Pages

Friday, November 29, 2024

എല്ലാ രക്ഷിതാക്കളും നന്നായി പിന്തുണ നൽകുന്ന ഒന്നാം ക്ലാസ്

 ഡയറി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രീകരണം ആയിരിക്കാം

ഞാൻ മലപ്പുറം ജില്ലയിലെ പാലക്കാട് എ എം എൽ പി സ്കൂളിലെ ഷാനിത ടീച്ചറാണ്.
എന്റെ ക്ലാസിൽ 35 കുട്ടികൾ ഉണ്ട്. അതുകൊണ്ടുതന്നെ ഒന്നാമത്തെ പാഠഭാഗം കുറെയധികം സമയമെടുത്താണ് ചെയ്തു തീർക്കാൻ കഴിഞ്ഞത്. 
  • എച്ച്ബി യിലെയും ടിബി യിലെയും ഒരുവിധം എല്ലാ പ്രവർത്തനങ്ങളും ക്ലാസ്സിൽ നടത്തിയിട്ടുണ്ട്. ഒന്നാം പാഠഭാഗത്തെ ദേശാടനക്കിളികളൊക്കെ വളരെ ഉഷാറായി തന്നെ കുട്ടികൾ ചെയ്തു.
  • പ്രീ പ്രൈമറിയിലോ അംഗനവാടിയിലോ പോകാത്ത ഹുസ്ന ഫാത്തിമ എനിക്കൊരു വെല്ലുവിളിയായിരുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഒന്നും പങ്കെടുക്കാത്ത ഒരു കുട്ടിയായിരുന്നു ഹുസ്ന. അവളുടെ രക്ഷിതാവിനാണെങ്കിൽ വളരെ ആശങ്കയായിരുന്നു. ടീച്ചറെ പ്രീ പ്രൈമറി ഒന്നും പോകാത്തത് കൊണ്ട് അവൾക്ക് ബുദ്ധിമുട്ട് ആകുമോ എന്നായിരുന്നു ചോദ്യം. സാരമില്ല അവൾ ശരിയായിക്കോളും എന്ന് ഞാൻ പറയും. പതിയെ പതിയെ അവൾ ക്ലാസ് റൂം പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങി. ഇപ്പോളവർ വർക്ക് ഷീറ്റ്,പത്രം എന്നിവയൊക്കെ വായിക്കാൻ തുടങ്ങി. ക്ലാസിൽ എന്തെങ്കിലും വായിക്കാൻ പറഞ്ഞാൽ ഞാൻ വായിക്കാം ടീച്ചർ എന്ന് പറഞ്ഞ് അവൾ മുന്നോട്ടു വരും. അത് കാണുമ്പോൾ വളരെ സന്തോഷമാണ്. അതുപോലെ എഴുത്തിലും ഉഷാറായിട്ടുണ്ട്. ആദ്യമൊക്കെ ക്ലാസ്സിൽ അവൾ കരഞ്ഞിരിക്കുമ്പോള് അവളുടെ ഉമ്മ ചോദിക്കും ടീച്ചറെ അവളെ പ്രീ പ്രൈമറിയിലാക്കണോ. ഒന്നാം ക്ലാസിൽ അവൾ ശരിയാകുമോ എന്ന്. വീട്ടിൽ അവളെ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണ് എന്ന്.പക്ഷേ അവളുടെ വായനയിലും എഴുത്തിലും ഉള്ള വളർച്ച ഇപ്പോഴത്തെ ഒന്നാം ക്ലാസിലെ പഠന രീതി തന്നെയാണ്.ക്ലാസ് പിടിഎ യിൽ അവളുടെ ഉമ്മ പറയുകയുണ്ടായി എന്റെ കുട്ടിയുടെ ഉയർച്ച ഇപ്പോഴത്തെ പഠനരീതിയും ഈ ക്ലാസിലെ ടീച്ചറും ആണെന്ന്.
  • എല്ലാ രക്ഷിതാക്കളും നന്നായി പിന്തുണ നൽകുന്നവരാണ്. അതുകൊണ്ട് പാഠഭാഗത്തെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്താൻ സാധിക്കുന്നുണ്ട്. ഇപ്പോൾ ആറാം യൂണിറ്റായ പിന്നെയും പിന്നെയും ചെറുതായി പാലപ്പം എന്ന പാഠവും പ്രവർത്തനങ്ങളും കുട്ടികൾക്ക്‌ വളരെ ഇഷ്ടമായി. പലഹാരമേളയും. പാനീയ മേളയും അവർക്ക് വളരെ ഇഷ്ടമായി.
  • 35 കുട്ടികളിൽ ഒരു 20 കുട്ടികൾ നന്നായി വായിക്കും.
  • മറ്റുള്ളവർ ചെറിയ സഹായത്തോടെ വായിക്കും. നാല് കുട്ടികൾക്ക് ഇപ്പോഴും നല്ല സഹായം വേണം
ഹുസ്ന ഫാത്തിമയുടെ ഡയറി വായിക്കാം

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി