എന്റെ പേര് അശ്വതി ഞാൻ കൊടുങ്ങല്ലൂർ ഗേൾഡ് എ ൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ് അധ്യാപിക..
ഏറെ സന്തോഷത്തോടും സംതൃപ്തി യോടും കൂടി ഉള്ളതാണ് എന്റെ ഒന്നാം ക്ലാസ്സിലെ ഓരോ ദിനങ്ങളും..
- ഞാനും എന്റെ മക്കളും അത്രയ്ക്ക് ആസ്വാദിച്ചാണ് ഓരോ ദിവസവും ക്ലാസിൽ ചെലവഴിക്കുന്നത്..
- സചിത്ര പുസ്തകം കുട്ടികൾക്ക് സ്വന്തമായി ചിത്രങ്ങൾ വെട്ടാനും ഒട്ടിക്കാനും എഴുതാനും വായിക്കാനും പ്രേരണ നൽകുകയും കുട്ടികളിലെ ആത്മ വിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ളതായി മാറിക്കഴിഞ്ഞു.
- സചിത്ര പുസ്തകം വൃത്തി യായി സൂക്ഷിക്കാനും പഠിച്ചു കഴിഞ്ഞു.
- കുട്ടികളെ സ്വതന്ത്ര രചനയിലേക്കും വായനയിലേക്കും നയിക്കുന്ന തരത്തിൽ സംയുക്ത ഡയറി മാറി കഴിഞ്ഞു.
- എഴുതിയത് വായിച്ചു കേൾപ്പിക്കാനുള്ള മിടുക്കു എടുത്തു പറയേണ്ടത് തന്നെ.
- സ്വന്തമായി എഴുതിയ വിശേഷങ്ങൾ അവരുടെ ടീച്ചർ കേൾക്കുമ്പോൾ ഒന്നാം ക്ലാസ്സുകാർ അനുഭവിക്കുന്ന സന്തോഷം കണ്ണുകളിൽ നിറഞ്ഞു കാണുന്നു..
- ഓരോ ആഴ്ചയിലും രചനോത്സവത്തിന് കൊടുക്കുന്ന ചിത്രങ്ങൾ നോക്കി കഥ പറയുകയും എഴുതുകയും ചെയുന്നതിലൂടെ കുട്ടിയുടെ ഭാവനയും ആശയങ്ങളും ഓരോ ദിവസം ചെല്ലുന്തോറും മെച്ചപ്പെട്ടു വരികയും.. കുട്ടികളിൽ ആകാംക്ഷ നിലനിർത്താനും സാധ്യമാകുന്നു..
- ആശയാവതരണ രീതിയിലൂടെ, കുട്ടികളിൽ മടുപ്പ് ഉണ്ടാകാതെ, തികച്ചും ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ, അവർ അറിയാതെ തന്നെ സ്വയം പഠനത്തിൽ പങ്കാളിയാകുക എന്ന പ്രക്രിയയാണ് ഇവിടെ സഫലമാകുന്നത്
- പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും ബോർഡ് എഴുത്തു ചെയ്യിക്കുന്നു.. ചെറിയ വായന കാർഡും കൊടുക്കുന്നു.. നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ട്..
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി