Pages

Tuesday, January 9, 2024

*ബേളയിൽ ഒന്നാം ക്ലാസുകാർ നിർമ്മിച്ച വായനക്കാർഡുകൾ*


"കുട്ടികൾക്ക് പാഠപുസ്തകം മാത്രം വായിക്കാൻ കഴിഞ്ഞാൽ പോര. പരിചിതമായ അക്ഷരങ്ങൾ വരുന്ന ഏതു വായനാ സാമഗ്രിയും വായിക്കാൻ കഴിയണം. എന്നാൽ മാത്രമേ അവർ വായിക്കാൻ പഠിച്ചു എന്നു പറയാൻ കഴിയൂ.

കുഞ്ഞുവായനയ്ക്ക് ഉതകുന്ന കുട്ടിത്തമുള്ള രചനകൾ അത് തങ്ങളുടെ തന്നെ രചനകളാകുമ്പോൾ അത് വായിക്കാൻ കുഞ്ഞുങ്ങൾക്ക് താല്പര്യമേറെയാണ്.

ഇത് തിരിച്ചറിഞ്ഞതോടെ ഒന്നാം ക്ലാസിന് അനുയോജ്യമായ വായനാക്കാർഡുകൾ ഉണ്ടാക്കുക എന്നത് ആയാസരഹിതമായ, എന്നാൽ ആസ്വദിച്ചു ചെയ്യാവുന്ന ഒന്നായി മാറി എന്നതാണ് എന്റെ അനുഭവം.

രചനോത്സവത്തിന്റെ ഭാഗമായി ഓരോ ആഴ്ചയും കിട്ടുന്ന രചനകൾ മലയാളം ഇമേജ് എഡിറ്റർ എന്ന ആപ്പിന്റെ സഹായത്തോടെ എഡിറ്റുചെയ്ത് അനുയോജ്യമായ ചിത്രങ്ങളും ചേർത്ത് 

എഴുതിയ കുട്ടിയുടെ ഫോട്ടോയും പേരും ചേർത്ത് പ്രിന്റ് എടുത്താൽ വായനാ കാർഡായി.

10 രൂപയ്ക്ക് വാങ്ങാൻ കിട്ടുന്ന സുതാര്യമായ പ്ലാസ്റ്റിക്  കവറുകളിൽ ഇട്ട് സൂക്ഷിച്ചാൽ കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുമ്പോഴും അഴുക്ക് പുരളാതെ ഭംഗിയായിരിക്കും.

തങ്ങളുടെ പേരും ഫോട്ടോയും ഉള്ള വായനാക്കാർഡ് കുട്ടികൾ എത്ര അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് വായിക്കുന്നതെന്ന് അനുഭവിച്ചറിയുക തന്നെ വേണം. വായിക്കാൻ ആരും അവരോട് പറയേണ്ടതില്ല.

ഇങ്ങനെ ഉണ്ടാക്കിയ നൂറോളം വായനക്കാർ ഡുകൾ എന്റെ ക്ലാസിലുണ്ട്

ഇങ്ങനെ വായനക്കാർ ഡുകൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ എന്നെ അലട്ടിയ രണ്ട് പ്രധാന പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. കുട്ടികൾ താല്പര്യത്തോടെ വായിക്കുന്ന വൈവിധ്യമുള്ള വായനക്കാർഡുകൾ എങ്ങനെ തയാറാക്കാം എന്നതിനും കുഞ്ഞുങ്ങളുടെ നിലവാരത്തിലുള്ള അവർക്ക് പരിചിതമായ അക്ഷരങ്ങളുള്ള, കുട്ടിത്തമുള്ള വായനാസാമഗ്രികൾ എങ്ങനെ തയാറാക്കാം എന്നതിനും.


ബിന്നി ടീച്ചർ

ബേള GWLPS

കുമ്പള

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി