രക്ഷിതാക്കളുടെ വിലയിരുത്തൽ
1
സചിത്ര പുസ്തകം കൊണ്ടും സംയുക്ത ഡയറി കൊണ്ടും വായന കാർഡ് കൊണ്ടും കുട്ടികൾക്ക് സ്വന്തമായി വാക്കുകൾ എഴുതുവാനും വായിക്കുവാനും കഴിഞ്ഞു
- എവിടെ മലയാള വാക്കുകൾ കണ്ടാലും അവർ അത് വായിക്കും
- ഇതിനുമുമ്പ് അക്ഷരങ്ങൾ മാത്രമേ എഴുതുവാനും വായിക്കുവാനും കഴിയുകയുള്ളൂ
- എന്റെ മകൻ യുകെജി ക്ലാസ്സിൽ പഠിച്ചില്ലെങ്കിലും ഇപ്പോൾ അവൻ മലയാളത്തിൽ ഉഷാറാണ് Mohammad shamil p.p 1B Nusrath
2 : സംയുക്ത ഡയറിയും, സചിത്ര ബുക്കും, വായന കാർഡും എല്ലാം മോൾടെ പഠനത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്...
- ആദ്യം ചെറിയ രീതിയിൽ മലയാളം എഴുതുകയും, വായിക്കുകയും ചെയ്തിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇപ്പൊ നന്നായിട്ട് എഴുതാനും വായിക്കാനും കഴിയുന്നുണ്ട്...
- ചിഹ്നങ്ങൾ വരുമ്പോയുള്ള ചെറിയ തെറ്റുകൾ ഒഴിച്ചാൽ മലയാളം നല്ല രീതിയിൽ തന്നെ എഴുതുന്നുണ്ട്.....
- .പിന്നെ സംയുക്ത ഡയറി എഴുതുന്നതിലൂടെ ഏതൊരു വിഷയത്തെ കുറിച്ചും ചെറിയ രീതിയിലൊരു ചിത്രം സ്വയം വരച്ചു ചേർക്കാനും കഴിയുന്നുണ്ട്...
- സചിത്ര ബുക്കിലൂടെ മോളുടെ കളറിങ്ങും, ചിത്രം വരയും നന്നായി മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്...
- ഇപ്പൊ ചെറിയൊരു പാരഗ്രാഫ് കാണുമ്പോ തന്നെ സ്വയം അത് വായിച്ചു നോക്കുന്നുണ്ട്.....
- ഏതൊരു വിഷയം കൊടുത്താലും അതിനെ കുറിച് അവരുടേതായ ഭാഷയിൽ സ്വയം എഴുതാൻ ശ്രമിക്കുന്നുണ്ട്....
- ഇത്തരം ഒരുപാട് നല്ല മാറ്റങ്ങൾ മോളുടെ പഠനത്തിൽ ഉണ്ടായിട്ടുണ്ട്...
- കുട്ടികളുടെ ഉയർച്ചക്ക് അനുയോജ്യമായ ഇത്തരം സംരംഭങ്ങൾ ഇനിയും ഉണ്ടാവട്ടെ.. Amna zahra 1-B Ashifa
3
: ഒന്നാം ക്ലാസിലെ സചിത്ര പുസ്തകം - സംയുക്ത ഡയറി എന്നിവ കൊണ്ടു കുട്ടിയുടെ എഴുത്തിലും വായനയിലും ഗുണ പരമായ പുരോഗതിയുണ്ട്
- ആശയങ്ങളെ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാനും അവ സ്വയം വായിക്കാനും കുട്ടി പ്രാപ്തനായി വരുന്നുണ്ട്
- ചുരുക്കം ചില അക്ഷരതെറ്റുകൾ വരുത്തുന്നുമുണ്ട്
- പദ്ധതി വിഭാവനം ചെയ്ത പൊതു വിദ്യഭ്യാസ വകുപ്പിനും വിജയത്തിനായി പരിശ്രമിക്കുന്ന അധ്യാപക സമൂഹത്തിനും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു
രക്ഷിതാവ്
ഫാത്തിമ ഷിഫ് ന സി. കെ
1 . B
എ .എം .യു .പി .സ്കൂൾ
പാറക്കൽ
കണ്ടംപാറ
4 08 .11. 2023 : സംയുക്ത ഡയറിയും സചിത്ര ബുക്കും വായന കാർഡ് കൊണ്ടും മോൾക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് ചെറിയ രീതിയിൽ അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ട് അതുപോലെ കുറച്ചൊക്കെ ചിത്രം വരക്കുകയും ചെയ്യും
- നല്ല രീതിയിൽ മാറ്റം വന്നിട്ടുണ്ട്
- ഡയറിയിൽ അവൾ സ്വയം തന്നെ എഴുതാനും ചിത്രം വരയ്ക്കാനും തുടങ്ങി
- ഇങ്ങനെ ഒരു പദ്ധതി വന്നതുകൊണ്ട് മക്കൾക്ക് കൂടുതൽ വായിക്കാനും എഴുതാനും കഴിയുന്നുണ്ട് 1B Fathima Adhila Tk Hasna
5
: സംയുക്ത ഡയറി കൊണ്ടും സചിത്ര ബുക്ക് കൊണ്ടും വായനക്കാർഡ് കൊണ്ടും മോൾക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് ചെറിയ രീതിയിൽ എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ട്
- യുകെജി പഠിക്കാത്തത് കൊണ്ട് ബുദ്ധിമുട്ട് വന്നിട്ടില്ല
- ഡയറി സ്വയം എഴുതാൻ നോക്കുന്നുണ്ട്
- പോസ്റ്ററുകൾ കണ്ടാൽ വായിച്ചു നോക്കുന്നുണ്ട്
- സംയുക്ത ഡയറി കൊണ്ട് നല്ല മാറ്റം വന്നിട്ടുണ്ട്
- ചുരുക്കം ചില തെറ്റുകൾ മാത്രം ഉണ്ടാകാറുള്ളൂ
ഹനാന ബത്തൂൽ
1 B
കദീജ
6
: സംയുക്ത ഡയറിയും സചിത്ര ബുക്ക് കൊണ്ടും വായന കാർഡ് കൊണ്ടും എഴുതാനും വായിക്കാനും ചിത്രം വരക്കാനും കഴിയുന്നുണ്ട് ഇനിയും ഒരുപാട് മാറ്റം ഉണ്ടാവട്ടെ.. അതിന് ടീച്ചേഴ്സ് ന് ഒരുപാട് നന്ദി അറിയികുന്നു
Ninshaf . M 1B
Fousiya
7
സചിത്ര പുസ്തകത്തിലെ ഓരോ പ്രവൃത്തിയും മോന് മനസ്സിലാക്കാൻ കഴിയുന്നു.
- അതിലെ ദിവസവും എഴുതാറുള്ള ഡയറി, മറ്റു പല ചിത്രങ്ങളും, കഥകളും എല്ലാം ഇപ്പോൾ അവൻക്ക് നന്നായി അറിയാം.
- ഇത് പോലെ ഉള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തിൽ മികവ് പുലർത്തുന്നുണ്ട്.
- ഇനിയും ഇത് പോലുള്ള പ്രവർത്തനങ്ങൾ നൽകണം. Muhammad kasim.A
- വെക്കേഷൻ കോഴ്സിന് പോയപ്പോൾ സച്ചിത്ര പുസ്തകവും സംയുക്ത ഡയറിയും എല്ലാം പറഞ്ഞിരുന്നു. ഇത് എങ്ങനെ കുട്ടികളിൽ പ്രാവർത്തികമാക്കും എന്ന വേവലാതി ഉണ്ടായിരുന്നു.
- തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും പിന്നീട് കുട്ടികൾക്ക് നല്ല താല്പര്യമുള്ളതായി കണ്ടു.
- ജൂലൈ ആദ്യ വാരത്തിലായ സംയുക്ത ഡയറി കുട്ടികൾ എഴുതാൻ തുടങ്ങി.
- തുടർച്ചയായി എഴുതുന്ന കുട്ടികളുടെ എണ്ണം കുറവായിരുന്നു. പിന്നീട് അത് കൂടി വന്നു.
- കുട്ടികൾക്ക് സച്ചിത്ര പുസ്തകം ചെയ്യാൻ ഇപ്പോൾ നല്ല താല്പര്യം ഉണ്ട്.
- സംയുക്ത ഡയറിയിൽ രക്ഷിതാക്കളുടെ പേനയെഴുത്ത് ഇപ്പോൾ വളരെ കുറഞ്ഞതായി കാണുന്നു.
- രചനോത്സവത്തിലും കുട്ടികളുടെ പങ്കാളിത്തം മികച്ചു നിൽക്കുന്നു. രക്ഷിതാക്കളുടെ പിന്തുണയും പങ്കാളിത്തവും നല്ല രീതിയിൽ ഉണ്ട്...
- സചിത്ര പുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും ഒന്നാം ക്ലാസിലെ കുട്ടികളിൽ വലിയൊരു മാറ്റം സൃഷ്ടിക്കാൻ സഹായകമായിട്ടുണ്ട്...
നുസ്റത്ത് കെ കെ
എ എം യു പി എസ് പാറക്കൽ
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി