വിഷയം മലയാളം
യൂണിറ്റ്: മൂന്ന്
പാഠത്തിൻ്റെ പേര്: മനുഷ്യൻ്റെ കൈകൾ
ടീച്ചറുടെ പേര്: സൈജ എസ്
ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ: .......
തീയതി : ..…../ 2025
പഠനലക്ഷ്യങ്ങള്‍
- തൊഴിലുമായി ബന്ധപ്പെട്ട വാക്കുകൾ കണ്ടെത്തി ഉചിതമായ സന്ദർഭങ്ങൾക്കനുസരിച്ച് പ്രയോഗിക്കുന്നതിൽ സന്തോഷിക്കുക
പ്രവർത്തനം
കൈപ്പുസ്തകം പേജ് 155
ചിത്രത്തിലെ തൊഴിലുകള്‍
ഘട്ടം ഒന്ന്
ചിത്രം നോക്കൂ. എന്തെല്ലാം തൊഴിലുകളാണ് ചെയ്യുന്നത്? കടലോരക്കാഴ്ചകള്‍ നോക്കി പറയാമോ?
മീന്‍കച്ചവടം ( ബോര്‍ഡില്‍ എഴുതുന്നു)
ആര്? എത്രപേര്‍?
ആളുകള്‍
ആളുകള്‍ മീന്‍കച്ചവടം എന്ന് ബോര്‍ഡില്‍ വിപുലീകരിക്കുന്നു. ഇങ്ങനെ പറഞ്ഞാല്‍ മതിയോ?
ആളുകള്‍ മീന്‍കച്ചവടം നടത്തുന്നു.
- പെണ്ണുങ്ങള്‍ മീന്‍ വില്‍ക്കുന്നു
തീരദേശത്തെ അടുത്ത തൊഴില്‍ പറയൂ?
വല നെയ്യല്‍
ആര്? എത്രപേര്‍?
ഒരാള്‍ വല നെയ്യല്‍? എന്നാണോ പറയേണ്ടത്?
ഒരാള്‍ വല നെയ്യുന്നു.
അടുത്ത തൊഴില്‍?
മീന്‍ പിടുത്തം
തൊഴിലാളികള്‍ മീന്‍ പിടിക്കുന്നു.
ഘട്ടം രണ്ട്
പഠനപ്രശ്നം. എത്ര തൊഴില്‍ വാക്യങ്ങള്‍ ഈ ചിത്രത്തെ ആസ്പദമാക്കി നിര്‍മ്മിക്കാനാകും?
പഠനക്കൂട്ടങ്ങളാകുന്നു
പരമാവധി തൊഴിലുകള്‍ കണ്ടെത്ത് വാക്യമാക്കി എഴുതണം (പത്ത് മിനിറ്റ്) എല്ലാവരുടെയും ബുക്കില്‍ രേഖപ്പെടുത്തല്‍ നിര്‍ബന്ധം. പരസ്പരം സഹായിക്കണം.
ടീച്ചറുടെ പിന്തുണ നടത്തം. ശരീയായ രീതിയില്‍ ചിഹ്ന്‍ങ്ങള്‍ ചേര്‍ത്തെഴുതിയ വാക്യത്തിന് ശരി നല്‍കുന്നു.
തൊഴിലാളികള്‍ മീന്‍ പിടിക്കുന്നു. എന്ന വാക്യത്തില്‍ ഒ, ഇ, ആ, ഈ, ഉ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങളാണ്.
ഓരോ ഗ്രൂപ്പും ഓരോ വാക്യം വീതം പറയണം. അത് ഗ്രൂപ്പിലെ മറ്റൊരാള്‍ ബോര്‍ഡിലെ പട്ടികയില്‍ രേഖപ്പെടുത്തണം ( കൂടതല്‍ പിന്തുണ വേണ്ട കുട്ടിയും എഴുതാന്‍ വരണം)
ആര് |
എന്ത് /എന്തില്‍/ എന്തിനെ |
എന്ത് ചെയ്യുന്നു |
ഒരാള്‍ |
വല |
നെയ്യുന്നു |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
ഘട്ടം മൂന്ന്
എല്ലാ ഗ്രൂപ്പും ഓരോ വാക്യം എഴുതിക്കഴിഞ്ഞാല്‍ ബുക്കില്‍ കോളം വരച്ച് ഭിന്നനിലവാര പഠനക്കൂട്ടത്തില്‍ നേരത്തെ കണ്ടെത്തിയ മറ്റ് വാക്യങ്ങള്‍ അതില്‍ എഴുതണം.
വ്യക്തിഗതമായി ചെയ്യണം. ടീച്ചറുടെ പിന്തുണനടത്തം.
എഴുതിക്കഴിഞ്ഞാല്‍ പരസ്പരം പരിശോധിക്കണം. പരസ്പരം സഹായിക്കണം.
ശരിയായി എഴുതിയവയ്ക്ക് അംഗീകാര മുദ്ര.
മാങ്ങ ഒരാള്‍ പറിച്ചു
ഒരാള്‍ മാങ്ങ പറിച്ചു
എന്തെങ്കിലും ആശയപ്രശ്നം ഉണ്ടോ?
ആര് എന്ന ചോദ്യത്തിന് ഉത്തരം വന്ന വാക്ക് തുടക്കത്തില്‍തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ?
നേരത്തെ എഴുതിയ വാക്യങ്ങളില്‍ വാക്ക് ക്രമം മാറ്റിയാല്‍ ആശയത്തിന് കുഴപ്പം വരുമോ? എന്ന് പരിശോധിക്കുന്നു.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി