ഒരു ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ഡയറി പങ്കിടുകയാണ്.
ഗൂഗിൾ ഡ്രൈവിൽ ഇതുവരെ എഴുതിയ ഡയറികൾ സൂക്ഷിക്കുന്ന ബെസ്റ്റി ടീച്ചർ ബസ്റ്റ് മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് ടീച്ചറുടെ കുറിപ്പും കുട്ടികളുടെ ഡയറിയും വായിക്കാം.
"ഞാൻ ബെസ്റ്റി പൗലോസ്, കോമ്പയാർ St. തോമസ് LP സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.
അധ്യാപനത്തിലേക്ക് കാലെടുത്തവക്കുന്ന എന്നെ സംബന്ധിച്ച് " സംയുക്ത ഡയറി " വലിയൊരു ബാലികേറാ മലയായിരുന്നു..
സംയുക്ത ഡയറി എന്ന നൂതനാശയം
ജൂൺ 28 ന് നടന്ന ക്ലസ്റ്റർ മീറ്റിംഗിലാണ് " സംയുക്ത ഡയറിയെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത്. എങ്ങനെ എന്റെ കുട്ടികളിൽ ഇത് പ്രാവർത്തികമാക്കുമെന്ന് ആശങ്കയോടെ ചിന്തിച്ചിട്ടുണ്ട്..
രണ്ടാം ക്ലാസുകാരാണ് വ്യക്തത തന്നത്
ഇപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ഒന്നാം ക്ലാസിലെ സംയുക്ത ഡയറികൾ ഞാൻ വായിച് നോക്കി.. ഓരോ പേജ് മറിക്കുമ്പോഴും കുട്ടികളിലെ മാറ്റങ്ങൾ എനിക്കറിയാൻ കഴിഞ്ഞു..
എന്റെ ക്ലാസ്സിലും "സംയുക്ത ഡയറി " പ്രവർത്തികമാക്കേണ്ടതിന്റെ ആവശ്യകത എനിക്ക് നന്നായി ബോധ്യപ്പെട്ടു..
ക്ലാസ് പി ടി എ യിൽ
തുടർന്ന് ജൂലൈ 4 ന് ചേർന്ന ക്ലാസ്സ് PTA യോഗത്തിൽ സംയുക്ത ഡയറിയെക്കുറിച്ചും അത് എങ്ങനെ എഴുത്തണമെന്നും, അതിന്റെ ഉപകാരവശങ്ങളും രക്ഷിതാക്കളെ പറഞ്ഞുമനസിലാക്കി.. പക്ഷെ നിർഭാഗ്യവശാൽ എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ യോഗത്തിൽ ഉണ്ടായിരുന്നില്ല..
തുടക്കം ക്ലാസിൽ
ജൂലൈ പകുതിയോടെ സംയുക്ത ഡയറി അരംഭിക്കണം എന്നതായിരുന്നു നിർദ്ദേശമെങ്കിലും ആ ദിവസങ്ങളിളിലെ കനത്ത മഴയും, അവധിയും കുട്ടികളുടെ കുറവും പ്രതികൂലമായിരുന്നു.
PTA യോഗത്തിൽ പങ്കെടുക്കാത്ത അമ്മമാരും, whatsapp മെസേജ് ഡെലിവർ ആകാത്ത അമ്മമാരും ക്ലാസ്സിൽ ഉണ്ടായിയുന്നു.. അവരെക്കൂടെ പരിഗണിച്ചുകൊണ്ട് ജൂലൈ 24 ന് എന്റെ കുട്ടികളുടെ ആദ്യ സംയുക്ത ഡയറി ക്ലാസ്സിൽ വച്ച് എഴുതിച്ചു.
ചെടിയും പുഴുവും
അന്നേ ദിവസം രണ്ടാമത്തെ പാoത്തിലെ കഥാപാത്രമായ ചെടിയെ പരിചയപ്പെടുന്നതിനായി ഞങ്ങൾ ക്ലാസ്സിൽ പയർ വിത്ത് നട്ടു, കൂടാതെ കുഞ്ഞിപ്പുഴുവിനെ ഉണ്ടാക്കി.. അതുകൊണ്ടുതന്നെ ഡയറിയെപ്പറ്റി പറഞ്ഞപ്പോൾ കുട്ടികൾ ആദ്യം പറഞ്ഞത് വിത്ത് നട്ടത്തിനെപ്പറ്റിയും, കുഞ്ഞിപ്പുഴുവിനെ പറ്റിയുമാണ്.. അത് അവരുടെ ആദ്യ ഡയറിയായി... പക്ഷെ അതവരുടെ മലയാളം ബുക്കിലായിരുന്നു എഴുതിയത്... ഇതുപോലെ ഓരോ ദിവസത്തെയും വിശേഷങ്ങൾ സംയുക്ത ഡയറിയിൽ (പുതിയ ബുക്കിൽ ) എഴുത്തണമെന്ന നിർദേശം നൽകി.
പിറ്റേന്നത്തെ വിശേഷങ്ങൾ മുതൽ കുട്ടികൾ ഡയറിയിൽ എഴുതി..
പ്രശ്നങ്ങളും സമ്മാനവും ഉച്ചവായനയും
പിന്നീട് നേരിട്ട പ്രശനം ദിവസവും കുട്ടികളെക്കൊണ്ട് ഡയറി എഴുതിക്കുക, അമ്മമാരുടെ നിർബന്ധം കൂടാതെ തനിയെ സ്വയം തോന്നി ഡയറി എഴുതുന്നതിലേക്ക് കുട്ടികളെ പരുവപ്പെടുത്തുക എന്നതായിരുന്നു.
അതിനായി ഓരോ ആഴ്ചയും മുടങ്ങാതെ ഡയറി എഴുതുന്നവർക്കും ആഴ്ചയിലെ ഒരു മികച്ച ഡയറിക്കും സമ്മാനം നൽകി തുടങ്ങി..
കൂടാതെ ക്ലാസ്സിലെ ഉച്ചഭക്ഷണസമയത്ത് കുട്ടികളുടെ ഡയറി ഞാൻ ഉറക്കെ വായിക്കും.
ഓരോരുത്തരുടെയും ഡയറി വായിക്കുമ്പോൾ കുട്ടികളിൽ പുഞ്ചിരി വിരിയും.. ഡയറിയിലെ കാര്യങ്ങളെപറ്റി കഥകൾ പറയും...
അവരുടെ ഡയറി ഉറക്കെ വായിച് കേൾക്കുന്നതിനും സമ്മാനം കിട്ടുന്നതിനും വേണ്ടി കുട്ടികൾ ദിവസവും ഡയറി എഴുതി തുടങ്ങി..
ക്ലാസ്സിൽ വരുന്നതേ ബാഗ് തുറന്ന് ഡയറി എടുത്ത് എന്റെ മേശപ്പുറത്ത് വക്കാനും കുട്ടികൾ ശീലിച്ചു..
ജൂലൈ 26 മുതൽ ഇന്നുവരെ ക്ലാസ്സിലെ ഡയറി വായന മുടങ്ങിയിട്ടില്ല.
പിന്നീട് നേരിട്ട പ്രശനം ഓണം അവധി ആയിരുന്നു.. 10 ദിവസത്തെ അവധി കഴിഞ്ഞ് വരുമ്പോൾ ഡയറി എഴുതുവാൻ മറക്കുമോ എന്നതായിരുന്നു പേടി
ഓണം അവധിക്ക് ഡയറി മുടങ്ങാതെ എഴുതുന്നവർക്ക് വലിയൊരു സമ്മാനം നൽകുമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു..
അവർക്കേറെ ഇഷ്ട്ടമുള്ള മഴവിൽ നിറമുള്ള പേനപെൻസിൽ സമ്മാനമായി നൽകാമെന്ന് വാക്ക് നൽകി..
അവധി കഴിഞ്ഞെത്തിയപ്പോൾ കുട്ടികൾ എന്നെ ഞെട്ടിച്ചു. കൂടുതൽ കുട്ടികളും ഡയറി എഴുതിയിരുന്നു.. സമ്മാനവും നൽകി..
പ്രീ പ്രൈമറി അനുഭവം ഇല്ലാത്തവർ
പ്രീ പ്രൈമറി അനുഭവം ഇല്ലാത്ത കുട്ടികളും ഡയറി എഴുതുവാൻ ശീലിച്ചു..
ഇന്നിപ്പോൾ എന്റെ കുട്ടികളിൽ ഡയറി ഒരു ശീലമായിരിക്കുന്നു.. "
ഗംഭീരമായ മാതൃകയാണ് ടീച്ചർ സൃഷ്ടിച്ചിരിക്കുന്നത്.
ഗൂഗിൾ ഡ്രൈവിൽ സംയുക്ത ഡയറി
സംയുക്ത ഡയറിക്കായി തുടങ്ങിയ ഗൂഗിൾ ഡ്രൈവ്
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി