ഈ വർഷത്തെ അഭിമാനം
- 2012 മുതൽ ഒന്നാം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപികയാണ്. ഈ വർഷത്തെ സംയുക്ത ഡയറി, സചിത്ര ബുക്ക് ബുക്ക്, രചനോത്സവകഥകൾ, പാട്ടരങ്ങ് . തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ വായനയിലും ചിത്രങ്ങളിലും മികച്ച നിലവാരം പുലർത്തുവാൻ കഴിഞ്ഞു എന്നുള്ളത് ഈ വർഷത്തെ അഭിമാനമായി കരുതുന്നു.
യാസന 200
- യാസന തമിഴ് നാട്ടുകാരിയാണ്. ഡയറി 200 ദിവസം കഴിഞ്ഞു. മിടുക്കിയാണ്. വായനയിൽ മലയാളം നല്ല നിലവാരം ഉണ്ട്. എഴുതുമ്പോൾ തമിഴ് അക്ഷരങ്ങൾ വരും.ഇംഗ്ലീഷും നന്നായി വായിക്കുന്ന കുട്ടിയാണ്.
- ക്ലാസ്സിൽ 33 കുട്ടികളുണ്ട്
- ഒരു കുട്ടി വയ്യാത്ത കുട്ടിയാണ്.
- 32 കുട്ടികളിൽ 28 പേർ എന്നും ഡയറി എഴുതും.
- 4 പേര് ഇടവിട്ട് എഴുതാറുണ്ട്. അവർ മിക്ക ദിവസവും absent ആയിരിക്കും...
- എഴുതുന്ന കുട്ടികളിൽ വായനയിൽ മികച്ച നിലവാരം പുലർത്തുന്നവർ 15. ബാക്കിയുള്ളവർ ചെറിയ സഹായത്തോടെ നന്നായി വായിക്കും.,.
- സംയുക്ത ഡയറി എഴുതുവാൻ കുട്ടികൾക്ക് യാതൊരു മടിയുമില്ല. ഡയറി വീട്ടിൽ നിന്ന് എഴുതാൻ മറന്നുപോയാൽ രാവിലെ വന്ന് എല്ലാ കാര്യങ്ങളും ഓർത്ത് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നു.
നന്ദി
- സംയുക്ത ഡയറി, സചിത്ര നോട്ട് ബുക്ക് എന്നിവയ്ക്ക്
- ഇത് ചുക്കാൻ പിടിച്ച എസ് എസ് കെ യുടെ പ്രവർത്തകർക്കും പ്രത്യേകിച്ച് കലാധരൻമാഷനും ഒരുപാട് നന്ദി.
തുടരണം
- ഈ പ്രവർത്തനങ്ങൾ അടുത്ത വർഷവും നന്നായി നടത്തുവാൻ എല്ലാ അധ്യാപകർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
മേഴ്സി കെ എം
ഒന്നാം ക്ലാസ് അധ്യാപിക
LPGS N PARAVUR
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി