Pages

Friday, March 9, 2012

രണ്ടാം ക്ലാസിലെ പഠനപ്പച്ച

  ഏതു രണ്ടാം ക്ലാസ് എന്നല്ലേ ?

Sunday, May 1, 2011 നു ചൂണ്ടു വിരല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ ശീര്‍ഷകം ആണ് ചുവടെ (ക്ലിക്ക് ചെയ്‌താല്‍ വായിക്കാം ) "ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു.. "

അന്ന് ഞങ്ങള്‍ ഇടുക്കിയില്‍ പോയി രണ്ടു ദിവസം കൊണ്ട് ലാബ് സ്കൂളിലെ രണ്ടാം ക്ലാസിനെ മാറ്റി എടുത്തു. അല്പം സ്വപ്നം ഉണ്ടങ്കില്‍ അത്ഭുത വേഗത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് കാണിച്ചു കൊടുത്തു.അവധിക്കാല അധ്യാപക പരിശീലനത്തില്‍ അതിന്റെ ഫോട്ടോ സ്ലൈഡുകള്‍ കേരളം മുഴുവന്‍ കാണിച്ചു.  ഈ സാധ്യത കുറെ ഏറെ വിദ്യാലയങ്ങള്‍ പിന്‍തുടര്‍ന്നു
  • വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പഠന സൌഹൃദ പരമായ ക്ലാസന്തരീക്ഷം  ഒരുക്കുകയായിരുന്നു ലക്‌ഷ്യം.
ഒരു വര്ഷം കഴിഞ്ഞു. 
ഞാന്‍ നിങ്ങളെ വീണ്ടും അതേ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. 
  • അന്ന് ഉണ്ടാക്കി വെച്ച സാധനങ്ങളെ/ആശയങ്ങളെ  അധ്യാപിക വളര്‍ത്തിയോ തളര്ത്തിയോ എന്നറിയേണ്ടേ ?
  • ക്ലാസ് കൂടുതല്‍ പഠന സൌഹൃദപരം ആയോ ?
(കഴിഞ്ഞ പോസ്റ്റില്‍ വിദ്യാഭ്യാസ അവകാശ നിയമവും സ്കൂള്‍ വികസന പരിഗണനകളും (4) ചര്‍ച്ച ചെയ്തിരുന്നു അത് കൂടി ഒന്ന് നോക്കണേ . താല്പര്യ പൂര്‍വ്വം സ്കൂളിലെത്താന്‍ പ്രേരണ നല്‍കുന്ന സ്കൂള്‍ സങ്കല്‍പം അതില്‍ അവതരിപ്പിച്ചിട്ടുണ്ട് )
രണ്ടാം ക്ലാസിലെ വായന 
നോക്കൂ , 
കുറെ പൂച്ചട്ടികള്‍ .അത് ഓരോ കുട്ടിക്കും ഒന്ന് വീതം ഉണ്ട്. കുട്ടികള്‍ പുസ്തകം ഒരു വായിച്ചാല്‍ ഒരു പൂവ് വിരിയും. ആ പൂവില്‍ പുസ്തകത്തിന്റെ പേരുണ്ടാകും. 
രണ്ടാം ക്ലാസിലെ കുട്ടികള്‍ ഇത്രയും പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നു. 
ടീച്ചര്‍ അവരുടെ വായനാക്കുറിപ്പ് എനിക്ക് കാണിച്ചു തന്നു.



വായനയ്ക്കായുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ക്ലാസില്‍ ഉണ്ട്.
ലിസ്റ്റിന്റെ ചുവട്ടില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഊഞ്ഞാല്‍ സഞ്ചിയും

വായനാക്കുറിപ്പ് മാത്രമല്ല .വായനയെ വരയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഭാഷാ പഠനവും   കലാപഠനവും ആശയങ്ങളുടെ ആവിഷ്കാരവും .എനിക്ക് ഇഷ്ടപ്പെട്ടു.

വായിച്ച പുസ്തകങ്ങളിലെ ആശയങ്ങളോടുള്ള  പ്രതികരണങ്ങള്‍ എഴുതി പ്രകാശിപ്പിക്കാന്‍ ടീച്ചര്‍ ഒരുക്കിയ സംവിധാനം ഇങ്ങനെ -
ആ ക്ലാസിന്റെ ഉള്ളിലേക്ക് നോക്കിയാല്‍ അറിയാം പഠനപ്പച്ച .
ഇത്തരം പച്ചപ്പില്ലാത്ത മരുപ്രദേശ ക്ലാസുകള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ടെന്നും ഓര്‍ക്കണം
അന്ന് ഞങ്ങള്‍ (ജയധര്‍ , ശ്രീകുമാര്‍ , ഷിജുരാജ്,ദിലീപ് തുടങ്ങിയവര്‍ ) നിറം മങ്ങി പൂത്തു മുഷിഞ്ഞ ഒരു തടി അലമാരയ്ക്ക് മോക്ഷം കൊടുത്തു.
അതിന്റെ ഓരോ പാളിയും ജീവനുള്ളതായി.കണ്ണ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന കുട്ടി. തല താഴ്തുകയുക് ഉയര്‍ത്തുകയും ചെയ്യുന്ന ജിരാഫും താറാവും ..അങ്ങനെ ..ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ അലമാര നിറഞ്ഞിട്ടുണ്ട്‌. കുഞ്ഞുങ്ങളുടെ മനസ്സും.
ഇനി ക്ലാസില്‍ പഠനത്തിന്റെ ഭാഗമായി ഉണ്ടായ മറ്റു ചില ഉല്‍പ്പനങ്ങള്‍ കാണാം.
ചിലത് കുട്ടികള്‍   നിര്‍മ്മിച്ചത്‌ .
ചിലത് അധ്യാപിക നിര്‍മ്മിച്ചത്‌.
ചിലത് രണ്ടു കൂട്ടരും കൂടി നിര്‍മ്മിച്ചത്‌.
ഒരു മുയല്‍ക്കഥ -സംഭാഷണം കുട്ടികള്‍ വക.
 ഞാന്‍ ക്യാമറയുമായി ചെന്നപ്പോള്‍ ക്ലാസിലെ കുരുന്നു പറഞ്ഞു   "ഈ ചാച്ചാ നെഹ്രൂനെ ഞാനാ വരച്ചത്.."





 തീര്‍ച്ചയായും എനിക്ക് അഭിമാനം തോന്നുന്നു.
ഒരു രണ്ടാം ക്ലാസ് വര്‍ഷാവസാനം വരെ വസന്തം ആഘോഷിച്ചല്ലോ
ഇതാണ് കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ക്ലാസ്.
പഠനത്തെളിവുകള്‍ നിറഞ്ഞവ. 
ഇനിയും ഏറെ പോകാനുണ്ട് 
സ്കൂള്‍ വാര്‍ഷികങ്ങള്‍ സ്വയം വിലയിരുത്തല്‍ കൂടി ആകണം
അവകാശം അധ്യാപകര്‍ക്കുള്ളത് പോലെ കുട്ടികള്‍ക്കും ഉണ്ടെന്നു ഒര്മിക്കാം  
നിങ്ങള്ക്ക് ഡയറ്റ് ലാബ് സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയോട്‌ എന്ത് പറയാനുണ്ട് 
പങ്കിടൂ

--------------------------------------------------------------------------------------------------

വിദ്യാഭ്യാസ അവകാശ നിയമവും സ്കൂള്‍ വികസന പരിഗണനകളും (4)

തുടര്‍ച്ച 

 

5 comments:

  1. 2 കൊല്ലം മുന്‍പ് ഇവിടെയുള്ള പ്രീ-സ്കൂളില്‍ ആദ്യമായി കയറിയപ്പോള്‍ ഇത് പോലെ ഒരു ക്ലാസ്സ് മുറി നാട്ടിലും വന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു. ഈ ചിത്രങ്ങള്‍ എനിക്ക് ഏറെ സന്തോഷം തരുന്നു :) കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും ഇത് പോലെ പഠനം ഒരു അനുഭവം ആയി മാറട്ടെ....

    ReplyDelete
  2. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. നമ്മുടെ വിദ്യാലയങ്ങളെല്ലാം ശിശു സൌഹൃദം (student friendly) ഉള്ളതാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അവര്‍ നാളത്തെയല്ല, ഇന്നത്തെ പൌര്‍ന്മാര്‍ തന്നെയാണ്. ആശംസകള്‍

    ReplyDelete
  3. premjith has left a new comment on the post "രണ്ടാം ക്ലാസിലെ പഠനപ്പച്ച":

    'ക്ലാസ്സുമുറിയില് ഉണ്ടായ മാറ്റം നിലനിറുത്താനും മെച്ചപ്പെടുത്താനും കഴിഞ്ഞ ടീച്ചറിന്റെ മനസ്സാണ് പ്രധാനം . അധ്യാപകന്റെ മനോഭാവമാണ് ആദ്യം മാറേണ്ടത് . മനോഭാവത്തില് പ്രകടമായ മാറ്റം ഉണ്ടായാല് ബാക്കിയെല്ലാം ശരിയായിക്കൊള്ളും . ഒരു യഥാര്ഥ അധ്യാപിക തന്റെ ക്ലാസ്സിലെ കൂട്ടുകാരുടെ അവകാശങ്ങളെക്കുറിച്ച് ബോധമുള്ള ആളായിരിക്കും . ഇടുക്കി ഡയട്ട് സ്കൂളിലെ അധ്യാപിക ( പേരറിയില്ല ) ഇതിനു ഉത്തമ ഉദാഹരണമാണ് എന്ന് ഞാന് കരുതുന്നു .ഇത്തരം മികവുകള് കൂട്ടുകാരില് സൃഷ്ട്ടിക്കുന്നതിനു താഴെ കാണുന്ന ഗുണങ്ങള് ടീച്ചറിന് തീര്ച്ചയായും കാണും .
    • കൂട്ടുകാരുടെ മനസ്സറിഞ്ഞു ക്ലാസ് പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാനുള്ള കഴിവ്
    • ക്ലാസ് മുറിയില്ജനായത്ത മനോഭാവം പുലര്ത്തുന്നതില് മാതൃകയായിരിക്കണം
    • കൂട്ടുകാരുടെ നിലവാരത്തിനും ഇഷ്ട്ടത്ത്തിനും അനുയോജ്യമായ പുസ്തകങ്ങളും പഠന സാമഗ്രികളും നിരന്തരം അന്വേഷിക്കുന്ന ആളായിരിക്കണം
    • ക്ലാസ് മുറി തന്റെ സ്വപ്നങ്ങള്ക്കും ലക്ഷ്യങ്ങള്ക്കും മാറ്റാനുള്ള കഴിവും ആര്ജ്ജവവും
    • കൂട്ടുകാരുമായി മനസ്സ് തുറക്കുന്നതിനും അവരുമായി ഇടപെടുന്നതിനും പ്രവര്ത്തനങ്ങളില് പങ്ക്കെടുക്കുന്നതിനും സന്തോഷം കണ്ടെത്തുന്ന ആളായിരിക്കണം
    • മറ്റു വിദ്യാലയങ്ങളിലെയും അധ്യാപകരുടെയും മികവുകള് ഒപ്പിയെടുത്ത് തന്റെ കൂട്ടുകാര്ക്ക് അനുയോജ്യമായി നടപ്പിലാക്കുന്ന ആളായിരിക്കണം
    • കൂട്ടുകാരുടെ ഒരു വര പോലും പ്രധാനമാണെന്ന് കണ്ടെത്തി അത് വിലയിരുത്തി പ്രദര്ശിപ്പിക്കാന് മനസ്സ് കാട്ടുന്ന വ്യക്തിയായിരിക്കണം
    • വിവിധ നിര്മ്മാണ പ്രവര്ത്തനങ്ങളും മറ്റു കഴിവുകളും തന്റെ കൂട്ടുകാര്ക്ക് വേണ്ടി സ്വയം നേടുന്നതിനു വ്യഗ്രത കാട്ടുന്ന വ്യക്തിയായിരിക്കണം
    • ഓരോ ദിവസവും വൈവിധ്യമാര്ന്ന പ്രവര്ത്തനങ്ങളും മാറ്റങ്ങളും കൊണ്ട് കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന് കഴിയുന്ന വ്യക്തിയായിരിക്കണം
    • സ്വതന്ത്രമായി പ്രതികരിക്കാനും ചോദ്യം ചെയ്യാനും ക്ലാസ് മുറിയില് കൂട്ടുകാരെ അനുവദിക്കുന്ന ആളായിരിക്കണം

    ക്ലാസ്സിലേയ്ക്ക് പഠന പച്ച കൊണ്ടുവന്ന .........
    അലമാരയും കുഞ്ഞുങ്ങളുടെ മനസ്സും നിറച്ച ........
    കൂട്ടുകാരുടെ സൃഷ്ട്ടികള്ക്ക് മോക്ഷം നല്കി പുനര്ജ്ജന്മം നല്കിയ .......
    ആദരണീയ അധ്യാപികയ്ക്ക് അഭിനന്ദനങ്ങള് ......
    ഒപ്പം ചൂണ്ടു വിരലിനും .....'

    ReplyDelete

പ്രതികരിച്ചതിനു നന്ദി