ഒരു ഓൺലൈൻ മീറ്റിംഗിലൂടെയാണ് സംയുക്ത ഡയറി എഴുത്തിനെ പറ്റി "ഒന്നാം ക്ലാസ് മാഷ് പറയുന്നത്. പറഞ്ഞപ്പോൾ മകനെ എങ്ങനെ പറഞ്ഞ് മനസിലാക്കി എഴുതിക്കും എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു. പിറ്റേ ദിവസം മാഷ് കുട്ടികളോട് സംയുക്ത ഡയറിയെപ്പറ്റി പറഞ്ഞു. അന്നേ ദിവസം വീട്ടിലെത്തിയ ഉടൻ മോൻ പറഞ്ഞതും ഡയറി എഴുത്തിനെ കുറിച്ചായിരുന്നു.
ഡയറിയിൽ "നീ എന്താണ് എഴുതുക?" എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ അവനുണ്ടായിരുന്നു. കൃത്യമായ ധാരണയോടെയാണ് സംസാരം. എന്നെ ബോധ്യപ്പെടുത്തുകയാണ്
അവൻ പറഞ്ഞതിൽ എനിക്ക് നല്ലതായി തോന്നിയത് എന്റെ സഹായത്തോടെ അവൻ എഴുതി. ചിത്രം വരയ്ക്കാനും കളർ ചെയ്യാനും ഒരുപാടിഷ്ടമുള്ളത് കൊണ്ട് തന്നെ ഡയറി എഴുത്ത് ഒരു ഭാരമായി അവനും എനിക്കും തോന്നിയില്ല.
ഓഫീസിലെ തിരക്ക് കഴിഞ്ഞ് വീട്ടിലെത്തുന്നതിന് മുൻപെ അവൻ വിളിച്ചു പറയും ഇന്ന് ഡയറിയിൽ എഴുതേണ്ട വിഷയത്തെക്കുറിച്ച്.
ഓഫീസിലെ ജോലിയും കഴിഞ്ഞ് യാത്രാക്ഷീണത്തോടെ വീട്ടിലെത്തിയാൽ ഉടൻ അവന് ഡയറി എഴുതണം.
ഡയറി എഴുതണമെന്ന വാശി പിടിക്കും. അക്കാരണത്താൽ പിണങ്ങി ഭക്ഷണം പോലും കഴിക്കാതെ അവൻ ഉറങ്ങിയ ദിനങ്ങൾ കൂടി ഉണ്ടായി.
സംയുക്ത ഡയറി എഴുത്ത് കുട്ടികളിലെ നിരീക്ഷണ പാടവത്തെയും ഓർമ ശക്തിയെയും സർഗാത്മക കഴിവുകളെയും പരിപോഷിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല...
അജിന പി (രക്ഷിതാവ് )
അയൻ ദേവ് പി
മാച്ചേരി ന്യൂ യു പി സ്കൂൾ
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി