Pages

Saturday, December 9, 2023

സംയുക്ത ഡയറിയും സചിത്ര നോട്ട് ബുക്കും മികച്ച ആശയങ്ങൾ

 കുറെ വർഷങ്ങൾ നാലാം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഞാൻ കഴിഞ്ഞ വർഷം മുതലാണ് ഒന്നാം ക്ലാസ്സ് അദ്ധ്യാപിക ആയത്.

കഴിഞ്ഞ വർഷം സാധാരണ രീതിയിൽ എഴുത്തും വായനയും ഒക്കെയായി കടന്നു പോയി. സചിത്ര ബുക്കും സംയുക്ത ഡയറിയും ഇല്ലെങ്കിലും ഞാൻ എന്റേതായ രീതിയിൽ ധാരാളം പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം നൽകിയിരുന്നു. 
രണ്ട് പുതിയ ആശയങ്ങൾ

  • എന്നാൽ വളരെ മികച്ച രണ്ട് ആശയങ്ങളാണ് ഈ വർഷം രൂപപ്പെടുത്തിയിരിക്കുന്നത്.
  • കുട്ടികൾക്ക് കുഞ്ഞുമനസിലെ വികാരങ്ങളെ തങ്ങളുടെ ഭാഷയിൽ എഴുതാനും വരയ്ക്കാനുമുള്ള ഒരു പഠന തന്ത്രം. 
  • മുതൽ മാസം ആദ്യം തന്നെ ആശയങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തി... വളരെ നല്ല രീതിയിൽ അവർ ഏറ്റെടുത്തു.
  •  ഡയറി എഴുതി തുടങ്ങി.100 ദിനങ്ങൾ മിക്കവരും പിന്നിട്ടു. വളരെ രസകരമായ ഡയറി താളുകൾ വായിക്കാൻ എനിക്കും ആകാംക്ഷയാണ്. 
  • ആദ്യം ഡയറിത്താളുകൾ പേനയെഴുത്തിന് ഉണ്ടായിരുന്ന സ്ഥാനം ക്രമേണ കുറഞ്ഞു. 
അങ്കണവാടിയിൽ നിന്നും വന്ന കുട്ടികൾ
  • അംഗൻ വാടിയിൽ നിന്നും നേരിട്ട് ഒന്നിലേക്ക് വന്ന രണ്ടു കുട്ടികൾ ഉണ്ട്. അവരുടെ രക്ഷിതാക്കൾ വളരെ ആശങ്കയോടെയാണ് ജൂണിൽ സ്കൂളിലേക്ക് വന്നത്. എന്നാൽ ആ കുട്ടികൾ ഇന്ന് വളരെ നന്നായി മലയാളത്തിൽ എഴുതും വായിക്കും ഡയറി തനിയെ എഴുതും. 
വല്ലപ്പോഴും ഡയറി എഴുതിയവർ
  • അതുപോലെ ഡയറി വല്ലപ്പോഴും എഴുതികൊണ്ടിരുന്ന ഒരു കുട്ടി, ഞാൻ ഡയറിക്ക് ക്ലാസ്സിൽ നൽകുന്ന പ്രാധാന്യം തിരിച്ചറിഞ്ഞപ്പോൾ ഇപ്പോൾ ഡയറിയെഴുത്തിൽ നല്ല മാറ്റമായി.
ഭാഷയിൽ സ്വയം മുന്നേറ്റം
  • ഡയറി എന്നും ചെയ്യുന്ന ഒരു വർക്ക് ആയതുകൊണ്ട് കുട്ടികൾക്ക് അക്ഷരങ്ങളും വാക്കുകളും സ്വയം മനസിലാക്കാൻ കഴിയുന്നുണ്ട്.
  • ഇപ്പോൾ ഒന്നാം ക്ലാസ്സ് ഭയങ്കര ഇഷ്ടമായി.
സചിത്ര ബുക്ക്
  • സചിത്ര ബുക്കിലെ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കുഞ്ഞുങ്ങൾക്ക് വെറുമൊരു വരയോ ഒട്ടിക്കലോ അല്ല, അതിന്റെ വൃത്തിയും എഴുതുമ്പോഴുള്ള ശ്രദ്ധയും നന്നായി ബുക്ക് കൈകാര്യം ചെയ്യാനുള്ള മനോഭാവവും എല്ലാം വളരും.
ഗ്രൂപ്പ് പിന്തുണ
  • നമ്മുടെ ഗ്രൂപ്പിൽ ഓരോ ദിവസം കിട്ടിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങളും സപ്പോർട്ടും എടുത്തു പറയേണ്ടവയാണ്. ഏറെ സഹായകമായിട്ടുണ്ട്.
രചനോത്സവം
  • കുട്ടികളുടെ വിവിധ രചനകൾ ഒന്നിച്ചാക്കി ഞാൻ പതിപ്പ് ചെയ്യുന്നുണ്ട്.
  • രചനോത്സവം കുട്ടികളും രക്ഷിതാക്കളും നിറഞ്ഞ മനസോടെ ചെയ്യുന്നുണ്ട്.
പ്രശ്നങ്ങൾ
  • കുട്ടികളുടെ ആബ്സെന്റും രക്ഷിതാക്കളുടെ പിന്തുണയും ഇല്ലായ്മയും കുറച്ചെങ്കിലും കുട്ടികളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.അതുകൊണ്ട് സംഭവിക്കുന്ന പ്രവർത്തനങ്ങൾ സമയനഷ്ടം ഉണ്ടാക്കുന്നു.
  • സംയുക്ത ഡയറി വളരെ ഭംഗിയായി പേജ് 135 ആയ അഡോൺ എടുത്തു പറയേണ്ട കുട്ടിയാണ്. വളരെ ഭംഗിയായി സചിത്ര ബുക്കും ചെയ്യുന്നുണ്ട്. വരും നാളുകളിൽ ഈ മികച്ച ആശയങ്ങൾ ഏറ്റവും ഭംഗിയായി നടത്താൻ ആഗ്രഹിക്കുന്നു

നിഷ ജോൺ

സി. എം. എസ്. എൽ. പി സ്കൂൾ, റാന്നി, പത്തനംതിട്ട

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി