Pages

Friday, November 29, 2024

എന്നിലെ അധ്യാപികയും എന്റെ കുട്ടികളും വളരുകയാണ്..

 10 പേർ, കുട്ടി എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഞാൻ ബെസ്റ്റി, St. Thomas LP School കോമ്പയാറിലെ ഒന്നാം ക്ലാസ്സ് അധ്യാപികയാണ്.
ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് പ്രവേശനോത്സവം എന്നപോലെ അധ്യാപികയിലേക്കുള്ള എന്റെ ചുവടുവയ്പ്പും ഈ ജൂണിൽ ആയിരുന്നു..
ഒരുപക്ഷെ ഏറ്റവും ആശങ്കയോടെ സ്കൂളിൽ എത്തിയ വ്യക്തിയും ഞാനായിരിക്കും.
ഉച്ചത്തിൽ സംസാരിച്ച് ശീലം ഇല്ലാത്തോണ്ടാവും ആദ്യത്തെ രണ്ട് ദിവസം കൊണ്ട് ശബ്ദം പോയി... അത് പരിഹരിക്കാൻ മൈക്ക് വാങ്ങി.
എന്ത് പഠിപ്പിക്കണം എങ്ങനെ പഠിപ്പിക്കണം എവിടെ തുടങ്ങണം എന്നൊന്നും ഒരു നിശ്ചയവും ഇല്ലായിരുന്നു, അതും പോരാഞ്ഞ് ഒന്നാം ക്ലാസിൽ പുതിയ പുസ്തകവും. Activity book കിട്ടാൻ പിന്നെയും വൈകി. ഹാൻഡ്ബുക്കും ഇല്ലായിരുന്നു.. ആകെ ഒരു പിടിവള്ളിയായി തോന്നിയത് 'അർപ്പോ ഇർറോ' പോലുള്ള ചില whatsapp ഗ്രൂപ്പുകളിൽ കയറികൂടിയതായിരുന്നു. ഹാൻഡ്ബുക്കും activity ബുക്കും കയ്യിൽ കിട്ടിയതോടെ പ്രവർത്തനങ്ങളെല്ലാം ഉഷാറായി.
  • പഠന പ്രവർത്തനങ്ങളിൽ അനുഭവങ്ങളും കളികളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പാട്ടരങ്ങും അഭിനയവും ഉൾപ്പെടുത്തി.
  • സംയുക്ത ഡയറി മുടങ്ങാതെ എഴുതുന്നവർക്കും മികച്ച സംയുക്ത ഡയറിക്കും ആഴ്ചതോറും സമ്മാനങ്ങൾ നൽകി.
  • കിനാവ് പാഠഭാഗവുമായി ബന്ധപ്പെട്ട് സ്വയം ചിത്രകഥ എഴുതുവാനും ചിത്രങ്ങൾക്ക് സ്വയം അടിക്കുറിപ്പ് എഴുതുവാനും ശീലിച്ചു.
  • വായനോത്സവത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.
  • രചനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ കഥ എഴുതി തുടങ്ങി...
* പയർ വിത്ത് നട്ടു ചെടി ഉണ്ടാകുന്നതെങ്ങനെയെന്ന് കണ്ടു
*പൂവും, കുഞ്ഞിപ്പുഴുവും നിർമിച്ചു
* പട്ടം നിർമിച്ച് പറത്തി
* ഓലക്കൊണ്ട് കളിപ്പാട്ടങ്ങൾ നിർമിച്ചു
* പുഷ്പ പ്രദർശനം നടത്തി
* മുട്ടത്തോട് പരീക്ഷണം നടത്തി
* നാടൻ കളികൾ കളിച്ചു
* വിരൽ പാവ നിർമിച്ചു
* വിരൽ ചിത്രം വരച്ചു
* പുഴുവിനെ നിരീക്ഷിച്ച് പ്യുപ്പ ആകുന്നതും, പ്യുപ്പ പൊട്ടി പൂമ്പാറ്റയാകുന്നതും കുട്ടികൾ നേരിൽ കണ്ടു.
* പാലപ്പം എന്തെന്ന് അറിയാത്ത കുട്ടികൾക്കായി പാലപ്പം പങ്കുവച്ച് കഴിച്ചു
അങ്ങനെ അങ്ങനെ പ്രവർത്തങ്ങൾ തുടരുകയാണ്... എന്നിലെ അധ്യാപികയും എന്റെ കുട്ടികളും വളരുകയാണ്..
ഈ പ്രവർത്തനങ്ങളെല്ലാം ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്നു.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി