Pages

Tuesday, September 30, 2025

വിവരണം മനുഷ്യന്റെ കൈകള്‍

 

ക്ലാസ്: മൂന്ന്

വിഷയം മലയാളം

യൂണിറ്റ്: മൂന്ന്

പാഠത്തിൻ്റെ പേര്: മനുഷ്യൻ്റെ കൈകൾ

ടീച്ചറുടെ പേര്സൈജ എസ്

ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം

കുട്ടികളുടെ എണ്ണം :.......

ഹാജരായവർ: .......

തീയതി : ..…../ 2025

പഠനലക്ഷ്യങ്ങള്‍:

  • പരിചിതമായ വിഷയങ്ങളെ മുൻനിർത്തി വിവരണങ്ങൾ തയ്യാറാക്കുന്നതിൽ സന്തോഷിക്കുക.

കരുതേണ്ട സാമഗ്രികൾ ഒരു ചെറിയ പെട്ടി, വെള്ള പേപ്പർ

പ്രവർത്തനം വിവരണം ( അടുക്കള വിവരണം, കളിയനുഭവ വിവരണം)

കൈപ്പുസ്തകം പേജ് 161, 169

വിവരിക്കലില്‍ എന്തെല്ലാം?

ടിപ് ആക്ടിവിറ്റി.

ടീച്ചര്‍ ചെറിയ രണ്ട് വസ്തുക്കള്‍ പെട്ടിയില്‍ വയ്കുന്നു. ( വെള്ളക്കടലാസ് കഷണവും പെന്‍സിലും)

ഒരു കുട്ടിയെ വിളിക്കുന്നു

പെട്ടിയിലെന്താണ് കണ്ടത് എന്ന് മറ്റുള്ളവരോട് പറയണം. പ്രതീക്ഷിത പ്രതികരണം

  • കടലാസും പെന്‍സിലും.

വ്യക്തമായി മനസ്സിലായവര്‍ എഴുന്നേറ്റ് നില്‍ക്കുക. നിന്നവരില്‍ ഒരാളോട് കടലാസിന്റെ നിറമെന്താ? അറിയാത്ത കാര്യം മനസ്സിലായി എന്ന് പറയാമോ? ചോദിക്കൂ. കടലാസിന്റെ നിറം എന്താണെന്ന് പറയിക്കുന്നു

  • ഇപ്പോള്‍ കടലാസിനെക്കുറിച്ച് മനസ്സിലായവര്‍ മാത്രം നില്‍ക്കുക.  

    കടലാസിന്റെ വലുപ്പം എത്രയാ? ആകൃതി എങ്ങനെയാ? എഴുതിയ കടലാസാണോ? എന്നീ മൂന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു.

  • കൂടുതല്‍ വിവരങ്ങള്‍ പറയിക്കുന്നു. കണ്ട കാര്യമെല്ലാം പറഞ്ഞില്ല

  • പെന്‍സിലിന്റെ കാര്യവും ഇതുപോലെ വിശകലനം ചെയ്യുന്നു. പെന്‍സില്‍ കടലാസിന് മുകളിലാണോ, താഴെയാണോ? കളര്‍ പെന്‍സിലാണോ? ചെറുതാണോ? വെട്ടിയതാണോ? പുതിയതാണോ?…

ഒരു കാര്യത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വ്യക്തത ലഭിക്കും വിധം പരമാവധി കാര്യങ്ങള്‍ പറയണം.

പെന്‍സിലിനെക്കുറിച്ചും പേനയെക്കുറിച്ചും പറഞ്ഞു. ഇവ ഇടകലര്‍ത്തി പറഞ്ഞാല്‍ കുഴപ്പമുണ്ടോ?

  • ഒരു കാര്യത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ഒന്നിച്ച് പറയുകയാണ് നല്ലത്

  • അടുത്ത കാര്യം പിന്നീട്.

ആശയക്രമീകരണം എഴുതുമ്പോഴും ഇത് ബാധകമാണോ? പ്രതികരണങ്ങള്‍

പഠനപ്രശ്നാവതരണം.

പുസ്തകം എടുക്കുന്നു. പേജ് 48 മൈനയ്കൊരു കത്ത് എഴുതിയത് നോക്കൂ. മൂന്ന് ഖണ്ഡികയാണ്. തുടര്‍ച്ചയായി എഴുതിയാല്‍ എന്താണ് കുഴപ്പം?

പത്രവാര്‍ത്തകളിലും ഇങ്ങനെ ഖണ്ഡിക തിരിച്ചിട്ടുണ്ടല്ലോ?

പ്രതികരണങ്ങള്‍

നേരത്തെ പേപ്പര്‍ , പെന്‍സില്‍ ഇവയെക്കുറിച്ച് വിവരിച്ചു. ഒരു ഖണ്ഡിക മാതിയോ? രണ്ട് വേണോ?എന്തുകൊണ്ട്?

ഒരേ ആശയവുമായി ബന്ധപ്പെട്ടവ ഒരു ഖണ്ഡികയില്‍ വരുന്നതാണ് നല്ലത്.

അടുക്കള വിവരണം

ചിത്രം നോക്കൂ. എന്താണ് കാണുന്നത്. നമ്മള്‍ക്ക് അടുക്കള കാണാന്‍ പോകാം.

രണ്ടുപേരുടെ ടീം ആകുന്നു

  • ഒരു അടുക്കള രംഗം അവതരിപ്പിക്കണം. ചിത്രത്തിലില്ലാത്തതും ആകാം. മൈം ചെയ്യണം. ( പാത്രം കഴുകുന്നത്, തേങ്ങ ചിരകുന്നത്, വേവിക്കുന്നത്…)
  • മൈം ചെയ്തത് എന്താണെന്ന് മറ്റുള്ളവര്‍ പറയണം.

എത്ര ഖണ്ഡിക വേണ്ടി വരും? എന്ന് എങ്ങനെ നിശ്ചയിക്കും?

ഏതൊക്കെ കാര്യങ്ങളെക്കുറിച്ച് പറയുന്നു എന്നതിനെ ആശ്രയിച്ചാണ് അത് നിശ്ചയിക്കുക

അടുക്കളയും മറ്റ് മുറികളും തമ്മില്‍ വ്യത്യാസമുണ്ട്. അത് കൃത്യമായി കിട്ടണം

കുട്ടികളില്‍ നിന്നും ആശയം സ്വീകരിക്കുന്നു

ബോര്‍ഡില്‍ എഴുതുന്നു ( വടിവോടെ സാവധാനം എഴുതണം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്കായാണ് എഴുത്ത്)

  • അടുക്കളയിലെ ഉപകരണങ്ങള്‍

  • അടുക്കളജോലികള്‍, ജോലികള്‍ ചെയ്യുന്നവര്‍

  • അടുക്കളയിലെ സൗകര്യങ്ങള്‍, ക്രമീകരണം

  • എന്താണ് അടുക്കള.

ഇനി അടുക്കളയുടെ ചിത്രം വരച്ച് വിവരണം എഴുതണം.

എത്രഖണ്ഡിക വേണമെന്ന് അവരവര്‍ക്ക് തീരുമാനിക്കാം. ആശയഭൂപടം  നിര്‍മ്മിക്കണം എന്നിട്ട് എഴുതിയാല്‍ മതി . വിവരണം തയ്യാറാക്കുമ്പോള്‍ എല്ലാത്തവണയും ഈ രീതി സ്വീകരിക്കാം. അടുക്കള എന്ന് മുകളില്‍ ആദ്യ കോളത്തില്‍ അതിന് താഴെയുള്ള മൂന്ന് കോളത്തില്‍ അടുക്കളയിലെ ഉപകരണങ്ങള്‍, അടുക്കളയിലെ സൗകര്യങ്ങള്‍, അടുക്കള ജോലികള്‍ എന്ന് എഴുതണം. അതുമായി ബന്ധപ്പെട്ട വാക്കുകള്‍ അതിന് താഴെ എഴുതണം. 

  •  പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക്  എഴുതുമ്പോള്‍ വാക്കും അക്ഷരവും ചിഹ്നവും നല്‍കി സഹായിക്കണം. തെളിവ് വാക്കുകള്‍ നല്‍കണം. അവര്‍ പറയുന്നതാണ് എഴുതാന്‍ സഹായിക്കേണ്ടത്.
  • അറിയാവുന്ന അക്ഷരങ്ങള്‍ വച്ച് എഴുതണം. അത് പിന്നെ മെച്ചപ്പെടുത്തുന്ന രീതി സ്വീകരിക്കണം.

    ആശയഭൂപടം തയ്യാറായിക്കഴിഞ്ഞാല്‍ പഠനക്കൂട്ടത്തില്‍ വിപുലീകരിക്കാം.

    തുടര്‍ന്ന് വ്യക്തിഗത എഴുത്ത്.  

പിന്തുണവേണ്ടവര്‍ക്ക് ലളിതമായ വാക്യങ്ങള്‍ നല്‍കാം. വിപുലീകരണസാധ്യതയുള്ള വാക്യങ്ങളാകും നല്ലത്.

  1. അടുക്കളയില്‍ പലതരം ഉപകരണങ്ങള്‍ ഉണ്ട്.

  2. തവി, പാത്രം, കപ്പ്, ഗ്ലാസ്……..തുടങ്ങിയവയാണ് അടുക്കള ഉപകരണങ്ങള്‍

  3. അരി, ഉപ്പ്, മുളക്….. തുടങ്ങിയവയും അടുക്കളയില്‍ ഉണ്ട്.

  4. വേവിക്കല്‍, പൊടിക്കല്‍, കഴുകല്‍, അരയ്കല്‍, കുഴയ്കല്‍, പരത്തല്‍…………. തുടങ്ങിയ ഒത്തിരി ജോലികള്‍ അടുക്കളയില്‍ ചെയ്യാനുണ്ട്.

  5. …………………………. എന്നിവര്‍ അടുക്കള ജോലികള്‍ ചെയ്യുന്നു.

  6. അടുക്കള വൃത്തിയുള്ളതാണ്. സാധനങ്ങള്‍ അടുക്കും ചിട്ടയോടും വെച്ചിട്ടുണ്ട്. പാത്രങ്ങള്‍ തവികള്‍ തുടങ്ങി ഓരോരോ സാധനങ്ങള്‍ വെക്കാനും പ്രത്യേക ഇടമുണ്ട്. എളുപ്പത്തില്‍ എടുക്കാന്‍ കഴിയും.

പഠനക്കൂട്ടത്തില്‍ പങ്കിടല്‍

  • മൊത്തമായി വായിക്കുകയല്ല ഓരോ ഇനവുമായി ബന്ധപ്പെട്ടത് മാത്രം ഓരോരുത്തരും അവതരിപ്പിക്കുകയാണ് വേണ്ടത്

    1. അടുക്കള ഉപകരണങ്ങള്‍

    2. പലവ്യഞ്ജന സാധനങ്ങള്‍

    3. ജോലികള്‍

    4. ജോലികള്‍ ചെയ്യുന്നവര്‍

    5. വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും

  • തുടര്‍ന്ന് മറ്റുള്ളവര്‍ അവതരിപ്പിച്ചതില്‍ സ്വീകാര്യമായ ആശയം കൂട്ടിച്ചേര്‍ക്കാന്‍ അവസരം

  • അതിന് ശേഷം എഴുതിയ രീതി പരിശോധിക്കാം.

പൊതു അവതരണം

ചര്‍ച്ച

വിപുലീകരണം

അടുക്കളയും ഭാഷയും

  • അടുക്കളയെക്കുറിച്ച് പറയുമ്പോള്‍ സാധാരണ പ്രയോഗിക്കുന്നവയാണ് ചോറും കറിയും വെച്ചോ? എന്ന് ചോറും കറിയും പോലെ ചേര്‍ത്ത് പറയുന്ന മറ്റു ജോ‍ഡി വാക്കുകള്‍ പറയാമോ? ചട്ടിയും കലവും, ഉപ്പും മുളകും.. കുട്ടികള്‍ പറയുന്നത് ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു. ഇങ്ങനെ ധാരാളം പദജോഡികള്‍ അടുക്കളയുമായി ബന്ധപ്പെട്ടുണ്ട് എന്നു കൂടി ചേര്‍ത്താലോ?

  • അടുക്കളയിലെ പാചകസാധനങ്ങള്‍ എഴുതിയപ്പോള്‍ ഉപ്പ് വിട്ടുപോയവരുണ്ടോ? എല്ലാ കറികളിലും ചേര്‍ക്കുന്ന വസ്തുവാണ് ഉപ്പ്. അതിനാല്‍ ഒരു പ്രയോഗം തന്നെ മലയാളത്തിലുണ്ടായി. അറിയാമോ? പറയാമോ? പ്രതികരണങ്ങള്‍- ഉപ്പില്ലാത്ത കറിയില്ല. നാട്ടില്‍ നാലാള് കൂടുന്നിടത്തൊക്കെ അയാളുണ്ടായിരിക്കും ഉപ്പില്ലാത്ത കറിയില്ല എന്ന് പറഞ്ഞതുപോലെയാ. ഇതുപോലെ മറ്റ് പ്രയോഗങ്ങളും കാണും. കടങ്കഥകളും ഉണ്ട്.

  • അവ കൂടിച്ചേര്‍ത്ത് നമ്മുടെ വിവരം വിപൂലീകരിക്കാമോ? തുടര്‍ പ്രവര്‍ത്തനം. വ്യക്തിഗതം.





No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി