Pages

Tuesday, February 17, 2026

ഒന്നാം ക്ലാസില്‍ നിന്നും അച്ചടിച്ച കഥകള്‍

 കുറുമ്പുക്കല്‍ മാപ്പിള എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസില്‍ നിന്നും എഴ് അച്ചടിച്ച പുസ്തകങ്ങള്‍ പ്രകാശിതമായി. ക്ലാസിലെ മറ്റ് കുട്ടികളുടെ കഥകള്‍ പഠനോത്സവത്തില്‍ പ്രസിദ്ധീകരിക്കും. ഒരു വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാര്‍ മുഴുവന്‍ അച്ചടിച്ച സ്വന്തം കഥയുടെ ഉടമകളാകുന്നു എന്നത് ആവേശകരമാണ്. രചനോത്സവത്തിന്റെ ഭാഗമായി ഈ വര്‍ഷം ചിത്രകഥാരചനയ്ക്ക് നല്‍കിയ പ്രാധാന്യം കുട്ടികളെ പ്രചോദിപ്പിച്ചു എന്നു കരുതാം. അവരുടെ രചനകളെ പ്രോത്സാഹിപ്പിക്കുകയും അതിന് അര്‍ഹമായ അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്ത സുനീറ ടീച്ചര്‍ കേരളത്തിലെ ഒന്നാം ക്ലാസുകള്‍ക്ക് മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. 

 

എല്ലാ കുട്ടികളും ചിത്രം വരച്ചിരുന്നു. എ ഐ സാധ്യത ടീച്ചര്‍ ചിലര്‍ക്ക് പ്രയോജനപ്പെടുത്തി. ഫാത്തിമ റസാനയുടെ ചിത്രകഥയില്‍ അവള്‍ വരച്ച ചിത്രങ്ങള്‍ തന്നെയാണ്. അതിനാല്‍ അത് വേറിട്ട് നില്‍ക്കുന്നു. മനോഹരവുമാണ്.  നാല് പേരുടെ കഥകള്‍ പരിചയപ്പെടൂ

 ഐഷ മെഹ്റിന്‍ എഴുതിയ കഥ

 

 

 

 

 

 

 

 


 ചിന്നുവും മിട്ടുവും

 

 












ആനയും തത്തയും

 

 

 

 

 

 

 

 

 

 


നല്ല കൂട്ടുകാര്‍ 











 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി