മട്ടന്നൂർ സബ്ജില്ല, കുണ്ടേരിപ്പൊയിൽ ന്യൂ എൽപി സ്കൂളിലെ ഷീന ടീച്ചറുടെ വീട്ടിൽ രക്ഷിതാക്കൾ എത്തി. എന്തിനാണെന്നോ?
“14 കുട്ടികളുള്ള ക്ലാസിലെ 13 കുട്ടികളും സ്വന്തമായി ഡയറി എഴുതുന്നു. ഡയറിയും അതിന്റെ പ്രകാശനവും രക്ഷിതാക്കൾ നല്ല ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഡയറിയുടെ പ്രകാശനം കഴിഞ്ഞപ്പോൾ രക്ഷിതാക്കൾ എടുത്ത തീരുമാനം ആയിരുന്നു എനിക്ക് ഒരു അനുമോദനം നൽകണം എന്നത്. ഇന്നലെ അവർ വീട്ടിൽ വന്നപ്പോഴാണ് ഞാൻ അറിഞ്ഞത്.
ഒരു ടീച്ചർക്ക് കിട്ടാവുന്ന വലിയ ഒരു അംഗീകാരം ആയിട്ടാണ് എനിക്ക് അത് തോന്നുന്നത്. മക്കളെ എഴുതാൻ പ്രാപ്തരാക്കാൻ എന്നാലാവും വിധം ഞാൻ ചെയ്യാറുണ്ട്. ചിത്രങ്ങൾ സഹിതം, വരുന്ന വഴി കണ്ട കാഴ്ചകൾ എഴുതിപ്പിച്ചു.
കൂടെനിന്ന് അക്ഷരതെറ്റുകൾ സ്വയം തിരുത്താൻ അവസരം നൽകി എന്നും അവരോടൊപ്പം ഉണ്ട്.
രക്ഷിതാക്കൾ ആ സ്നേഹം തിരിച്ചും കാണിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി.
ഒരു അധ്യാപികയ്ക്ക് കിട്ടേണ്ട അംഗീകാരം കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് തന്നെ ആണല്ലോ.”
ഒന്നാം ക്ലാസിലെ അധ്യാപികക്ക് രക്ഷിതാക്കൾ വീട്ടിലെത്തി സ്നേഹോപഹാരങ്ങൾ നൽകുന്നത് അവരുടെ മക്കൾ അതിശയകരമായ മുന്നേറ്റം നടത്തിയതു കൊണ്ടാണ്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി