Pages

Monday, October 10, 2011

പതിനായിരത്തിലധികം കയ്യെഴുത്ത് മാഗസിനുകള്‍


(വിദ്യാരംഗം കലാസാഹ്ത്യ വേദി സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് .അവയില്‍ ചിലത് പങ്കിടുകയാണ് ചൂണ്ടുവിരല്‍ .( ഇപ്പോള്‍ മാധ്യമങ്ങളില്‍ സാഹിത്യവേദിയുടെ സാരഥിയെ നിയമിച്ചത് വാര്‍ത്ത ആയിരിക്കുന്നു.) ഇപ്പോഴുള്ള സജീവത നിലനില്‍ക്കുമോ എന്ന ആശങ്ക .എന്തായാലും സാധ്യതകള്‍ ഉള്ള ഒരു മേഖലയാണ് .അത് എല്ലാവരും തിരിച്ചറിയണം. ഈ പോസ്റ്റ്‌ ആ സാധ്യതകള്‍ പരിചയപ്പെടുത്തുന്നു )
1.

   ബാലരാമപുരം സബ് ജില്ലയിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 
  • ഒന്ന് മുതല്‍ പത്തു വരെ എല്ലാ കുട്ടികല്കും കയ്യെഴുത്ത് മാഗസിനുകള്‍ 
  • പതിനായിരത്തിലധികം കയ്യെഴുത്ത് മാഗസിനുകള്‍ 
  • ജൂണ്‍ മുതല്‍ അഗസ്റ് പകുതി വരെ നടന്ന classroom പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്രഷ്ടിച്ച ഉത്പന്നങ്ങള്‍ പുനരെഴുതു നടത്തിയാണ് കയ്യെഴുത്ത് മാസികകള്‍ കുട്ടികള്‍ തയ്യാറാക്കിയത് .
  • സ്കൂള്‍ തലത്തില്‍ പ്രകാശനവും പ്രദര്‍ശനവും 
  • വീട്ടില്‍ ഒരു ലൈബ്രറി പ്രത്യേക പരിപാടി . അദ്ധ്യാപകരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ ഇരുപത്തെട്ടു കുട്ടികള്ക് ആദ്യ ഘട്ടത്തില്‍ കൈമാറി . 
  • ഏറ്റവും നല്ല ഹോം ലൈബ്രറിയ്ക്കു സ്കൂള്‍ തലത്തിലും ബി ആര്‍ സി തലത്തിലും സമ്മാനംനല്‍കുമെന്ന്  പ്രഖ്യാപിച്ചു .
  • കുട്ടികളെ പ്രതിനിധീകരിച് ഒരു സ്കൂളില്‍ നിന്നും രണ്ടു കുട്ടികള്‍ ഉദ്ഘടനപരിപാടിയില്‍ പങ്കെടുത്തു .
  • ഓരോ വിദ്യാലയത്തിലും ആര്‍ട്ട്‌ ഗ്യാലറികള്‍ സംവിധാനം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ,കവികളുടെയും മറ്റും ചിത്രങ്ങള്‍ ,പുസ്തക വാര്‍ത്തകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഏവ തയ്യാറാക്കിയത് .

2.

 ആയിരം വായനക്കുറിപ്പുകള്‍ തയ്യാറാക്കി
വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന ലക്ഷ്യത്തോടെ വായനവാരക്കാലത്ത് രയരോം ഗവ. യു.പി. സ്‌കൂളില്‍ ആരംഭിച്ച 'പുസ്തകങ്ങള്‍ കൂട്ടുകാര്‍' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ വായിച്ച ആയിരം പുസ്തകങ്ങളുടെ വായനക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ തുടര്‍വായന ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.


പദ്ധതിയുടെ വിജയത്തിന് അമ്മമാരുടെ പിന്തുണ ലഭിക്കുന്നതായി പ്രധാനാധ്യാപകന്‍ കെ.എസ്.മുരളിയും വിദ്യാരംഗം കലാ സാഹിത്യ വേദി ചെയര്‍മാന്‍ എ.ആര്‍.പ്രസാദും അറിയിച്ചു. വായനക്കുറിപ്പുകള്‍ ഡി.മാത്തുക്കുട്ടി പ്രകാശനംചെയ്തു
--
3.

നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നവ്യാനുഭവമായി 'കൂത്തരങ്ങ്'



ശാസ്താംകോട്ട: നടനഭാവങ്ങളിലും വാക്‌ധോരണിയിലും നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ച ചാക്യാര്‍കൂത്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുത്തന്‍ അനുഭവമായി.


പത്താംതരം വിദ്യാര്‍ഥികളുടെ പാഠഭാഗമായ 'മുരിഞ്ഞപ്പേരീം ചോറും' എന്നതുമായി ബന്ധപ്പെട്ട് ചാക്യാര്‍കൂത്ത് അനുഭവവേദ്യമാക്കുന്നതിനാണ് കൂത്തരങ്ങ് സംഘടിപ്പിച്ചത്. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യവേദിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. വരികളിലൂടെ വായിച്ചറിഞ്ഞ നര്‍മ്മം തുളുമ്പുന്ന ചാക്യാര്‍കൂത്ത് ഉദാത്തഭാവത്തോടെ കണ്‍മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യമായി. രണ്ട് സ്‌കൂളുകളില്‍ നിന്നുമായി മുന്നൂറോളം കുട്ടികള്‍ ആസ്വാദനക്ലാസില്‍ പങ്കെടുത്തു. കലാമണ്ഡലം ജിഷ്ണു പ്രതാപ്, രാഹുല്‍ അരവിന്ദ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നല്‍കിയത്. കൂത്ത് അവതരിപ്പിച്ചശേഷം ഇതുമായി ബന്ധപ്പെട്ട് സംവാദവും ഉണ്ടായിരുന്നു.


പ്രിന്‍സിപ്പല്‍ അബ്ദുല്‍സലാംകുട്ടി, ഷാജി തോമസ്, ചന്ദ്രികയമ്മ, കല്ലട ഗിരീഷ്, എബി പാപ്പച്ചന്‍, വി.രാധാകൃഷ്ണന്‍, ശ്രീകുമാര്‍, ഐ.ഷാഹിദ, ജലജകുമാരി, അനസ് എന്നിവര്‍ സംസാരിച്ചു.
4.

അറിവിന്റെ അരങ്ങുണര്‍ത്തി നാടകശില്‌പശാല


നാടകരചന, അഭിനയം, രംഗസംവിധാനം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് അറിവു പകര്‍ന്ന് ഏകദിന നാടകശില്പശാല .


ആലുവ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രശസ്ത നാടകരചയിതാവ് കൂടല്‍ ശോഭന്റെ നേതൃത്വത്തില്‍ നാടകശില്പശാല നടത്തിയത്. ആലുവ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി കടുങ്ങല്ലൂര്‍ നാരായണന്‍ നിര്‍വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ജെ. ലീന അധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ചെയര്‍മാന്‍എം.ടി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
5.

ക്ലാസ് മുറിയില്‍ ക്ഷേത്രകലകളുടെ രംഗാവതരണം
ക്ഷേത്രകലാരൂപങ്ങളായ ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 10-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. മുരിങ്ങ ഉപ്പേരിയും ചോറും എന്ന പാഠത്തെ ആസ്​പദമാക്കിയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്.


കലാമണ്ഡലം കനകകുമാറും സംഘവുമാണ് ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ഫിറോസ് പി. തൈപ്പറമ്പില്‍ നിര്‍വഹിച്ചു.
6.
ചെണ്ടയിലെ താളവൈവിധ്യങ്ങള്‍ അടുത്തറിഞ്ഞ് ...


ചെണ്ടയിലും അനുബന്ധ തുകല്‍ വാദ്യങ്ങളിലും പരിചയം നേടി വിദ്യാരംഗം കലാസാഹിത്യവേദിക്ക് തുടക്കമായി. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനമാണ് തുകല്‍ വാദ്യങ്ങള്‍ കണ്ടറിഞ്ഞും താളങ്ങളിലെ വൈവിധ്യം കേട്ടറിഞ്ഞും സമ്പുഷ്ടമായത്.


തായമ്പക കലാകാരനും പരിശീലകനും ദക്ഷിണേന്ത്യന്‍ സര്‍വകലാശാലാ കലോത്സവത്തില്‍ തായമ്പക ജേതാവുമായ പി.വി. കൃഷ്ണപ്രസാദാണ് സോദാഹരണ വിശദീകരണത്തോടെ ഉദ്ഘാടനം നിര്‍വഹിച്ചത്.


ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം കേളി എന്നിവയിലെ വ്യത്യാസം, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇവയുടെ നിര്‍മാണഘടകങ്ങള്‍, താളവൈവിധ്യം, കൂറുകള്‍ എന്നിവയെകുറിച്ച് വിശദമാക്കി. തായമ്പകകയിലെ വിവിധ കൂറുകള്‍, ചെണ്ടമേളത്തിലെ താളങ്ങള്‍ എന്നിവ അവതരിപ്പിച്ചു. താളം തീര്‍ക്കാന്‍ കുട്ടികള്‍ക്കും അവസരം ലഭിച്ചപ്പോള്‍ മത്സരിച്ചെത്തിയ കുട്ടികള്‍ക്കും ആവേശമായി.ഇ. രാഘവന്‍ അധ്യക്ഷനായി. കെ. ആദിത്യ സ്വാഗതവും മഞ്ജിമ മഹേഷ് നന്ദിയും പറഞ്ഞു.
7.

അഴകത്തിന്റെ കാവ്യാഴക് ഇനി ഡിജിറ്റല്‍ ലോകത്തും


കൊല്ലം: മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ "രാമചന്ദ്രവിലാസ"ത്തിന് ഡിജിറ്റല്‍ പുനര്‍ജനി. അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച ഈ മഹാകാവ്യം മഹാകവിയുടെ നാട്ടിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് ഡിജിറ്റല്‍ ലോകത്ത് എത്തിക്കുന്നത്. ദീര്‍ഘനാളായി പുസ്തകരൂപത്തില്‍ ലഭ്യമല്ലാതിരുന്ന മഹാകാവ്യം ഇപ്പോള്‍ പൂര്‍ണമായി പകര്‍പ്പവകാശ മുക്തമാണ്. വിക്കി ഗ്രന്ഥശാലയിലും സിഡി രൂപത്തിലും പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ചവറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്റ്റുഡന്റ് ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പശാലയില്‍ തുടക്കമായി. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്. ഐടി അറ്റ് സ്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍
8.
വിദ്യാര്‍ഥികള്‍ക്കായി പുള്ളുവന്‍പാട്ടിന്റെ അരങ്ങ്


ആനക്കര: നാട്ടുപാട്ടുകള്‍ കുട്ടികളെ പരിചയപ്പെടുത്താനായി കുമരനല്ലൂര്‍ ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പുള്ളുവന്‍പാട്ടിന് അരങ്ങൊരുക്കി. കലാകാരന്മാരായ കുഞ്ഞിമാന്‍, പങ്കജാക്ഷി എന്നിവര്‍ പരിപാടി അവതരിപ്പിച്ചു. പുതിയപാട്ടിനും അനുഷ്ഠാനഗാനരൂപങ്ങള്‍ക്കുമുള്ള സാദൃശ്യവൈജാത്യങ്ങള്‍ കുട്ടികള്‍ക്ക് ഇവര്‍ പറഞ്ഞുകൊടുത്തു.
------------------------------------
ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ വേണം
ക്ലസ്റര്‍ പരിശീലനത്തിലും അനുഭവങ്ങള്‍ പങ്കിടണം
പി ഇ സിയില്‍ ചര്‍ച്ച ചെയ്യണം 
എസ എസ എ യുമായി കണ്ണി ചേര്‍ക്കണം  .ബി ആര്‍ സികളുടെ അജണ്ട ആകണം.
നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കു വെക്കുമോ? 
   -------------------------------------------------------












3 comments:

  1. എല്ലാവരും പഠനമികവിലെയ്ക്ക് മുന്നേറാന്‍" ഒരു കുട്ടിക്ക്‌ ഒരു മാഗസിന്‍"
    എന്നത് ഏറെ സഹായകരമാണ്.
    ഹൈ സ്കൂള്‍ ക്ലാസ്സില്‍ കൂടുതല്‍ വ്യാപിക്കണ്ണം. എല്ലാ വിഷയങ്ങളുടെയും പടനോല്പന്നങ്ങള്‍ മാസാവസാനം മാഗസിന്‍ നിര്‍മ്മാണത്തിന്ന്‍ പ്രയോജനപ്പെടുത്താം .സാറിന്റെ നോട്ടം ഹൈ സ്കൂളിലേക്കു കൂടിവ്യപിക്കുന്നതില്‍ സന്തോഷം
    അജയന്‍ വര്‍കല

    ReplyDelete
  2. പ്രിയപ്പെട്ട വായനക്കാരെ...
    ഞാന്‍ ഈ ബ്ലോഗില്‍ കേരളത്തിലെ എല്ലാ സ്കൂള്‍കളുടെ ബ്ലോഗ്‌ അഡ്രസ്‌ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.ആയതിനാല്‍ നിങ്ങള്ക്ക് അറിയാവുന്ന സ്കൂള്‍കളുടെ ബ്ലോഗ്‌ / വെബ്സൈറ്റ് അഡ്രെസ്സ് എനിക്ക് കമന്റ്‌ ചെയ്യു. വായനക്കാരുടെ സഹകരണം ഞാന്‍ പ്രതിക്ഷിക്കുന്നു....
    സ്നേഹത്തോടെ
    ഹരികൃഷ്ണന്‍.എന്‍.എം.(kilicheppu & LPSA Helper Blog)

    ReplyDelete
  3. വിദ്യാരംഗം പോലുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉദ്ഘാടനത്തോടെ അവസാനിക്കുകയാണ് പതിവ് . ആ പതിവ് മാറണമെങ്കില്‍ ഇത്തരം ക്ലാബ്ബുകള്‍ക്ക് ഒരു പ്രവര്‍ത്തന പരിപാടിയുണ്ടാകണം .പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്ച്ചയുണ്ടാകണം .വിദ്യാരംഗത്തിന്റെ ശേഖരിചെടുത്ത മികവുകള്‍ പങ്കു വച്ചതിനു നന്ദി .....

    ReplyDelete

പ്രതികരിച്ചതിനു നന്ദി