രംഗസജ്ജീകരണമോ ചമയങ്ങളോ ഇല്ലാതെ ഒരു സംഘം വായനക്കാര്‍ വേദിയില്‍ വന്ന് നാടകീയ വായന നടത്തുന്നതിനെയാണ് റീഡേഴ്സ് തീയറ്റര്‍ എന്നു വിളിക്കുന്നത്. ഈ തന്ത്രം കേരളത്തിലെ വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ആലപ്പുഴയിലെ കടക്കരപ്പള്ളി എല്‍ പി സ്കൂള്‍ വായനാദിനപരിപാടികളുടെ ഭാഗമായി 360 കുട്ടികളെയും പങ്കെടുപ്പിച്ച് ഏകദിന ചങ്ങലവായന നടത്തുകയുണ്ടായി. അത് സാധ്യതയാണ് . റിഡേഴ്സ് തീയേറ്റര്‍ തന്ത്രമാണ് ഉപയോഗിക്ക
ന്നതെങ്കില്‍ ധാരാളം ഗുണങ്ങളുണ്ട്
എന്തിന് റിഡേഴ്സ് തീയേറ്റര്‍
ഒഴുക്കോടെയുള്ള വായനക്ക്
ഭാവം ഉൾക്കൊണ്ട് ശബ്ദ വ്യതിയാനത്തോടെ വായിക്കാൻ
വായനയിലെ ആത്മവിശ്വാസ വളർച്ചക്ക്
ആശയഗ്രഹണ വായനക്ക്
എങ്ങനെ?
കഥ തെരഞ്ഞെടുക്കുക (കഥാപാത്രങ്ങൾ, സംഭവങ്ങൾ കൂടുതലുള്ളത്)
വായനക്കൂട്ടത്തെ തീരുമാനിക്കുക
കഥയെ ചെറു ഭാഗങ്ങളാക്കുക
വയനാ സ്ക്രിപ്റ്റ് ( സംഭാഷണങ്ങൾ ) എഴുതിച്ചേർക്കുക
ഓരോ അംഗവും വായിക്കേണ്ട ഭാഗങ്ങൾ തീരുമാനിക്കുക
ഇടവിട്ട് ഊഴം വരുന്നുവെന്ന് ഉറപ്പാക്കുക
റിഹേഴ്സൽ ചെയ്യാൻ അവസരം നൽകുക
സ്റ്റേജ് ക്രമീകരിക്കുക
പരസ്യം (വിവിധ ക്ലാസുകളിൽ ) നൽകുക
വായനാനുഭവം ഒരുക്കുക
സ്ക്രിപ്റ്റ് എഴുത്ത് എങ്ങനെ?
രണ്ടു വിഭാഗം എഴുത്തുവേണം. ഒന്ന് പശ്ചാത്തല വിവരണം, രണ്ട് കഥാപാത്ര സംഭാഷണം. സംഭാഷണങ്ങൾ കൂടുതൽ വേണം
നീണ്ട വാക്യങ്ങൾ പാടില്ല
ഒരാൾ ഒരു തവണ. ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം വായിക്കുന്ന രീതിയിൽ ക്രമപ്പെടുത്തണം
പരിചിതമായ കഥകളെ സംഭാഷണ കഥകളായി പുനരാവിഷ്കരിക്കാം
ടീച്ചർ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതാണ് നല്ലത്.
തുടക്കത്തിൽ ചെറിയ കഥകൾ മതിയാകും
രണ്ടിലധികം പേർക്ക് പശ്ചാത്തല പശ്ചാത്തല വിവരണത്തിനും കഥാപാത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ച് മറ്റുള്ളവർക്കും വായിക്കാൻ ചുമതല നൽകണം.
സംഭാഷണങ്ങളിൽ സ്വാഭാവികത വേണം.
എല്ലാ കുട്ടികൾക്കും മുഴു രൂപത്തിൽ വായനാ സ്ക്രിപ്റ്റ് നൽകണം. അവരവർ വായിക്കേണ്ടതുമാത്രം മാർക്ക് ചെയ്താൽ മതി.
അധ്യാപിക തുടക്കത്തിൽ മാതൃക കാട്ടണം. ഒരോരോ കുട്ടികളുടെ റോൾ ഏറ്റെടുത്ത്, വായിക്കുന്ന രീതി പരിചയപ്പെടുത്തണം.
ഒരു കഥയെ ഏതു ക്ലാസിലെ കുട്ടികളുടെ നിലവാരത്തിലേക്കും മാറ്റാൻ കഴിയും
ഇതര ഭാഷാ ക്ലാസുകളിലും ഈ തന്ത്രം പ്രയോജനപ്പെടുത്താം.
ഒരു കുട്ടിക്ക് മുൻകൂട്ടി വായനാഭാഗം ലഭിക്കുന്നതിനാൽ സ്വയം പരിശീലനത്തിന് അവസരമുണ്ട്. കാണാത പഠിക്കലല്ല.
ഭാവം +ശരീരഭാഷ + വായനയുടെ വേഗതാനിയന്ത്രണം + ഉച്ചാരണവ്യക്തത ഇവയുടെ സമന്വയിപ്പിക്കലിൽ വൈദഗ്ധ്യം ആർജിക്കലാണ്.
തമാശയും ആകാംക്ഷയും കഥയിലും സംഭാഷണത്തിലും വരുന്നത് നന്ന്.
സ്ക്രിപ്റ്റ് മാതൃക വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കിട്ടും.
അനാന്‍സിയും ചേനക്കുന്നുകളും
വേദിയിൽ:
നറേറ്റർ 1, 2, 3, 4
കഥാപാത്രങ്ങൾ :
അനാൻ സി,
ഭൗഭൗ,
കാള ബ്രോ,
കോഴിയമ്മാമ്മ.
1
നറേറ്റർ 1: ഒരിക്കൽ ഒരിടത്ത് ഒരു ദുഷ്ട സ്വഭാവമുള്ള ഒരാൾ താമസിച്ചിരുന്നു.
വിചിത്രമായ പേരുള്ള ആൾ. 5 എന്നായിരുന്നു പേര്
അയാൾക്ക് അത്ഭുത മാന്ത്രിക വേലകൾ അറിയാമായിരുന്നു
നരേറ്റർ 2: 5 എന്ന പേര് ആരാണാവോ ഇട്ടത്. അയാൾ സ്വന്തം പേരിനെ വെറുത്തു. മറ്റുള്ളവർ പരിഹസിച്ചു.
നറേറ്റർ 3: അയാള്‍ വരുമ്പോഴൊക്കെ കുട്ടികൾ 5 തവണ കൈ കൊട്ടും (കൊട്ടൽ) എന്നിട്ട് പൊട്ടിച്ചിരിക്കും ( പൊട്ടിച്ചിരിക്കുന്നു)
നറേറ്റർ 4: അഞ്ചിന് കലിപ്പു വന്നു. കലശലായ കോപം. എല്ലാത്തിനെയും പാഠം പഠിപ്പിക്കുന്നുണ്ട്. അഞ്ച് പിറുപിറുത്തു. അഞ്ചിന് ഭ്രാന്ത് പിടിച്ച പോലെയായി. ഇനി ഈ പട്ടണത്തില്‍ ആരെങ്കിലും അഞ്ച് എന്നു പറഞ്ഞാല്‍ അവര്‍ ആവിയായി പോകട്ടെ. പിന്നെ ആരൊക്കെ അറിഞ്ഞോ അറിയാതെയോ അഞ്ച് എന്നു ഉച്ചരിച്ചാല്‍... ശൂ..
നറേറ്റർ1: ഇത് വലിയ പ്രശ്നമുണ്ടാക്കി.
കുട്ടികളോട് അഞ്ചിന്റെ ഗുണനപട്ടിക ചോദിക്കാന്‍ അധ്യാപകര്‍ ഭയന്നു.
കച്ചവടക്കാര്‍ അഞ്ചുരൂപ വിലയുളള സാധനങ്ങള്‍ വില്‍ക്കാതെയായി.
കൈയിലെത്ര വിരലുണ്ടെന്ന് ചോദിക്കാതായി.
നാലില്‍ നിന്നും ജയിക്കുന്ന കുട്ടികളെ അഞ്ചില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചു
നറേറ്റർ 2.: ഒരു ദിവസം കച്ചവടക്കാനോട് കളിപ്പാട്ടത്തിന്റെ വില ചോദിച്ചു.
കച്ചവടക്കാരന്: ഈ കളിപ്പാട്ടത്തിനോ? വെറും----
നറേറ്റർ 3: വൂഷ്.... കച്ചവടക്കാരന് ഇരുന്നിടം നോക്കൂ.. ആവിമാത്രം! പുകച്ചുരുളുകള്‍ പോലെ ഒരു മങ്ങല്‍.
നറേറ്റർ 4: അനാന്‍സി എന്നു പേരുളള കുരുട്ടുപണി ചെയ്യുന്ന ഒരു കൂറ്റന്‍ ചിലന്തി അതേ പട്ടണത്തില്‍ താമസിച്ചിരുന്നു. അതിന്റെ കുടുംബത്തിന് തീറ്റ വേണ്ടത്ര കിട്ടിയിരുന്നില്ല. ജീവിക്കാനാവശ്യമായ ബുദ്ധി അതിനുണ്ടായിരുന്നില്ല. ഉളളതോ കുരുട്ടുബുദ്ധിയും.
നറേറ്റർ 1: അങ്ങനെയിരിക്കെ ആന്‍സി അഞ്ചിന്റെ വിശേഷം അറിഞ്ഞു. ഈ അവസരത്തെ എങ്ങനെ മുതലാക്കാമെന്ന് അനാന്‍സി ചിന്തിച്ചു.
അനാന്‍സി : ഹുംംംംം ഇഥൊരു വല്ലാത്ത കാലം തന്നെ. വയറ് പൊരിഞ്ഞു സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ എന്തെങ്കിലും വേലത്തരം കാട്ടിയേ പറ്റൂ. ചത്തുപോകാതിരിക്കാന്‍ വേറെന്തു മാര്‍ഗം?
നറേറ്റർ2: അനാന്‍സിക്ക് ഒരു കൗശലം തോന്നി. അത് വലിയ അഞ്ച് കുന്നുകള്‍ പിഴുതെടുത്ത് റോഡില്‍ വെച്ചു.
നറേറ്റർ 3: ഓരോ കുന്നിലും തടമെടുത്തു. ചാണകത്തില്‍ മുക്കിയ ചേനവിത്ത് നട്ടു. മണ്ണിട്ടു മൂടി. വെളളമൊഴിച്ചു. ചേനകള്‍ വളരാന്‍ തുടങ്ങി. അനാന്‍സിയുടെ അത്യാഗ്രഹവും വളരാന്‍ തുടങ്ങി
നറേറ്റർ 4: അനാന്‍സി കുന്നുകളുടെ ചുവട്ടില്‍ കാത്തിരുന്നു. ആരെങ്കിലും ഒന്നു വന്നെങ്കില്‍. അപ്പോള്‍ അതാ ഭൗ ഭൗ വരുന്നു. കുട്ടിയും കടിച്ചു പിടിച്ചാ വരവ്. കുട്ടയിലോ എല്ലും ഇറച്ചീം. അനാന്‍സി വളരെ മാധുര്യത്തോടെ ഭൗ ഭൗവിനോട് സംസാരിച്ചു.
അനാന്‍സി: നമസ്കാരം പ്രിയ ശ്വാനജീ...ഓ അങ്ങ് തിരക്കിലാണെന്നു തോന്നുന്നു. എങ്കിലും ഈയുളളവനെ സഹായിക്കാതിരിക്കില്ല. അങ്ങയുടെ വിശാല മനസ്സ് എന്നെ തള്ളിക്കളയില്ല. അല്ല അങ്ങയ്ക് കാഴ്ചശക്തി എങ്ങനെ? ചെറുപ്പമാണല്ലോ? അതോ പ്രായമായോ? ഇത് ഞാന്‍ ചേന നട്ട കുന്നുകളാണ്. എത്ര കുന്നുകളില്‍ ചേനയുണ്ടെന്നു പറയാമോ?
ഭൗ ഭൗ: എന്റെ പ്രായത്തെയും കാഴ്ചശക്തിയെയും ഓര്‍ത്ത് താങ്കള്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് പണ്ടുമുതലേ കണക്കില്‍ നല്ല തിട്ടമാണെന്ന് എനിക്കറിയാം. തിരക്കുണ്ട് ഞാന്‍ പോകട്ടെ.
3
നറേറ്റർ 1:
ബുദ്ധിയുളള നായ കുട്ടയുമായി നടന്നു നീങ്ങി. അല്ലെങ്കിലും നിന്നെപ്പോലുളള നായകളെ വിശ്വസിക്കാന്‍ പറ്റില്ല. പോ പോ എന്ന് അനാന്‍സി പറഞ്ഞു
നറേറ്റർ2: അപ്പോഴാണ് അതു വഴി കാളവന്നത്. തലയില്‍ ഒരു കുട്ട പഴവുമുണ്ട്.
അനാന്‍സി: ഹലോ കാളബ്രോ, നിങ്ങള്‍ എനിക്ക് ഒരു കൈ സഹായം തരുമോ?
കാളബ്രോ: എന്താ പ്രശ്നം?
അനാന്‍സി: ഞാന്‍ ചെറുപ്പത്തില്‍ രോഗിയായിരുന്നു. സ്കൂളില്‍ പോകാന്‍ പറ്റിയില്ല. കണക്കും പഠിച്ചില്ല. ദേ എത്ര മലകളില്‍ ചേനകൃഷി ഉണ്ടെന്ന് ഒന്നു പറയാമോ?
കാളബ്രോ: ആഹാ ഇപ്പം പറയാമല്ലോ? 1..2..3..4..5…..
നറേറ്റർ 3:
ഫയ്.. കാളബ്രോ നിന്ന നില്‍പ്പില്‍ കാണാതായി. പഴക്കുട്ട നിലത്തേക്ക് വീണു ചിതറി. അനാന്‍സി അതെല്ലാം വാരിയെടുത്ത് വീട്ടിലേക്ക് വേഗം പോയി.
നറേറ്റർ 4:
ഇങ്ങനെ മാസങ്ങളോളം അനാന്‍സി മൃഗങ്ങളെ പറ്റിച്ചു. ആമയും മൂങ്ങയും വഞ്ചിതരായി. മുയലും തേളും പറ്റിക്കപ്പെട്ടു. അനാന്‍സിയുടെ വീട്ടില്‍ എന്നും നല്ല ശാപ്പാടും.
നറേറ്റർ 1:
തിന്നു തിന്ന് അനാന്‍സിക്ക് വണ്ണം വെച്ചു. കാലുകള്‍ എട്ടുദിക്കിലേക്കും നീണ്ടു. വയറു കുട്ടകം പോലെയായി.
നറേറ്റർ 2: ഒരു ദിവസം കോഴിയമ്മാമ പച്ചക്കറിയുമായി അതിലേ വന്നു. നാടന്‍പാട്ടും പാടിയാണ് വരവ്. പച്ചക്കറി വിറ്റിട്ടുവേണം കുഞ്ഞുങ്ങള്‍ക്കുളള തീറ്റ വാങ്ങാന്‍.
നറേറ്റർ 3: കോഴിയമ്മാമ നാലാം മല ചുറ്റി. അപ്പോള്‍ അനാന്‍സി മരങ്ങളില്‍ വീശിവിരിച്ചിരുന്ന വലയില്‍ നിന്നും ഊര്‍ന്നിറങ്ങി.
4
അനാന്‍സി: അല്ല ഇതാര്. കോഴിയമ്മാമ്മയല്ലിയോ? കണ്ടിട്ടെത്ര നാളായി? എനിക്ക് ചെറിയ സഹായം വേണമായിരുന്നു.
കോഴിയമ്മാമ്മ: മിസ്റ്റര്‍ ചിലന്തി, അനാന്‍സി എന്നല്ലേ തങ്കളുടെ പേര്?
അനാന്‍സി : അതെ അതെ
കോഴിയമ്മാമ്മ: എന്താ നിന്റെ പ്രശ്നം. വേഗം പറ. കുറുക്കനോ കീരിയോ വരും മുമ്പ് കുഞ്ഞുങ്ങളുടെ അടുത്തെത്തണം.
അനാന്‍സി: ഞാന്‍ ഈ കുന്നുകളില്‍ ചേന നട്ടു. പക്ഷേ എത്ര കുന്നുകളില്‍ എന്നെനിക്കറിയില്ല. ഒന്ന് എണ്ണിപ്പറയാമോ? പ്ലീസ്...
നറേറ്റർ 4: കോഴിയമ്മാമ്മയ്ക് അനാന്‍സിയുടെ ഉദ്ദേശ്യം പിടികിട്ടി. കഴിഞ്ഞ ആഴ്ച തേളാശാനെ ആവിയാക്കുന്നത് ചേനത്തടത്തില്‍ ചിക്കി ചികയുമ്പോളഅ കോഴിയമ്മാമ്മ ഒളിച്ചു കണ്ടതാ.
നറേറ്റർ 1: കോഴിയമ്മാമ്മ അവസാനത്തെ കുന്നിന്റെ മുകളില്‍ കയറി. നേറുകയിലെത്തി.
കോഴിയമ്മാമ്മ : അനാന്‍സി എല്ലാ കുന്നുകളിലും ചേനയുണ്ട്. 1...2…3…4 പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും
നറേറ്റർ 2: അനാന്‍സിക്ക് ദേഷ്യം വന്നു.
അനാന്‍സി: നിങ്ങളെന്താ കാണിക്കുന്നത്? ഇങ്ങനെയാണോ എണ്ണുന്നത്? ശരിയായി എണ്ണൂ.
കോഴിയമ്മാമ്മ: എന്താ നീ ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ലല്ലോ ചങ്ങതീ.
അനാന്‍സി : പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും എന്നു പറഞ്ഞാല്‍ എനിക്ക് മനസ്സിലാകില്ല എത്രകുന്നിലുണ്ടെന്ന്. അതുകൂടി എണ്ണിപ്പറയൂ.
നറേറ്റർ 3: കോഴിയമ്മാമ്മ വീണ്ടും എണ്ണാന്‍ തുടങ്ങി.
കോഴിയമ്മാമ്മ: നിനക്ക് ഒന്ന് രണ്ട് മൂന്ന് നാലു കുന്നുകളില്‍ ചേനയുണ്ട് , പിന്നെ ഒരു കുന്നില്‍ക്കൂടി ചേനയുണ്ട്.
5
നറേറ്റർ 4: അനാന്‍സിക്ക് ദേഷ്യം ഇരച്ചുകയറി. അത് ബഹളം വെച്ചു.
അനാന്‍സി : zZZZzzz അങ്ങനെയല്ല എണ്ണേണ്ടത്?
കോഴിയമ്മാമ്മ: പിന്നെങ്ങനെ? നീ ആഗ്രഹിക്കുന്ന രീതിയില്‍ ഞാന്‍ എണ്ണാം പറഞ്ഞുതരൂ.
നറേറ്റർ 1: അനാന്‍സിയെ വിറയ്കാന്‍ തുടങ്ങി അത് ഉച്ചത്തില്‍ പറഞ്ഞുു.
അനാന്‍സി: നീ ഇങ്ങനെ എണ്ണണം. ശ്രദ്ധിച്ചു കേട്ടോളൂ. 1…2…3…4…5…
നറേറ്റർ2:ശൂ ...അനാന്‍സി നിന്നിടത്ത് പുക പോലെ എന്തോ കുറച്ചുനേരം കണ്ടു.
നറേറ്റർ 3: അന്നു രാതി ഉറങ്ങന്‍ നേരത്ത് കോഴിയമ്മാമ്മ കുഞ്ഞുങ്ങളോട് അനാന്‍സിയുടെ കഥ പറഞ്ഞു.
.
ഞങ്ങളും ശ്രമിക്കാം സാർ
ReplyDeleteമാഷേ .....എന്റെ സ്ക്കൂളിലും ഉറപ്പായും ചെയ്യും ......
ReplyDeleteചെയ്യാൻ പറ്റും സർ
ReplyDelete