രണ്ട്
|
ഒത്തിരി
ഇഷ്ടം
|
ഋതികയുടെ
ഒരു ദിവസം
|
ഋ,
ഔ,
സ്ത്ര
|
പഠനലക്ഷ്യങ്ങള്‍
പ്രതീക്ഷിത
സമയം മൂന്ന് പിരീഡ്
പ്രക്രിയാവിശദാംശങ്ങള്‍
ആശയഗ്രഹണവായനയ്ക്
പ്രാധാന്യം നല്‍കുന്ന
പ്രവര്‍ത്തനം.
അതിനാല്‍ത്തന്നെ
വ്യക്തിഗത വായനയ്കും പഠനക്കൂട്ട
വായനയ്കും അവസരം ഉണ്ടാകണം.
കൂടുതല്‍
പിന്തുണ ആവശ്യമുള്ളവര്‍ക്ക്
സഹായ വായനയും
പാഠാവതരണം
5
മിനിറ്റ്
പെരുന്നാളിന്
അമ്മ ഋതികയ്ക് ഒരു പുതിയ
കുപ്പായം കൊടുത്തു.
അവള്‍
ആ കുപ്പായവുമായി വേഗം നടന്നു.
പുത്തനുടുപ്പ്
ചോദിച്ചു."എന്താ
തിടുക്കം?”
"നിന്നെ
ഒരിടത്തെത്തിക്കാനാ.”
ഋതിക
പറഞ്ഞു
"അതെന്താ
എന്നെ ഇഷ്ടമായില്ലേ?”
ഉടുപ്പ്
ചോദിച്ചു.
"ഒത്തിരി
ഇഷ്ടം അതുകൊണ്ടാ?”
ഋതിക
എവിടേക്കാകും ഉടുപ്പ്
കൊണ്ടുപോകുന്നത്?
കുട്ടികളുടെ
പ്രതികരണങ്ങള്‍?
പേരെഴുതാം
10
മിനിറ്റ്
നിങ്ങള്‍ക്ക്
ഋതികയെ കാണണ്ടേ?
പാഠപ്പുസ്തകം
എടുക്കൂ.
എല്ലാവരും
പാഠപ്പുസ്തകം എടുക്കുന്നു.
പേജ്
140,
141 നോക്കൂ.
ഋതികയെ
കണ്ടോ?
ഋതികയുടെ
ചിത്രത്തിനടുത്ത് പേരെഴുതാം
ടീച്ചര്‍
ഋ വടിവോടെ ഘടനപാലിച്ച്
എഴുതുന്നു.
ഋതിക
എന്ന് ഒന്നുകൂടി എഴുതുന്നു.
കുട്ടികള്‍
പാഠപ്പുസ്തകത്തിലെ
ചിത്രത്തിനടുത്ത് ഋതിക
എന്ന് എഴുതുന്നു.
പിന്തുണ
നടത്തം.
ശരിയായി
എല്ലാവരും എഴുതി എന്ന്
ഉറപ്പുവരുത്തുന്നു.
ആശയഗ്രഹണവായന
20
മിനിറ്റ്
ചിത്രത്തില്‍
മറ്റൊരാളുണ്ടല്ലോ?
അതാരാവും?
ഋതികയുടെ
അമ്മയാണോ?
അതോ
മറ്റുവല്ലവരും?
എന്തിനായിരിക്കും
അവള്‍ മീനുമായി പോകുന്നത്?
കുട്ടികളുടെ
പ്രതികരണങ്ങള്‍
ആദ്യത്തെ
പത്ത്
വരികള്‍ വായിച്ചാല്‍
ഉത്തരം കിട്ടും.
തനിയെ
വായിച്ച് കണ്ടെത്തൂ.
വ്യക്തിഗത
വായന
ഉത്തരം
കിട്ടിയവര്‍ ഉത്തരം വരുന്ന
വാക്കിന് അടിയില്‍ വരയിടണം
തുടര്‍ന്ന്
ഉത്തരം വായിക്കുന്നു.
(
രണ്ടോ
മൂന്നോ പേര്‍)
ആദ്യത്തെ
പത്ത് വരികള്‍ ഓരോ പഠനക്കൂട്ടവും
വായിച്ച് ഉത്തരം ശരിയാണോ
എന്ന് പരിശോധിക്കുന്നു.
ടീച്ചറുടെ
വായന.
ഉത്തരം
തെറ്റിപ്പോയവരുടെ പ്രതികരണം.
ചങ്ങല
വായന 10
മിനിറ്റ്
ഓരോരുത്തരായി
ഓരോ വരി വീതം
എല്ലാ
പഠനക്കൂട്ടത്തിലുള്ളവരും
വായിച്ചു എന്ന് ഉറപ്പുവരുത്തണം.
സംയുക്തവായന-
ടീച്ചര്‍
വായിക്കുന്നതിന്റെ ബാക്കി
നിര്‍ദേശിക്കുന്നവര്‍
വായിക്കുന്ന രീതി.
പൂരിപ്പിക്കാമോ?
10 മിനിറ്റ്
പുസ്തകം
നോക്കാതെ ഉത്തരം പറയാനാണ്
ആവശ്യപ്പെടേണ്ടത്.
കുട്ടികളുടെ
പ്രതികരണത്തിന് ശേഷം
പുസ്തകത്തില്‍ ബ്രാക്കറ്റില്‍
കൊടുത്തിട്ടുള്ളത്
സന്നദ്ധതയുള്ളവര്‍ വായിക്കട്ടെ,
ടീച്ചര്‍
ബോര്‍ഡില്‍ നാല് വാക്കുകളും
എഴുതണം.
ഔ
എഴുതുന്ന വിധം പരിചയപ്പെടുത്തണം.
തുടര്‍ന്ന്
കുട്ടികള്‍ ഔഷധശാല എന്ന്
പൂരിപ്പിക്കട്ടെ.
വായിക്കാം
കണ്ടെത്താം.
30 മിനിറ്റ്
ഋതിക
ഉടുപ്പുമായി എന്തിനാണ്
പോയതെന്ന് ഇത്രയും വായിച്ചിട്ടും
മനസ്സിലായില്ലല്ലോ?
ബാക്കി
വായിച്ച് കണ്ടെത്തണം.
പൂരിപ്പിക്കാനുള്ളത്
പൂരിപ്പിക്കുകയും വേണം
പഠനക്കൂട്ടത്തില്‍
വായന.
ഓരോരുത്തര്‍ക്കും
വായിക്കാന്‍ ഗ്രൂപ്പില്‍
അവസരം കിട്ടുന്നു എന്ന്
ഉറപ്പാക്കണം
പരസ്പരം
ആലോചിച്ചും സഹകരിച്ചും
പൂരിപ്പിക്കണം.
പൂരിപ്പിച്ച്
എഴുതിയത് പങ്കുവക്കുന്നു.
ക്ലാസില്‍
പൊതുവായി പഠനക്കൂട്ടത്തിന്റെ
പ്രതിനിധികള്‍ പാഠം
വായിക്കുന്നു, എല്ലാ
പഠനക്കൂട്ടങ്ങള്‍ക്കും
അവസരം ലഭിക്കണം.
|
ടീച്ചറുടെ
വിലയിരുത്തല്‍ നടത്തം
ഋതിക
എന്ന് ഓരോ പഠനക്കൂട്ടത്തിലെയും
എല്ലാവരും ഘടനപാലിച്ച്
എഴുതിയിട്ടുണ്ട്
ഇഷ്ടം
എന്ന് തെറ്റുകൂടാതെ
പൂരിപ്പിച്ചിട്ടുണ്ട്
അവള്‍/
ഋതിക
എന്നെഴുതി വാക്യം
പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൈ
എന്ന് എഴുതിയിട്ടുണ്ട്
ചങ്ങല
വായന 10
മിനിറ്റ്
ചോദ്യനിര്‍മ്മാണം
25
മിനിറ്റ്
പഠനക്കൂട്ടങ്ങള്‍
തമ്മില്‍ ചോദ്യോത്തരപ്പയറ്റ്
നടത്തുന്നു
ടീച്ചറുടെ
വക (
ഭാഷാപരം)
ധൃ,
ത്സ്യ,
സ്നേ,
വൃ,
ഷ്ട,
ബ്ദ,
ന്ധ്യ
എന്നീ അക്ഷരങ്ങള്‍
ബോര്‍ഡിലെഴുതുന്നു.
ഈ
അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍
കണ്ടെത്തി വട്ടം വരയ്കണം.
വേഗം
കണ്ടെത്തുന്നതാര്?
കണ്ടെത്തലുകള്‍
പങ്കിടുന്നു.
കണ്ടെത്താത്തവരെ
പരസ്പരം സഹായിക്കുന്നു.
ടീച്ചറുടെ
വക (
മനോഭാവപരം)
അമ്മ
നല്‍കി പുത്തനുടുപ്പ്
ജിയക്ക് നല്‍കിയ ഋതിക
ചെയ്തതിനോട് നിങ്ങള്‍
യോജിക്കുന്നുണ്ടോ?
വീട്ടില്‍
തിരികെ എത്തിയ ഋതികയോട്
അമ്മ എന്താകും പറയുക?
സോഫിയേച്ചിയെ
സഹായിച്ചത് നല്ല കാര്യമാണോ?
ഇഷ്ടപ്പെട്ട
ഭാഗം 10
മിനിറ്റ്
|
ഞാന്‍
എന്നെപ്പറ്റി
തനിച്ച്
വായിച്ച് പൂരിപ്പിക്കണം.
വായിക്കാന്‍
സഹായം ആവശ്യമുള്ളവര്‍ക്ക്
പിന്തുണ
രണ്ട്
നേരം പല്ല് വൃത്തിയാക്കേണ്ടതിന്റെ
ആവശ്യകത ചര്‍ച്ച ചെയ്യണം
കൈ
കഴുകുന്ന രീതി പരിചയപ്പെടുത്തണം കക്കൂസില്‍
പോയശേഷം കൈ സോപ്പിട്ട്
കഴുകുന്നതെന്തിന് എന്ന്
ചര്‍ച്ച ചെയ്യണം.
|
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി