Pages

Sunday, January 2, 2011

കാനനങ്ങള്‍ ജനങ്ങള്‍ക്ക്‌


ഈ വര്ഷം അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്നു.ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെതാണ് തീരുമാനം.അഞ്ചു വര്ഷം മുമ്പ് രണ്ടായിരത്തി ആറ് ഡിസംബര്‍ ഇരുപതിന് പാസാക്കിയ പ്രമേയം പ്രകാരമാണ് ഈ പ്രഖ്യാപനം.
വന വര്‍ഷാചരണത്തിന്റെ അടയാളം(ലോഗോ) നോക്കൂ
എന്തെല്ലാം അര്‍ത്ഥ തലങ്ങള്‍...
വനം ജനതയുടെ ആശ്രയം/പാര്‍പിടം
ജൈവ വൈവിധ്യ കലവറ
ഭക്ഷ്യ ശ്രോതസ്
ഔഷധ സമൃദ്ധം
ജീവജല ദാതാവ്
ഭൌമ അന്തരീക്ഷത്തെ ക്രമീകരിക്കല്‍...
സുസ്ഥിര വികസനത്തിനും വന പരിരക്ഷണത്തിനും സ്ഥായിയായ മാനേജ്മെന്റിനും ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയാണ് ഈ വര്‍ഷാചരണം.
ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു.പലവിധ പരിപാടികള്‍.
ചൈന മാര്ച് ഇരുപത്തി രണ്ടിന് മരത്തൈകള്‍ നടാനുള്ള തീരുമാനത്തിലാണ്.കൊറിയ അടുത്ത വര്ഷം ഒരു ബില്ലിയന്‍ മരങ്ങള്‍ നടും.എത്യോപ്യയും ലബനോനുമൊക്കെ ഇത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
ജര്‍മനി ബര്‍ലിനില്‍ ജനവരിയില്‍ അന്തര്‍ ദേശീയ ഹരിത വാരം ആചരിക്കും.ഫിന്‍ ലാന്ഡ് കുട്ടികളുടെ ആഗോള വനസമ്മേളനം ( ഓണ്‍ ലൈന്‍ )നടത്തും.ഫോട്ടോ ഗ്രാഫി,കല,മുദ്രവാക്യ രചന,പ്രബന്ധ രചന എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ ജ്യോര്‍ജിയ,പോളണ്ട്,കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രദര്‍ശനങ്ങള്‍ ഒരുക്കാനുള്ള തീരുമാനങ്ങളും ഉണ്ട്.ബള്‍ഗേറിയ,ജമാക്കൈ,റൊമാനിയ,ഒക്കെ ഈവഴിയില്‍.
പുസ്തകങ്ങള്‍,ലഘു ലേഖകള്‍, ബ്രോഷറുകള്‍ പോസ്ടറുകള്‍ കലണ്ടറുകള്‍ ഇവയും ഉണ്ടാകും
ഇന്റര്‍ നാഷണല്‍ ഫോറസ്റ്റ് ഫിലിം ഫെസ്റിവല്‍ ഫെബ്രുവരിയില്‍ ആരഭിക്കും
നാം എന്റെ മരം പദ്ധതിയിലൂടെ ആരഭിച്ച ചുവടുകള്‍..കൂടുതല്‍ മുന്നോട്ടു പോകണം.
പാ0പുസ്തകവുമായി ബന്ധിപ്പിച്ചുള്ള അന്വേഷണമാണ് നല്ലത്

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി