Pages

Friday, February 24, 2012

മൂല്യനിര്‍ണയം മൂല്യനിര്‍ണയം നടത്തുന്ന കുട്ടികള്‍

 1
"സരോജിനി ടീച്ചര്‍ മൂല്യനിര്‍ണയ പേപ്പര്‍ വിതരണം ചെയ്യുകയാണ്.അതിനും ഒരു പുതുമ ഉണ്ട്.
ഓരോ ചോദ്യത്തിനും സ്കോര്‍ നല്‍കുന്നത് എന്ത് മാനദണ്ഡ പ്രകാരം ആണെന്ന് കുട്ടികള്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിക്കും(കുട്ടികള്‍ ഉത്തരം എഴുതേണ്ട രീതി അതിനു വേണ്ട ഗുണങ്ങള്‍ ) ഉത്തരം  ടീച്ചര്‍ അവതരിപ്പിക്കും.അപ്പോള്‍ കുട്ടികള്‍ മാനദണ്ടങ്ങള്‍ പ്രകാരം ആണോ സ്കോര്‍ എന്ന് ഒത്തു നോക്കും.
ഷാജി  മാഷ്ടെ  ക്ലാസിലും  ഇങ്ങനെ  തന്നെ ,
വിലയിരുത്തല്‍ സൂചകങ്ങള്‍ ബോര്‍ഡില്‍ എഴുതി ഇടും .നാല് സൂചകങ്ങള്‍ ഓരോന്നിനും പരമാവധി നാല് മാര്‍ക്ക് .മൊത്തം കിട്ടാവുന്നത് പന്ത്രണ്ടു മാര്‍ക്ക് .എ ഗ്രേഡില്‍ ഇത്ര മുതല്‍ ഇത്ര വരെ..ഓരോ ഗ്രേഡിലും പെടണമെങ്കില്‍ എത്ര കിട്ടണം എന്ന് വിശദീകരിക്കും.എന്നിട്ട് ഉത്തരം വിശകലനം ചെയ്യും.കുട്ടികള്‍ക്ക്  ഉത്തരം പരിശോധിച്ച് കൂടിയ ഗ്രേഡ് കിട്ടാന്‍ യോഗ്യത ഉണ്ടെങ്കില്‍ അത് വാദിച്ചു വാങ്ങാം .ഇതിന്റെ ഗുണം കുട്ടികള്‍ക്ക് ഗ്രേഡിംഗ് സൂചകങ്ങളെ കുറിച്ച്  ധാരണ ഉണ്ടാകുന്നു എന്നാണു.അത് അവരുടെ അടുത്ത ക്ലാസ് വര്‍ക്കിനെ സ്വാധീനിക്കും.
ഒപ്പം നിലവാരം ഉയരുകയും ചെയ്യും.
നന്നായി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കെ ഇങ്ങനെ ചെയ്യാന്‍ കഴിയൂ.അല്ലെങ്കില്‍ കുട്ടികള്‍ ചെന്ന് വീട്ടില്‍ പറയില്ലേ ആ സൂചകം ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടി പോലും ശരിയാക്കി ഇല്ലെന്നു. 

2
ക്ലാസ് പി ടി എ
ജനുവരി പതിമൂന്നിനു ഉച്ചയ്ക്ക് ശേഷമായിരുന്നു ക്ലാസ് പി ടി എ .
കുട്ടികള്‍ നടത്തുന്ന ക്ലാസ് പി ടി എ ഞാന്‍ ആദ്യമായി കാണുകയാണ്.
സ്വാഗതം പറഞ്ഞത് അരുണ്‍ . നല്ല രീതിയില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും  സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് ഓരോ വിഷയത്തെ കുറിച്ചും കുട്ടികള്‍ അവതരണം നടത്തി 
  • മലയാളം- മരിയ ക്ലാസില്‍ മഴക്കുറിപ്പ് തയ്യാറാക്കിയത് രക്ഷിതാക്കളെ പരിചയപ്പെടുത്തി.
  • ഇംഗ്ലീഷ് -എന്തൊക്കെ ഇതിനോടകം തയ്യാറാക്കി എന്ന് ഹന്ന പറഞ്ഞു.
  • ഗണിതം.എന്തെല്ലാമാണ് പഠിച്ചത് അത് കൊണ്ടുള്ള പ്രയോജനം എന്തൊക്കെ എന്ന് അരുണ്‍ വിവരിച്ചു,
  • പരിസര പഠനം-നന്ദന 
ഇങ്ങനെ ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ കുട്ടികള്‍ പങ്കിട്ടു. ആരും പറഞ്ഞു കൊടുക്കാതെ അവര്‍ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ ഈ തലമുറ വളരെ നല്ല നിലവാരത്തിലാനെന്നു എനിക്ക് തോന്നി.
അതിനു ശേഷം ടീച്ചര്‍ 
  • പോര്‍ട്ട്‌ ഫോളിയോ, 
  • ഗണിതമൂല, 
  • പരീക്ഷണ മൂല 
  • ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം ഇവയൊക്കെ പരിചയപ്പെടുത്തി.
  • മൂല്യ നിര്‍ണയ പേപ്പര്‍ അമ്മമാര്‍ക്ക് നല്‍കി.അവരെ കൊണ്ട് വിലയിരുത്തിച്ചു .
  • പിന്നീട് അമ്മമാര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
  • തുടര്‍ന്ന് എനിക്ക് ഈ സ്കൂളില്‍ നിന്നും രണ്ടാഴ്ച കിട്ടിയ അനുഭവം ഞാന്‍ പറഞ്ഞു."
-റസിയ,അഞ്ജു 
തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥിനികള്‍ 
(ഇഞ്ചിയാനി സ്കൂളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയ അനുഭവം  )

3 comments:

  1. ചൂണ്ടുവിരലിലൂടെയാണു ഞാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ തിരിച്ചറിയുന്നത് :)

    പയ്യൻസിനെ കെ.ജി.യിൽ ചേർക്കുവാൻ സമയമായതിനാൽ ഇവിടെയുള്ള സർക്കാർ സ്കൂളിലെ ഓപ്പൺ ഹൌസിൽ പോയിരുന്നു. ശരിക്കും ക്യാന്വാസിങ്ങ് എന്ന് പറയാം :)

    അവിടെ സ്കൂളിന്റെ പ്രിൻസിപ്പൾ നടത്തിയ പ്രസെന്റേഷൻ കേട്ട് കഴിഞ്ഞപ്പോൾ ഇത് പങ്ക് വെയ്ക്കണമെന്ന് തോന്നി.

    ഈ സ്കൂൾ ഡിസ്ട്രിക്റ്റാണു ഈ സംസ്ഥാനത്തിലെ ഏറ്റവും നല്ലവയിൽ ഒന്ന്. ഇവർ ഐ.ബി. (International Baccalaureate, സ്വിറ്റ്സർലാന്റിലെ) കരിക്കുലം നടപ്പിലാക്കുവാൻ തുടങ്ങിയിരിക്കുന്നു. 4-5 കൊല്ലം പിടിക്കും ഐ.ബി. അംഗീകാരം കിട്ടുവാൻ. എന്തിനു ഐ.ബി. എന്ന പ്രിൻസിപ്പാളിന്റെ വിശദീകരണമാണു എന്നെ അത്ഭുതപ്പെടുത്തിയത്!

    യൂറോപ്പിലെ സ്കൂൾ സിസ്റ്റവുമായി അമേരിക്കയിലെ കുട്ടികളുടെ നിലവാരം ഉയർത്തുവാൻ ആണെത്രേ!!! അമേരിക്കയിൽ മാത്രം ജീവിതം എന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ അമേരിക്കയ്ക്ക് പുറത്ത് ജോലി ചെയ്യേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലം!! അമേരിക്കയിലെ വിദ്യാഭ്യാസവുമായി യൂറോപ്പിൽ ചെന്നാൽ അഡ്മിഷൻ കിട്ടുക ബുദ്ധിമുട്ടാകാതിരിക്കുവാനാണത്രേ ഈ ഐ.ബി.!!!

    കൂട്ടത്തിൽ സ്പാനീഷ് രണ്ടാം ഭാഷയായിരുന്നത് ചൈനീസ് (മാൻഡ്രിഡ്) കടന്നു കയറി. ചൈനീസ് ഗവണ്മെന്റ് കാശ് മുടക്കുന്നതു കൊണ്ടാണെന്ന യാഥാർത്ഥ്യം അവർ പറഞ്ഞില്ല! സ്ക്കൂളുകൾക്കുള്ള ഫണ്ട് ഫെഡറൽ ഗവണ്മെന്റ് വെട്ടി കുറച്ചതിനാൽ പണത്തിനു മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തേണ്ട നിലയിലാണു സർക്കാർ സ്കൂളുകൾ‌.

    പറഞ്ഞ് വന്നത് നമ്മുടെ നാട്ടിൽ അമേരിക്കൻ സിസ്റ്റത്തിൽ പഠിക്കുവാൻ വൻ പണം മുടക്കുവാൻ നമ്മൾ തയ്യാറാകുമ്പോൾ അമേരിക്കക്കാർ അവരുടെ സിസ്റ്റം ശരിയല്ല എന്ന് മനസ്സിലാക്കി യൂറോപ്പിനെ പുണരുന്നു. ഇത് നമ്മുടെ പ്രൈവറ്റ് സ്കൂൾ സ്നേഹികൾ അറിയുന്നുണ്ടോ???

    കളിയിലൂടെ പഠനം എന്നത് തന്നെയാണു ഐ.ബി.യും ലക്ഷ്യമിടുന്നത്. കൂടാതെ ലോകരാജ്യങ്ങളെ പറ്റിയുള്ള അറിവും കുട്ടികൾക്ക് ലഭിക്കുന്നു. അമേരിക്കൻ ഹിസ്റ്ററി മാത്രം പഠിച്ചിരുന്നവർ ഇപ്പോൾ വേൾഡ് ഹിസ്റ്ററിയും പഠിക്കുവാൻ തുടങ്ങിയിരിക്കുന്നു.

    ഈ ഐ.ബി. സിസ്റ്റം പണ്ടേ ഉള്ളതായിരുന്നു എന്നാൽ മാന്ദ്യത്തോടെയാണു സജീവമായി തുടങ്ങിയിരിക്കുന്നത്!

    ReplyDelete
  2. പ്രിയ മനോജ്‌
    അമേരിക്കയും ബ്രിട്ടനുമൊക്കെ വിദ്യാഭ്യാസ പ്രതിസന്ധിയില്‍ ആണ്
    ഐ ബി കരിക്കുലം കൊണ്ട് മാത്രം തീരുന്നതല്ല പ്രശ്നം.
    പിസ പരീക്ഷയില്‍ പിന്നിലായത്തിന്റെ നാണക്കേട്‌ ബ്രിട്ടന്‍ തുറന്നു പ്രകടിപ്പിച്ചു
    അധ്യാപകരുടെ കഴിവ് സ്വാതന്ത്ര്യം, അക്കാദമിക ധാരണ ഇവ പ്രധാനം
    ഭരണകൂടത്തിന്റെ നയങ്ങളും ഉണ്ട്. ഉടന്‍ നിലവാരം മെച്ചപ്പെടുത്തണം.സ്കൂള്‍ പൂട്ടും,
    ഒരു കുട്ടിയും പിന്നിലാകരുത് എന്നൊക്കെ ബദലുകള്‍ ഇല്ലാതെ പുലംപിയാല്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല
    അവിടുത്തെ വിശേഷങ്ങള്‍ പങ്കിട്ടതില്‍ ഉള്ള സന്തോഷം
    ഫിന്‍ ലന്റിനെ കുറിച്ച് ഈ ബ്ലോഗില്‍ എഴുതിയത് വായിച്ചുവോ ?
    സ്നേഹ പൂര്‍വ്വം

    ReplyDelete
  3. അമേരിക്കയിൽ നിലവാരം ഉയരാത്തത് ടീച്ചർമാരുടെ കുഴപ്പം മാത്രമല്ല നമ്മുടെ നാട്ടിലെ പോലെ കുട്ടികളെ പുറകെ നടന്ന് പഠിപ്പിക്കുവാൻ രക്ഷിതാക്കൾ തയ്യാറല്ലാത്തതും കൂടി കൊണ്ടാണു. ഇതേ സിസ്റ്റത്തിൽ തന്നെ ചൈനീസ്, ഇന്ത്യൻ കുട്ടികൾ പഠിക്കുന്നു. അവരെ രക്ഷിതാക്കൾ കുത്തിയിരുത്തി പഠിപ്പിക്കുന്നു. ഫലം കാണുവാനും കഴിയുന്നു. പക്ഷേ പഠിച്ചവ സാഹചര്യമനുസരിച്ച് പ്രയോഗിക്കേണ്ടി വരുമ്പോൾ അമേരിക്കൻ വംശജർ തന്നെ വിജയിക്കുന്നു എന്നും കാണാം!

    അധ്യാപനം ആകർഷകമല്ലാത്തതിനാൽ കഴിവുള്ളവർ സ്കൂൾ അധ്യാപന രംഗത്തേയ്ക്ക് വരുന്നില്ല എന്നതും ഒരു കുറവായിട്ടാണിരിക്കുന്നത്.

    അമേരിക്കൻ പ്രസിഡന്റ് തന്റെ മക്കളെ ടി.വി. കാണിപ്പിക്കുന്നില്ല എന്ന വൻ പ്രാധാന്യമുള്ള വാർത്ത വന്നിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. ടി.വി.യിലെ റിയലിറ്റി ഷോകൾ തന്റെ മക്കൾ കാണുന്നില്ല എന്ന് പ്രസിഡന്റ് പറയുമ്പോൾ അതിനു നേർ വിപരീതമാണു ജനങ്ങൾ ചെയ്യുന്നത്. മക്കളെ നിയന്ത്രിക്കരുതെന്ന ശൈലി.

    ReplyDelete

പ്രതികരിച്ചതിനു നന്ദി