"തളിപ്പറമ്പ് നോർത്തിലെ വെള്ളാവിൽ ALP സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആണ് എന്റെ മകൻ ആദിവ് റാം 💓
അക്ഷരങ്ങൾ എഴുതാനും, കൂട്ടിവായിക്കാനും നല്ല മടിയുള്ള കൂട്ടത്തിലാ എന്റെ ആദി.. ഇവന്റെ മടിയിതെങ്ങനെ മാറ്റിയെടുക്കും എന്ന് ചിന്തിച്ചിരിക്കവേ 🤔 എന്റെ കാതുകളിൽ എത്തുന്നത് അവന്റെ ടീച്ചറുടെ വോയ്സ് ആണ്...'തേടിയ വള്ളി കാലിൽ ചുറ്റി എന്നൊരു ചൊല്ലുണ്ട് '😊ഓരോ ആഴ്ചയിലെയും സമ്മാനങ്ങൾ കൂട്ടിവച്ചാൽ ഒരു മാസത്തിൽ നാല് സമ്മാനം ആയി അല്ലെ ആദി..🫣ആർക്കാ അമ്മേ എന്നായി മറുപടി 😍നാരായണൻ വല്യച്ഛന്റെ കടയിൽ നിന്ന് പുതിയ പെൻസിൽ നോട്ട് എല്ലാം വാങ്ങി ഞങ്ങൾ സെറ്റ് ആയി 🗒️✏️🖊️ഇനി അങ്ങോട്ട് അമ്മയും മോനും ഒരു ക്ലാസിലാണേ ഉറ്റ ചങ്ങായിമാര്... 🫂ആദ്യത്തെ പേജിൽ എന്റെയും കയ്യക്ഷരം പതിഞ്ഞു.... ചിഹ്നങ്ങൾ ചോദിച്ച് തുടങ്ങി... 😊എഴുതാൻ താൽപര്യം കൂടിതുടങ്ങി...അക്ഷരങ്ങൾക്കു പുതിയ പേര് നിർദേശിച്ചു.. 😁പിന്നീട് അങ്ങോട്ട് അവന്റെ അക്ഷരങ്ങൾക്കിടയിൽ എന്റെ പേനയ്ക് സ്ഥാനമില്ലാതെ ആയി.... അക്ഷരങ്ങൾ തമ്മിൽ അടുക്കാൻ തുടങ്ങി.. അക്ഷരങ്ങളെ അവൻ സ്നേഹിക്കാൻ തുടങ്ങി 🥰വലിയ അക്ഷരങ്ങൾ ഓർത്തെഴുതാൻ തുടങ്ങി.. ഓരോ അക്ഷരങ്ങൾക്കും പലപ്പോഴും ഓർത്തെടുക്കാൻ തക്കത്തിൽ എന്തെങ്കിലും കഥയുണ്ടാകും... ഇപ്പോൾ അത്യാവശ്യം ന്യൂസ് പേപ്പർ ഒക്കെ വായിക്കും.. കാണുമ്പോ വല്ലാത്തൊരു സന്തോഷം തോന്നും 🥰🫂ഡയറി എഴുതിയോ എന്ന് ചോദിച്ചാൽ മടിയില്ലാണ്ട് പോയി ചെയ്യും... ഒരു നിമിഷം ഞാൻ ചിന്തിക്കും ഇവന്റെ മടിയൊക്കെ എവിടെ പോയെന്ന് 😍അവനില്ലാണ്ടിരിക്കുമ്പോ ഡയറി എടുത്തു വായിക്കാറുണ്ട് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്.. 😌ഞാൻ പോലും അറിയാതെ അവന്റെ മനസ്സും വളർന്നുകൊണ്ടിരിക്കുകയാണ്... എപ്പോഴും അടുത്തിരുത്തി പറഞ്ഞ് കൊടുക്കാറുണ്ട് നല്ല മോൻ ആകണമെന്ന്..അത് അവന്റെ ഉള്ളിൽ അത്രക്ക് ആഴ്ന്നിറങ്ങിക്കാണും.. 😌 ന്റെ മോനെ അവനിൽ ഒരു നല്ല വ്യക്തി ഉണ്ടെന്നുള്ളതും മനസിലാക്കാൻ കഴിഞ്ഞു... സംയുക്ത ഡയറി പ്രാബല്യത്തിൽ കൊണ്ടുവന്നത് തന്നെ പഠനമികവ് വർദ്ധി പ്പിക്കാൻ മാത്രമല്ല എന്നുള്ളതും മനസിലാക്കാൻ സാധിച്ചു..... അവനെ സപ്പോർട്ട് ചെയ്ത ടീച്ചേഴ്സിനോട് സ്നേഹം മാത്രം.... ❤️🫂
ഒത്തിരി സ്നേഹത്തോടെ.... സ്നേഹാരഞ്ജിത്ത്☘️
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി