Pages

Wednesday, November 17, 2010

വായനയുടെ മുത്തു മണികള്‍...

പ്രിയങ്ക.ചാല യു പി സ്കൂള്‍.
വായനയെ എഴുത്തുമായി കൂട്ടി യോജിപ്പിച്ച് അധ്യാപകര്‍ക്ക് പുതിയ പാഠങ്ങള്‍ നല്കിയോള്‍.
വായിച്ച പുസ്തകങ്ങള്‍ മനസ്സില്‍ ചെലുത്തിയ സ്വാധീനം അവയുടെ പുനരാവിഷ്കാരത്ത്തിലേക്ക് നയിച്ചു .
എഴുതാന്‍ തുടാങ്ങി . സര്‍ഗാത്മകതയുടെ ഭാഷ ഒപ്പം കൂടി.
ക്ലാസില്‍ പങ്കു വെച്ചപ്പോള്‍ അതും സഹപാഠികളുടെ വായനാ സാമഗ്രിയായി. എല്ലാ വ്യവഹാര രൂപങ്ങളിലും എഴുത്തിനായി തിരഞ്ഞെടുത്തു.
ചിത്രകഥ, ആസ്വാദനകുറിപ്പ് .പുസ്തക റിവ്യൂ കവിത. ആത്മകഥ, സംഭാഷണം,....
അവയെ നിയന്ത്രണ വിധേയമാക്കി. ഭാഷാ പഠനവും പുതിയ മാനങ്ങള്‍ തേടി.
വായന കൂടി.
വായനയുടെ ആഴവും.വിശകലനവും വിലയിരുത്തലും താദാത്മ്യം പ്രാപിക്കലും..




മുത്തു മണികള്‍ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അത് ഒരു സാധ്യതയാണെന്ന് അധ്യാപക സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

പാഠം.
  • വായന എഴുത്തിലേക്ക്‌ നയിക്കണം.(വയമ്പ് വായനാ പരിപാടി തിരുവനന്തപുരത്ത് കുഞ്ഞെഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു.പ്രിയങ്കയും ആ വഴി വന്നവള്‍.) .
  • പുനരാവിഷ്കാരം ആദ്യ ചുവട്.
  • പല രൂപങ്ങള്‍ സ്വയം പരിശോധിക്കാന്‍/പരീക്ഷിച്ചു നോക്കാന്‍ അവസരം നല്കാം.
  • എഴുതിയവ പങ്കു വെക്കാന്‍ അവസരം വേണം.
  • എഴുത്ത് കൂടുതല്‍ വായനയിലേക്ക് നയിക്കും.
  • വായന കുറിപ്പ് മാത്രമല്ല വായനയുടെ ഉല്‍പ്പന്നം

1 comment:

പ്രതികരിച്ചതിനു നന്ദി