1. പൊതാവൂർ മാതൃക
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ഉപജില്ല കയ്യുർ ചീമേനി പഞ്ചായത്തിൽ 1939 ൽ സ്ഥാപിതമാ യവിദ്യാലയം ,
അക്കാദമികവും കോകരിക്കു ല ർ കാര്യങ്ങളിലും സംസ്ഥാന /രാജ്യ ശ്രദ്ധ നേടിയിട്ടുണ്ട്
2 അന്തർദേശീയ സമ്മേളനങ്ങളി ൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു
ജൈവ വൈവിധ്യ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ ഒരു പാട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
ഹെഡ് മാസ്റ്റർ കെ എം അനിൽകുമാർ
പിടിഎ പ്രസിഡൻ്റ് കെ ബാലൻ
മാനേജർ ടി രാജേശ്വരി
നേരിട്ട പ്രശ്നങ്ങൾ
1. പൊതാവൂരിൽ എല്ലാ ഫോണുകൾക്കും പല സ്ഥലത്തും റെയിഞ്ച് ഇല്ല
2. അതുകൊണ്ട് തന്നെ മറ്റ് ഗൂഗിൾ മീറ്റ് സൂം തുടങ്ങിയ സാധ്യതകൾ ഉപയോഗിക്കാൻ കഴിയാറില്ല
3. പല കുട്ടികൾക്കും എഴുതിയ നോട്ടുകൾ അധ്യാപകർക്ക് അയക്കാൻ സാധിക്കാറില്ല,
പരിഹാരാസൂത്രണം
SRG യോഗങ്ങൾ ആഴ്ചയിൽ ഓഫ് ലൈനായി തന്നെ ചേരാറുണ്ട് ,
ആഴ്ചയിൽ ഒരിക്കൽ ശനി 3 മുതൽ 5 വരെ കേന്ദ്രങ്ങളിൽ അധ്യാപകർ എത്തി രക്ഷിതാക്കൾ കൊണ്ടു വരുന്ന നോട്ടുകൾ നോക്കി.
കൂടെ ലൈബ്രറി പുസ്തക വിതരണവും
തുടർന്നുള്ള ആഴ്ചകളിൽ അധ്യാപകരെ സെൻ്റർ മാറ്റി നിശ്ചയിച്ചു,
എല്ലാ ക്ലാസ് പിടിഎകളും വിളിച്ചു മുഴുവൻ രക്ഷിതാക്കളോട്യം ക്ലാസ് തുടങ്ങുന്ന കാര്യം പറഞ്ഞു അവരുടെ അഭിപ്രായം മിനുട്സിൽ രേഖപ്പെടുത്തി
പിന്നെ പിടിഎ വിളിച്ച് തീരുമാനം എടുത്തു
ഓരോ കേന്ദ്രത്തിനും പിടിഎ കാർക്ക് ചുമതല നൽകി
സാംസ്ക്കാരിക കേ ന്ദ്രങളിൽ ക്ലാസ് ആരംഭിച്ചു
ഫർണിച്ചർ സ്കൂളിൽ നിന്നും കൊണ്ടു പോയി
ഞങ്ങൾ പ്രാദേശിക പo ന കേന്ദ്രങ്ങൾവഴി ക്ലാസുകൾ എടുത്തു വരുന്നു '
ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ഒരുദിവസം 3 മണിമുതൽ 5 മണി വരെ കുട്ടികളുടെ നോട്ട് പുസ്തകങ്ങൾ രക്ഷിതാക്കൾ കേന്ദ്രങ്ങളിൽ എത്തിച്ച് അധ്യാപകർ നോക്കി ,
തുടർന്ന് രാവിലെ 9.30 മുതൽ 12' 30 വരെ ക്ലാസുകൾ എടുത്തു
136 കുട്ടികളും കേന്ദ്രങ്ങളിൽ എത്തി .
ഒന്ന് രണ്ട് ക്ലാസുകൾ 7 വീടുകളിൽ ആണ് എടുത്തത്
ഒരു വീട്ടിൽ പരമാവധി 5 കുട്ടികൾ
3 മുതൽ 7വരെ ക്ലാസുകൾ ക്ലബ്ബ് വായനശാല തുടങ്ങിയ പൊതു കേന്ദ്രങളിൽ .
ഒരു അധ്യാപകൻ ഒരേ ക്ലാസ് തന്നെ 5 സ്ഥലങ്ങളിൽ എടുക്കേണ്ടി വരും
അതോടൊപ്പം 2 കേന്ദ്രങ്ങളിൽ LSS , USS പ രി ശീലനവും നടക്കുന്നു ,
പ്രധാന അധ്യാപകൻ അടക്കം എല്ലാവരും സജീവമാണ്
ഓരോ കേന്ദ്രത്തിലെയും വിവരങ്ങൾ പങ്കിടാറുണ്ട്
ചില ഉദാഹരണങ്ങൾ നോക്കുക
1.
പൊതാവൂർ സി.പി.ഐ.ഓഫീസ്.13ൽ 10 പേർ വന്നു. അമേയ (4) ,ആതിര [3] ഇവരുടെ വീട്ടിൽ പോയി. അനവദ്യ [2] സ്ഥലത്തില്ല അമേയ നോട്ടൊന്നും അത്ര എഴുതിയിട്ടില്ല. ആതിരയുടെ നോട്ടിൽ അമ്മയാണ് എഴുതിയിരിക്കുന്നത്. ഒന്നും പറഞ്ഞാൽ അനുസരിക്കുന്നില്ലെന്ന് പറഞ്ഞു. ആരാധ്യ (3) യുടെ വീട്ടിൽ ടി.വി.കുറെ നാളായി തകരാറിലാണ്. അടുത്ത വീട്ടിൽ പോയി ക്ലാസ് കാണാറുണ്ട്.
2.
ചെറിയാക്കര കേന്ദ്രത്തിൽ 11 പേരിൽ 9 പേരും വന്നു. വരാത്തത് അഭിൻ നാഥ്.... ആദിത്യൻ... അവൻ അമ്മ വീട്ടിലായിരുന്നു... അമ്മ പറയുന്നു ....തുരുതുരാ ഗ്രൂപ്പിൽ പ്രവർത്തനങ്ങൾ ഇടുന്നു... സ്വന്തം രീതിയിൽ ചെയ്യാൻ പറയുന്നു... അവന് അത് ഏറ്റെടുത്ത് ചെയ്യാൻ പറ്റുന്നില്ല'.... പ്രവർത്തനങ്ങൾ അമ്മ വീട്ടിലേക്ക് അയച്ച് കൊടുക്കാറുണ്ട്... പക്ഷെ ഒന്നും ചെയ്യുന്നില്ല... ആ അവസ്ഥ മാറ്റാൻ ശ്രമിക്കുമെന്ന് പറഞ്ഞു... ലൈബ്രറി പുസ്തകങ്ങൾ മിച്ചമുള്ളവയും... മറ്റു വിവരങ്ങളും നോട്ട് ബുക്കിൽ എഴുതി സെൻ്റർ ചാർജുള്ള തമ്പാനെ ഏൽപിച്ചിട്ടുണ്ട്...
3.
: മയ്യൽ വായനശാല. 24ൽ 16പേർ വന്നു. 8പേർ വന്നില്ല 4പേർ സ്ഥലത്തില്ല. അൻവിയ(1) നോട്ട് complete ആയിട്ടില്ല എന്നു പറഞ്ഞു. ആദിദേവ്(2), മധുപർണ്ണ (1)വരാൻ ആളില്ലത്ത പ്രശ്നം. അവന്തിക(6) .
Amal(6)അക്ഷയ് (4)ശ്രീനന്ദൻ(4) കുറച്ചു നോട്ട് full ആക്കി കണ്ടില്ല. അത് ചെയ്യാം പറഞ്ഞു. ബാക്കി എല്ലാവരും നന്നായി ചെയുന്നുണ്ട്
4
കനിയന്തോൽ പ0ന കേന്ദ്രത്തിൽ ആകെ വരേണ്ടവർ 8 വന്നവർ 6
വരാൻ പറ്റാത്തത് നിദ നവതന് രണ്ടാം തരം നിദ വിളിച്ചു പറഞ്ഞു പനിയാണെന്ന് അതുകൊണ്ട് കുട്ടിയെ വീട്ടിൽ പോയി കണ്ട് നോട്ട് ബുക്കുകൾ പരിശോധിച്ചു ധ്യാൻചന്ദ് പവൻ ചന്ദ് വന്നിട്ടില്ല സാഹചര്യം ഉണ്ടായിട്ടും വന്നിട്ടില്ല ഫോണിൽ വിളിച്ചു
അനുരാഗ് അഞ്ചാം തരത്തിലെ വീട്ടിൽ പോയി കണ്ടു നോട്ട് എഴുതാൻ പറഞ്ഞിട്ടുണ്ട്
ഉപസംഹാരം
കോവിഡ് വ്യാപകമായ ഈ ആഴ്ച ക്ലാസ് നിർത്തി 'വിദ്യാലയത്തിലെ 136 കുട്ടികളും 10 അധ്യാപകരും ആഴ്ചയിൽ 6 ദിവസം 3 മണിക്കൂർ സജീവം
രണ്ട്
മാവിലാടം മാതൃക
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടക്കാൻ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിലെ മാവിലാകടപ്പുറം ഗവ.എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ0ന വീടുകൾ.ഓൺലൈൻ ക്ലാസുകളിൽ നിന്ന് ഏറെക്കുറെ പിൻ വാങ്ങിയ കുട്ടികളെ പ0നത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടിയാണ് പ0ന വീടുകൾ ആരംഭിച്ചത്.
ക്ലാസടിസ്ഥാനത്തിൽ അടുത്തടുത്ത് താമസിക്കുന്ന 5 വീതമുള്ള ( 4 to 7 ) ഗ്രൂപ്പുകളാക്കി
പഠനവീടുകളിൽ 210 കുട്ടികൾ ഇനിയുള്ള ദിവസങ്ങളിൽ അധ്യയനം നടത്തും. അധ്യാപകരായി സേവന സന്നദ്ധരായ വളണ്ടിയർമാരാണ് പ്രവർത്തിക്കുക. വിദ്യാർത്ഥികൾ, അധ്യാപകപരിശീലനം നേടിയവർ, ബിരുദധാരികൾ തുടങ്ങി വ്യത്യസ്ത വിദ്യാഭ്യാസയോഗ്യതയുള്ള വളണ്ടിയർമാർക്ക് സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ പ്രവർത്തന പാക്കേജും പരിശീലനവും നൽകിയാണ് ക്ലാസെടുക്കാൻ സജ്ജരാക്കിയത്.
കുട്ടികളുടെ കൊ വിഡ് കാല വിദ്യാഭ്യസത്തെ കുറിച്ച് പഞ്ചായത്തു ഫാക്കൽറ്റീസുമായും അക്കാദമീഷൻമാരുമായും ചില അനൗപചാരിക ചർച നടത്തി. പ്രാദേശിക പ0ന കേന്ദ്രങ്ങൾ കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ സാധ്യമോ? അപ്പോൾ പ0ന കേന്ദ്രങ്ങളുടെ എണ്ണം കൂടില്ലേ? സുരക്ഷ ഉറപ്പാക്കൽ സാധ്യമോ?
ReplyDeleteകുട്ടികളെ ചെറുസംഘങ്ങളാക്കി വിദ്യാലയം തുറന്ന് പ്രവർത്തിച്ചാൽ കുറച്ചു കൂടി സുരക്ഷയും പഠനവും കൃത്യമാക്കാൻ കഴിയില്ലേ? ലഭ്യമായ റിസോഴ്സുകൾ അവിടെയും ഉപയോഗിക്കാമല്ലോ.
കുട്ടികളുടെ കൊ വിഡ് കാല വിദ്യാഭ്യസത്തെ കുറിച്ച് പഞ്ചായത്തു ഫാക്കൽറ്റീസുമായും അക്കാദമീഷൻമാരുമായും ചില അനൗപചാരിക ചർച നടത്തി. പ്രാദേശിക പ0ന കേന്ദ്രങ്ങൾ കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ സാധ്യമോ? അപ്പോൾ പ0ന കേന്ദ്രങ്ങളുടെ എണ്ണം കൂടില്ലേ? സുരക്ഷ ഉറപ്പാക്കൽ സാധ്യമോ?
ReplyDeleteകുട്ടികളെ ചെറുസംഘങ്ങളാക്കി വിദ്യാലയം തുറന്ന് പ്രവർത്തിച്ചാൽ കുറച്ചു കൂടി സുരക്ഷയും പഠനവും കൃത്യമാക്കാൻ കഴിയില്ലേ? ലഭ്യമായ റിസോഴ്സുകൾ അവിടെയും ഉപയോഗിക്കാമല്ലോ.