Pages

Monday, February 16, 2026

മൊഴിക്കിലുക്കം മാതൃക 2

 

കണ്ണൂര്‍ ഏര്യം വിദ്യാമിത്രം യുപി സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുമക്കൾ തയ്യാറാക്കിയ മൊഴിക്കിലുക്കം പഠനോത്സവ മികവ് പതിപ്പുകള്‍  മാടായി AEO സംഗീത  സ്കൂൾ വാർഷികത്തിൽ വെച്ച് പ്രകാശനം ചെയ്തു. ക്ലാസ്സിലെ ഓരോ കുട്ടിക്കും ഒരു പുസ്തകം എന്ന രീതിയിൽ മുഴുവൻ കുട്ടികളും അവരുടേതായ ഭാവനയിൽ വിരിഞ്ഞ എഴുത്തുകൾ ഉൾക്കൊളളിച്ചു കൊണ്ട് തയ്യാറാക്കിയതാണ്. വളരെ .നല്ല പ്രവർത്തനമായി AEO വിലയിരുത്തി. എല്ലാ കുട്ടികളുടെയും മൊഴിക്കിലുക്കം തയ്യാറാക്കിയ ഉഷടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍. 

ഹിതയുടെ മൊഴിക്കിലുക്കത്തിലൂടെ കടന്നുപോകാം.












ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് വര്‍‌ഷാന്ത്യമാകുമ്പോഴേക്കും അഭിമാനിക്കത്തക്ക നേട്ടം കൈവരിക്കാനായി എന്നതാണ് മൊഴിക്കിലുക്കം മികവ് പതിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തെ അടയാളപ്പെടുത്തുന്നുണ്ട്.

കാര്‍ട്ടൂണ്‍ഡയറി, കുഞ്ഞുവര്‍ത്തമാനം എന്നൊക്കെ പറഞ്ഞാല്‍  ഈ പതിപ്പ് നോക്കുന്ന മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല . അവയെക്കുറിച്ച് ഒരു കുറിപ്പ് ടീച്ചര്‍ക്ക് എഴുതി വയ്കാം.

മാത്രമല്ല ഒന്നാം ക്ലാസില്‍ ഈ നേട്ടം ഉണ്ടാകാനിടയാക്കിയ പഠനരീതിയെക്കുറിച്ചും അല്പം എഴുതിയത് നന്നായി. അതായത് എല്ലാ കുട്ടികളുടെയും മൊഴിക്കിലുക്കം പതിപ്പിന്റെ അവസാനം ഇതുപോലെ അനുബന്ധമായി അച്ചടിച്ച ഒരു കുറിപ്പാകാം.

 ഹിത കുട്ടിപ്പത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടി തന്നെ വരച്ച ചിത്രമാണ് കൂടുതലും. അതിനാല്‍ കുട്ടിത്തം ഉണ്ട്. ചിത്രകഥയും അങ്ങനെയാകാമായിരുന്നു.  














































 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി