Pages

Thursday, September 5, 2024

ഒന്നാം ക്ലാസിലെ ഒന്നാം ടേം

അധ്യാപകദിനത്തിൽ ഒന്നാം ടേമിലെ എന്റെ ഒന്നാം ക്ലാസ് അധ്യാപന അനുഭവം ഗ്രീഷ്മ ടീച്ചർ പങ്കിടുകയാണ്

ഓരോ കുട്ടിയെയും പഠിച്ച്....


എന്റെ ക്ലാസിൽ മൊത്തം 28 കുട്ടികൾ ഉണ്ട്  പഠനനിലവാരത്തിൽ വ്യത്യസ്ത പുലർത്തുന്നവരാണ് അവർ. ചിലർ നേരിട്ടു ഒന്നാം ക്ലാസിൽ വന്നവർ  മറ്റു ചിലർക്ക് പ്രീ പ്രൈമറി ക്ലാസിലെ അനുഭവമുള്ളവർ എന്തുതന്നെയായാലും എല്ലാവരെയും ഞാൻ ഒരുപോലെ പരിഗണിച്ചു.  അധ്യാപക കോഴ്സ് അവധിക്കാലത്ത് കഴിഞ്ഞതിനുശേഷം പുതിയ പാഠപുസ്തകവും  അതിൽ വന്ന മാറ്റങ്ങളെ ഉൾക്കൊണ്ടപ്പോൾ ആദ്യം ഒരു ആശങ്കയും അതിലേറെ ചില സംശയങ്ങളും എന്നിലുണ്ടായിരുന്നു. കാരണം ഒന്നാം ക്ലാസ് ഒന്നാംതരം ആവണം. അതിനുവേണ്ടി പ്രയത്നിച്ചവരോടൊപ്പം കൂടെ നിന്ന് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അധ്യാപകർ തയ്യാറുമായിരുന്നു. ക്ലാസ് തുടങ്ങിയപ്പോൾ ആദ്യം ചില ബുദ്ധിമുട്ടുകൾ നേരിട്ടു. 

അതിലൂടെ നമ്മുടെ മുന്നിലുള്ള ഓരോ കുട്ടിയെയും നാം പഠിക്കണമെന്ന ധാരണയിലേക്ക് ഞാൻ എത്തിച്ചേർന്നു.  തുടർന്ന് ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ നൽകുമ്പോൾ അവരുടെ പഠന നിലവാരത്തെ ഞാൻ അളക്കുന്നുണ്ടായിരുന്നു  

ടി എം അനുയോജ്യവത്കരിക്കൽ


അതിൽനിന്നും ക്ലാസിലെ 25 കുട്ടികൾ നമ്മുടെ HB യിലും പാഠപുസ്തകത്തിലും വർക്ക് പുസ്തകത്തിലും പറയുന്ന പ്രവർത്തനങ്ങൾ ചിട്ടയായി ചെയ്യുന്നവരാണെന്നും കളിയിലൂടെയും പഠനത്തിലൂടെയും പാട്ടിലൂടെയും കഥയിലൂടെയും നൽകുന്ന ധാരണകൾ കുട്ടികളിൽ എത്തുന്നുണ്ടന്നും എനിക്ക് ബോധ്യപ്പെട്ടു. എന്നാൽ ക്ലാസിലെ മൂന്ന് കുട്ടികൾ പഠന പിന്നോക്കം നിൽക്കുന്നതായും  നമുക്കു മുന്നിലുള്ള HBയുടെയും പാഠപുസ്തകത്തിന്റെയും വർക്ക് പുസ്തകത്തിന്റെയും വെളിച്ചത്തിൽ നിന്നുകൊണ്ടുതന്നെ അതിന്റെ ചട്ടക്കൂടിന് പുറത്ത് പോകാതെ അവർക്ക് അനുയോജ്യമായ രീതിയിലുള്ള TM തയ്യാറാക്കി പഠന പിന്നോക്കം നിൽക്കുന്ന അവരെ പഠനമുന്നോക്കത്തിൽ എത്തിക്കാൻ ശ്രമം തുടങ്ങി അധികം വൈകാതെ അവരും മറ്റുള്ളവരോടൊപ്പം എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

അധ്യാപക സഹായിയും സചിത്ര ബുക്കും

  • കൃത്യവും വിശാലവും പ്രവർത്തനാധിഷ്ഠിതവുമായ ഒരു HB ഈ വർഷം അധ്യാപകർക്ക് സമ്മാനിച്ചതായി എനിക്ക് തോന്നി 
  • അത് ഗുണവും  ചില പ്രവർത്തനങ്ങളിൽ അനുയോജ്യമായ  ഇടപെടലുകൾ വരുത്തിയാൽ നാന്നാകുമെന്നും  എനിക്ക് ബോധ്യപ്പെട്ടു .   
  • കൃത്യമായി അത് പഠിച്ച ഒരു അധ്യാപിക  ആശയചോർച്ചയില്ലാതെ കാര്യങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കാൻ സാധിക്കുന്നു. 
  • എന്നാൽ സച്ചിത്ര പുസ്തകം എന്ന വർക്ക് പുസ്തകത്തിലെ ചില ചിത്രങ്ങളും അവയ്ക്ക് താഴെ എഴുതാൻ പറഞ്ഞ ചില വാക്യങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. 
  • അങ്ങനെ തോന്നാൻ കാരണം ഭാഷ എന്നത് കുട്ടിയുടെ സ്വതന്ത്ര ചിന്തയെ വികസിപ്പിക്കുന്നതും  ഭാവനയിൽ ഉണർത്തുന്നത് ആവണം എന്ന താല്പര്യമുള്ളവർ ആണ് നാം അധ്യാപകർ എന്ന കാരണത്തിലാണ് 
  • എന്നാൽ അധ്യാപക സഹായിയെ ഒരു സഹായിയായി  കണ്ടുകൊണ്ടും പാഠപുസ്തകത്തെ ഒരു വഴികാട്ടിയായി കണ്ടുകൊണ്ടും  TM ൽ ചില മാറ്റങ്ങൾ വരുത്തി നമ്മുടെ ക്ലാസിന് അനുയോജ്യമാക്കി ക്ലാസ് മുന്നോട്ടു കൊണ്ടുപോകാൻ അധ്യാപകർ തയ്യാറായാൽ ഇവിടെയും നമുക്ക് രസകരമായ മുന്നേറാം എന്ന് എനിക്ക് മനസ്സിലായി. 
  • കുട്ടിയുടെ മനസ്സ് ഒരു ഒഴിഞ്ഞ ഇടമല്ലെന്നും അവിടെ ആശയങ്ങളും ധാരണകളും ധാരാളമുണ്ടെന്നും ഉള്ള തിരിച്ചറിവ് നമുക്ക് ഉണ്ടെങ്കിൽ  നമ്മുടെ ചിന്തയിലൂടെ കുട്ടിയുടെ ഭാഷയെ വികസിപ്പിക്കാതെ കുട്ടിയുടെ ചിന്തയിലൂടെ കുട്ടിയുടെ ഭാഷയെ വികസിപ്പിക്കാൻ അധ്യാപകർക്ക്  കഴിയും എന്ന് ഒന്നാം ക്ലാസിലെ അധ്യാപക അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി.

📝 ടെക്സ്റ്റ് ബുക്ക് വർക്ക് ബുക്ക്   ആകർഷണവും കുട്ടിയുടെ സ്വതന്ത്ര ചിന്തയെ വികസിപ്പിക്കുന്നതുമാണ്

📝HB നല്ലൊരു സഹായിയും  വഴികാട്ടിയുമാണ് ഉചിതമായ പഠന പ്രവർത്തനങ്ങൾ നൽകാൻ  ഒരു സഹായിയായി ഇതിനെ കാണാൻ കഴിയുന്നുണ്ട് 

📝 first term അവസാനിക്കാറായ ഈ വേളയിൽ പ്രവർത്തനങ്ങൾ കൊടുത്ത് വിലയിരുത്തിയപ്പോൾ കുട്ടികളിൽ മിക്കവരും നിലവാരം പുലർത്തുന്നതായും സ്വന്തമായി വാക്കുകൾ വാക്യങ്ങൾ രചനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ പ്രാപ്തരാകുന്ന വിധത്തിലുള്ളവരായി മാറിയതായും എനിക്ക് അനുഭവപ്പെട്ടു👍🏻

📝 ഭാഷയോടൊപ്പം കലാകായിക പ്രവൃത്തി  പരിചയ,ശാസ്ത്ര അന്വേഷണ ത്വര  വളർത്താൻ ഉതകുന്നതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു

  •  എല്ലാ അധ്യാപകരും HB യെ ഒരു സഹായിയായി കാണണമെന്നും അതിൽ പറയുന്ന ആശയങ്ങൾ  ഒട്ടും ചോർന്നുപോകാതെ  എന്നാൽ നമ്മുടെ മുന്നിലുള്ള കുട്ടികൾക്ക് അനുയോജ്യമായ രീതിയിലുള്ള അവരുടെ ഭാഷ വികാസത്തിന്  ഉതകുന്ന രീതിയിൽ കൃത്യമായ ഒരു TM നമ്മൾ ഉണ്ടാക്കുക കൂടി ചെയ്യുകയാണെങ്കിൽ ഒന്നാം ക്ലാസ് ഒന്നാംതരം ആവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല 
  • അത്രയ്ക്കും കൃത്യവും സ്പഷ്ടവുമാണ്  ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പ്രയത്നം 
  • ഇതെല്ലാം എന്റെ  വ്യക്തിപരമായ അഭിപ്രായങ്ങളാണ്  ചിലപ്പോൾ തെറ്റാവാം ശരിയാവാം  എന്തുതന്നെയായാലും നമ്മുടെ മുന്നിലുള്ള കുട്ടികൾക്ക് സ്വതന്ത്രചിന്തശേഷിയും  ഭാഷാ വികാസത്തിനും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുവാൻ എല്ലാ അധ്യാപകർക്കും കഴിയട്ടെ
  • അധ്യാപക ദിനാശംസകൾ🙏🏻🙏🏻
GLPS KARAD 
Malappuram

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി