ഞാൻ അധ്യാപക സേവനത്തിലേക്ക് കാൽവെച്ചിട്ട് 3 വർഷമേ ആയിട്ടുള്ളു .ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ കൂടെയാണ് എന്റെ അധ്യാപന ജീവിതവും വളരുന്നത് .
എന്നെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച അധ്യാപികയുടെ കൂടെ തന്നെ അതെ സ്കൂളിൽ ഞാനും ഒന്നാം ക്ലാസ് അധ്യാപികയാവുന്നു . അത് കൊണ്ട് ആദ്യ ചുവട് വെപ്പ് എനിക്ക് സന്തോഷം നിറഞ്ഞതായിരുന്നു .
- പക്ഷെ കഴിഞ്ഞ 2 വർഷത്തേക്കാളും എനിക്ക് കുട്ടികളുടെ അക്കാദമിക നിലവാരത്തിൽ വലിയ വ്യത്യാസം ഈ വർഷം വരുത്താൻ സാധിച്ചു .
- സംയുക്ത ഡയറിയും സചിത്ര ബുക്കും രചനോത്സവവും എന്നെ അതിനു ഒരുപാട് സഹായിച്ചു .
- ആദ്യമൊക്കെ സംശയമായിരുന്നു ,പാഠഭാഗങ്ങൾ സമയബന്ധിതമായി കഴിയുമോ ,രക്ഷിതാക്കളുടെ സഹകരണം എത്രത്തോളം ഉണ്ടാകും ,പല നിലവാരത്തിലുള്ള കുട്ടികളിൽ എത്രത്തോളം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രായോഗികമാക്കാൻ സാധിക്കും എന്നിങ്ങനെ ഒരു പാട് ആശങ്കകൾ എനിക്കുണ്ടായിരുന്നു .
- ഇന്ന് , ഒന്നാം ക്ലാസ്സിന്റെ പകുതിയിൽ എത്തിനിൽക്കുമ്പോൾ
അഭിമാനത്തോടെയും സന്തോഷത്തോടെയും നിൽക്കുന്നതിന് ഒരു കാരണം അന്നത്തെ ആശങ്കകൾ മാറ്റി വെച്ചു കുട്ടികൾക്ക് മികച്ച ഒന്നാം ക്ലാസ് അനുഭവവും നിലവാരവും കിട്ടട്ടെ എന്ന് കരുതി രക്ഷിതാക്കളുടെയും മറ്റു അധ്യാപകരുടെയും സഹകരത്തോടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ്സിൽ പ്രയോഗിച്ചത് കൊണ്ടാണ് . - എന്റെ കൂടെ നിൽക്കുന്ന രക്ഷിതാക്കൾ ഉള്ളത് കൊണ്ട് എനിക്ക് കൂടുതൽ സുഖകരമാക്കാൻ സാധിച്ചു .
- ക്ലാസ്സിലെ കുട്ടികൾക്ക് വായനയോടുള്ള ഇഷ്ടം വർധിച്ചു ,
- സ്വന്തമായി ആശയങ്ങൾ എഴുതാൻ കഴിയുന്നു ,
- അമ്മമാരോട് അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു സംയുക്ത ഡയറി എഴുതാൻ കഴിയുന്നു തുടങ്ങി ഒരുപാട് കഴിവുകൾ എന്റെ മക്കൾക്ക് ലഭിച്ചു 😊😊
സംയുക്ത ഡയറിയിലും സചിത്ര ബുക്കിലും രചനോത്സവത്തിലും ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ വളരെ അധികം തൃപ്തയാണ് ,അതിലുപരി അഭിമാനവും 😊
IMALP സ്കൂൾ ANAPPAMKUZHI യിലെ ഒന്നാം ക്ലാസ് ടീച്ചർ മുര്ഷിദ
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി