Pages

Monday, October 27, 2025

261. കാര്‍ട്ടൂണ്‍ ഡയറിയിലേക്ക് വളരുന്ന സംയുക്തഡയറി

മിനുടീച്ചറുടെ ( പി ജി എം എല്‍ പി എസ് ബാലഗ്രാം, ഇടുക്കി) സചിത്രകഥാരചനയെക്കുറിച്ച് ഒരു പോസ്റ്റ് വായിച്ചുകാണും.( മിനുടീച്ചറുടെ ഒന്നാം ക്ലാസില്‍ ചിത്രകഥകള്‍ പിറന്നു കഴിഞ്ഞു ) ഇതാ സംയുക്തഡയറിയെ കാര്‍ട്ടൂണ്‍ ഡയറിയുടെ തലത്തിലേക്ക് വികസിപ്പിക്കുന്ന പുതിയ ഒരു മതൃക ടീച്ചര്‍ പരിചയപ്പെടുത്തുന്നു.


അദ്വികയുടെ ഡയറി



എങ്ങനെയാണ് കാര്‍ട്ടൂണ്‍ ഡയറി തയ്യാറാക്കുക
  • നിങ്ങളെഴുതുന്ന ഡയറിയില്‍ ഒന്നിലധികം പേരെക്കുറിച്ച് എഴുതിയിട്ടുണ്ടോ? മനുശ്യരോ ജീവികളോ?
  • എങ്കില്‍ അവര്‍ തമ്മില്‍ പറയാനിടയുള്ള കാര്യം ആലോചിച്ച് നോക്കൂ.
  • അത് സംഭാഷണ രൂപത്തില്‍ എഴുതിയാലോ?
  • ഒരു സംഭാഷണം മതി, എന്നിട്ട് സംഭാഷണരംഗത്തിന്റെ  ചിത്രം വരയ്കണം.
  • സംഭാഷണം എഴുതണം ( മുകളിലത്തെ ഉദാഹരണം നോക്കുക
    • സംഭാഷണം തുടക്കത്തിലാകാം
    • തുടക്കത്തിലും ഒടുക്കത്തിലും ആകാം
    • ഇടയയ്ക് ആകാം 
  • അതിന് ശേഷം സാധാരണ ഡയറിയില്‍ എഴുതുന്നത് പോലെ എഴുതണം.
  • ക്ലാസില്‍ പങ്കിടണം, 

 സാധ്യത പരിശോധിച്ച് നോക്കൂ. എല്ലാ ആഴ്ചയിലും ഒരു ദിവസം ( തിങ്കള്‍) കാര്‍ട്ടൂണ്‍ ഡയറി ആയാലോ?) കാര്‍ട്ടൂണ്‍ ഡയറി പ്രകാശിപ്പിച്ചാലോ?

ഗവേഷണാധ്യാപനസംസ്കാരമുള്ള അധ്യാപകര്‍ക്ക് പ്രയോജനപ്പെടുത്താം. മികവവഴകിലേക്ക് എത്താം. 

 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി