ദിവസം |
പ്രവര്‍ത്തനങ്ങള്‍ |
|
|
മൂന്ന് |
|
|
|
പ്രവര്‍ത്തനം -കുഞ്ഞുടുപ്പ് നിര്‍മ്മിക്കാം പഠനലക്ഷ്യങ്ങള്‍
പ്രതീക്ഷിത സമയം : 30 മിനിറ്റ് പ്രക്രിയാവിശദാംശങ്ങള്‍
പ്രവര്‍ത്തനം -ഒത്തുപാടാം. പഠനലക്ഷ്യങ്ങള്‍ കവിത താളത്തില്‍ ചൊല്ലി അവതരിപ്പിക്കുന്നു പ്രതീക്ഷിത സമയം 10 മിനിറ്റ് പ്രക്രിയാവിശദാംശങ്ങള്‍ കുപ്പായം വരച്ച് നിറം നല്‍കിയശേഷം എല്ലാവരും ഒത്തുപാടുന്നു ( വായ്താരി ബോര്‍ഡില്‍ എഴുതിയിടണം) തിത്താ തിന്തക തെയ്താരാ തിന്തക തിന്തക തെയ്താരാ- തക തിത്താ തിന്തക തെയ്താരാ തിന്തക തിന്തക തെയ്താരാ എനിക്കുണ്ടൊരു കുപ്പായം നിനക്കുണ്ടൊരു കുപ്പായം പുള്ളിപ്പൂവുള്ള കുപ്പായം എന്റെ കുപ്പായം മിന്നുംമഞ്ഞ കുപ്പായം നിന്റെ കുപ്പായം
തിത്താ തിന്തക തെയ്താരാ തിന്തക തിന്തക തെയ്താരാ- തക തിത്താ തിന്തക തെയ്താരാ തിന്തക തിന്തക തെയ്താരാ എനിക്കുണ്ടൊരു കുപ്പായം നിനക്കുണ്ടൊരു കുപ്പായം കുങ്കുമച്ചോപ്പുള്ള കുപ്പായം എന്റെ കുപ്പായം നീലാമ്പല്‍ നിറമുള്ള കുപ്പായം നിന്റെ കുപ്പായം
തിത്താ തിന്തക തെയ്താരാ തിന്തക തിന്തക തെയ്താരാ- തക തിത്താ തിന്തക തെയ്താരാ തിന്തക തിന്തക തെയ്താരാ എനിക്കുണ്ടൊരു കുപ്പായം നിനക്കുണ്ടൊരു കുപ്പായം ……………………………. …………………………….. എന്തൊരു ചന്തം കുപ്പായം നമ്മുടെ കുപ്പായം. ആരും കൊതിക്കും കുപ്പായം നമ്മുടെ കുപ്പായം ( കുട്ടികളുടെ ആശയവും കൂട്ടിച്ചേര്‍ക്കാം) തുടര്‍ന്ന് വരികള്‍ കൂട്ടിച്ചേര്‍ത്ത് കുട്ടിപ്പാട്ട് പുസ്തകത്തില്‍ ചേര്‍ക്കാന്‍ നിര്‍ദേശിക്കണം ചാര്‍ട്ടില്‍ പാട്ടിലെ വരികള്‍ എഴുതിയിടുന്നത് കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായകമാകും. അവരെക്കൊണ്ട് കണ്ടെത്തല്‍ വായന നടത്തിക്കാം. |
പ്രവര്‍ത്തനം- സാങ്കല്പിക ഡയറി ( മൊഴിക്കിലുക്കം റിഹേഴ്സല്‍ ) (തനിച്ചെഴുത്ത്) പഠനലക്ഷ്യങ്ങള്‍
പ്രതീക്ഷിത സമയം രണ്ട് പിരീഡ് പ്രക്രിയാവിശദാംശങ്ങള്‍ സാങ്കല്പിക ഡയറിയുടെ മാതൃക പരിചയപ്പെടുത്തുന്നു . സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നു. ഋതിക അന്ന് വൈകിട്ട് അമ്മയുടെ അടുത്തെത്തി . അമ്മ ചോദിച്ചു. മോളെ ഡയറി എഴുതണ്ടേ? വേണം എന്തെല്ലാം കാര്യങ്ങളാണ് എഴുതുക? ഒന്നു പറയാമോ?
ടീച്ചര്‍ക്ക് ഉദാഹരണം പറയാം
കുട്ടികളെല്ലാവരും പറഞ്ഞ ശേഷം പാഠപ്പുസ്തകം പേജ് 144നോക്കാന്‍ പറയുന്നു. അതിലെ ചിത്രം കണ്ടോ ? അക്കാര്യം പറഞ്ഞവരാരാണ്? ഇന്നത്തെ ഡയറിയിലെ ചിത്രം അതാണ്. സോഫിയേച്ചിയും ഋതികയും തമ്മിലുള്ള സംഭാഷണം കൂടി എഴുതണം. അവര്‍ പോകുന്ന കടയുടെ പേര് എഴുതിയത് വായിക്കണേ വ്യക്തിഗതമായി എഴുതുന്നു കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ ടീച്ചര്‍ അവരെ അടുത്ത് വിളിക്കുന്നു ഓരോ വാക്യമായി പറയിക്കുന്നു അത് എല്ലാവരും എഴുതുന്നു. സംശയമുളള അക്ഷരം പിന്തുണബുക്കില്‍ തെളിവെടുത്തെഴുതാനായി ( ആ അക്ഷരം വരുന്ന മറ്റൊരു വാക്ക്ഃ എഴുതിക്കാണിക്കുന്നു. അക്ഷരം കണ്ടെത്തുന്നു എഴുതുന്നു. കുറുവാക്യങ്ങള്‍ മതി. സാധ്യതാ വാക്യങ്ങള്‍ ( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍)
എഴുതിയ ശേഷം കൂട്ടുവായന 20 മിനിറ്റ്
എഡിറ്റിംഗ് 20 മിനിറ്റ്
|

No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി