജ്പ്രവർത്തങ്ങൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാറിന്റെ വാക്കുകൾ ഞങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കു
ReplyDeleteന്നു.
We are really honered
ReplyDeleteഅതിജീവന കാലത്ത് മേലടിയിലെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പഠന വിഭവങ്ങളുടെ പരസ്പര വിനിമയത്തിലൂടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് കരുത്തു പകരുന്നത് സംസ്ഥാനത്തിന് പുതിയൊരു മെസ്സേജ് നൽകിക്കൊണ്ടാണ്.ഒരു കുടക്കീഴിൽ നിന്നു കൊണ്ട് സാമൂഹിക അടുപ്പം കാത്തു സൂക്ഷിക്കാനും മെസ്സേജ് കാരണമാകുന്നു. നല്ല വാക്കുകളിലൂടെ സാറ് നൽകിയത് മുഴുവൻ അധ്യാപക സമൂഹത്തിനുമുള്ള മറ്റൊരു മെസേജാണ്. നന്ദി.
ReplyDelete
ReplyDeleteസാർ നൽകിയ ഈ അംഗീകാരം മേലടിക്ക് ലഭിച്ച വിലപ്പെട്ട ഉപഹാരമാണ്.
ജുബൈർ കെ.സി. വീമംഗലം യു.പി മൂടാടി.
ReplyDeleteസാറിന്റെ വിലയേറിയ വാക്കുകൾ മെസ്സേജിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കുന്നു.നന്ദിയോടെ...
സാർ നൽകിയ ഈ അംഗീകാരം മേലടിക്കു ലഭിച്ച വിലപ്പെട്ട ഉപഹാരമായികാണുന്നു.
ReplyDeleteമേലടി ഉപജില്ലയിലെ മുഴുവൻ അധ്യാപകരെയും ഒരു കുടക്കീഴിൽ ആക്കിക്കൊണ്ട് അനുദിനം കുതിക്കുന്ന മെസ്സേജിനു കൂടുതൽ കരുത്തും ഉണർവും ഉണ്ടാവട്ടെ അങ്ങയുടെ വാക്കുകളാൽ..🙏🙏🙏
ReplyDeleteBindu p k
നന്ദി, അങ്ങയുടെ വാക്കുകൾ മേലടി സബ്ജില്ലയിലെ അധ്യാപകരെ കൂടുതൽ ഉത്തരവാദിത്ത്വമുള്ളവരാക്കിയിരിക്കുന്നു.ഇനി പിന്നോട്ടില്ല.
ReplyDeleteഅങ്ങയുടെ നല്ല വാക്കുകൾ ഞങ്ങൾക്ക് കൂടുതൽ കരുത്തു നൽകുന്നു. നന്ദി
ReplyDeleteഈ കൊറോണക്കാലത്ത് മേലടി സബ്‌ജില്ലക്ക് ലഭിച്ച മികവാണ് Message. സാറിന്റെ വാക്കുകൾ ഞങ്ങൾക്ക് കരുത്തേകുന്നു.നന്ദി.
ReplyDeleteINDIRA P
Thank you sir
ReplyDeleteതാങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് കരുത്തോടെ മുന്നേറാനുള്ള ഊർജ്ജം നൽകുന്നു.
നന്ദി സർ, താങ്കളുടെ വാക്കുകൾ മേലടി സബ്ജില്ലയുടെ യശസ്സ് വാനോളം ഉയർത്തി.
ReplyDeleteകൂടുതൽ കൂടുതൽ പ്രവർത്തിക്കാൻ അങ്ങ് ഞങ്ങളോട് പറയാതെ പറഞ്ഞു.
Gups തുറയൂർ
Thank you sir
ReplyDeleteമെസ്സേജ് മേലടിയുടെ ഭാഗമാവാൻ കഴിഞ്ഞതിലുള്ള സന്തോഷം ഇരട്ടിക്കുന്നതാണ് അങ്ങയിൽ നിന്നും ലഭിച്ച അംഗീകാരം
ചെറുവണ്ണൂർ നോർത്ത് എം.എൽ.പി
മെസ്സേജ് മേലടിക്ക്
ReplyDeleteപുത്തനുണർവ് നൽകിയ കലാധരൻ സാറുടെ വാക്കുകൾ ....!!!
സാറിന് ഞങ്ങളുടെയെല്ലാം അഭിനന്ദനങ്ങൾ... 💐
Vijayalakshmi
VEMUPS
Meppayur
സർ, അങ്ങയുടെ അഭിനന്ദനങ്ങൾക്ക് വളരെ വളരെ നന്ദിയുണ്ട്. സാറിൻ്റെ വാക്കുകൾ കേട്ടപ്പോൾ ഇനിയും ഞങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന ഒരു ആത്മവിശ്വാസം
ReplyDeleteകായലാട് എ.എൽ പി എസ്
ReplyDeleteധന്യ എ എം
Sir,
ReplyDeleteഅഭിനന്ദനങ്ങൾക്ക് നന്ദി. മേലടി ഉപജില്ലയിലെ ഒരു പ്രധാന അദ്ധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു. മെസ്സേജ് മേലടിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ സാറിന്റെ വാക്കുകൾ പ്രചോദനമാവും.
നന്ദി സർ,
ReplyDeleteഅങ്ങയെപോലുള്ളവരുടെ വാക്കുകളാണ് ഞങ്ങളുടെ ശക്തി .
സർ,
ReplyDeleteഅങ്ങയുടെ നിരീക്ഷണങ്ങൾ തികച്ചും യാഥാർത്ഥ്യമാണ്. മെസ്സേജ് |മേലടിയുടെ സംഘാടകർക്കും പ്രവർത്തകർക്കും ഊർജ്ജം നൽക്കുന്ന വാക്കുകൾ .വളരെയധികം നന്ദി
Sir,
ReplyDeleteമെസ്സേജ് മേലടിക്ക് പൊൻതൂവൽ ചാർത്തുന്നതാണ് അങ്ങയുടെ കുറിപ്പ്. ഇതു വരെ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരം.അതോടൊപ്പം കൂടുതൽ കരുത്തോടെ മുന്നേറാനുള്ള പ്രചോദനവും നൽകുന്നതാണ് അങ്ങയുടെ വാക്കുകൾ .വളരെയധികം നന്ദി
മേലടി എം.എൽ.പി.എസ്
thank you sir
ReplyDeleteDhanya K
ReplyDeleteSir,
അഭിനന്ദനങ്ങൾക്ക് നന്ദി. മേലടി ഉപജില്ലയിലെ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു. മെസ്സേജ് മേലടിയുടെ ഇനി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അങ്ങയുടെ വാക്കുകൾ ഊർജ്ജം നൽകട്ടെ.
Great sir
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഅങ്ങയുടെ വാക്കുകൾ ഞങ്ങൾക്ക് എന്നും പ്രചോദനം നൽകും' രാജൻ എൻ.കെ. മെസ്സേജ് മൂടാടി ഗ്രാമപഞ്ചായത്ത്
ReplyDeleteഞങ്ങളുടെ മെസേജ് മേ ല ഡി ക്ക് സർ നല്‍കിയ അംഗീകാരം ഞങ്ങൾ ക്ക് വളരെ അധികം ആത്മ വിശ്വാസം നല്‍കുന്നു
ReplyDeleteനന്ദി സർ
അ മ ന്യ അനില്‍ 4 ക്ലാസ് കീഴെരിയൂര് MLPS
മേലടി മെസ്സേജ് പദ്ധതിയുടെ പ്രൊജക്റ്റ് മായിബന്ധപ്പെട്ട താങ്കളുടെ അഭിനന്ദനങ്ങൾ വായിച്ചു.വിദ്യാഭ്യാസ രംഗത്ത് നൂതന പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാർത്ഥിക൭ളപാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെ ഉപജില്ലയിലെ എത്തിക്കുന്ന മേലടി ഉപജില്ലയിലെ എല്ലാ അധ്യാപകർക്കും ഇത് പ്രചോദനമേകു൭മന്ന് വിശ്വസിക്കുന്നു .താങ്കളുടെ അഭിനന്ദനങ്ങൾ ക്കുള്ള നന്ദി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് .....
ReplyDeleteസർ
ReplyDeleteഞാൻ നാലാം ക്ലാസിലെ അദ്ധ്യാപകൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു അങ്ങയെ പോലുള്ള പ്രശസ്തരായ ആളുകളുടെ വാക്കുകളാണ് ഞങ്ങൾക്ക് ഏറ്റവും പ്രചോദനം ഒരായിരം നന്ദി ഉണ്ട് സർ
എന്ന്
ഷിബിൽ കെ പി
പള്ളിക്കര എ എൽ പി സ്കൂൾ
Thanks for support sir
ReplyDeleteMuneer mv cheruvannur alp
Message Melady സബ്ജില്ലയിലെ വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ഉണർവ് വളരെ വലുതാണ്. അങ്ങയുടെ വാക്കുകൾ Messageന് കൂടുതൽ കരുത്തും ദിശാബോധവും പകരുന്നു. നന്ദി സർ.
ReplyDeleteവനജ കെ.GWLPS അയനിക്കാട്.
മേലടിയ്ക്കൊരു പൊൻകിരീടം ചാർത്തിത്തന്ന അങ്ങേയ്ക്കു നന്ദി.
ReplyDeleteഅംബുജം.എം.കെ
G W L P S AYANIKKAD
മേലടി മെസ്സേജ് പദ്ധതിയുടെ പ്രൊജക്റ്റ് മായിബന്ധപ്പെട്ട താങ്കളുടെ അഭിനന്ദനങ്ങൾ വായിച്ചു.വിദ്യാഭ്യാസ രംഗത്ത് നൂതന പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാർത്ഥിക൭ളപാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെ ഉപജില്ലയിലെ എത്തിക്കുന്ന മേലടി ഉപജില്ലയിലെ എല്ലാ അധ്യാപകർക്കും ഇത് പ്രചോദനമേകു൭മന്ന് വിശ്വസിക്കുന്നു .താങ്കളുടെ അഭിനന്ദനങ്ങൾ ക്കുള്ള നന്ദി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ...b
ReplyDeleteനന്ദി സാർ,
ReplyDeleteതാങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് ഊർജ്ജം പകരുന്നു.
ജി. എം. എൽ. പി. എസ്,
ആവള
Really an inspiration to us.
ReplyDelete