Pages

Thursday, December 9, 2010

.നിത്യവും ഉച്ചനേരം സാംസ്കാരിക പരിപാടി

സ്കൂളിലെ ഉച്ചനേരം
കുട്ടികള്‍ക്കുള്ളതാണ്.അത് കൂടുതല്‍ ആസ്വാദ്യാനുഭവം ആക്കുന്നതെങ്ങനെ?
അയിലം സ്കൂള്‍ ഈ വഴിക്കാലോചിച്ചു.
നല്ലൊരു ഹാള്‍ ഉണ്ട്.കര്‍ട്ടന്‍ ഉണ്ട്.സ്റ്റേജും ഉച്ചഭാഷണിയും..പിന്നെ അത് പ്രയോജനപ്പെടുത്താന്‍ കുട്ടികളും.
നിത്യവും ഉച്ച സാംസ്കാരിക പരിപാടി.
ഓരോ ക്ലാസിനും ഊഴം അനുസരിച്ച് അവസരം.
അവര്‍ പ്രോഗ്രാം തീരുമാനിക്കും.
അത് ഡി ടി പി ചെയ്തു പരസ്യപ്പെടുത്തും.
പ്രോഗ്രാമിന്റെ മേന്മ ആളെ കൂട്ടും.
തിങ്ങി നിറഞ്ഞ സദസ്സില്‍ കലാപരിപാടികള്‍.
പൊതു സദസ്സിനെ അഭിമുഖീകരിക്കാന്‍ ആശയവിനിമയ ശേഷി വികസിപ്പിക്കാന്‍ കലാവാസന പ്രകടിപ്പിക്കാന്‍
പാഠങ്ങളിലെ ഇനങ്ങള്‍ക്ക് രംഗാവതരണം..
പല പല സാധ്യതകള്‍.
സ്കൂളിനു നന്മയുണ്ട്

5 comments:

  1. ചൂണ്ടുവിരലിലില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ വളരെ പ്രയോജന പ്രദം ആണ് .
    ന്യൂസ്‌ പേപ്പര്‍ ഒരു ദിവസം വായിക്കാതിരുന്നാല്‍ അനുഭവപ്പെടുന്ന തു പോലെയാണ്
    ചൂണ്ടുവിരല്‍ ഒരു ദിവസം നോക്കാതിരുന്നാല്‍ തോന്നുന്നത് ....

    ReplyDelete
  2. നന്ദി ടീച്ചര്‍,
    ഇത്തരം ഫീഡ് ബാക്ക് ആണ് ചൂണ്ടുവിരലിന്‍ ആവേശം

    ReplyDelete
  3. Lunch break is not only for having lunch! To engage the students in such sorts of activities is not positive. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ പഠന സമയത്ത് തന്നെ നടത്തേണ്ടതല്ലേ? ഭക്ഷണം, വിശ്രമം ഇവക്കുള്ളതല്ലേ മേല്‍ ഉച്ചനേരം? ഒരു പിന്തിരിപ്പന്‍ സംശയമാണ് കേട്ടോ!

    ReplyDelete
  4. അടിച്ചേല്‍പ്പിക്കുന്ന ഉറക്കം,നിശബ്ദത,പുസ്തക പാരായണം ഇവയൊക്കെ നടക്കുന്ന ധാരാളം ഉച്ച നേരം പതിവാക്കിയ പൊങ്ങച്ച സ്കൂളുകള്‍ ഉണ്ട്.അതില്‍ നിന്നും എത്രയോ ഭേദമാണ് കുട്ടികള്‍ സ്വയം ആസ്വദിച്ചു ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍.അധ്യാപകരുടെ ഇടപെടല്‍ ഇല്ലാതെ.
    വിശ്രമം എന്നാല്‍ അനങ്ങാതെ ഇരിക്കലാണോ,വിനോദം എന്നാല്‍ അതില്‍ പാട്ടും നാടകോം ഒന്നും പെടില്ലേ?
    വിമര്‍ശനപരമായി തന്നെ നോക്കികണണം .അത് നല്ലതാണ്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി