Pages

Tuesday, May 10, 2011

വായനയും ചിത്രീകരണവും


(കഴിഞ്ഞ ലക്കം ചൂണ്ടു വിരല്‍ വായന ചര്‍ച്ച തുടങ്ങി അത് വായിച്ചിട്ടില്ലാത്തവര്‍ വായനയുടെ ലോകം എന്‍റെ സ്കൂളില്‍.. ക്ലിക്ക് ചെയ്യുക എന്നിട്ട് തുടര്‍ന്ന് വായിക്കുക)

ഒരു കഥയിലെ പ്രധാന സംഭവങ്ങളുടെയും പ്രവര്ത്തികളുടെയും ക്രമം,കഥയുടെ സ്ഥലകാലങ്ങള്‍, കഥാപാത്രങ്ങള്‍ സവിശേഷതകള്‍ എന്നിവയുടെ ചിത്രീകരണമാണ് STORY MAPPING.
കഥാഗതിയുടെ വ്യക്തമായ ചിത്രം ലഭിക്കും.എഴുത്തിനോടൊപ്പം ചിത്രങ്ങളും വരച്ചു ചേര്‍ക്കാന്‍ കഴിയുന്നതിലൂടെ സ്വന്തം വ്യാഖ്യാനങ്ങളും ഉള്ചെരുകയാണ് . ആശയഗ്രഹണപരവും ആസ്വാദന പരവുമായ ഉയര്ന്നതലങ്ങളിലേക്ക് കുട്ടികള്‍ കഥയെ ചിത്രീകരിക്കുന്നതിലൂടെ കടക്കും.
കുറെ ഉദാഹരങ്ങള്‍ പങ്കിടുന്നു.

ഒന്ന്നു ) ഓരോ ഗ്രൂപ്പിനും ഈ ഡയഗ്രം പൂരിപ്പിക്കാന്‍ നല്‍കാം.അവര്‍ ഒരേ പോലെയാണോ സമീപിച്ചത്. വിശദീകരിക്കട്ടെ.



രണ്ടു ) കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം നടുക്ക് കുറിക്കുക.(അവരവര്‍ക്ക് തോന്നുന്നത്) ഡയഗ്രം പൂരിപ്പിക്കാം.പരസ്പരം പങ്കിടല്‍.ഇതെല്ലാം പ്രധാന്‍എ സംഭവം.അതില്‍ ഏറ്റവും പ്രധാന സംഭവം ഏതു എന്ത് കൊണ്ട്?ചര്‍ച്ച.തെരഞ്ഞെടുപ്പ്.

മൂന്ന്) കഥാഗതി ചിത്രീകരിക്കുന്ന കാര്‍ഡുകള്‍ ചുരുങ്ങിയ വാക്യങ്ങളില്‍ തയ്യാറാക്കുക .ക്രമീകരിച്ചു വെക്കുക . ചിത്രങ്ങളും ആകാം.





നാല്) കുറച്ചു കൂടി ഉയര്ന ചിത്രീകരണം.കഥയുടെ മൊത്തം ചിത്രം മനസ്സില്‍ ഉള്ള ഒരാള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌.(ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)



അഞ്ച്) ചിത്ര കഥയ്ക്ക്‌ സമാനം .എന്നാല്‍ കഥയുടെ വളര്‍ച്ച പ്രകടം .തുടക്കവും ഒടുക്കവും വരെ ക്രമാനുഗതമായി കൊണ്ടുപോകണം .ചുരുക്കം വാക്കുകളും ചിത്രങ്ങളും കൊണ്ട് പൂര്‍ത്തിയാക്കണം .

ആറ്‌ ) ഫോട്ടോകളും ത്രിമാന രൂപങ്ങളും ചിത്രങ്ങളും കൊളാഷ്കളും കൊണ്ട് ചിത്രീകരിക്കല്‍.

ഏഴു ) ഒറ്റ ഫ്രയിം .കൂടുതലും ചിത്ര സാധ്യതകള്‍.




എട്ട്‌) ആദി ,മദ്ധ്യം ,അന്ത്യം .അവയുടെ വിവരണം .ചില പ്രധാന വിശദീകരണങ്ങളും .





ഒമ്പത് ) കഥയുടെ ഘടകങ്ങള്‍ ഡയഗ്രത്തില്‍
പത്ത്) ഫ്ലോ ചാര്‍ട്ട് രീതിയിലുള്ള ചിത്രീകരണം.വാക്കുകള്‍ കുറവ്.

പതിനൊന്നു) സങ്കീര്‍ണമായ കഥയുടെ ചിത്രീകരണം.ബഹു വിധ സാധ്യതകളുടെ സമന്വയം.

പന്ത്രണ്ടു ) കഥയിലെ വൈകാരിക മുഹൂര്‍ത്തങ്ങളുടെ ചിത്രീകരണം.


പതിമൂന്ന് ) ബിഗ്‌ പിക്ച്ചരില്‍ കഥയുടെ ആവിഷ്കാരം .കട്ടൌട്ടുകള്‍ കൊണ്ട്.



അന്വേഷകര്‍ക്ക് ഈ സാധ്യതകളില്‍ നിന്നും കൂടുതല്‍ മുന്നേറാന്‍ കഴിയും.
ആദ്യം കൊടുത്ത ചാര്‍ട്ട് നോക്കുക.
ഇത്തിരി ആഴത്തില്‍ പോകാന്‍ സാധ്യത ഉള്ളത്. ഇങ്ങനെയും ആകാം.
----------------------------------------------------------------------------------
൧)പ്രധാന കഥാ പാത്രങ്ങളും സവിശേഷതകളും
ഉദാ :രാവണന്‍ ശക്തന്‍
അഹംകാരി
ശിവ ഭക്തന്‍
വീരന്‍
------------------------------------------------------------------------------------
ഓരോ കുട്ടിക്കും രാവണനെ വിശേഷിപ്പിക്കാന്‍ പല പദങ്ങള്‍ കണ്ടേക്കാം അതിനു കാരണവും ഉണ്ടാകും അവ പങ്കിടാന്‍ അങ്ങനെ കഥാ പാത്ര സവിശേഷതകള്‍ മനസ്സിലാക്കാന്‍.

-----------------------------------------------------------------------------------
൨) കഥയുടെ സ്ഥലകാലങ്ങള്‍.
പുരാതനം /പണ്ട്/വര്‍ഷകാലം /കൊല്ലവര്‍ഷം -ആം ആണ്ടു /ശിശിരം/ചിങ്ങം/ജനുവരി/പാതിരാ..ഇങ്ങനെ കഥയിലെ കാലം അടയാളപ്പെടുത്തിയ വാക്കുകള്‍ എഴുതല്‍
ഇതേ പോലെ സംഭവങ്ങള്‍ നടന്ന സ്ഥലം സംബന്ധിച്ച സൂചനകള്‍ കുറിക്കല്‍
-------------------------------------------------------------------------------------
൩)കഥാ പാത്രം അഭിമുഖീകരിച്ച പ്രശ്നങ്ങളും മറികടക്കലും
------------------------------------------------------------------------------------
൪)പരിസമാപ്തി
------------------------------------------------------------------------------------
൫) പ്രധാന ആശയം .
ഇത് പ്രധാന ആശയമാനെന്നതിനെ സാധൂകരിക്കുന്ന മൂന്ന് കാര്യങ്ങള്‍ സഹിതം.
----------------------------------------------------------------------------------


  • പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പയോജനം.
  • ദൃശ്യാനുഭവ പഠന ശൈലിക്കാര്‍ക്കും ഗുണം
  • സഹവര്‍ത്തിത രീതിയില്‍ ആശ്യരൂപീകരണം നടക്കുന്നു.
  • ആഴത്തില്‍ ചര്‍ച്ചയ്ക്കു സാധ്യത.
എങ്ങനെ തുടങ്ങാം.

  • വളരെ പരിചിതവും സങ്കീര്‍ണതകള്‍ ഇല്ലാത്തതുമായ ഒരു കഥയെ വെച്ച് ഉദാഹരിക്കാം.രീതി പരിചയപ്പെടുത്താം.
  • കെട്ട കഥ എങ്ങനെ എല്ലാം ചിത്രീകരിക്കാം കുറുക്കി ദൃശ്യവത്കരിക്കാം ചര്‍ച്ച നടത്താം .
  • ഒരു പേപ്പര്‍ ആരായി മടക്കി അതിലെ കാലങ്ങളില്‍ കഥയെ ഒതുക്കാന്‍ ആവശ്യപ്പെടാം .(കുറഞ്ഞ വാക്കുകള്‍ ചിത്രങ്ങള്‍ .കഥാപാത്രങ്ങള്‍ സംഭവങ്ങള്‍ സ്ഥലകാലങ്ങള്‍ ഇവ ഉണ്ടാകണം .)
തുടരും ..
അടുത്ത പോസ്റ്റ്‌- മൈന്‍ഡ് മാപ്പിംഗ് വായനയില്‍

3 comments:

  1. വായനയുടെ അകവും പുറവും വിശദീകരിക്കുന്ന രണ്ടു പോസ്റ്റുകള്‍ സാമാന്യം വിസ്തരിച്ചു തന്നെ പറഞ്ഞു. അഭിനന്ദനങ്ങള്‍.
    പക്ഷെ എന്തു കാര്യം. ഏതെങ്കിലും ഒരധ്യാപകന്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുകയോ എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കുകയോ ചെയ്തോ? ഇല്ല ചോദിക്കില്ല സര്‍. ഇതൊന്നും നമുക്കു വേണ്ട കാര്യമല്ല. പേ ഫിക്സേഷനുമായി ബന്ധപ്പെട്ട് ഒരു എക്സല്‍ പ്രോഗ്രാം ഞാനൊരു ബ്ലോഗിലിട്ടപ്പോള്‍ എനിക്കെത്ര ഫോണ്‍കോളുകളാണ് വന്നതെന്നോ! രാത്രി പതിനൊന്നിനു ശേഷം പോലും. ജ്ഞാന നിര്‍മ്മിതി വാദത്തെക്കുറിച്ചോ, ശിശുസൗഹൃദക്ലാസ് റൂമുകളെക്കുറിച്ചോ പഠനബോധന തന്ത്രങ്ങളെക്കുറിച്ചോ ആര്‍. പിയായി സേവനമനുഷ്ഠിച്ച കാലത്ത് ആരും രാത്രി എന്നല്ല പകലുപോലും വിളിച്ചന്വേഷിച്ചിട്ടില്ല.

    കഴിഞ്ഞ ദിവസം ഞങ്ങളുടെ ബി.ആര്‍.സിയില്‍ യു.പി മലയാളം കോഴ്സ് നടക്കുന്നിടത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നറിയാനും എന്റെ പഴയ സുഹൃത്തുക്കളെക്കാണാനും വേണ്ടി ക്ഷണിക്കാതെ തന്നെ ഞാന്‍ പോയി. രണ്ടു മണിക്കൂറിലധികം ഞാനവിടെ ചെലവിടുകയും ചെയ്തു.
    ഓരോരുത്തരും സ്വയം പരിചയപ്പെടുത്തുന്ന പ്രൊഫൈല്‍ എഴുതിത്തയ്യാറാക്കണമായിരുന്നു. ഏറ്റവും ഒടുവിലായി താന്‍ അവസാനം വായിച്ച പുസ്തകത്തിന്റെ പേരു കൂടി എഴുതണമെന്നു നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും 75 ശതമാനം പേരും അത് എഴുതാതെ വിട്ടു. എന്തായിരിക്കാം കാരണം.
    പി.പി.രാമചന്ദ്രന്‍, പി.കെ.പാറക്കടവ്, പവിത്രന്‍ തീക്കുനി എന്നെല്ലാം കേട്ടു ഞെട്ടിയിട്ട് മാത്രം കാര്യമില്ലല്ലോ...?

    ReplyDelete
  2. മാഷ്‌,
    എല്ലാ ദിവസവും സന്ദര്‍ശകാറുണ്ട്.അവര്‍ പ്രതികരിക്കുന്നില്ല എന്നത് കൊണ്ട് അന്വേഷിക്കുന്നില്ല എന്ന് കരുതുന്നില്ല.എനിക്ക് മെയില്‍ ചെയ്യുന്ന സുഹൃത്തുക്കളും ഉണ്ട്.ചിലര്‍ ഫേസ് ബുക്കിലൂടെ സംവദിക്കും.
    വളരെ സാവധാനം ഇതിലെ ആശയങ്ങള്‍ പ്രസിരിച്ചാല്‍ പോരെ.
    ക്ലാസുകളില്‍ മാറ്റം കാണുന്നുണ്ട്.
    അത് പ്രചോദനം നല്‍കും..

    ReplyDelete

പ്രതികരിച്ചതിനു നന്ദി