Pages

Sunday, May 1, 2011

അധ്യാപക പരിശീലന കലണ്ടര്‍




2011-12 അക്കാദമിക വര്‍ഷത്തെ അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി മെയ്‌ പത്ത് മുതല്‍. ഒരു അധ്യാപികയ്ക്ക് പത്ത് ദിവസം പരിശീലനം. മൂന്ന് ഘട്ടങ്ങളിലായി.
ഒന്നാം ഘട്ടം പത്താം തീയതി തുടങ്ങി പതിനാറിന് അവസാനിക്കും. തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ വീട്ടില്‍ ഇരുന്നു കാണാം ചര്‍ച്ചചെയ്യാം.രണ്ടാം ശനിയും ഒഴിച്ചിട്ടിരിക്കുന്നു.
രണ്ടാം ഘട്ടം പതിനേഴിന് ആരംഭിച്ചു ഇരുപതിന് തീരും.
എല്‍ പി യില്‍ നാല് ദിവസം ഇംഗ്ലീഷിനും നാല് ദിവസം മറ്റു വിഷയങ്ങള്‍ക്കും.
യു പി യില്‍ ഒരു അദ്ധ്യാപകന്‍ രണ്ട് വിഷയങ്ങളില്‍ നാല് ദിവസം വീതം പങ്കെടുക്കണം.
ഇതു കൂടാതെ രണ്ട് ദിവസത്തെ പൊതു പരിശീലനവും.
ഇരുപത്തി മൂന്ന് ഇരുപത്തിനാല് തീയതികളില്‍ ഒരു സ്കൂളിലെ എല്ലാ അധ്യാപകരും സി ആര്‍ സി സെന്ററുകളില്‍/പ്രാദേശിക തലത്തില്‍ ഒത്തു കൂടും.വിദ്യാലയാടിസ്ഥാനത്ത്തില്‍ ചര്‍ച്ചകള്‍ നടക്കും. അടുത്ത വര്‍ഷത്തെ വിദ്യാലയ ശാക്തീകരനത്തിനുള്ള കര്‍മപദ്ധതി ഈ ദിവസങ്ങളില്‍ തയ്യാറാക്കും.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ പോകുന്ന സാഹചര്യത്തിലുള്ള ഈ പരിശീലനം പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രത്യാശിക്കാം.
മാറാനും മാറ്റാനും ഉയരാനും ഉയര്‍ത്താനും ഉണരാനും ഉണര്‍വ് പകരാനും കൂടിച്ചേരലുകള്‍ വഴിയൊരുക്കണം.


--------------------------------------------------മറ്റു ബ്ലോഗുകളിലേക്ക് ക്ലിക്ക് ചെയ്യുക.
  1. വിദ്യാലയ മികവുകള്‍ അന്വേഷണങ്ങള്‍
  2. കുട്ടികള്‍ക്കൊപ്പം സഹായമാനസ്സോടെ..
  3. ഒരു കഥ ക്ലാസില്‍ നിറഞ്ഞപ്പോള്‍
  4. കൈകാലുകളില്ലാതെ കരിനീലിച്ച ഒരു തുള്ളിചോര .
  5. കര്‍മബന്ധത്തിന്റെ ഏതു ചരടാണ്‌ ഖാസാക്കില്‍ എത്തിച്ചത് ?

2 comments:

  1. മാഷേ, ബ്ലോഗ് നന്നായിരിക്കുന്നു....നല്ല ഉദ്യമം.
    വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം പേര്‍ക്ക് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.


    എല്ലാവിധ ഭാവുകങ്ങളും ....

    ജിതേഷ്, പട്ടുവം.

    ReplyDelete

പ്രതികരിച്ചതിനു നന്ദി