🌹🌹🌹🌹🌹🌹🌹
എന്റെ 29 വർഷത്തോളമുള്ള ഇതുവരെയുള്ള സർവീസിനിടക്ക് 22 വർഷത്തോളം ഒന്നാം ക്ലാസിൽ തന്നെ പഠിപ്പിക്കുവാനുള്ള ഭാഗ്യം ലഭിച്ച അധ്യാപികയാണ് ഞാൻ.
. '' Iam proud to be a teacher ''.
. വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുന്ന ഒരേയൊരു ചുമതല മാത്രമല്ല ഞങ്ങളുടേത്. അമ്മയായും, അച്ഛനായും രക്ഷാകർത്താവായും, കൗൺസിലറായും, പരിക്കുകളിൽ ഒരു നേഴ്സ് ആയും, അവരുടെ തളർച്ചകളിൽ ഒരു ഡോക്ടർ ആയും, സ്കൂൾ കോമ്പൗണ്ടിന് അകത്തും പുറത്തുമുള്ള യാത്രകളിൽ അവരുടെ ഡ്രൈവറായും, ക്ലാസിലും മറ്റും ശുചീകരണ തൊഴിലാളി യായും, അവർക്ക് ഭക്ഷണം നൽകുന്നതിൽ ഒരു പാചകക്കാരിയായും................ Etc അങ്ങനെയങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പദവികൾ അലങ്കരിച്ചു കൊണ്ട് നീങ്ങുന്ന ഒരു ഉദ്യോഗസ്ഥയായിരിക്കെ യാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് സചിത്ര ബുക്കും സംയുക്ത ഡയറിയും കൂടി കടന്നു വരുന്നത്.
. ഒന്നാം ക്ലാസിലെ സചിത്ര നോട്ടുബുക്കും സംയുക്ത ഡയറിയും സൃഷ്ടിച്ച ഈ മാറ്റങ്ങൾ ഒന്നാം ക്ലാസിലെ ടീച്ചർ എന്ന നിലക്ക് ഞാൻ അങ്ങേയറ്റം അഭിമാനിക്കാവുന്ന ഒരു വർഷം എന്നുകൂടി (2023 2024) ഈ ഒന്നാം ക്ലാസ് അധ്യാപനത്തെ വിശേഷിപ്പിക്കട്ടെ!
. ഇപ്രാവശ്യത്തെ അവധിക്കാല പരിശീലനത്തിൽ നിന്നും കിട്ടിയ സംയുക്ത ഡയറിയും, സചിത്ര പാഠപുസ്തകവും ഞങ്ങൾ മൂന്നു പേരിലും( ടീച്ചർ, കുട്ടി, രക്ഷിതാവ്) നല്ല മാറ്റം വരുത്താൻ കഴിഞ്ഞു.
. സംയുക്ത ഡയറിയെ ശരിക്കും ആശങ്കയോടെ യാണ് സമീപിച്ചത് എങ്കിലും ക്ലാസ് പിടിഎ യിലും മറ്റും ചർച്ചകളുടെ ഭാഗമായി ആദ്യ ആഴ്ച തൊട്ട് തന്നെ സംയുക്തമായി 85% ത്തോളം കുട്ടികളും ആദ്യ ആഴ്ചകളിൽ തന്നെ എഴുതിത്തുടങ്ങി.
. സാധാരണ ജനുവരി, ഫെബ്രുവരി, മാർച്ച് ആവുമ്പോഴേക്കും വായനക്കാരാകുന്ന സ്ഥലം ഓഗസ്റ്റ് മാസം അവസാനമായ പ്പോഴേക്കും തന്നെ 75% പേർ വായിക്കാനുള്ള ഉത്സാഹവും, അവർ എഴുതുന്ന ഡയറി അവർ സ്വയം തന്നെ വായിക്കുകയും, അവരുടെ ഓരോ ദിവസത്തെ അനുഭവങ്ങൾ അവരുടെതായ വരികളിലൂടെ ഡയറി താളുകളിൽ പകർത്തിയത് വായിക്കുമ്പോൾ ഉള്ള അനുഭൂതി ഇവിടെ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. ഇത് എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കളുടെ വിലയിരുത്തലിലൂടെ തന്നെ നമുക്ക് നേരിട്ട് മനസ്സിലാക്കാവുന്ന ഇത് കുട്ടികളിൽ സൃഷ്ടിച്ച മാറ്റം തന്നെയാണ്.
. ഒന്നാം ക്ലാസിൽ ഈ വർഷം നടപ്പിലാക്കിയ സചിത്ര പുസ്തകം, സംയുക്ത ഡയറി,
ഭാഷോത്സ വുമായി ബന്ധപ്പെട്ട വായനോത്സവം, രചനോത്സവം, വായന കാർഡ് നിർമ്മാണം, പാട്ടരങ്ങ്,കൂട്ടെഴുത്ത്, (കുഞ്ഞു പത്രം ) റീഡേഴ്സ് തിയേറ്റർ,..... പത്രപ്രകാശനം, നൂറു ദിനം പിന്നിട്ട ഡയറി പ്രകാശനം........ Etc ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് സ്വന്തമായി വാക്കുകൾ എഴുതുവാനും വായിക്കുവാനും കഴിയുന്നു. എവിടെ മലയാളം വാക്ക് കണ്ടാലും അവർ വായിക്കും. ആദ്യം ചെറിയ രീതിയിൽ മലയാളം എഴുതുകയും വായിക്കുകയും ചെയ്തിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ നന്നായിട്ട് എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. ചിഹ്നങ്ങൾ വരുമ്പോഴുള്ള ചെറിയ തെറ്റുകൾ ഒഴിച്ചാൽ മലയാളം നല്ല രീതിയിൽ തന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നു എന്ന അഭിപ്രായം നമ്മളിൽ കൂടുതൽ സംതൃപ്തി പകരുന്നു.
. സചിത്ര ബുക്കിലൂടെ കുട്ടിയുടെ ചിത്രം വരയും കളറിങ്ങും നന്നായി മെച്ചപ്പെടുന്നുണ്ട്. ഏതൊരു വിഷയം കൊടുത്താലും അതിനെക്കുറിച്ച് അവരുടേതായ ഭാഷയിൽ സ്വയം എഴുതാനും ശ്രമിക്കുന്നുണ്ട്. ആശയങ്ങൾ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാനും അവ സ്വയം വായിക്കാനും കുട്ടി പ്രാപ്തനായി വരുന്നുണ്ട്
.Sahira cheruvattoor MIAM UP school
🙏
ഇതു കൂടി
സൈനബ ടീച്ചറുടെ (ഞങ്ങളുടെ മുൻ HM കൂടിയായിരുന്നു) പേരക്കുട്ടി ഒന്നാം ക്ലാസിലുണ്ട്
ആ കുട്ടിയിൽ നിന്നും എന്നെ കുറിച്ചു മനസ്സിലാക്കിയത് അവരുടെ വരികളിലൂടെ..... ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി ഞാൻ ഇതിനെ കാണുന്നു 🙏 ആ. കുറിപ്പ് വായിക്കൂ
“എത്ര ആത്മവിശ്വാസത്തോടെയാണ് തന്റെ കുട്ടികളെക്കുറിച്ച് ടീച്ചർ വിലയിരുത്തുന്നത്! തന്റെ അറിയലിൽ നിന്നും ഞാൻ പകർന്ന് നൽകിയത് എന്താണോ അത് കുട്ടികൾ ഹൃദിസ്ഥമാക്കിയിരിക്കുന്നു .... ഒരു ജീവനുള്ള ടീച്ചർ അരികിലുള്ളപ്പോൾ ജീവനില്ലാത്തഗ്രന്ഥങ്ങൾക്ക് എന്ത് വില എന്ന് അധ്യാപകരെക്കുറിച്ച് വായിച്ചത് എത്ര മനോഹരമായ വാചകം!
സ്ക്കൂളിൽ നിന്ന് ഇറങ്ങി വീട്ടിലെത്തിക്കഴിഞ്ഞാലും ടീച്ചറെ ഓർക്കുന്ന കുട്ടി !
അതൊരു ചേർത്ത് നിർത്തലിന്റെ അനുഭവ സാക്ഷ്യമാണ്!
നൂതന സാങ്കേതിക വിദ്യ വിദ്യാഭ്യാസ പരീഷ്കാരങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറുന്ന അധ്യാപകർ, അധ്യാപന രീതിയിൽ മാറ്റങ്ങൾ വരുത്തുന്ന അതായത് updation അനിവാര്യമാണ്....
പഴയ കാല അധ്യാപന രീതിയിൽ നിന്നും വളരെ വിദൂരതയിലാണ് ഇന്നത്തെ സിലബസും പഠനരീതിയും.... അധ്യാപകരെക്കാൾ ഒരു പടി മുന്നിലാണ് രക്ഷിതാക്കളും കുട്ടികളും....
ജനറേഷൻ ഗാപ് ... അധ്യാപകർ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു.... വിദ്യാഭ്യാസ രീതികളെയും പാഠ്യ പദ്ധതികളെയും കുറ്റം പറഞ്ഞ് കുട്ടികളിൽ അടിച്ചേൽപിക്കുന്ന തന്റെ കർത്തവ്യം, അതിൽ നിന്നും വളരെ വ്യത്യസ്തമായി തന്റെ അധ്യാപന ത്തെ ആസ്വാദ്യകരമാക്കി കൂടുതൽ സമയവും തന്റെ കടമ നിറവേറ്റി രക്ഷിതാക്കൾക്കും കുട്ടികൾക്കും മാതൃകയാവുകയാണ് സാഹിറ ടീച്ചർ! അതിന്റെ പ്രതിഫലനമാണ് , സായൂജ്യമാണ് മേൽ പറഞ്ഞ സചിത്ര പുസ്തകവും സംയുക്ത ഡയറിയും റീഡേഴ്സ് തിയേറ്ററുമൊക്കെ.... ഭാവുകങ്ങൾ!”
🙏🏼🙏🏼🙏🏼🙏🏼💐💐💐💐
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി