Pages

Wednesday, July 6, 2011

കളരി നല്ല പാഠങ്ങള്‍ നല്‍കി എനിക്കും ഒന്നാം ക്ലാസിനും

"ഒന്നാം ക്ലാസില്‍ മണല്ത്തടം, വളരുന്ന പഠനോപകരണം എന്നിവയ്ക്കാണ് ഞാന്‍ ഊന്നല്‍ നല്‍കിയത്.
സന്ദര്‍ഭത്തിനു അനുസരിച്ച് രൂപം കൊടുത്ത മണല്ത്തടം ക്ലാസില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ എന്ന വിഭാഗത്തെ ഇല്ലാതാക്കി.
ഒന്നാം
യൂണിറ്റില്‍ കാട്ടിലെ മൃഗങ്ങളും കാടും മണല്ത്തടത്ത്തില്‍ ആവിഷ്കൃതമായപ്പോള്‍ ക്ലാസ് സജീവമായി.
ലളിതം ഏറെ പ്രയോജനപ്രദം.
മണല്ത്തടം
ടീച്ചറും പ്രയോജനപ്പെടുത്തി ക്ലാസ് എടുത്തു.ഫലപ്രദം എന്ന് പറഞ്ഞു.
സ്കൂള്‍ വിട്ടു വരുന്ന അമ്മു മഴ നനയുന്നതും വാഴ ഇലക്കടിയില്‍ കയറുന്നതും ബിഗ്‌ പിക്ച്ചറിലൂടെ ദൃശ്യവത്കരിച്ചു .
ആശയ
രൂപീകരണം,ഭാഷ സന്ദര്‍ഭം സൃഷിക്കല്‍.താല്പര്യം നിലനിരുത്തല്‍,ആഖ്യാനത്തിന്റെ ഒഴുക്കിന് ഭംഗം വരാതെ ക്ലാസ് നയിക്കല്‍..
ഒക്കെ
നല്ല അനുഭവം.
ഓരോ പ്രവര്‍ത്തനവും കഴിയുമ്പോള്‍ കുട്ടികളെ വിലയിരുത്തി രേഖപ്പെടുത്താന്‍ കഴിയും എന്നാണ് ഞങ്ങളുടെ അനുഭവം.
അത് കുട്ടിയുടെ പഠനത്തെ മെച്ചപ്പെടുത്താന്‍ സഹായകം.
ഒന്നാം ക്ലാസില്‍ ഫീല്‍ഡ് ട്രിപ്പും വര്‍ക്ക് ശീട്ടും പ്രയോജനം ചെയ്യുമെന്ന് തെളിയിച്ചു.
സ്കൂളിന്റെ അക്കാദമിക കാര്യങ്ങളില്‍ ഒരു ഉണര്‍വ് ഉണ്ട്ടാക്കാന്‍ പത്ത് ദിവസം കൊണ്ട് സാധിച്ചു എന്നാണു വിശ്വാസം.
പാലക്കാട് പറളി ബി ആര്‍ സി യിലെ സജി തങ്കപ്പന്‍ നല്‍കുന്ന സന്ദേശം അധ്യാപകര്‍ക്ക് പ്രയോജനപ്രദവും പ്രായോഗികവുമായ കാര്യങ്ങളാണ് എസ എസ എ പരിശീലനത്തില്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണു. ആ ആശയങ്ങള്‍ ക്ലാസിനെ കാര്യക്ഷമം ആക്കും എന്ന് കളരി അനുഭവം."

---------
ശീ സജി തങ്കപ്പന് ചൂണ്ടു വിരലിന്റെ നന്ദി -
സ്കൂളില്‍ പോകാനും അദ്ധ്യാപകര്‍ക്കൊപ്പം നിന്ന് അക്കാദമിക പിന്തുണ നല്‍കാനും ഒന്നാം ക്ലാസിലെ സാധ്യതകള്‍ അന്വേഷിക്കാനും ആ ആഹ്ലാദ അനുഭവം പങ്കിടാനും കാണിച്ച സന്മനസ്സിന്.

8 comments:

  1. ente skoolilum kalarikku trainer vannu. karyamayi onnum cheythilla.seminaril chennappol teacher cheytha paripadikal vishadeekarichu.enganeyum kallam parayan kazhiyumo? brc yile oru sarinodu parathi paranjappol arinju avarude makkal randum kerala syllabusil alla padikkunnathu ennu.evide panku vekkunnavarude karyam enthanu ennu samsham athukondu undu!!!!!!!!!!!!

    ReplyDelete
  2. സര്‍ , എന്റെ രണ്ടു കുട്ടികളും പൊതു വിദ്യാലയങ്ങളില്‍ (മലയാളം മീഡിയം ) ആണ് പഠിച്ചത് . അവര്‍ക്ക് ഒരു കുഴപ്പവും ഉള്ളതായി തോന്നുനില്ല
    പ്രീത , ബി ആര്‍ ,സി .പെരുമ്പാവൂര്‍

    ReplyDelete
  3. വളരെ പരിഹാസ്യമായ ഒരു സ്വയം തുറന്നു കാട്ടലാണ് എന്റെ കുട്ടികള്‍ എന്ന പേരില്‍ ഉള്ള കമന്റ്.
    ജില്ല ,ബി ആര്‍ സി ,സ്കൂള്‍ ഇവ വ്യക്തമാക്കാത്തിടത്തോളം ഇത് വ്യാജമാണെന്ന് വിശ്വസിക്കേണ്ടി വരും
    ചൂണ്ടുവിരല്‍ സ്കൂളിന്റെ പേര് പറഞ്ഞാണ് പോസ്റ്റ്‌ ഇടുന്നത്
    അത് സത്യസന്ധമായ പങ്കു വെക്കലിന്റെ നിര്‍മലത ഉണ്ടാകണം എന്ന സമീപനം കൊണ്ട്
    എന്റെ കുട്ടികള്‍ അറിയേണ്ട ഒരു കാര്യം ഒരു സെമിനാറില്‍ അസത്യം പറയുമ്പോള്‍ -അങ്ങനെ സംഭവിച്ചെങ്കില്‍ അത് കേട്ടിരുന്ന താങ്കള്‍ സത്യത്തില്‍ ഒരു മാഷല്ല.
    ആത്മവഞ്ചനയ്ക്ക് കൂട്ട് നില്‍ക്കുന്ന ഒരാള്‍ ..താങ്കളുടെ സ്കൂളില്‍ ഒരു പക്ഷെ അനഭിലഷനീയമായ എന്തോ നടക്കുന്നുണ്ടാകും
    അതാണ്‌ ട്രൈനരെ ഭയന്നതു..എന്താ സ്കൂളില്‍ കേരള സിലബസ് ഇല്ലെ?
    അതോ സംഘടനയുടെ മെമ്പര്‍ഷിപ് കുറയുമെന്ന് ഭയക്കുന്നോ
    വിദ്യാലയം ചുമ്മാ കളരി എന്ന പേരില്‍ എന്തിങ്കിലും നടത്താന്‍ ഉല്ലതല്ലല്ലോ
    ആ സ്കൂളിലെ ഏതു ടീച്ചറാണ് കളരിയുടെ രണ്ടാം ഭാഗം ചെയ്തത്.
    താങ്കള്‍ സ്കൂളും ബി ആര്‍ സിയും പറയണം ..അല്ലെങ്കില്‍ ഈ കമന്റ് ഡിലീറ്റ് ചെയ്യും --

    ReplyDelete
  4. നല്ല അധ്യാപകപരിശീലകന്‍ ഒരു നല്ല അധ്യാപകനായിരിക്കണം .........പറയുന്ന സിദ്ധാന്തങ്ങള്‍ ചെയ്തു കാണിക്കാന്‍ പ്രാപ്തിയുണ്ടാകണം .പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്ന ആളാകണം .(സ്വന്തം കുട്ടിയെ പൊതു വിദ്യാലയത്തില്‍ ചേര്‍ത് പഠിപ്പിക്കുന്നതും അതില്പെടും .)ഇങ്ങനെയുള്ളവരെ വിദ്യാലയവും അധ്യാപകനും രക്ഷകര്തൃസമുഹവും വിലമതിക്കും ....സന്തോഷത്തോടെ സ്വാഗതം ചെയ്യും .ആ അധ്യാപകന്റെ വാക്കുകള്‍ക്കു വേണ്ടി അവര്‍ ചെവിയോര്‍ക്കും .അങ്ങനെയല്ലാത്തവരെ തുറന്നു കാണിക്കാനും കിട്ടുന്ന അവസരങ്ങളില്‍ നേരിട്ട് ചോദ്യം ചെയ്യാനും ചങ്കുറ്റം കാണിക്കണം .
    അല്ലാതെയുള്ള പ്രതികരണങ്ങള്‍ക്ക് എന്ത് പേര് നല്‍കി വിളിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്

    ReplyDelete
  5. മാഷേ കേട്ടിട്ടു കൌതുകമുണര്‍ത്തുന്ന വാര്‍ത്തകള്‍. ‘എന്റെ കുട്ടികളുടെ കമന്റല്ല’.

    അതെ അദ്ധ്യാപകന്‍ കസേരയും ചൂരലും ഉപേക്ഷിക്കുന്നു എന്നുള്ളതിന്റെ പ്രായോഗിക തെളികുകളാണ് ഞാന്‍ ഇവിടെ കാണുന്നത്.

    എല്ലാ ഭാവുകങ്ങളും.

    ReplyDelete
  6. നല്ല പ്രതികരണങ്ങള്‍..
    വിമര്‍ശനങ്ങളോടുള്ള സമീപനം നല്ലത്.പക്ഷെ അത് പറയുന്ന രീതി പ്രധാനം.അത് കൊണ്ടാണ് എന്റെ കുട്ടികളെ ചോദ്യം ചെയ്തത്
    അദ്ദേഹം അറിയേണ്ട കാര്യം അറിയുന്നില്ലല്ലോ, ആ സ്കൂളില്‍ എന്തിനാണ് ര്രിനാര്‍ ചെന്നത്?
    അവിടെ എസ ആര്‍ ജി കൂടിയോ
    കളരി ലകഷ്യങ്ങള്‍ വിശദീകരിച്ചോ
    ക്ലാസിലെ ലകഷ്യങ്ങളും
    പത്ത് ദിവസത്തെ പരിപാടി രൂപപ്പെടുത്തിയോ
    അവിടുത്തെ അധ്യാപികയുമായി കൂട്ടായി പ്ലാന്‍ ചെയ്തോ
    അത് എന്നും വിലയിരുത്തിയോ
    ട്രെയിനരുടെ ക്ലാസ് പോയി കണ്ടോ
    എന്താണ് അഭിപ്രായം
    ഒന്നും ചെയ്യാതെ അവിടെ ഒരാള്‍ക്ക്‌ പത്ത് ദിവസം കഴിയാനാകുമോ
    സര്‍വോപരി സെമിനാറില്‍ പങ്കെടുക്കാന്‍ സ്കൂള്‍ ആരെയാണ് നിയോഗിച്ചത്
    എല്ലാവരും പങ്കെടുക്കുന്നില്ലല്ലോ-പ്രാതിനിധ്യത്തിന് സ്വീകരിച്ച രീതി എന്താണ്
    പിന്നെ ഒരു കാര്യം ഇദ്ദേഹം പ്രതികരിക്കാനായി തട്ടിക്കൂട്ടിയ വിലാസമാണ്-ഞാന്‍ നോക്കുമ്പോള്‍ പത്തില്‍ താഴെ പേര്‍ മാത്രമേ പ്രൊഫൈല്‍ നോക്കിയിട്ടുള്ളൂ.
    അത് കൊണ്ട് ആ കമന്റ് ഡിലീറ്റ് ചെയ്യുന്നില്ല
    പിന്നെ പ്രേമ ടീച്ചര്‍
    കുട്ടികളുടെ അവകാശത്തിന്റെ കൂടി വെളിച്ചത്തിലാണ് കളരി

    ReplyDelete
  7. കളരിക്ക് എല്ലാ ഭാവുകങ്ങളും ...ഒപ്പം സാറിന്റെ ആത്മാര്‍ത്ഥതക്കും ....

    ReplyDelete

പ്രതികരിച്ചതിനു നന്ദി