Pages

Saturday, December 9, 2023

ഒന്നാം ക്ലാസിൽ ഭാഷോത്സവം

ജിഎൽപിഎസ് മലയാറ്റൂർ, അങ്കമാലി സബ്ജില്ല, എറണാകുളം

അധ്യാപികയുടെ പേര്:ശ്രീജ എം. എസ്.

ക്ലാസിലെ കുട്ടികൾ:-11

ഇന്ന് വന്നവർ :-7

  • കുട്ടികൾക്കായി മൂന്ന് പാട്ടുകളാണ് തിരഞ്ഞെടുത്തത്. പാത്തുമ്മയുടെ പാട്ട്, മുല്ലപ്പൂവിനെ പാട്ട്, അയ്യട മഴവെള്ളം  
  • എല്ലാ കുട്ടികൾക്കും പാട്ട് മൂന്നും പഠിക്കാൻ നൽകി. 
  • ഫോട്ടോസ്റ്റാറ്റ് എടുത്ത്  കുട്ടികൾ അതിൽ നോക്കി പാടുകയാണ് ചെയ്തത്. 
  • വായനയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരസ്പരം സഹായിച്ചും  പാട്ടുകൾ ആദ്യം വായിച്ചു നോക്കി. പിന്നീടാണ് ക്ലാസിൽ അവതരിപ്പിച്ചത്. 
  • പലഹാരം പാട്ട്   ബോർഡിൽ എഴുതിയത് കുട്ടികൾ നോക്കി പാടി. കൈകൊട്ടിയും ഡസ്കിലടിച്ചും വടികൊണ്ട് താളമിട്ടും ബോക്സ് കുലുക്കിയും  പാട്ടുകൾക്ക് താളം കണ്ടെത്തി. 
  • എല്ലാ കുട്ടികളും വളരെ ആവേശത്തിൽ ആയിരുന്നു. പാട്ടരങ്ങിനെ പറ്റി കേട്ടപ്പോൾ ഇത്രയും നന്നായി കുട്ടികൾ  ക്ലാസ്സിൽ അവതരിപ്പിക്കും എന്ന് കരുതിയില്ല 🥰


ജി എൽപിഎസ് മലയാറ്റൂർ
 അങ്കമാലി സബ്ജില്ല, എറണാകുളം
 
  •  ഒന്നാം ക്ലാസിലെ കുട്ടികൾ രണ്ട് പത്രമാണ് തയ്യാറാക്കിയത്. 
  • കിളക്കൊഞ്ചൽ, മഴവില്ല് എന്നീ പേരുകളാണ് നൽകിയത്. 
  • കുട്ടികൾക്കായി പല വിഷയങ്ങളും ചർച്ച ചെയ്തു. അതിൽ നിന്ന് കുട്ടികൾ തന്നെ തെരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റി  ചർച്ച നടത്തി. 
  • മലയാറ്റൂർ കാർണിവൽ, കൂട്ടുകാരന് മുറിവ് പറ്റിയത്, പായസ വിതരണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം, ശിശുദിനം തുടങ്ങിയ വിഷയങ്ങൾ.
  •  ക്ലാസ്സിൽ  കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും രണ്ടു വിഷയങ്ങളെപ്പറ്റി എഴുതി. 
  • എഴുതാൻ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  മറ്റുള്ള കുട്ടികൾ ചിഹ്നങ്ങളും അക്ഷരങ്ങളും പറഞ്ഞുകൊടുത്ത് എഴുതിച്ചു. 
  •  ചില വാക്കുകളിലെ അക്ഷരങ്ങൾ കിട്ടാതിരുന്നത് അധ്യാപികയോട് ചോദിച്ചു  എഴുതി. 
  • കുട്ടികൾ തന്നെ വായിച്ച്    തെറ്റുതിരുത്തി. 
  • പിന്നീട് അധ്യാപിക എഡിറ്റിംഗ് നടത്തി. 
  • നല്ലൊരു പേപ്പറിലേക്ക് എഴുതുകയും  ചാർട്ടിൽ ഒട്ടിക്കുകയും ചെയ്തു                                     



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി