ശ്രീജ എം. എസ്
ഗവ എൽ പി സ്കൂൾ മലയാറ്റൂർ
അങ്കമാലി സബ്ജില്ല
എറണാകുളം
ആകെ കുട്ടികൾ-12
ഈ വർഷത്തെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ചപ്പോൾ അധ്യാപക പരിശീലനത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ ഒത്തിരി സംശയങ്ങളോടുകൂടിയാണ് പുസ്തകങ്ങളെ പ്രതീക്ഷിച്ചിരുന്നത്.
- പുസ്തകങ്ങൾ കിട്ടാൻ വൈകിയ സാഹചര്യത്തിൽ സന്നദ്ധത പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി.
സംയുക്തഡയറി
- രക്ഷിതാക്കൾക്ക് ക്ലാസ് pta യിൽ സംയുക്ത ഡയറിയെ പറ്റി ചർച്ച ചെയ്തു. അമ്മയെഴുത്ത് കുട്ടിയെഴുത്ത് എന്നിവ എങ്ങനെയെന്ന് വിശദമാക്കി കൊടുത്തു. കഴിഞ്ഞവർഷത്തെ കുട്ടികളുടെ അച്ചടിച്ച ഡയറികളും കാണിച്ചുകൊടുത്തു.
- എൽകെജിയിൽ നിന്ന് നേരിട്ട് വന്ന രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവരും വളരെ എളുപ്പം അക്ഷരങ്ങളും വാക്കുകളും പഠിക്കാൻ തുടങ്ങി. ജൂലൈയിൽ സംയുക്ത ഡയറി എഴുതിത്തുടങ്ങി. നാലു കുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും സംയുക്ത എഴുതിയിരുന്നു. 100 ദിവസം തികച്ച കുട്ടികൾക്ക് സമ്മാനവും നൽകി. സംയുക്ത ഡയറി എഴുതാത്ത കുട്ടികളുടെയും വീട്ടിലെ സാഹചര്യം മനസ്സിലാക്കി അവരെ സ്കൂളിൽ വച്ച് എഴുതിക്കാൻ തുടങ്ങി. ഒരു ദിവസം രണ്ടു കുട്ടികളെ വീതം സംയുക്ത ഡയറി എഴുതിച്ചു. ഇപ്പോൾ അവരും സംയുക്ത ഡയറി എഴുതിത്തുടങ്ങി.
- പാഠപുസ്തകം ലഭിച്ചപ്പോൾ ആദ്യത്തെ പാഠം വളരെ താല്പര്യത്തോടെ കുട്ടികൾ ഏറ്റെടുത്തു."ദേശാടകരാം കിളികൾ ഒരിക്കൽ" എന്ന പാട്ട് വളരെ താല്പര്യത്തോടെ ചെയ്തു. സ്കൂൾ ഗ്രൂപ്പിൽ ഇട്ടപ്പോൾ എല്ലാവരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. കുട്ടികൾ പക്ഷികളെ നിരീക്ഷിക്കാനും മുട്ട എത്ര ഭാരം താങ്ങും എന്ന പരീക്ഷണം എല്ലാം വളരെ ഉത്സാഹത്തോടെ പൂർത്തിയാക്കി. രക്ഷിതാക്കൾ പലരും വിളിച്ചു പറഞ്ഞു ഇപ്പോൾ ഏതു പക്ഷിയെ കണ്ടാലും അതിനെപ്പറ്റി ചോദിക്കുമെന്ന്.
- ടെക്സ്റ്റ് ബുക്കിലെ പാഠങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും മൂന്ന് യൂണിറ്റ് കഴിഞ്ഞപ്പോഴേക്കും നാലു മക്കൾ ഒഴികെ ബാക്കി എല്ലാവരും നന്നായി എഴുതാനും വായിക്കാനും തുടങ്ങി.
- കാക്ക പ്രഥമൻ വച്ച കഥ കുട്ടികൾ എഴുതിയത് കണ്ട് ശരിക്കും അത്ഭുതപ്പെട്ടു. ചെറിയ സൂചനകൾ മാത്രമാണ് നൽകിയത്. അത് ഉപയോഗിച്ച് മക്കൾ മനോഹരമായ രീതിയിൽ കഥകൾ എഴുതി. രചനോത്സവം താല്പര്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്.
- വായിക്കാനും കൂട്ട ബോർഡ് എഴുത്തിനും എല്ലാവർക്കും വലിയ താല്പര്യമാണ്. കൃത്യമായി എഴുതുന്നവർക്ക് ലഭിക്കുന്ന സ്റ്റാർ കുട്ടികളെ സന്തോഷിപ്പിക്കുന്നു. ചാർട്ടിലെ സ്റ്റാർ കൂടുതൽ കിട്ടുന്ന കുട്ടിക്ക് നൽകുന്ന കുഞ്ഞു സമ്മാനങ്ങളും വാങ്ങാൻ വേണ്ടി എല്ലാവരും മത്സരിച്ചു പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നു.
അസംബ്ലിയില്‍ തിളങ്ങുന്നു
- പാലപ്പത്തിന്റെ പാട്ട് മനോഹരമായി അസംബ്ലിയിൽ അവതരിപ്പിച്ചു. നല്ല രീതിയിൽ രുചി ഉത്സവം നടത്തി. പാനീയ പരീക്ഷണം രുചി ഉത്സവം എല്ലാം കുട്ടികൾ താല്പര്യത്തോടെ ഏറ്റെടുത്തു.
ഘടനപാലിച്ച് എഴുതുന്നു
- വളരെ സന്തോഷം തോന്നുന്ന ഒരു കാര്യം കുട്ടികൾ ഘടന പാലിച്ച് എഴുതുന്നു എന്നതാണ്. അക്ഷരങ്ങൾ വായുവിൽ എഴുതി കാണിക്കുന്നത് കുട്ടികൾക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു.
ആശങ്കകള്‍ക്ക് വിരാമം
- എല്ലാ പ്രവർത്തനങ്ങളും മനോഹരമായ രീതിയിൽ കുട്ടികൾ പൂർത്തിയാക്കുന്നു.
- കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാം വീഡിയോ ആയി സൂക്ഷിക്കുന്നു.
- ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട് നല്ല മനോഹരമായ രീതിയിലാണ് ഒന്നാം ക്ലാസിലെ പ്രവർത്തനം പോകുന്നത്. ഒന്നാം ക്ലാസ് ഒന്നാന്തരം എന്ന് തന്നെ പറയാം.
- കുട്ടികളുടെ കലാപരമായ കഴിവിനെയും മുന്നോട്ടുകൊണ്ട് കൊണ്ടുവരാൻ ഉതകുന്ന രീതിയിലുള്ള പാഠപുസ്തകമാണ് പുതിയത്.
- മറ്റു അധ്യാപകരുടെയും പ്രധാന അധ്യാപികയുടെയും മികച്ച സപ്പോർട്ടാണ് ലഭിക്കുന്നത്. അഞ്ചു മാസം കഴിഞ്ഞപ്പോൾ ഒന്നാം ക്ലാസ് മനോഹരമായി ഒന്നാന്തരമായി മുന്നേറുന്നു എന്ന് അഭിമാനത്തോടെ പറയാം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി