Pages

Thursday, October 24, 2024

എല്‍സയും കൂട്ടുകാരും എഴുതുന്നല്ലോ? വായിക്കുന്നല്ലോ

പ്രീപ്രൈമറിയില്‍ പോകാതെ ഒന്നിലേക്ക് വന്നവര്‍

"വളരെ അധികം സന്തോഷത്തോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. കുട്ടികളുടെ പഠന പ്രവർത്തനമായ സംയുക്ത ഡയറി എന്ന ആശയം ക്ലാസ്സ്‌ PTA യിൽ അവതരി പ്പിക്കുമ്പോൾ പ്രീപ്രൈമറിയില്‍ പോകാതെ ഒന്നിലേക്ക് വന്ന എൽസ മോളുടെ അമ്മയടക്കമുള്ള രക്ഷിതാക്കളിൽ വലിയ ആശങ്കയാണുണ്ടായിരുന്നത്.

എന്നാൽ ഇന്ന് സംയുക്ത ഡയറി എഴുത്ത് കുട്ടിയിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. 

അക്ഷരങ്ങളിലൂടെ ചിഹ്നം ചേർത്ത് കൂട്ടി എഴുതാൻ അവളെ പ്രാപ്തയാക്കി.

 റെജീന ടീച്ചർ, GHS MANIKKAPARAMBA, Palakkad dist.

അമ്മ വിലയിരുത്തുന്നു

"മലയാളം എന്ന മാതൃഭാഷയോടു ളള അവരുടെ അടുപ്പം വർധിപ്പിക്കാൻ കഴിഞ്ഞു, എന്ന് മാത്രമല്ല ഇപ്പോൾ എവിടെ മലയാളം കണ്ടാലും വായിക്കാൻ അവൾ ഒരു മടിയും കാണിക്കാറില്ല.ആശയവികസനത്തിനും, അവളു ടെ അന്നേ ദിവസത്തെ അനുഭവങ്ങൾ പങ്കുവെക്കാനും അവൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഡയറി എഴുതാൻ തുടങ്ങിയതോടെ അവളുടെ എഴുത്തും വായനയും മെച്ചപ്പെടാൻ തുടങ്ങി ഇപ്പോൾ നല്ല മാറ്റമുണ്ട്.👏👏👏

രക്ഷിതാവിന്റെ സഹായത്തോടെ സ്വന്തമായി ആശയങ്ങൾ എഴുതാനും അതിനെ ചിത്ര രൂപത്തിലേക്ക് ആക്കാനും അവൾക്ക് കഴിയുന്നു. 👏👏

ദിവ്യ സെബിൻ

GHS MANIKKAPARAMBA


പ്രീപ്രൈമറിയില്‍ പോകാത്ത മറ്റുകുട്ടികളുടെ ഡയറിയും റജീനടീച്ചര്‍ പങ്കിട്ടു

പ്രീപ്രൈമറിയില്‍ പോകാത്ത കുട്ടികള്‍ പിന്നിലാകും എന്ന ഒരു അന്ധവിശ്വാസം പലര്‍ക്കുമുണ്ട്. 

പ്രീപ്രൈമറിയില്‍ അക്ഷരംപഠിപ്പിക്കണമെന്ന് വാശിപിടിക്കുന്ന കുറെ വിദ്യാലയങ്ങളും. അവര്‍ കുട്ടികളുടെ മേല്‍ അനാവശ്യഭാരം കയറ്റിവെക്കുകയാണ്. 

പ്രീപ്രൈമറി പോയി അക്ഷരമാല പഠിച്ചവർക്ക് അക്ഷരം കൂട്ടിവായിക്കാനറിയുമായിരുന്നെങ്കില്‍

എഴുതാനറിയുമായിരുന്നെങ്കിൽ

 എത്രയോ വേഗം പാഠങ്ങൾ തീരുമായിരുന്നു. ഒന്നാം ക്ലാസിലെ ടീച്ചര്‍മാരാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്.


വീട്ടിൽ മികച്ച പിന്തുണാന്തരീക്ഷമുള്ള പ്രീ പ്രൈമറി

പല അധ്യാപകരുടെയും പരാതി ഓരോ യൂണിറ്റിലും പരിചയപ്പെടുത്തുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും കൂടിപ്പോയി എന്നാണ്. 

അത് പറയുന്നവര്‍ക്കറിയാം കുട്ടികള്‍ക്ക് അക്ഷരത്തിട്ടമില്ലെന്ന്. 

അതേ നാവ് കൊണ്ട് അവര്‍ പ്രീപ്രൈമറിയില്‍ അക്ഷരം പഠിപ്പിക്കണമെന്നും വാദിക്കും. 

വല്ലാത്ത വൈരുദ്ധ്യം തന്നെ.





No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി