Pages

Tuesday, September 14, 2010

"ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറികളല്ല കുട്ടികളുടെ ഉള്ളറകള്‍".







തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രൈമറി സ്കൂളുകളിലെയും കുട്ടികള്‍ തയ്യാറാക്കിയ പുസ്തകങ്ങളില്‍ നിന്നും സ്കൂള്‍ പ്രാതിനിധ്യം ഉറപ്പാക്കി തെരഞ്ഞെടുത്ത കഥകളുടെയും കവിതകളുടെയും സമാഹാരങ്ങളുംതിരുവനന്തപുരം ജില്ല പ്രസിദ്ധീകരിച്ചു. ബഹു:വിദ്യഭ്യാസ സാംസ്കാരിക മന്ത്രി പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. (ഫോട്ടോ നോക്കുക)
  • പണ്ട്.(കഥ സമാഹാരം)
  • ഡുംഡും ഡും ഡും പീ പീ (കവിതാസമാഹാരം)
പുസ്തകങ്ങളെ കുറിച്ച് കവി മധുസൂദനന്‍ നായര്‍ പറഞ്ഞതിങ്ങനെ.-
നമ്മുടെ സമൂഹത്തില്‍ നഷ്ടമായ സര്‍ഗാത്മക വിദ്യാഭ്യാസത്തെ, സാമൂഹിക വിദ്യാഭ്യാസത്തെ, സ്നേഹ ഭാവനയുടെ ഗംഗയെ, വീണ്ടും ഒഴുക്കാന്‍ സര്‍വ ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് അക്ഷര പൊടിപ്പുകള്‍ പുറത്ത് വരുന്നത്. പപ്പും ചിറകും വെച്ച് കഴിഞ്ഞാല്‍ പറവകള്‍ വാനില്‍ പായും എന്നുള്ളതിന് തെളിവാണ് ഈ കഥാ സഞ്ചിയില്‍. സ്നേഹത്തിന്റെയും ഭാവനയുടെയും നന്മയുടെയും ഇത്രയധികം ഉറവുകള്‍ കുഞ്ഞുങ്ങളുടെ ഉള്ളിലുണ്ടോ എന്ന് ഞാന്‍ വിസ്മയിച്ചു പോയി ഇവയിലൂടെ സഞ്ചരിച്ചപ്പോള്‍. എത്രയെത്ര കഥകള്‍, അവയില്‍ എത്ത്രയെത്ര ജീവിതങ്ങള്‍ !ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറികളല്ല കുട്ടികളുടെ ഉള്ളറകള്‍ .ഇത് അവരുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്.

സുഗതകുമാരി :
വാക്കുകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന നാളത്തെ വലിയ കവികളുടെ ഇന്നത്തെ കുഞ്ഞികൊഞ്ചല്‍ ഞാന്‍ കേട്ടു.
ഒരു പാട് സന്തോഷമായി.


.

കാവ്യ സമാഹാരത്തിലെ ആദ്യ കവിത ഇങ്ങനെ തുടങ്ങുന്നു
ഒരു നാക്ക് കൊണ്ട് ഞാന്‍ ഒരു കോടി കാതു ഉണര്‍ത്തും.
ഒരു വാക്കു കൊണ്ട് ഞാന്‍ ഒരു കോടി നാട് ഉണര്‍ത്തും

. ഈ കവിതയാണ് സന്ദേശം

ഓരോപാട് സന്തോഷം തരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ക്കാം .അതിനു സമയം വൈകിയിട്ടില്ല
( വായനാ വാര്‍ത്ത‍ തുടരും )

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി