Pages

Wednesday, June 15, 2011

കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളെ തിരികെയെത്തിച്ച് വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി

  • വാളാട്: പ്രതികൂല സാഹചര്യങ്ങളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 15 ആദിവാസി കുട്ടികള്‍ക്ക് വീണ്ടും അക്ഷരങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുകയാണ് വാളാട് സ്‌കൂള്‍.
  • ഇവര്‍ക്കായി പ്രത്യേകം പ്രവേശനോത്സവം സംഘടിപ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ മറന്നില്ല. ജില്ലയില്‍ ആദ്യമായാണ് കൊഴിഞ്ഞുപോയവര്‍ക്ക് മാത്രമായി പ്രവേശനോത്സവം നടന്നത്.
  • പി.ടി.എ. പ്രതിനിധികള്‍ നേരിട്ടിറങ്ങിയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനിയില്‍ പഠനം ഉപേക്ഷിച്ചവരെ കണ്ടെത്തിയത്
  • . കൊളങ്ങാട്, പുത്തൂര്‍ കോളനിയില്‍നിന്നും അമ്പലക്കുന്ന് സങ്കേതത്തില്‍നിന്നുമാണ് പഠനം ഉപേക്ഷിച്ച 15 കുട്ടികളെ കണ്ടെത്തിയത്.
  • ചെണ്ടമേളത്തിന്റെയും തുടിയുടെയും അകമ്പടിയോടെയാണ് വിദ്യാര്‍ഥികളെ നവാഗതരുടെ കരംപിടിച്ച് വിദ്യാലയത്തിലേക്ക് ആനയിച്ചത്. ജെ.ആര്‍.സി., സ്‌കൗട്ട് എന്നിവയും പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.എം. പിയൂസ് അധ്യക്ഷത വഹിച്ചു. പി.ടി. സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ്, വി. സ്മിത, വി. കൃഷ്ണന്‍, എന്‍.വി. ഷിജു, ടി. സിദ്ദിഖ്, സജിമോന്‍ സ്‌കറിയ, പി.വി. സുധീഷ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി