Pages

Saturday, February 19, 2022

പ്രീ സ്കൂൾ നിർമാണ പ്രോജക്ടുകൾ

 പ്രീ സ്കൂളുകളിൽ പഠിപ്പിക്കൽ പാടില്ല.കുട്ടി ചെയ്തു പഠിക്കണം. കണ്ടു പഠിക്കണം എന്നു വച്ചാൽ ടീച്ചർ ക്ലാസിലിരുത്തി എല്ലാം കാണിക്കുക എന്നല്ലല്ലോ? കേട്ടു പഠിക്കണം എന്നതിന് ടീച്ചർ പറയുന്നതു മാത്രം കേൾക്കുക എന്നുമല്ല അർഥം. കുട്ടികൾക്ക് ലളിതമായ പ്രോജക്ടുകൾ നൽകാനാകും. ഒന്നാം ചിത്രം നോക്കൂ.  നീലസാരി തറയിൽ വിരിച്ച് കുറെ ചെറു തടിക്കഷണങ്ങളും നൽകിയാൽ ഒരേ സമയം കുട്ടികൾ ഓരോരുത്തരും ഓരോരോ രീതിയിൽ പാലം പണിയും. ചിലരുടെ പാലം പൊളിയും. വീണ്ടും പണിയും. മറ്റുള്ളവരുടെ പാലം കാണും.  തുലനം, വലുപ്പം, ദൂരം, പരസ്പര ബന്ധം, പ്രശ്ന പരിഹരണം ഒക്കെ ചിന്തയിൽ നിറയും.പിന്നെ സർഗാത്മകതയുടെയും
ഏഴ് / എട്ട് പേപ്പർ കപ്പുകളും നാലഞ്ച് ഐസ്ക്രീം സ്റ്റിക്കുകളും കൊണ്ട് ഏതൊക്കെ തരത്തിൽ ക്രമീകരണങ്ങൾ നടത്താം?
നിങ്ങൾക്ക് ഒരു ഗ്രാമം നിർമിക്കാമോ?
ഈ കുഴലുകളും കട്ടകളും ഉപയോഗിച്ച് എന്തെല്ലാം  വാഹനങ്ങൾ നിർമിക്കാം?
ചിത്രങ്ങൾ നോക്കു. ആകൃതി ശ്രദ്ധിക്കൂ. കെട്ടിടം നിർമിക്കൂ
എൻ്റെ സ്വന്തം
നിർമാണയിടവും വൈവിധ്യവും പരിഗണിക്കണം. സ്വതന്ത്ര പ്രവർത്തനങ്ങളും വേണം

1 comment:

  1. പ്രീ സ്കൂൾ കുഞ്ഞുങ്ങൾക്ക് സ്വയം പ്രവർത്തിക്കാനുള്ള വേറിട്ട സാധ്യതകൾ ഒരുക്കൽ ആവർത്തന വിരസത ഒഴിവാക്കി കൂടുതൽ ഉത്സാഹത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ക്ലാസ് മുറികൾ സർഗാത്മകമാകും. ചിന്ത പങ്കുവച്ചതിന് നന്ദി

    ReplyDelete

പ്രതികരിച്ചതിനു നന്ദി