Pages

Saturday, November 11, 2023

വളരുന്ന അക്കോഡിയൻ സംയുക്ത ഡയറി


അക്കോഡിയൻ ഡയറിയോ?! അതെന്തേ? വളരുന്ന അച്ചടിച്ച ഡയറിയോ? അങ്ങനെ ഒരു സാധ്യത ഉണ്ടോ?

അധ്യയന വർഷത്തിന്റെ പകുതിയിൽ ഒന്നാം ക്ലാസുകാരന്റെ പുസ്തക പ്രകാശനമോ?

കോയിപ്പാട് ഗവ: എൽ പി സ്കൂളാണ് ഇത്തരം ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നത്.

എന്താണ് അക്കോഡിയൻ ഡയറി?

മടക്കുകൾ ഉള്ള സംഗീതോപകരണമാണ് അക്കോഡിയൻ. അതുപോലെയുള്ള മടക്കു പുസ്തകങ്ങൾക്കും അക്കോഡിയൻ പുസ്തകങ്ങൾ എന്ന പേരു കിട്ടി

അക്കോഡിയൻ പുസ്തകങ്ങൾ ലോകത്തെമ്പാടും ഉണ്ട്. അവയ്ക്ക്  വ്യത്യസ്ത പേരുകളാണുള്ളത് .
  •  ഉദാഹരണത്തിന്, ജർമ്മനിയിൽ അക്കോഡിയൻ പുസ്തകങ്ങളെ ലെപോറെല്ലോസ് എന്ന് വിളിക്കുന്നു. 

  • ചൈനയിൽ മടക്കുപുസ്‌തകപ്പേർ ജിംഗ്‌ഷെ സുവാങ് എന്നാൽ: ജിംഗ്‌ഷെ എന്നാൽ “വൃത്തിയായി മടക്കിയ പേപ്പർ” എന്നും സുവാങ് എന്നാൽ “ബൈൻഡിംഗ്” എന്നും അർത്ഥമുണ്ട്. അവിടുത്തെ സംഗീത ഉപകരണവും ഈ പേരിന് ബന്ധമുണ്ട്

  • ജപ്പാനിൽ, അക്കോഡിയൻ മടക്ക് പുസ്തകത്തെ ഒറിഹോൺ എന്ന് വിളിക്കുന്നു. ഈ വാക്ക് ഓറി (ഫോൾഡ്), ഹോൺ (പുസ്തകം) തുടങ്ങിയ മൂലപദങ്ങൾ കൂട്ടിച്ചേർക്കുന്നു. ഐതിഹ്യമനുസരിച്ച്, ഹെയാൻ കാലഘട്ടത്തിലാണ് (സി.ഐ. 794-1185) ഒരു ബുദ്ധ സന്യാസി തന്റെ സൂത്ര സ്ക്രോൾ ചതച്ചശേഷം അത് മടക്കി, അങ്ങനെ ഒറിഹോൺ ബൈൻഡിംഗ് കണ്ടുപിടിച്ചത്. പേപ്പർ ഉപയോഗിച്ചാണ് ജാപ്പനീസ് ഒറിഹോണുകൾ നിർമ്മിച്ചിരിക്കുന്നത്

  • പുരാതന മെക്സിക്കോയിലും മധ്യ അമേരിക്കയിലും ആസ്ടെക്കും മായയും മടക്കിയ ഘടനകളുള്ള പുസ്തകങ്ങൾ നിർമ്മിച്ചു. ഈ പുസ്തകങ്ങളെ പൊതുവെ കോഡിസ് എന്ന് വിളിക്കുന്നു.
  • പടിഞ്ഞാറൻ ചൈനയിലെ ഡൻഹുവാങ് പുരാവസ്തു സൈറ്റിൽ നിന്ന് ഒരു മിനിയേച്ചർ ജിംഗ്ഷെ ഷുവാങ് (10 x 14 സെ.മീ) കണ്ടെത്തി, 900 CE-ന് മുമ്പ് നിർമ്മിച്ചതാണ്, ഇത് അറിയപ്പെടുന്ന ഏറ്റവും പഴയ മിനിയേച്ചർ അക്കോഡിയൻ പുസ്തകമാണ്. 
  • ചൈന യിൽ

ഒരു അക്കോഡിയൻ ഡയറി എങ്ങനെ നിർമ്മിക്കാം: കോയിപ്പാട് മാതൃക താഴെ വിവരിക്കുന്നു

1. സംയുക്ത ഡയറി പരിശോധിച്ച് വ്യത്യസ്ത ഉള്ളടക്കമുള്ള രചനകൾ തെരഞ്ഞെടുക്കുക. ഉദഹരണം താഴെ

2. ഓരോ ഡയറിത്താലും സ്കാൻ ചെയ്യുക. (മൊബൈൽ മതി. ഫോട്ടോ എടുത്താൽ പ്രിന്റ് ഇരുളും)
3. ഡയറിത്താളിലെ ഉള്ളടക്കം വലിയ ഫോണ്ടിൽ ടൈപ്പ് ചെയ്യുക
4. A4 പേപ്പറിൽ രണ്ടു ഡയറിത്താളുകൾ വരും വിധം നാലുവശവും മതിയായ ബോർഡറിട്ട് സെറ്റ് ചെയ്യുക (മാതൃകയ്ക്ക് താഴെ)


5. ഇങ്ങനെ എല്ലാ പേജുകളും സെറ്റ് ചെയ്ത ശേഷം പ്രിന്റ് എടുക്കുക. ഇരുപുറ പ്രിന്റ് വേണം.
6. ആമുഖം, അവതാരിക എന്നിവയും തയ്യാറാക്കുക. അവ നേരത്തെ സൂചിപ്പിച്ച ലെഔട്ടിൽ A4 പേജിൽ ക്രമീകരിക്കുക. ഉദാഹരണം താഴെ. ഇവയുടെ പ്രിന്റ് എടുക്കുന്നത് ഡബിൾ സൈഡ് രീതിയിൽ വേണ്ട.


7. അരപ്പേജ് വരത്തക്ക വിധത്തിൽ മുറിക്കുക. ഉദാഹരണം താഴെ



8. ആമുഖം, അവതാരിക, ഉള്ളടക്കം, ഡയറിത്താൽ എന്ന ക്രമത്തിൽ വരത്തക്ക വിധം 
മുറിച്ച പേപ്പറുകളുടെ വലത് ഇടത്വ ശങ്ങൾ തൊട്ടടുത്തായി ഒട്ടിച്ചു ചേർക്കുക. വശങ്ങൾ കയറ്റിറക്കമില്ലാതെ പേപ്പറുകൾ മടക്കുക
9. ഇനി കവർ പേജ് ഡിസൈൻ ചെയ്തത് (പേര്, ചിത്രം, ആരുടെ, എന്ത്? കാലം, സ്കൂൾ, ക്ലാസ് എന്നിവയോടെ) കട്ടിയുള്ള കാർഡ് ബോർഡിൽ ഒട്ടിച്ചെടുക്കുക.
10. അതിനു ശേഷം കവർ കാർഡിൽ നേരത്തെ ഒട്ടിച്ചെടുത്തു മടക്കി മലയാക്കിയ   ആമുഖം, അവതാരിക, ഉള്ളടക്കം, ഡയറിത്താളുകൾ എന്നിവ ഒട്ടിക്കണം. ഏറ്റവും ഇടതുവശത്തെ പേജിന്റെ മറുപുറം ഒട്ടിക്കുക
വലതു പേജിൽ കവരിലെ പോലെ ഡയറിയുടെ  പേര്, ചിത്രം, ആരുടെ, എന്ത്? കാലം, സ്കൂൾ, ക്ലാസ് എന്നിവ വരണം. ഇടതു ഭാഗം പ്രിന്റ് വേണ്ട.
താഴെയുള്ള വീഡിയോ നോക്കുക


11. ശ്രദ്ധയോടെ ഒട്ടിച്ചാൽ മുകൾഭാഗവും താഴ്ഭാഗവും അറിയേണ്ടി വരില്ല
12. ഒരു അച്ചടിശാലയുടെ സഹായത്തോടെ ഇത് ചെയ്യാം. നൂറു രൂപയിൽ താഴെ ചെലവ് വരാം
13. കളർ പേപ്പറിലാണെങ്കിൽ ചെലവ് കൂടും.
14. ഇതെങ്ങനെ വളരും? അഞ്ചുമാസമല്ലേ ആയിട്ടുള്ളൂ. ഇനിയും അക്കാദമിക വർഷം തീരാൻ 5 മാസം കൂടിയുണ്ട്. കൂടുതൽ മികച്ച കുറിപ്പുകൾ വരും. അവയും ഇതു പോലെ പ്രിന്റ് എടുത്ത് അവസാന താളിൻ്റെ വലതു വശത്ത് ഒട്ടിച്ചു ചേർത്താൽ മതി.
15. എല്ലാ കുട്ടികൾക്കും പ്രതിദിനം വരത്തക്ക ഡയറി പ്രകാശിപ്പിക്കാം. ഓരോ കുട്ടിയുടെയും ആകാം.
16. എത്ര കോപ്പികൾ വേണമെന്ന് CPTA തീരുമാനിക്കട്ടെ.
17 .ജില്ലയിൽ ആദ്യത്തെ അച്ചടിച്ച ഒന്നാം ക്ലാസിലെ സംയുക്ത ഡയറി, ഉപജില്ലയിൽ ആദ്യത്തേത്, പഞ്ചായത്തിൽ ആദ്യത്തേത്, സ്കൂളിന്റെ ചരിത്രത്തിൽ ആദ്യത്തേത് പ്രകാശിപ്പിക്കപ്പെടുന്നത് ഒന്നാം ക്ലാസിലെ പൊതു സമൂഹത്തിന് നൽകുന്ന മികച്ച നിലവാരത്തിലുള്ള സന്ദേശമാണ്. അത് വൈകേണ്ട.
18. രചനോത്സവ വിഭവങ്ങളും അച്ചടിമഷി പുരളാൻ കാത്തു നിൽക്കുന്നു.
ഒന്നാം ക്ലാസ് അധ്യാപകർ നാടിന്റെ അഭിമാനം.
19. പേജ് ലേഔട്ട്, ടൈപ്പിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യം വികസിപ്പിക്കാൻ ശ്രമിച്ചാൽ ചെലവ് കുറയും.
അനുബന്ധം
ഒരു അമ്മയും മകനും എല്ലാ വൈകുന്നേരങ്ങളിലും ആ ദിവസങ്ങളെപറ്റി സംസാരിച്ചു. കുഞ്ഞുമനസിൽ നിറഞ്ഞ കൗതുകങ്ങളും തിരിച്ചറിവുകളും വരകളായും വരികളായും അവൻ കോറിയിട്ടു. അതിൽ പ്രകൃതിയും നാടും സൗഹൃദവും കുടുംബവും വിദ്യാലയവും സഹജീവികളും നിറഞ്ഞു നിന്നു. കുട്ടിയുടെ ചിന്തയും ഭാഷയും വരയുമായി ദിവസം തോറും തിളക്കമേറുന്ന ഡയറിത്താളുകൾ പിറവിയെടുത്തു. ആദ്യ നാളുകളിൽ മകന് വഴങ്ങാത്ത അക്ഷരങ്ങൾ എഴുതി അമ്മ പേനയുമായി ഒപ്പം ചേർന്നു. പിന്നെപ്പിന്നെ അമ്മപ്പേന ഇല്ലാതെ തന്നെ അവൻ എഴുത്ത് തുടങ്ങി. അങ്ങനെ കൊല്ലം ചാത്തന്നൂർ കോയിപ്പാട് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിൽ നിന്നും മഹേശ്വർ എന്ന ഒരു എഴുത്തുകാരൻ വളരുകയായിരുന്നു. കോയിപ്പാട്, മാറാംകുഴി സ്വദേശികളായ വിഷ്ണുവിന്റെയും കാർത്തികയുടെയും മകനാണ് മഹേശ്വർ . മഹേശ്വരന്റെ രചനകൾ എല്ലാ കുട്ടികൾക്കും പ്രചോദനമാകും വിധം പുസ്തകമാക്കി പ്രസിദ്ധപ്പെടുത്താൻ വിദ്യാലയം തീരുമാനിച്ചു. എന്റെ ഓമനദിവസങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിൽ മഹേശ്വർ ജൂലൈ മുതൽ നവംബർ വരെ എഴുതിയ നൂറോളം ഡയറിക്കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 രചനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെ സന്തോഷത്തോടെ കോയിപ്പാട് എൽ പി സ്കൂൾ എന്റെ ഓമനദിവസങ്ങൾ പ്രസിദ്ധീകരിക്കുന്നു.

ടീം കോയിപ്പാട്

അനുബന്ധം 2
ജി എസ് ജയലാൽ എംഎൽ എയുടെ അവതാരികയിൽ നിന്ന്
മഹേശ്വർ എന്ന ഒന്നാം ക്ലാസുകാരൻ എഴുതിയ ഡയറിക്കുറിപ്പുകൾ ആവേശകരമായ വായനാനുഭവമാണ്. ഒരു കൊച്ചു കുട്ടി എങ്ങനെയാണ് ലോകത്തെ കാണുന്നത് , എങ്ങനെയൊക്കെയാണ് ഓരോ ദിവസവും എഴുതുന്നത് എന്നുള്ളതെല്ലാം ചെറിയ വാക്യങ്ങളിൽ ചിത്രസഹിതമാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ഇത്തരമൊരു പുസ്തകം തയ്യാറാക്കുക എന്ന് പറയുന്നത് തന്നെ ഏവർക്കും അഭിമാനകരമായ ഒരു കാര്യമാണ്. അതിൽ പ്രതിഭയുടെ സ്ഫുരണമുണ്ട്. പുസ്തകത്തിന്റെ രൂപകല്പന തന്നെ വ്യത്യസ്തമായ രീതിയിലാണ്. എത്ര പേജ് വേണമെങ്കിലും കൂട്ടിച്ചേർക്കാവുന്ന ,വളരുന്ന പുസ്തകമാണ് 'എന്റെ ഓമനദിവസങ്ങൾ' എന്ന് പേരിട്ടിരിക്കുന്ന ഈ ഡയറി .

     കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഒന്നാം ക്ലാസുകാർ മാതൃഭാഷയിൽ നേടിയ മികവിന്റെ തെളിവ് കൂടിയാണ് ഈ ഡയറി . എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഇങ്ങനെ കുട്ടികളുടെ പ്രസിദ്ധീകരണം ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കൊല്ലം ജില്ലയിൽ ഞാൻ പ്രതിനിധീകരിക്കുന്ന ചാത്തന്നൂർ മണ്ഡലത്തിലെ കോയിപ്പാട് എൽ പി സ്കൂളിൽ പഠിക്കുന്ന കുട്ടി മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മഹേശ്വരന്റെ ഡയറി ഞാൻ സന്തോഷത്തോടെ വായിച്ചു.
ജിജ്ഞാസയും സഹജീവി സ്നേഹവും നിറഞ്ഞ ഈ രചനകൾ ,തിരക്കിൽ നഷ്ടപ്പെട്ട എന്റെ ഡയറിയെഴുത്ത് ശീലത്തെ പോലും തിരികെ പിടിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. 28.9.2023 ലെ ഡയറിക്കുറിപ്പിൽ മുളകു ചെടിയുടെ ഇലത്തുമ്പിലെ മഴത്തുള്ളിയിൽ സൂര്യപ്രകാശം തട്ടി മുത്ത് പോലെതിളങ്ങുന്നതും പലതരം നിറങ്ങളിൽ കാണപ്പെടുന്നതും മഹേഷ് രേഖപ്പെടുത്തുന്നുണ്ട്. കുഞ്ഞു മനസിനെ സ്വാധീനിച്ച പ്രകൃതിയിലെ ഇത്തരം ദൃശ്യങ്ങൾ ചാരുതയാർന്നതും ഗഹനവുമായ ചിന്തകളിലേയ്ക്ക് ആരെയും നയിക്കുന്നതാണ്. ആ കുഞ്ഞു മനസ്സിലെ കലാബോധത്തിന്റെ ആദ്യസ്ഫുരണങ്ങൾ കൂടിയാണെന്നത വ്യക്തം.

  
     കോയിപ്പാട് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന കുട്ടിയാണ് മഹേശ്വർ. ഈ കുഞ്ഞെഴുത്തുകാരന്റെ പഠനത്തിന് ഒപ്പം നിൽക്കുന്ന അമ്മയുടെ പിന്തുണ എന്നതു പോലെ തന്നെ അധ്യാപകരുടെ സഹായവും ശ്രദ്ധേയമാണ്. ചില .രചനകൾ അത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ജയവും തോൽവിയും സാധാരണമാണെന്ന് ടീച്ചറുടെ ആശ്വാസ വാക്കുകൾ കുട്ടി രേഖപ്പെടുത്തിയിട്ടുണ്ട് നമുക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. ഇത് ഏറെ സന്തോഷമുള്ള ഒരു കാര്യമാണ്. മഹേശ്വറിൻ്റെ അമ്മയ്ക്കും കുട്ടികളുടെ സ്വാഭാവിക പഠനത്തിനും ക്രിയാത്മകമായി വഴിയൊരുക്കുന്ന വിദ്യാലയത്തിനും മഹേശ്വർ എന്ന കുഞ്ഞെഴുത്തുകാരനും ആശംസകൾ നേർന്നുകൊണ്ട് 'എന്റെ ഓമന ദിവസങ്ങൾ' എന്ന ഈ ഡയറിക്കുറിപ്പ് ഞാൻ അവതരിപ്പിക്കുന്നു.

സ്നേഹപൂർവം
ജി എസ് ജയലാൽ എം എൽ എ
ചാത്തന്നൂർ മണ്ഡലം

അനുഅനുബന്ധം 3


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി