Pages

Tuesday, August 23, 2011

കാളികാവ് യു പി സ്കൂള്‍ -സ്കൂള്‍ നാടക തിയേറ്റര്‍ പഠനവും- പങ്കുവെക്കലും


ഭാഷാ പഠനവും ആവിഷ്കാരവും തമ്മില്‍ വേര്‍ തിരിക്കാനാകാത്ത്ത ബന്ധം ഉണ്ട്.
ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി തിയേറ്റര്‍ സങ്കേതം ഫലപ്രദമാണെന്ന് കോഴിക്കോട് ജില്ല തെളിയിച്ചത് ഈ ബ്ലോഗില്‍ കൊടുത്തിരുന്നു
ഒരിക്കല്‍ വയനാട്ടില്‍ നടന്ന നാടകക്കൂട്ടം ക്യാമ്പില്‍ എല്ലാ വിഷയങ്ങളിലും തിയേറ്റര്‍  സങ്കേതം   ഉപയോഗിക്കുന്നത് ട്രൈ ഔട്ട് ചെയ്യുകയുണ്ടായി .കണ്ണൂരിലെ സന്തോഷ്‌ മൂന്നാം ക്ലാസിലെ പരിസര പഠനം ഇങ്ങനെ ചെയ്തു കുട്ടികള്‍ ഉത്സാഹത്തോടെ ഏറ്റെടുത്തു. ആശയ രൂപീകരണത്തിനും വിനിമയത്തിനും ശാസ്ത്രത്തിലും തിയേറ്റര്‍ വഴങ്ങും.
 ഈ രംഗത്ത്
 കാളികാവ് യു പി സ്കൂള്‍ ഒത്തിരി മാതൃകാ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു .ഇന്ന് ആ സ്കൂള്‍  പരിചയപ്പെടാം.



സ്കൂള്‍ നാടക തിയേറ്റര്‍ പഠനവും- പങ്കുവെക്കലും
വിദ്യാലയ നാടക തീയേറ്റര്‍ പ്രവര്‍ത്തനം വര്‍ഷങ്ങളായി വിദ്യാലയത്തില്‍ നടന്നു വരുന്നു. സംസ്ഥാന-ജില്ലാ തലങ്ങളില്‍ നിരവധി പുരസ്കാരം ഈ പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. പഠനപ്രവര്‍ത്തനത്തില്‍ പിന്നോക്കം നില്‍കുന്നവര്‍ MR വിഭാഗം കുട്ടികള്‍ ഇവരെ കൂടി ഉള്‍ പ്പെടുത്തി പ്രവര്‍ത്തിക്കുന്ന നാടക സംഘം ഒരുക്കുന്ന നാടകം കൃത്യമായ സ്ക്രിപ്റ്റ് മന:പാഠമാക്കുന്നതല്ല,

ക്യാമ്പില്‍ അവതരണ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ അവരുടേതായ രൂപത്തില്‍ ഒരുക്കിന്നതാണ്. സംഭാഷ​ണങ്ങള്‍ അവരുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്.
മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആസ്പദമാക്കി തയ്യാറാക്കിയ ആനപ്പൂട, ബലൂണ്‍, അലാവുദ്ദീനും അലുകുലുക്ക് ഭൂതവും, എന്നീനാടകങ്ങളും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ഈ വര്‍ഷവുംപുരോഗമിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയ നാടക തിയേറ്റര്‍ പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കം കുറിച്ചത്. 


ചില്‍‍ഡ്രന്‍സ് തീയേറ്റര്‍ പ്രവര്‍ത്തകനും കാളികാവ് സ്വദേശിയുമായ ശ്രീ.മുഹസിന്‍ കാളികാവാണ് വിദ്യാലയനാടക തീയേറ്റര്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. കൂടാതെ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രോല്‍സാഹനം നല്‍കുന്നു



പുതിയ അക്കാദമികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വായനാദിനാചരണത്തോ‍ടെ തുടക്കം കുറിച്ചെങ്കിലും വിപുലമായ തരത്തില്‍ പ്രവത്തനോദ്ഘാടനം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാരംഗം ക്ലബ്ബിന്റെയും അതിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയൊരുക്കുന്ന സ്കൂള്‍ നാടക തീയേറ്ററിന്റെയും ഉദ്ഘാടനം ചില്‍‍ഡ്രന്‍സ് തിയേറ്റര്‍ സംഘാംഗവും നാടക പ്രവര്‍ത്തകനും ക്യാമറമാനുമായ ശ്രീ.മുഹ്സിന്‍ കാളികാവ് ഉദ്ഘാടനെ ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ്കുമാര്‍ അധ്യക്ഷവഹിച്ച ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സി.ഷൗക്കത്തലി, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം സ്കൂള്‍ തല ചെയര്‍മാന്‍ രജീഷ് സ്വാഗതവും കണ്‍വീനര്‍ സായ് കൃഷ്ണ നന്ദിയും പറഞ്ഞു."
-കാളികാവ് യു പി സ്കൂള്‍ 

 ഞാന്‍ അവര്‍ക്കെഴുതി ഇങ്ങനെ..
സര്‍,
കാളികാവ് സ്കൂള്‍ തിയേറ്റര്‍ സങ്കേതം ഉപയോഗിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം
എനിക്ക് അറിയേണ്ട ഒരു കാര്യം -
ഇതു ഏതെല്ലാം വിഷയങ്ങളില്‍
ഏതെല്ലാം ക്ലാസുകളില്‍ എങ്ങനെ നടക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍
കുട്ടികളുടെ റോളും
മറുപടി പ്രതീക്ഷിക്കാമോ.
സസ്നേഹം
കലാധരന്‍



 അവര്‍ മറുപടി തന്നു  ഇങ്ങനെ -


up,lp ക്ലാസുകളിലെ ഭാഷ പ്രവര്‍ത്തനങ്ങളില്‍ സ്കിറ്റുകള്‍ ,നാടകങ്ങള്‍ എന്നിവയുടെ മാതൃക അവതരിപ്പിക്കുന്നതിനും മറ്റുകുട്ടികളെ കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും നാടകതിയേറ്റര്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നു.അധ്യാപകരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു ,
സര്‍ , ഇതിന്റെ വീഡീയോ you tube ല്‍ അപ്ഡേറ്റ് ചെയ്യാം..........നന്ദി വീണ്ടും വരാം    
      team kkv. 


സ്കൂളിനു ആശംസകള്‍ 
 സ്കൂള്‍  ബ്ലോഗ്‌ സന്ദര്‍ശിക്കുക - ക്ലിക്ക് ചെയ്യൂ


 --------------------------------------------------------------------------------

വായിക്കുക -
 


ശാസ്ത്രലാബിന്‍റ മേന്മ ശാസ്ത്രപഠനത്തിന് ലാബ് സൗകര്യം ആവശ്യമാണ്.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ്. പരീക...

ചിങ്ങപുലരിയെ വരവേല്‍ക്കാന്‍ ഇന്ന് ചിങ്ങം ഒന്ന് . കാര്‍ഷിക സംസ്കൃതിയില്‍ നിന്ന് അന്യം നിന്ന് പോകുന്ന ഒരു തലമുറ വളര്‍ന്ന് വരുന്ന് നമ്മുടെ നാട...

1 comment:

പ്രതികരിച്ചതിനു നന്ദി