Pages

Tuesday, November 11, 2025

280 പെയ്യട്ടങ്ങനെ പെയ്യട്ടെ - ആസൂത്രണക്കുറിപ്പ് 3


ക്ലാസ്: ഒന്ന്

യൂണിറ്റ്: 7 പെയ്യട്ടങ്ങനെ പെയ്യട്ടെ

ടീച്ചറുടെ പേര്: റോയ് മാത്യു ചാക്കോ,  

എൻ. എം. എൽ.പി.എസ് , മന്ദമരുതി, റാന്നി.

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: …. ../ 2025 …

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങള്‍

  • കേട്ടതോ വായിച്ചതോ ആയ കഥകളിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തി ചിത്രീകരിക്കുന്നു.

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെസവിശേഷതകൾ കണ്ടെത്തിവിലയിരുത്തലുകൾ പങ്കിടുന്നു.

  • പരിചിതാക്ഷരങ്ങളുളളലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിത സമയം: 40 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍ : വായനപാഠങ്ങൾ, പെന്‍സില്‍, ക്രയോണ്‍സ്.

സംയുക്ത ഡയറിപങ്കിടൽ 10 മിനുട്ട്

പ്രക്രിയാവിശദാംശങ്ങൾ

1. തനിയെഎഴുതിയവർക്ക് അവസരം

2. സഹായത്തോടെഎഴുതിയെങ്കിലും തനിയെ വായിക്കാൻ കഴിയുന്നവർക്ക് അവസരം

3. ടീച്ചറുടെപങ്കാളിത്തത്തോടെ വായിക്കാൻ അവസരം.

4. തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാന്‍ അവസരം. അക്ഷരബോധ്യച്ചാര്‍ട്ടിലൂടെകൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.

ജോഹാൻ എഴുതിയ ഒരു ഡയറി നമുക്കുവായിച്ചാലോ?

ഇന്ന് രാവിലെ മുതൽ മഴയുണ്ട്.

വീടിന്റെ അടുത്തുള്ള കുളം നിറഞ്ഞു.

പപ്പയും ഞാനും കുളത്തിൽ പോയി.

കുളത്തിൽ മീനിനെയും തവളകളെയും കണ്ടു..

ഞാനും പപ്പയും ചേർന്ന് മീൻ പിടിക്കാൻ നോക്കി.

ഈ ഡയറിക്കു പറ്റിയ ചിത്രം എന്തായിരിയ്ക്കും കൂട്ടുകാരേ ..?

സ്വതന്ത്ര പ്രതികരണം.

  • ഈ ഡയറിയില്‍ ആരെല്ലാമാണ് ഉള്ളത്? മഴയത്ത് അവരെങ്ങനെയാകും പോയത്? കുളത്തില്‍ നിന്നും മീന്‍ പിടിച്ചതെങ്ങനെയാകും? മീന്‍ കിട്ടിക്കാണുമോ?

  • കുട്ടികളുടെ പ്രതികരണങ്ങള്‍

  • ജോഹന്റെ വിശദീകരണം.

  • ഡയറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വേണ്ടതുണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ? പ്രതികരണം

  • ഡയറി വിപുലീകരിച്ചെഴുതാന്‍ തീരുമാനം. ഒന്നിലധികം ചിത്രങ്ങളാകാം.

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.

എഴുതാത്ത കുട്ടികൾക്ക് കുട്ടിട്ടീച്ചറുടെ സേവനം ഉറപ്പാക്കൽ.

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ.

ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍.

ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.


പ്രവര്‍ത്തനം- : തവളയെ വരയ്ക്കല്‍

പഠനലക്ഷ്യങ്ങള്‍

  • കേട്ടതോ വായിച്ചതോ ആയ കഥകളിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ കണ്ടെത്തി ചിത്രീകരിക്കുന്നു

കരുതേണ്ട സാമഗ്രികള്‍ : പെന്‍സില്‍, ക്രയോണ്‍സ്.

പ്രതീക്ഷിത സമയം: 10 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

  • കുഞ്ഞെഴുത്ത് പ്രവര്‍ത്തനപുസ്തകത്തിലെ പേജ് 51 ല്‍ മുകളില്‍ എന്താണ് എഴുതിയിരിക്കുന്നത്?

  • ആ നിര്‍ദേശം തനിയെ വായിച്ച് മനസ്സിലാക്കി പ്രവര്‍ത്തനം ചെയ്യണം.

  • എത്ര പേര്‍ക്ക് കാര്യം വായിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞു?

  • സഹായം വേണ്ടവര്‍ കുട്ടിടീച്ചറുടെ സഹായത്തോടെ വായിച്ച് ചെയ്യുക

ചിത്രം വരച്ച ശേഷം പരസ്പരം പങ്കിടുന്നു.

പിന്തുണ ആവശ്യം ഉള്ളവർക്ക് കൈത്താങ്ങ് നൽകുകയും ചെയുന്നു .


പിരീഡ് രണ്ട്

പ്രവര്‍ത്തനം : -സന്ദര്‍ഭത്തിലെ സംഭാഷണം പ്രവചിക്കാം.

പഠനലക്ഷ്യങ്ങള്‍

  • തലക്കെട്ടുകൾ, മുഖചിത്രം എന്നിവ വ്യാഖ്യാനിച്ച് ഉള്ളടക്കം എന്തായിരിക്കും എന്ന് പ്രവചിക്കുന്നു

  • കഥയിലെ സംഭവചിത്രങ്ങള്‍ക്ക് അനുയോജ്യമായ ലഘുസംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്നു.

  • വായിച്ചുഗ്രഹിച്ച പാഠത്തിലെ ചുരുക്കം, പ്രധാന ആശയങ്ങള്‍ ഇവ അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം: 30 മിനിറ്റ്

ഊന്നല്‍ നല്‍കുന്ന അക്ഷരം ക്ഷ, ഞ്ച, ങ്ക

പ്രക്രിയാവിശദാംശങ്ങള്‍

  • കുട്ടുകാരെ നിങ്ങൾ തവളയെ കണ്ടിട്ടുണ്ടോ ...?

  • എവിടെയൊക്കെയാണ് തവളകളെ കാണാൻപറ്റുന്നത്...?

  • നമുക്കു മുൻപ് വരച്ച തവള നമ്മോടു എന്താണ് പറയുന്നത് എന്നുനോക്കിയാലോ..?

സ്വതന്ത്ര പ്രതികരണം

ക്ലാസ് സജ്ജീകരണം.

  • പഠനഗ്രൂപ്പുകളായി ഇരിക്കുന്നു

  • ഫ്രെയിം ഒന്ന്, രണ്ട് (കുഞ്ഞെഴുത്തുകള്‍ പേജ് 51, 52) സംയുക്തവായനയുടെ രീതി സ്വീകരിക്കുന്നു.

  • സംഭാഷണത്തില്‍ വിട്ടുപോയ വാക്ക് ഏതാകും?

  • കുട്ടികളുടെ പ്രതികരണങ്ങള്‍. അവര്‍ അത് എഴുതുന്നു. ആശയം പൊരുത്തപ്പെട്ടാല്‍ മതി.

  • തനിച്ചെഴുത്തിന് ശേഷം പരസ്പരം സഹായിച്ച് മെച്ചപ്പെടുത്തണം. ടീച്ചര്‍ ഉദ്ദേശിക്കുന്ന വാക്ക് തന്നെ എല്ലാവരും എഴുതണമെന്നില്ല.

  • ചാടിച്ചാടി തവള ? ഇവിടെ ഭാവാഭിനയം കൂടിയായാല്‍ ക്ഷീണിച്ചു എന്ന പ്രതികരണം കിട്ടും

  • പൂരിപ്പിക്കാവുന്ന വാക്കുകള്‍ പേജ് 51-) 1. ആ കുളവും, 2. തേടി, 3. ക്ഷീണിച്ചു) ക്ഷ ഘടന വ്യക്തമാക്കണം.

  • പേജ് 52 ല്‍ സഞ്ചാരിക്കാക്ക എന്ന വാക്ക് വരേണ്ടതുണ്ട്. അതിനാല്‍ അവിടെ ടീച്ചറുടെ നറേഷന്‍ ആവശ്യമായി വരാം

  • പേജ് 52 (1. സഞ്ചാരിക്കാക്കേ, 2. ഉണ്ടോ? 3. എവിടെ? 4. പറങ്കിമാവിന്റെ 5. എന്തിനാ 6. കുളം വറ്റാറായി… മുഴുവന്‍ ചെളിയാ) ഞ്ച, ങ്ക ഘടന വ്യക്തമാക്കണം.

  • ഒടുവിലത്തെ വാക്യം കുളം വറ്റാറായി മുഴുവന്‍ ചെളിയാ എന്നത് ടീച്ചര്‍ കാക്ക പറയുന്ന രീതിയില്‍ അവതരിപ്പിച്ച ശേഷം കുട്ടികള്‍ എഴുതട്ടെ.

എല്ലാവരും രണ്ടുപേജും എഴുതിക്കഴിഞ്ഞാല്‍ ചങ്ങല വായന നടത്തണം.

എഴുതിയത് പരസ്പരം പരിശോധിക്കണം

ഭാവാത്മക വായനയും

ടീച്ചറുടെ വായനയും

  • ഈ സമയം ടീച്ചര്‍ പിന്തുണനടത്തവും ശരിയായി എഴുതിയവര്‍ക്കെല്ലാം ഓരോ വാക്കിനും സ്റ്റാര്‍ നല്‍കുകയും വേണം. ഒട്ടിപ്പ് സ്റ്റാറാണ് കുട്ടികള്‍ക്കിഷ്ടം.

കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കല്‍

ക്ഷ, ഞ്ച, ങ്ക” എന്നി അക്ഷരങ്ങൾ എഴുതാൻ പ്രയാസം നേരിടുന്ന കുട്ടികൾക്ക് ടീച്ചർ ബോർഡിൽ കട്ടിക്ക് എഴുത്തു നടത്തുന്നു .

കുട്ടികൾ അതിനു മുകളിലൂടെ എഴുതി ഘടന മനസ്സിലാക്കിയശേഷം ബോർഡിൽ സ്വതന്ത്രമായി എഴുതുന്നു.

  • കുളവും എന്ന് തനിച്ചെഴുതിയവര്‍? എഴുതാത്തവര്‍ക്ക് പഠനക്കൂട്ടത്തില്‍ പിന്തുണ

  • പിന്തുണനടത്തവും ഓരോ വാക്കിനും ശരി നല്‍കലും

  • എല്ലാവരുടെയും എഴുത്ത് രണ്ടുപേരുടെ പഠനഗ്രൂപ്പില്‍ പരസ്പരം പരിശോധിക്കണം. എഡിറ്റ് ചെയ്യണം. ( എഡിറ്റിംഗ് നിര്‍ദേശം ഓരോ വാക്യത്തിനും ആയിരിക്കണം. ഉദാഹരണം സഞ്ചാരിക്കാക്കേ എന്നതില്‍ ക്ക ഇരട്ടിച്ചിട്ടുണ്ടോ? ഏ ചിഹ്നമാണോ എ ചിഹ്നമാണോ ചേര്‍ത്തത് എന്നിങ്ങനെ?

  • ഗ്രൂപ്പില്‍ ഓരോ പേജും വായിക്കണം. ഓരോ വാക്യം വീതം ഓരോ ആള്‍ എന്ന രീതി. പിന്തുണ നല്‍കണം. സ്വന്തമായി വായിക്കാനറിയാവുന്ന വാക്കുകള്‍ക്ക് കുട്ടികള്‍ ശരി അടയാളം നല്‍കണം. ഏറ്റവും കൂടുതല്‍ ശരി കിട്ടിയതേത് ഗ്രൂപ്പിലുള്ളവര്‍ക്കാണ്? ഗ്രൂപ്പിന്റെ പേര് എഴുതി ബോര്‍ഡില്‍ ക്രോഡീകരിക്കാം. ഗ്രൂപ്പംഗങ്ങളെ വായന പരിശീലിപ്പിക്കാന്‍ ചുമതലപ്പെടുത്താം.

  • ഓരോ കഥാപാത്രമായി വായന നടത്തണം. രണ്ടുപേരുടെ ടീം.

ഈ പാഠത്തിൽ പരിചയപ്പെടുത്തിയ " , , , "

എന്നീഅക്ഷരങ്ങൾക്ക്പുനരനുഭവം വരുന്ന വിധത്തിൽ പാഠഭാഗ സംഭാഷങ്ങൾ കുട്ടിയുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നത് ഗുണകരമാണ്.

പിരീഡ് മൂന്ന്

പ്രവര്‍ത്തനം -:ഒത്തുവായിക്കാം

പഠനലക്ഷ്യങ്ങള്‍

  1. സചിത്രബാലസാഹിത്യ കൃതികളിലെ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നു

  2. സന്ദർഭങ്ങളിൽ നിന്നും അപരിചിത പദങ്ങളുടെ അർത്ഥം ഊഹിക്കുന്നു

  3. ലളിതമായ രചനകൾ മറ്റുള്ളവർക്കായി അംഗീകൃത ഉച്ചാരണമാതൃകകൾ പ്രകാരം വ്യക്തതയോടെ വായിക്കുന്നു.

  4. കഥയിലെ സംഭവചിത്രങ്ങള്‍ക്ക് അനുയോജ്യമായ ലഘുസംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്നു.

  5. വായിച്ചുഗ്രഹിച്ച പാഠത്തിലെ ചുരുക്കം അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം: 30 മിനിറ്റ്

ക്ലാസ് സജ്ജീകരണം.

  • ആമ കുളത്തിലുണ്ട്. തവളയും കുളിക്കാനെത്തി എന്നിട്ടെന്താ സംഭവിച്ചത്? വായിക്കൂ കണ്ടെത്തൂ.

വ്യക്തിഗത ആശയഗ്രഹണ വായന.

പഠനഗ്രൂപ്പില്‍ (രണ്ടുപേരുടെ ടീം) സഹായവായന.

  • ഏതെങ്കിലും വാക്കോ അക്ഷരമോ സംശയമുണ്ടെങ്കില്‍ ടീച്ചറെ സമീപിക്കാം.

  • ആശയഗ്രഹണവായനയുടെ കണ്ടെത്തലുകള്‍ വാചികമായി അവതരിപ്പിക്കുന്നു.

  • വായിച്ച ഭാഗത്തെ അടിസ്ഥാനമാക്കി ഓരോ ചോദ്യം തയ്യാറാക്കാന്‍ ആവശ്യപ്പെടാം ( ഇതും ആശയഗ്രഹണവായനയാണ്)

  • ചോദ്യങ്ങള്‍ കൂടുതല്‍ തയ്യാറാക്കിയത് ഏത് ഗ്രൂപ്പ്?

  • ഓരോ ഗ്രൂപ്പും ഓരോ ചോദ്യം ചോദിക്കുന്നു. ഉത്തരം വരുന്ന വാക്യം കണ്ടെത്തണം.

  • തുടര്‍ന്ന് സംഭാഷണം എഴുതുന്നു ( കൂട്ടെഴുത്ത്- പഠനഗ്രൂപ്പില്‍) പരസ്പര വിലയിരുത്തല്‍

അയ്യോ രക്ഷിക്കണേ,

അയ്യോ രക്ഷിക്കണേ

കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കല്‍

  • ചിഹ്നങ്ങള്‍ മാറിപ്പോകുന്നവര്‍ക്കായി കണ്ടെത്തല്‍ വായന

  • കണ്ടെത്തല്‍ വായന

    • തവള കുട്ടൻ കുളത്തിന്റെയ് മധ്യത്തിലുള്ള എന്തിലാണ് കയറിയത് ?

    • ആമ നോക്കി ഒരു ഭീകരജീവി ! എന്ന് ഏതു വരിയിലാണ് എഴുതിട്ടുള്ളത് ?

    • "രക്ഷിക്കണേ "എന്ന് ഏതൊക്കെ വരികളിൽ എഴുതിയിട്ടുണ്ട് ?

    • "തവള" എന്ന് എത്ര തവണ എഴുതിയിട്ടുണ്ട് ?

    • ""എന്ന അക്ഷരമുള്ള എത്ര വാക്കുകളുണ്ട് ?

    • ഓയുടെ ചിഹ്നം വരുന്ന എത്ര വാക്കുകള്‍ പേജിലുണ്ട്? ആവര്‍ത്തിച്ചു വന്ന വാക്കുകളടക്കം നോക്കണം. ( വ്യക്തിഗതമായി എണ്ണം എഴുതണം)

    • ഏയുടെ ചിഹ്നം വരുന്ന വാക്കുകള്‍ എത്ര? (വ്യക്തിഗതമായി എണ്ണം എഴുതണം)

    • പഠനക്കൂട്ടത്തില്‍ പരിശോധന.

ഉച്ചാരണപരിശീലനം

ആമ നോക്കി, ഭീകരജീവി, ആമ ഭയന്നു. തവളയും ഭയന്നു. തവള കുളത്തിന്റെ മധ്യത്തിലുള്ള പാറയില്‍ കയറി. അയ്യോ രക്ഷിക്കണേ എന്നീ വാക്യങ്ങളാണ് വായിക്കേണ്ടത്. , ധ്യ, ക്ഷ എന്നിവ ശരിയായി ഉച്ചരിക്കുന്നതിനാണ് പരിശീലനം

ഭാവാത്മക വായന

തവള കുളക്കരയിൽ എത്തി.ഒറ്റച്ചാട്ടം !

ആമ നോക്കി ഒരു ഭീകരജീവി !

"ആയോ രക്ഷിക്കണേ" തവള നിലവിളിച്ചു !

  • ഈ വാക്യങ്ങൾ എല്ലാം വായിക്കുന്നത് ഒരു ഭാവത്തിലാണോ ...?വായിച്ചു നോക്കൂ

വിലയിരുത്തല്‍ ( കുട്ടികള്‍ ഓരോ വിലയിരുത്തല്‍ സൂചകത്തിനും നമ്പര്‍ എഴുതി ടിക് ചെയ്യണം)

  1. എനിക്ക് തനിയെ വായിക്കാന്‍ കഴിഞ്ഞുവോ?

  2. ഭാവാത്മക വായന നടത്താന്‍ കഴിയുമോ?

  3. കൂടുതല്‍ വാക്കുകളും തനിയെ എഴുതാന്‍ കഴിഞ്ഞോ?

  4. എഴുതുന്നത് മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പറ്റുന്ന വിധം വ്യക്തതയോടെയാണോ?

  5. വാക്കകലം പാലിക്കുന്നുണ്ടോ?

വായനപാഠം


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി